Author: Nisha Pillai

ആദ്യഭാഗം  പോലീസുകാർ മെർലിൻ്റെ മൃതദേഹം പരിശോധിച്ചു. മെർലിന്റെ മകൻ മാർക്കോസ് സിറിഞ്ചും മെഡിക്കൽ കിറ്റും പോലീസിനെ ഏല്പിച്ചു. രാഹുൽ സാറും ഫോറൻസിക് വിദഗ്ദരും മുറിയിലെത്തി, അവർ അലമാരയുടെ കീഴെ നിന്നും ഒഴിഞ്ഞ മരുന്ന് കുപ്പി കണ്ടു പിടിച്ചു.  “ഈ മെഡിക്കൽ കിറ്റും ആസ്‌ട്രേലിയൻ നിർമ്മിതമാണല്ലോ, ഇത് സാറയുടെ ആണോ. ” സാറ നിന്ന് പരുങ്ങി.  “എന്റേതായിരുന്നു സാർ, പക്ഷേ കുറെ നാൾ മുൻപ് അതെന്റെ കയ്യിൽ നിന്നും കാണാതായിരുന്നു. ” ഹെഡ് കോൺസ്റ്റബിൾ ബാഗിൽ ഉണ്ടായിരുന്ന മരുന്നുകൾ മേശമേൽ നിരത്തി വച്ചു. ഫോണിലെ ഗൂഗിൾ ലെൻസ്‌ വഴി അയാൾ ഫോട്ടോയെടുത്തു, അതെന്താണെന്ന് ഇന്റർനെറ്റിൽ തെരഞ്ഞു.  “ഇത് രോഗികളെ കൊല്ലാനുള്ള മരുന്നല്ലേ. ഇതെന്തിനാണ് നിങ്ങൾ കയ്യിൽ കൊണ്ട് നടക്കുന്നത്. ഇത് കുറെ പേരെ തട്ടാനുള്ള പ്ലാനിലായിരുന്നോ. ” “സാർ ഞാൻ അത്, അവിടെ… ഞങ്ങളുടെ ആശുപത്രിയിൽ ദയാവധം നടത്താറുണ്ട്. ഞാൻ വർഷങ്ങളായി ഓങ്കോളജി ആൻഡ് പാലിയേറ്റിവ് കെയർ ഡിപ്പാർട്ട്മെന്റിലാണ് ജോലി ചെയ്യുന്നത്. വേദന…

Read More

”മാളൂ, നീ പെട്ടെന്ന് ഫോൺ വയ്ക്കൂ. ഞാൻ ടൗൺ വരെ പോകുന്നു. മാര്യേജ് ബ്യൂറോയിൽ. ഇനിയിപ്പോൾ വയസ്സായ ഈ കാലത്ത് ആരാ എന്നെ സഹായിക്കാൻ. നമുക്കെന്ന് കരുതി ആരെങ്കിലും ഉള്ളത് നല്ലതാ. എൻ്റെ കൂടെ റിട്ടയർ ചെയ്ത മീന കഴിഞ്ഞ മാസമാണ് ഒരു നോർത്തിന്ത്യക്കാരനെ വിവാഹം ചെയ്തത്. ഇപ്പോൾ അവളെന്ത് ഹാപ്പിയാണ്. ഞാനിവിടെ ഒറ്റയ്ക്ക് ജീവിച്ചു മടുത്തു. എനിയ്ക്കും വേണ്ടേ ഒരു കൂട്ട്. എന്തായാലും ഞാൻ പോയി വരാം. നീ പിന്നെ വിളിക്ക്. “ ”അമ്മയ്ക്ക് കൂട്ട് ഞാനും ആമിയും ഇല്ലേ, പിന്നെ വേറെ കൂട്ട് എന്തിനാ. “ ”നിനക്കും അവൾക്കും അതിന് സമയമില്ലല്ലോ. അടുത്ത വീട്ടിലെ മീനുവാണ് എന്നെ തലകറങ്ങി വീണപ്പോൾ ആശുപത്രിയിൽ കൊണ്ട് പോയത്. ഈ പ്രായത്തിൽ ഒരു കൂട്ടുള്ളത് നല്ലതാണ്. “ ”ഞാനും പിള്ളേരും അങ്ങോട്ട് താമസം മാറ്റണോ, പിള്ളേരെ അവിടത്തെ സ്കൂളിൽ ചേർക്കാം. ബാംഗ്ലൂരല്ലേ അനൂപിന് രണ്ടാഴ്ച കൂടുമ്പോൾ ഇങ്ങോട്ട് വരാല്ലോ,…

