Author: Nisha Pillai

 ഒരാഴ്ചയായി എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല. കണ്ണടച്ചാൽ അവനീബാലയുടെ രൂപമാണ് മനസ്സിൽ. ചത്ത് മലച്ചു, കണ്ണുകൾ തുറന്നു, വെള്ളത്തിൽ കിടക്കുന്ന ബാലയുടെ രൂപം. ബാല എൻ്റെ സ്വന്തം സൃഷ്ടിയാണ്. അവൾ എന്റെ മാത്രമാണെന്നാണ് ഞാൻ ഒരാഴ്ച മുൻപ് വരെ കരുതിയിരുന്നത്. അപ്പോഴാണ് അവന്റെ വരവ്, വിവേക്, അവനീബാലയുടെ ഭർത്താവ്. അവൻ എന്നെ ചോദ്യം ചെയ്തു.    “നിങ്ങൾ!! നിങ്ങളാണെല്ലാത്തിനും കാരണം, എന്റെ ബാലയെ നിങ്ങൾ കൊന്നു. അതും അവളുടെ മുപ്പത്തി രണ്ടാമത്തെ വയസ്സിൽ. എന്റെ മകനോട് നിങ്ങൾ ചെയ്തത്, കൊടും ചതിയാണ്. എന്നെ നിങ്ങൾ വിഭാര്യനാക്കിയില്ലേ, എനിക്കിനിയൊരു ഇണയെ കണ്ടെത്താൻ പ്രയാസമില്ല. പക്ഷെ ആദിത്യന്റെ കാര്യം, അവൻ കൗമാരത്തിലേക്ക് കടക്കുകയാണ്. അമ്മയില്ലാത്ത കുഞ്ഞ്, നിങ്ങളവനെ അനാഥനാക്കിയില്ലേ. ”   “ആദിത്യൻ പഠനത്തിൽ നല്ല മിടുക്കനാണല്ലോ? നിങ്ങളുടെ രണ്ട് പേരുടേയും കാര്യത്തിൽ എനിക്ക് ഉത്തരവാദിത്വമില്ലെന്നാണോ നിങ്ങൾ കരുതുന്നത്. ഞാൻ എല്ലാം അന്വേഷിക്കുന്നുണ്ട്. ആദിത്യൻ ക്ലാസ് ഫസ്റ്റാണ്, കൂടാതെ അവനു അവനീബാലയെ പോലെ നല്ല പോലെ…

Read More

ആദ്യഭാഗം      ദേവി തിരിഞ്ഞ് നിധിനെ നോക്കി, അവൻ നല്ല ഉറക്കത്തിലാണ്, ഉണർത്തണോ വേണ്ടയോ? അവൾ ആശങ്കയിലായി. അവൾ ജനലരികിലേക്ക് തിരിഞ്ഞ് നടന്നു.    അവൾ ഗേറ്റിനടുത്തേക്ക് നോക്കി. അവിടെ ആരുമില്ല ഇത്ര പെട്ടെന്ന് എവിടെ പോകാനാണ്. ഇനി തൻ്റെ തോന്നലാണോ. ദേവി കട്ടിലിൽ നിധിൻ്റെ ഓരം പറ്റി കിടന്നു. നിദ്രാ ദേവി അവളെ അനുഗ്രഹിച്ചതേയില്ല. അവൾ വെറുതെ കണ്ണുകൾ അടച്ചു കിടന്നു.    എപ്പോഴോ ഒന്ന് മയങ്ങി പോയി. ശബ്ദം കേട്ടാണ് ദേവി ഞെട്ടി ഉണർന്നത്. അടുത്ത് നിധിൻ ഇല്ല, വാതിൽ തുറന്നു കിടക്കുന്നു.    “നിധിൻ…. ”   നിധിൻ ദേവിയോട് ശബ്ദം ഉണ്ടാക്കരുത് എന്ന് ആംഗ്യം കാണിച്ചു.    “ശ്. ”   വാതിലിന് മുത്ത് നിന്നും നിധിൻ മുറിയിലേയ്ക്കു മടങ്ങി വന്നു.    “എന്താ നിധിൻ, ആരാ അവിടെ, എന്താ ഒരു ശബ്ദം കേട്ടത്. ”   നിധിൻ ദേവിയുടെ അടുത്തേയ്ക്കു നടന്നു വന്നു. …