Read More

  “ആലിൻകായ പഴുത്തല്ലോ, ഇനി കാക്കകൾ മനുഷ്യന് ഇരിക്കപ്പൊറുതി തരത്തില്ല. ” രാവിലെ കഴുകി വൃത്തിയാക്കിയ തന്റെ സ്‌കൂട്ടിയിൽ മുഴുവൻ കാക്ക കാഷ്ഠം വീണു വൃത്തികേടായി ഇരിക്കുന്നു. ഇനിയിപ്പോൾ കഴുകി വൃത്തിയാക്കാൻ സമയവുമില്ല. മകനെ ഡേ കയറിൽ എത്തിച്ചിട്ടു വേണം ഓഫീസിൽ പോകാൻ. അവൾ വിഷമത്തോടെ മുത്തശ്ശിയെ നോക്കി. അടുത്ത ഗണപതി കോവിലിലെ ആലിന്റെ വലിയൊരു ശാഖ മുറ്റത്തേക്ക് പടർന്നു കയറിയിരിക്കുന്നു. ഭാഗ്യ പല പ്രാവശ്യം പറയാൻ പോയതാ, ആ കൊമ്പൊന്നു കോതി മാറ്റാൻ മുത്തശ്ശി സമ്മതിക്കില്ല. മനുഷ്യർക്ക് മാത്രം അവകാശപ്പെട്ടതല്ല ഭൂമിയെന്നും, അനേകം ജീവജാലങ്ങൾ ആ മരത്തെ ആശ്രയിക്കുന്നുവെന്നും, ഒക്കെയാണ് മുത്തശ്ശിയുടെ വാദം “കുട്ടി ഇന്ന് സ്‌കൂട്ടി എടുക്കണ്ട, സമയമായി, മോനെയും കൊണ്ട് പൊയ്ക്കോ, ഇതൊക്കെ ചില സൂചനകൾ അല്ലെ. പെട്ടെന്ന് വരേണ്ടി വന്നാലോ. ” “എന്ത് സൂചന, കാക്ക തൂറിയാൽ സൂചന, പൂച്ച കുറുക്കു ചാടിയാൽ സൂചന, ഉപ്പൻ മുറ്റത്തു വന്നിരിക്കുന്നത് സൂചന, എന്റെ മുത്തശ്ശി, ഇത് ഇരുപത്തിയൊന്നാം…