Read More

ആദ്യഭാഗം     രമേഷിൻ്റെ ഭാര്യ എഴുന്നേറ്റു,സാരി കൊണ്ട് മുഖം തുടച്ചും കൊണ്ട്, അവർ നഴ്സിൻ്റെ ഒപ്പം നടന്നു. അവർ ഡോക്ടറുടെ ക്യാബിനിലേക്ക് കയറി പോകുന്നതും പേപ്പറിൽ തിരക്കിട്ട് ഒപ്പിട്ട് നൽകുന്നതും സർക്കിൾ ഇൻസ്പെക്ടർ രാഹുൽ ശ്രദ്ധിച്ചു.    “സലീം തനിക്ക് ഇവരെ നേരത്തെയറിയാമോ,എത്ര ബോൾഡ് ആയ സ്ത്രീയാണവർ. ഈ സമയത്തും എന്ത് ധൈര്യമാണവർക്ക്. ”   “ഞാനും അതാണ് സാർ ശ്രദ്ധിച്ചത്. അവർ അത്ര ബോൾഡായ സ്ത്രീയൊന്നുമല്ല. ഒരു സാധാരണ വീട്ടമ്മ. ഒരു പക്ഷേ രമേഷ് സാർ മരിച്ചതിൻ്റെ മെൻ്റൽ ഷോക്കിൽ.. ”   സലീം രാഹുലിൻ്റെ മുഖത്ത് നോക്കി പറഞ്ഞു.    “എന്തോ പ്രശ്നമുണ്ട് സാർ. ”   രമേഷ് സാറിൻ്റെ ബോഡി ആമ്പുലൻസിൽ കയറ്റി വിട്ടിട്ട് ആണ് അവർ മടങ്ങിയത്. അവരുടെ അടുത്തേയ്ക്ക് പോലീസ് ഡ്രൈവർ മഹേഷ് നടന്ന് വന്നു.    “സാർ ഒരു പ്രശ്നമുണ്ട്. ”   “എന്താടോ. ”   മഹേഷ് ശബ്ദം താഴ്ത്തി…

Read More

ആദ്യഭാഗം     “തനിക്ക് ഈ നിധിനെ അറിയാമോ. ”  രാഹുൽ രഘുവരൻ സലീമിനോട് ചോദിച്ചു.   “അഡ്വക്കേറ്റ് ദേവി ബ്രഹ്മദത്തൻ്റെ രണ്ടാമത്തെ ഭർത്താവാണിയാൾ. ”  “ആ പെൺകുട്ടിയുടെ പിറകേ ആയിരുന്നില്ലേ നമ്മുടെ സഞ്ജീവ് സാറിൻ്റെ നടപ്പ്. ”  “സത്യം പറയാമല്ലോ സാറേ, സഞ്ജീവ് സാറിന് പ്രത്യേകിച്ച് ആരോടും അങ്ങനെ ഒരു മമത ഒന്നും ഉണ്ടായിരുന്നില്ല. എല്ലാ പെണ്ണുങ്ങളും വെറും ഭോഗ വസ്തുക്കൾ മാത്രമായിരുന്നു, പക്ഷേ ദേവി മാഡത്തോട് സാറിന് വല്ലാത്ത ആരാധനയായിരുന്നു തുടക്കത്തിൽ, അങ്ങനെ സാറിൻ്റെ സ്വഭാവത്തിന് പോലും മാറ്റം വരുത്തിയിരുന്നു. പിന്നീട് അവർ ഒരു മോഹമായി മാറി, പിന്നെ അവരോട് ഭ്രാന്തായി. ഏത് വിധേനയും അവരെ കീഴ്പ്പെടുത്തി, സ്വന്തമാക്കണമെന്ന ചിന്തയായി, അതാ കൊല്ലാൻ പോലും ശ്രമിച്ചത്. ”   “ഈ നിധിനെ കൊല്ലാൻ ശ്രമിച്ചതും അയാളാണെന്നാണല്ലോ ഡിപ്പാർട്ട്മെൻ്റിലെ അടക്കം പറച്ചിൽ. ”   ” അതൊന്നും എനിക്ക് അറിയില്ല സാറെ, കൊലയാളിയുമായി പണമിടപാട് ഒക്കെ നടന്നത് ബിറ്റ് കോയിൻ വഴിയാണ്.…