Read More

ചോദ്യമേതാണ് രാധേ? ചോദ്യം ഏതായാലും ഉത്തരം നീയാണ് കൃഷ്ണാ… അണയാത്ത തീയേതാണ് രാധേ എന്നിലെ വെളിച്ചം നീയാണ് കൃഷ്ണാ…. നീയെൻ്റെ ആത്മാവാണ് രാധേ, എന്നിലെ ശ്വാസം നീയാണ് കൃഷ്ണാ…. കാലാതീതമായ പ്രണയം ഏതാണ് രാധേ അത് രാധാ-കൃഷ്ണ പ്രണയമാണ് കൃഷ്ണാ…. വാക്കുകൾക്കതീയമായ പ്രണയം എവിടെയാണ് രാധേ അത് രാധയുടെ ഹൃദയത്തിലാണ് കൃഷ്ണാ…. വേണുഗാനം കേൾക്കുമ്പോൾ നിൻ്റെ ഹൃദയം എവിടെയാണ് രാധേ രാധാ ഹൃദയം അങ്ങയുടെ ചുണ്ടുകളിലാണ് കൃഷ്ണാ… കാലം നിലച്ച് പോയത് എപ്പോഴാണ് രാധേ ഞാനങ്ങയുടെ പുഞ്ചിരിയിൽ മയങ്ങി നിന്നപ്പോഴാണ് കൃഷ്ണാ… നിമിഷങ്ങൾ പ്രണയമായി മാറിയതെപ്പോഴാണ് രാധേ നിൻ്റെ മടിയിൽ തല വച്ച് ഞാൻ കിടന്നപ്പോഴാണ് കൃഷ്ണാ…. നീ പൂത്തുലയുന്നത് എപ്പോഴാണ് രാധേ നിൻ്റെ ചുണ്ടുകൾ എൻ്റെ നെറ്റിയിൽ സ്പർശിക്കുമ്പോഴാണ് കൃഷ്ണാ.. ശരീരമില്ലാത്ത പ്രണയം ആരുടേതാണ് രാധേ രാധാകൃഷ്ണ പ്രണയമാണ് കൃഷ്ണാ…. ഭക്തിയിലും പ്രണയം പൂവിട്ടത് എപ്പോഴാണ് രാധേ നിൻ്റെ വിരൽ തുമ്പുകൾ എന്നിൽ സ്പർശിച്ചപ്പോഴാണ് കൃഷ്ണാ… രാധ ഇല്ലാതെ…

Read More

 അടുത്ത വീട്ടിലെ സണ്ണിച്ചായൻ മുറ്റത്ത് നിന്ന് ആരെയോ വിളിക്കുന്നു.  “ടേയ്, തങ്കച്ചാമി ഇങ്കെ വാടേ. ” സണ്ണി മതിലിന് അപ്പുറം നിൽക്കുന്ന ജാനറ്റിനെ നോക്കി കണ്ണിറുക്കി കാട്ടി. ഫലിതപ്രിയനാണ് സണ്ണിച്ചായൻ. പ്രവാസി, പണക്കാരൻ, മൂന്ന് മക്കളുടെ അപ്പൻ. അറുത്ത കൈയ്ക്ക് ഉപ്പ് തേക്കാത്തവൻ.  സണ്ണിയുടെ ഭാര്യ നിർമ്മല ചേച്ചിയൊരു സാധ്വിയാണ്. നാട്ടിലെല്ലാവർക്കും പ്രിയപ്പെട്ടവൾ. ഭർത്താവറിയാതെ ഇടവകക്കാർക്ക് അവശ്യസഹായം ചെയ്യുന്നവൾ. സണ്ണിച്ചനെങ്ങാനുമറിഞ്ഞാൽ അന്ന് ആ വീട്ടിൽ ലഹളയാണ്.  നിർമ്മലയും ജാനറ്റും…, രണ്ട് അയൽവാസികളായ വീട്ടമ്മമാർ തമ്മിലൊരു അഗാധമായ മനസികബന്ധം ഉരുത്തിരിഞ്ഞ് വന്നിട്ടുണ്ട്. അനാഥയായ ജാനറ്റിനെ ജോസ് കെട്ടിക്കൊണ്ട് വന്നത് മുതൽ നിർമ്മല അവർക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കാറുണ്ട്. നിർമ്മലയ്ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങളൊക്കെ പാകം ചെയ്ത് വച്ച്, സണ്ണിച്ചൻ പുറത്തു പോകുന്ന തക്കം നോക്കി വിളിച്ചു വരുത്തി രണ്ടു പേരും കൂടെ കഴിക്കാറുണ്ട്.  “നിമ്മിച്ചേച്ചി, നല്ല നെയ്മീൻ കുടപുളിയിട്ട് മുളകിട്ട് വറ്റിച്ചതുണ്ട്, ഓടി വായോ. നമ്മുക്കൊന്നിച്ചൊന്ന് പിടിയ്ക്കാം. ” കേൾക്കേണ്ട താമസം നിർമ്മല…