Read More

ആദ്യഭാഗം    അശോകദാസ് വർക്ക് ഷോപ്പിനകത്ത് നിൽക്കുമ്പോഴാണ് മുറ്റത്തൊരു പോലീസ് ജീപ്പ് വന്ന് നിന്നത്.  മകളുടെ മരണവുമായി ബന്ധപ്പെട്ട കേസുമായി കുറെ നാളുകൾ പോലീസ് സ്റ്റേഷൻ കയറി ഇറങ്ങി നടന്നത് കൊണ്ടു മിക്കവാറും പോലീസുകാരുമായെല്ലാം അശോകദാസിന് നല്ല ബന്ധമായിരുന്നു. എ എസ് ഐ സലിം സാറും മറ്റൊരു പോലീസുകാരനും കൂടി ഒരു ഉച്ച നേരം വർക്ക് ഷോപ്പിലേക്ക് കയറി വന്നു.    “ഇവിടാരുമില്ലേ. ”   പോലീസിനെ കണ്ടു ഞെട്ടലോടെയാണ് അശോകദാസ് ഇറങ്ങി വന്നത്.    “എന്താ സലീം സാറേ. ”   സലിം അശോകദാസിന്റെ അടുത്ത് വന്നു സ്വകാര്യമായി പറഞ്ഞു.    തന്നോടായതു കൊണ്ട് സത്യം പറയാമല്ലോ. ഒരു കറുത്ത ഹോണ്ട സിറ്റി കാർ, ഒരു ചുവന്ന താർ ജീപ്പ്, രണ്ടിനും ഫേക്ക് നമ്പർ ആണ്, രണ്ടും മഹാരാഷ്ട്ര രജിസ്ട്രേഷൻ നമ്പർ. ഒരു ഏഴെട്ടു ദിവസമായി രണ്ടും ഈ സിറ്റിയിൽ ഓടുന്നുണ്ട്. കേരള ബോർഡർ കടന്ന് പോയത് വരെയുള്ള സി…

Read More

  ഇന്ന് ടീച്ചേഴ്സിന് പ്രത്യേകം കൗൺസിലിങ് സെക്ഷൻ ഉണ്ടെന്നു പ്രിൻസിപ്പൽ വിളിച്ചു പറഞ്ഞിരുന്നു. എന്നും കുട്ടികൾക്കുള്ള കൗൺസിലിങ് ആണ്. ഇന്ന് കുട്ടികൾക്കില്ല അധ്യാപകർക്ക് മാത്രം ആണത്രേ. കുട്ടികളെ ഉച്ചയ്ക്ക് വീട്ടിൽ വിട്ടു. എല്ലാവരും നിർബന്ധമായി പങ്കെടുക്കണമെന്ന് പറഞ്ഞപ്പോളാണ് അതിന്റെ ഗൗരവം ഉൾക്കൊണ്ടത്. ക്ലാസ്സെടുക്കാൻ വന്നതു ജാക്‌ലിൻ ഫെർണാണ്ടസ് എന്നൊരു മാഡം ആയിരുന്നു. നല്ല ഗൗരവക്കാരിയായ ഒരു സ്ത്രീ. നല്ല നീളവും ഒത്ത വണ്ണവും, ബോയ് കട്ട് ചെയ്ത ഹെയർ സ്റ്റൈൽ, ജീൻസും ഷർട്ടുമാണ് വേഷം. ശാന്തമായ രീതികൾ. എല്ലാത്തിലും പക്വതയുടെ കയ്യൊപ്പുകൾ.    എല്ലാ ടീച്ചേഴ്സും മീറ്റിംഗ് റൂമിൽ ഹാജരായി. മുപ്പത്തിയഞ്ചോളം ടീച്ചേർസ്, സാരിയൊക്കെ അണിഞ്ഞു ജാകിലിൻ ഫെർണാഡസിന് ചുറ്റും നിരന്നിരുന്നു. അവരുടെ വേഷം കണ്ടപ്പോൾ അടുത്തിരുന്ന മീനയുടെ കയ്യിലൊരു പിച്ച് കൊടുത്തു.    “സ്കൂളിൽ വരുമ്പോൾ ഈ വേഷം ഒഴിവാക്കാമായിരുന്നു. ”   “അതിന് ഇവർ വളർന്നതും പഠിച്ചതും പുറത്താകും, ഒരു കേരളീയ ടച്ച് ഇല്ലല്ലോ. ”   “അതായിരിക്കില്ല…