Read More

 പണിഷ്‌മെന്റ് ട്രാൻസ്ഫർ ആയിരുന്നു അശോകന് ആ കാട്ടുമൂലയിലേയ്ക്ക്. ഫോറസ്ററ് ഗാർഡ് ആയിരുന്ന അയാൾ സംഘടനാ രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയ കാരനായ മച്ചമ്പിയുടെയും പിൻബലത്തിൽ വനാതിർത്തിയിലെ ടൂറിസ്റ്റു സ്‌പോട്ടുകളിൽ വിലസുകയായിരുന്നു. പുതുതായി വന്ന മേലുദ്യോഗസ്ഥനെ പതിവ് പോലെ ഒന്ന് ചൊറിഞ്ഞതാ, അയാൾ പക മനസ്സിൽ വച്ച് തിരിച്ചൊരു പണി കൊടുത്തു. ജോലി സമയത്തെ മദ്യപാനം കയ്യോടെ പൊക്കി.  പണ്ടയാൾ ഇങ്ങനെയേ ആയിരുന്നില്ല. വിവാഹവും ജോലിഭാരവും അയാളെ ഇടുങ്ങിയ ചിന്താഗതിക്കാരനും സ്വാർത്ഥനുമാക്കി മാറ്റി. ചെറുപ്പത്തിലേ വിധവയായ കടുത്ത പുരുഷ വിരോധിയായ അമ്മായിയമ്മ, പുരുഷ വിരോധം പാരമ്പര്യമായി കിട്ടിയ മകൾ ആശ. മെല്ലെ തന്റെ ജീവിതത്തിന്റെ രസച്ചരട് അവർ കൈക്കലാക്കാൻ തുടങ്ങിയപ്പോഴാണ് അയാൾ മദ്യപാനം തുടങ്ങിയത്. യാഥാർഥ്യത്തിൽ നിന്നുമൊരു ഒളിച്ചോട്ടം. പുതിയ ശീലങ്ങൾ അയാളുടെ ജീവിതത്തെ മാറ്റിമറിച്ചു. ഭാര്യ, മകൻ എല്ലാവരിൽ നിന്നും അകന്നു. ആറു വയസ്സുകാരനായ മകനെ കണ്ടിട്ട് രണ്ടു മാസത്തോളമായി.  പണിഷ്‌മെന്റ് ട്രാൻസ്ഫറിന്റെ ഓർഡർ കൈപറ്റിയപ്പോഴാണ് ആശയുടെ ഫോൺ കാൾ വന്നത്. “കൂനിന്മേൽ കുരു…