Read More

ആദ്യഭാഗം      പി ബി നാലുപാടും നോക്കി. ആരും അടുത്തില്ലായെന്ന് ഉറപ്പായപ്പോൾ ദേവിയുടെ ചെവിയിൽ സ്വകാര്യമായി എന്തോ പറഞ്ഞു.    പി ബി നൽകിയ ഫോണിലെ ദൃശ്യങ്ങൾ ദേവി പരിശോധിച്ചു. അവൾ ഞെട്ടലോടെ പി ബി യെ നോക്കി.    “അയ്യോ, ഇതെങ്ങനെ. ”   പി ബി ഫോൺ തിരികെ വാങ്ങി, ഫോണിൽ ഒരു നമ്പർ ഡയൽ ചെയ്തു. കുറെ നേരത്തിന് ശേഷമാണ് മറു വശത്ത് ഫോണെടുത്തത്.    “സാറെ ആ വാട്സാപ്പ് ഒന്ന് ചെക്ക് ചെയ്യണേ. ”   എന്തെങ്കിലും ഇങ്ങോട്ട് തിരിച്ച് ചോദിക്കുന്നതിന് മുൻപ്, പി ബി ഫോൺ കട്ട് ചെയ്തു.    ഇൻസ്പെക്ടർ രമേഷ് കോടതിയിൽ നിന്നും തിരികെ വീട്ടിലേക്ക് പോകുകയായിരുന്നു. നല്ല വിശപ്പ്, രാവിലെ തൊട്ട് നല്ല തിരക്കാണ്, അതിനിടയിലാണ് ഓരോരുത്തൻമാരുടെ വാട്ട്സാപ്പ് മെസേജും വിളിയും.    ഇന്ന് മോളുടെ പിറന്നാളാണ്, ഒരേയൊരു മകളാണ്, അവൾ ആഹാരം കഴിക്കാതെ തന്നെയും കാത്തിരിക്കും. ഹെഡ്…

Read More

മുകിലനെ ചേർത്ത് പിടിച്ചു കൊണ്ട് രൂപാലി അവന്റെ ചെവിയിൽ പറഞ്ഞു.  “നോക്ക് മുകിലൻ ആ പ്രണയ ജോഡികളെ കണ്ടോ? എന്ത് ചേർച്ചയാണ് അവർ തമ്മിൽ. എന്തൊരു റൊമാന്റിക് സീൻ ആണ്. നോക്ക് ആ പെൺകുട്ടി അവന്റെ ചെവിയിൽ മൃദുവായി കടിക്കുന്നത്. ” അവൻ അവർക്കെതിരെ ഇരുന്ന കുട്ടികളെ നോക്കി. അവരെ കണ്ടാൽ ആർക്കും സ്നേഹിക്കാൻ തോന്നും. രൂപാലിയെ പോലെ തന്നെ. അവൾ അവനോടൊന്നും കൂടി ചേർന്ന് നിന്നു.  “മുകിലാ നമുക്ക് ഈ ആംപിയൻസിൽ ഒരു ഫ്രഞ്ച് കിസ് ആയാലോ. നിന്നെ എനിക്കിവിടെ വച്ചൊന്ന് ചുംബിക്കണം. ” “കുറുമ്പി പെണ്ണെ, ഭ്രാന്തീ, നിനക്കൊരു മാറ്റവുമില്ലല്ലോ. ആരെങ്കിലും കണ്ടാലോ. ” അവൻ അടിയ്ക്കാനായി കൈയോങ്ങി.  “എനിക്കെന്തു മാറ്റം, പണ്ടും ഞാൻ മുകിലന്റെ കാമുകി. ഇപ്പോഴും ഞാൻ മുകിലന്റെ കാമുകി. സതീദേവി ഭഗവാൻ ശിവനെ എങ്ങനെ പ്രണയിച്ചുവോ, അതെ പോലെ ഈ പാവം രൂപാലി അവളുടെ മുകിലനെ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു. വർഷങ്ങൾ പന്ത്രണ്ടു കഴിഞ്ഞെങ്കിലും പ്രണയത്തിന്റെ…