Read More

കോയമ്പത്തൂരിലെ മെഡിക്കൽ കോളേജിന്റെ മോർച്ചറി പരിസരം, ആ രാത്രിയിൽ അവിടെ കനത്ത മഴയായിരുന്നു.  മിന്നൽ വീഴുമ്പോൾ തണുത്ത മോർച്ചറി മുറി ഒരു നിമിഷം വെളിച്ചത്തിൽ തെളിഞ്ഞു, പിന്നെ വീണ്ടും ഇരുട്ടിലായി. ആ കെട്ടിടത്തിൽ കറണ്ട് വന്നും പോയുമിരുന്നു.   ടേബിളിനരികിൽ ഡോ. സൗരവ് മേനോൻ, കോളേജിലെ പ്രധാന ഫോറൻസിക് സർജൻ ഇരിക്കുന്നു. കയ്യിൽ കത്തിച്ച സിഗരറ്റിൻ്റെ തെളിച്ചം,  അയാളുടെ മുഖം സാധാരണ പോലെ ശാന്തമായിരുന്നു, കണ്ണുകളിൽ ജോലി ചെയ്തതിൻ്റെ ആയാസം പ്രകടമായിരുന്നു.   സൗരവ് അനവധി മൃതദേഹങ്ങൾ ഈ ടേബിളിൽ കണ്ടിട്ടുണ്ട്, അയാളുടെ കൈകൾ ഒരുപാട് മരണ രഹസ്യങ്ങൾ ലോകത്തിൻ്റെ മുന്നിൽ തുറന്ന് കൊടുത്തിട്ടുണ്ട്.   ഒരാഴ്ച മുമ്പായിരുന്നു സൗരവിന്റെ വിവാഹം. അതിന് ശേഷമുള്ള ആദ്യ പോസ്റ്റ്മോർട്ടമാണ്. അതും തൻ്റെ ഭാര്യയുടെ പ്രായമുള്ള ഒരു യുവതിയുടെ ശരീരം.   പക്ഷേ അന്നത്തെ രാത്രി അയാളുടെ മുന്നിൽ കിടന്ന മൃതദേഹം, അയാളോട് ഒരു രഹസ്യ പ്രണയത്തിൻ്റെ കഥ പറഞ്ഞു.   “സാർ, ഈ യുവതിയുടേത് ആത്മഹത്യയാണ്. ഇന്ന് രാവിലെ ഇവിടെ അടുത്തൊരു ലോഡ്ജിൽ മുറിയെടുത്ത്…

Read More

കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ, സൂര്യാസ്തമയ സമയം. ചുവപ്പണിഞ്ഞ സൂര്യൻ കടലിൽ മുങ്ങി താഴുന്നു. അന്തരീക്ഷത്തിൽ തണുത്ത കാറ്റ് വീശുന്നു.  സ്റ്റേഷനിൽ നിന്നും തമിഴിലുള്ള അനൗൺസ്മെൻ്റ് മുഴങ്ങി.  “യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കന്യാകുമാരിയിൽ നിന്ന് ജമ്മുതാവിയിലേക്ക് പോകുന്ന ഹിമഗിരി എക്സ്പ്രസ് , രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും അൽപം സമയത്തിനുള്ളിൽ പുറപ്പെടുന്നു. ” അങ്ങകലെ കടലിന്റെ തിരമാലകൾ ഉയർന്ന് താഴുന്നു. ട്രെയിനിൻ്റെ വിസിൽ മുഴങ്ങുന്നു.  പ്ലാറ്റ് ഫോമിൽ നിന്ന യാത്രക്കാരിൽ ചിലർ പെട്ടെന്ന് ട്രെയിനിൽ ചാടി കയറുന്നു, ചായക്കച്ചവടക്കാർ ട്രെയിനിൽ നിന്നും ധൃതിയിൽ ഇറങ്ങി പോകുന്നു, ടിക്കറ്റ് പരിശോധകൻ ബാഗുമായി വണ്ടിയിൽ കയറി. ട്രെയിൻ മെല്ലെ നീങ്ങി തുടങ്ങി.  അർജുനെന്ന യുവാവ് അവസാന നിമിഷത്തിൽ ക്യാമറയുമായി ട്രെയിനിൽ ചാടി കയറുന്നു. അവൻ കിതപ്പോടെ തൻ്റെ സീറ്റിൽ വന്നിരുന്നു. അവനെതിരായി, ജനലരികിൽ ഒരു സുന്ദരിയായ പെൺകുട്ടി ഇരിക്കുന്നു, മീര.  രാത്രിയിലെ തണുത്ത കാറ്റ് ജനൽ വഴി അകത്തേക്ക് അടിക്കുന്നു. അർജുന്‍ സീറ്റിലിരിന്ന് തൻ്റെ ക്യാമറ പരിശോധിക്കുകയാണ്.…