Read More

 ഹോട്ടലിന്റെ മുകളിലത്തെ നിലയിലെ വാടക മുറിയുടെ പുറത്തെ ബാൽക്കണിയിൽ,  വൈകുന്നേരത്തെ ഇളം കാറ്റേറ്റ് ബാലാമണി ഇരുന്നു. അവളുടെ കയ്യിൽ നാലഞ്ചു വെള്ള പേപ്പറുകൾ ഉണ്ടായിരുന്നു. അതിൽ നിന്നും ഒരു പേപ്പർ എടുത്തു അവൾ റൈറ്റിംഗ് പാഡിൽ ഉറപ്പിച്ചു വച്ചിരുന്നു. നല്ല കാറ്റുണ്ടായത് കൊണ്ട് അത് പേപ്പറിനെ പറത്താൻ സാധ്യതയുണ്ടെന്ന് അവൾക്കു തോന്നി കാണും. അവളെഴുതാൻ പോകുന്നത്,  നിസാരമായ,   വെറുമൊരു കുറിപ്പല്ല,  അവളുടെ ആത്മാവിന്റെ തേങ്ങലുകൾ ആണ് അവൾ എഴുതിപ്പിടിപ്പിക്കുന്നത്. അത് പറന്നു ചെന്ന് ഏതെങ്കിലും ഒരാളുടെ കയ്യിലെത്താനുള്ളതല്ല. അവളുടെ മാത്രം സ്വന്തമായ,  അല്ലെങ്കിൽ സ്വന്തമെന്നു അവൾ എന്നും വിശ്വസിച്ചിരുന്ന നരേന്ദ്രന്റെ കയ്യിൽ നേരിട്ട് എത്താനുള്ളതാണീ കുറിപ്പ്.    അവൾ എന്തോ ഓർത്തു കൊണ്ട് മെല്ലെ നിശ്വസിച്ചു. അവൾ കസേരയിൽ നിന്നിറങ്ങി നിലത്തു കാലുകൾ നീട്ടിയിരുന്നു. പിന്നെ ചൂണ്ടു വിരലും നടു വിരലും കൂട്ടിപ്പിടിച്ച് കൊണ്ടവൾ പേന ചലിപ്പിച്ചു,   അവൾ എഴുതാൻ തുടങ്ങി.    പ്രിയ നരൻ,   എങ്ങനെ തുടങ്ങണം…

Read More

    ആമസോണിന്റെ ഡോർ ഡെലിവറി ബോയ് കൊണ്ട് വന്ന പാക്കറ്റ് കയ്യിൽ പിടിച്ചു കൊണ്ട് അവൾ ബാൽക്കണിയിൽ പോയി നിന്നു. ഇതിലെന്താണെന്നവൾക്കറിയാം. ഒരു മുഖമൂടി. അതവളുടെ നാലാമത്തെ മുഖമൂടിയാണ്. അവൾ ആ പാക്കറ്റ് പൊട്ടിച്ചു നോക്കി. നല്ല നീണ്ട മൂക്കും പരന്ന ചുണ്ടുകളും വിശാലമായ നെറ്റിയും ഉള്ള മുഖം മൂടി. ഇതിനു മാച്ച് ചെയ്യാൻ തന്റെ ചുരുണ്ട മുടി ഒന്ന് സ്ട്രൈറ്റ് ചെയ്താൽ അടിപൊളി ആയിരിക്കും. മുൻപ് വാങ്ങിയ മുഖംമൂടിയിൽ നിന്ന് തീരെ വ്യത്യസ്തം. മൂന്നാമത്തേതിന്റെ കവിളുകൾക്കു കുറച്ചും കൂടെ മുഴുപ്പും തുടിപ്പും ഉണ്ടായിരുന്നു. വാങ്ങുന്ന മുഖമൂടികൾ ശരീരവുമായി പൊരുത്തമുള്ളതാണോയെന്നു ശ്രദ്ധിക്കണം. അതിൽ പിഴച്ചാൽ പലപ്പോഴും സ്വയം അപഹാസ്യരാകും.    ആദ്യമായി സ്വന്തം മുഖം ഒളിപ്പിക്കണമെന്നു തോന്നിയത് അച്ഛൻ്റേയും അമ്മയുടെയും മരണ സമയത്താണ്.    സ്കൂളിൽ ഉച്ചഭക്ഷണത്തിന് എല്ലാവരും ഇരുന്ന സമയത്താണ്, ടീച്ചർ അടുത്ത് വന്നു അവളുടെ മാതാപിതാക്കൾ സഞ്ചരിച്ച സ്കൂട്ടർ ഒരു കെ എസ് ആർ ടി സി…

Read More