Read More

ഹിമകണങ്ങൾ പെയ്തിറങ്ങിയ തെരുവുകൾ. കട്ടിയിൽ മഞ്ഞ് വീണ് കിടക്കുന്ന നിശ്ശബ്ദമായ തെരുവോരങ്ങൾ. സമീപത്തുളള വീട്ടിൽ നിന്നും മൃദുവായ പിയാനോ സംഗീതം തെരുവിൽ കേൾക്കാം.  ഡിസംബറിലെ ആ രാത്രിയിൽ, അപ്പാർട്ട്മെൻ്റിൽ ഏകയായിരുന്നു നയൻതാര. ഈ ഇന്ത്യക്കാരി പെണ്ണ്, ആസ്ട്രിയയിൽ എത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു. നഴ്സിംഗ് കഴിഞ്ഞ് വളരെ പ്രതീക്ഷയോടെയാണ് അവൾ വിമാനം കയറിയത്. രണ്ട് ലക്ഷ്യങ്ങളായിരുന്നു അവൾക്ക്. അനിയത്തിമാരുടെ മാന്യമായ വിവാഹം, അതവൾ വളരെ നല്ല രീതിയിൽ നടത്തി. മറ്റൊന്ന് ബാല്യകാലം മുതൽ അടുത്ത സുഹൃത്തായിരുന്ന വിനായകനുമൊത്തൊരു വിവാഹ ജീവിതം.  എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും വിനായകൻ പെട്ടെന്ന് അവരുടെ വിവാഹത്തിന് ധൃതി കൂട്ടി. അവന് തൻ്റെയൊപ്പം ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ധൃതിയെന്ന് നയൻതാര കരുതി.  അവൻ്റെ ഫോൺ വിളികളിലും, സന്ദേശങ്ങളിലും ചോദ്യങ്ങൾ കൂടി കൂടി വന്നപ്പോഴാണ്, വിനായകനിലെ സംശയരോഗിയെ അവളാദ്യം തിരിച്ചറിഞ്ഞത്. നീ ആരുടെ കൂടെയാണ്, നിൻ്റെ സായിപ്പ് ഡോക്ടർ സൂന്ദരനാണോ? ഹൗസ് ഓണർ ചെറുപ്പമാണോ? റൂം മേറ്റ് നിൻ്റെ…

Read More

ആദ്യഭാഗം സലിം തെല്ലു ഭയത്തോടെ വാതിൽ തുറന്നു. മുന്നിൽ കോൺസ്റ്റബിൾ അജിത്ത് നില്ക്കുന്നു, അയാൾ വെപ്രാളത്തോടെ നാലു ഭാഗത്തേയ്ക്കും നോക്കി. വാതിൽ തള്ളി തുറന്നു അവൻ അകത്തു കയറി.    “സാറേ, നമ്മുടെ രാഹുൽ സാറിന് ഇത് എന്ത് പറ്റി, സാർ എന്തൊക്കെയാ മുകളിലോട്ടു റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്, വല്ല പോലീസ് മെഡലും കിട്ടാൻ സാധ്യയുണ്ടോ അങ്ങേർക്ക്. ”   “താൻ ഇരിക്ക്, എന്താണെടോ പ്രശ്നം. ”   “സാർ പോയി കഴിഞ്ഞപ്പോൾ, രാഹുൽ സാർ എന്നെയും കൂട്ടി എസ് പി സാറിനെ കാണാൻ പോയിരുന്നു. അവിടെ വച്ചു സഞ്ജീവ് സാർ, ജോസഫ് സാർ, മഹേഷ്‌ എന്നിവർക്കെതിരെ വളരെ മോശമായ റിപ്പോർട്ട്‌ നൽകി. അവരൊക്കെ മരിച്ചവരല്ലേ, സാധാരണ ആരും മരിച്ചവരെ അവഹേളിക്കാറില്ല. അവർക്കിനി എന്ത് നഷ്ടപ്പെടാനാണ് എന്ന് ഞാൻ കരുതി സമാധാനിച്ചു. ”   അജിത് ഒരു നിമിഷം മൗനത്തിലായി.    “പക്ഷെ മടങ്ങി വരുന്ന വഴിയിൽ വച്ചു എന്നോട് സലിം സാറിനെ…

Read More