Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബിഗ് ബാങ് ബൂം…
അറിവുകൾ സാമൂഹ്യപ്രശ്നങ്ങൾ സ്‌കൂൾ / കോളേജ്

ബിഗ് ബാങ് ബൂം…

By Nisha PillaiOctober 23, 2025Updated:November 8, 20258 Comments4 Mins Read134 Views
Bookmark Now
Please login to bookmark Close

No account yet? Register

 

 

മായ ടീച്ചറുടെ സയൻസ് ക്ലാസ്. 

 

” ഇന്ന് വിഷയം ബിഗ് ബാങ് തിയറി. “

 

മായ ടീച്ചർ ചിരിച്ചുകൊണ്ട് ബോർഡിൽ വലുതായി എഴുതി. 

 

ബിഗ് ബാങ് അഥവാ പ്രപഞ്ചത്തിൻ്റെ ജനനം അഥവാ ജീവൻ്റെ ഉത്പത്തി. 

 

“പ്രപഞ്ചം എങ്ങനെ ഉണ്ടായി?”

 

ടീച്ചർ ചോദിച്ചു. 

 

വിദ്യാർത്ഥികൾ ഓരോരോ ഉത്തരങ്ങൾ പറയാൻ തുടങ്ങി. 

 

ഒരു കുട്ടി പറഞ്ഞു. 

 

“റോബോട്ടുകൾ ഉണ്ടാക്കി. “

 

ക്ലാസിലെ ഫിലോസഫറായ സിജു പറഞ്ഞു. 

 

“evolution from infinity!”

 

സിജു വീണ്ടും ഉച്ചത്തിൽ പറഞ്ഞു

 

“ബൈബിളിൽ പറയുന്നുണ്ട്, ജീവൻ അനന്തതയിൽ നിന്നാണ് വന്നതെന്ന്, അതായത് ജീവനെ സൃഷ്ടിച്ചത് ദൈവമാണ്…. “

 

ക്ലാസ്സ് മുഴുവൻ പൊട്ടിച്ചിരിച്ചു. 

 

മായ ടീച്ചർ ചിരി അടക്കാൻ പറ്റാതെ പറഞ്ഞു. 

 

“സിജു, നീ പറയുന്നത് ബിഗ് ബാങ് തിയറി അല്ല, സിജ് ബാങ് തിയറി. അനന്തതയിൽ നിന്ന് നേരെ അജ്ഞതയിലേക്ക്!”

 

സിജു ഗൗരവമായി പറഞ്ഞു. 

 

“ടീച്ചർ, ഞാൻ തന്നെ ഒരു തെളിവ് ആണല്ലോ. എന്റെ അമ്മ പറയുന്നു ഞാൻ ഒരു പൊട്ടിത്തെറിയാണെന്ന്. ”

 

ടീച്ചർ പൊട്ടിച്ചിരിച്ചു. 

 

“അതെ സിജു, നീ ബിഗ് ബാങിന്റെ ഉപോൽപ്പന്നം തന്നെ”

 

പിന്നിലിരുന്ന് ഒരു കുട്ടി വിളിച്ചു പറഞ്ഞു. 

 

“ടീച്ചർ, ബൈബിള് പറയുന്ന അനന്തത തന്നെ ബിഗ് ബാങിന്റെ എനർജി സോഴ്‌സായിരിക്കുമല്ലോ അല്ലേ. ”

 

ടീച്ചർ പറഞ്ഞു. 

 

“ നീ ശാസ്ത്രവും മതവും തമ്മിൽ ചേർത്തു പറഞ്ഞു. ഇനി സിജുവിനൊപ്പം ഡിബേറ്റ് ക്ലാസ് തുടങ്ങാം, ബൈബിളും ബിഗ് ബാങ്ങും. ”

 

ക്ലാസ് മുഴുവൻ ചിരിയോടെ മുഴങ്ങി. 

 

“ഒരു മഹാവിസ്ഫോടനത്തിനുശേഷം പ്രപഞ്ചം വികസിക്കുകയും പതിയെ തണുക്കുകയും ചെയ്തു. ഇതിലൂടെ ഹൈഡ്രജൻ, ഹീലിയം തുടങ്ങിയ മൂലകങ്ങൾ രൂപപ്പെട്ടു. ജീവനില്ലാത്ത അജൈവവസ്തുക്കളിൽ നിന്ന് ജൈവ തന്മാത്രകൾ രൂപപ്പെട്ടു, പിന്നീട് അവയിൽ നിന്ന് ആദ്യത്തെ ജീവികൾ പരിണമിച്ചു. നിങ്ങൾ ചാൾസ് ഡാർവിൻ്റെ പരിണാമ സിദ്ധാന്തമെന്ന് കേട്ടിട്ടില്ലേ. “

 

ടീച്ചർ പറഞ്ഞു. 

 

“ആരംഭത്തിൽ ദൈവമാണ് ആകാശവും ഭൂമിയും സൃഷ്ടിച്ചതെന്ന് ബൈബിളിൽ പറയുന്നുണ്ടല്ലോ. (ഉൽപത്തി(1:1) പരിശുദ്ധാത്മാവ്‌ തന്റെ ശക്തി ഉപയോഗിച്ചാണ്‌ എല്ലാം ഉണ്ടാക്കിയത്‌. “

 

ടീച്ചറിൻ്റെ വാദത്തെ സിജു എതിർത്തു. 

 

“മനുഷ്യൻ ഉൾപ്പെടെയുള്ള എല്ലാ ജീവിവർഗ്ഗങ്ങളെയും ദൈവം അവയുടെ ഇപ്പോഴത്തെ രൂപത്തിൽ നേരിട്ട് സൃഷ്ടിച്ചതാണെന്ന് ബൈബിൾ പഠിപ്പിക്കുന്നുണ്ടല്ലോ. എന്നാൽ

തലമുറകളിലൂടെ ഒരു ജീവിവർഗ്ഗത്തിൽ വരുന്ന microevolution അംഗീകരിക്കുമെങ്കിലും, ഒരു ജീവിവർഗ്ഗം മറ്റൊരു ജീവിവർഗ്ഗമായി മാറുന്ന macroevolution നെ അംഗീകരിക്കുന്നുമില്ലല്ലോ. അതെന്താ അങ്ങനെ?”

 

“നമ്മളെയെല്ലാം സൃഷ്ടിച്ചത് ദൈവമാണ്. “

ഈ പ്രപഞ്ചത്തിലെ ഗ്രഹങ്ങളും നക്ഷത്രങ്ങളും താരാപഥങ്ങളുമെല്ലാം ദൈവസൃഷ്ടിയാണ്. ടീച്ചർ, ഈ പറയുന്നതിന് എന്തെങ്കിലും തെളിവുണ്ടോ. “

 

“സയൻസ് എല്ലാം പറയുന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ്. അനുമാനങ്ങളെ പരീക്ഷണങ്ങളിലൂടെ തെളിയിച്ചു തിയറികളാക്കും. അതിന് പ്രൂഫ് ഉണ്ടാകും. നിൻ്റെ തെളിവ് എന്താണ്. “

 

” ബൈബിൾ ആണ് എനിക്കുള്ള തെളിവ്. “

 

“നീയുമായി തർക്കിക്കാൻ ഞാനില്ല സിജു. വിശ്വാസം വേറെ, സിലബസ് വേറെ. പ്രപഞ്ചോൽപത്തിയെക്കുറിച്ചുള്ള ചോദ്യത്തിന് ബൈബിൾ എന്നെഴുതിയാൽ മാർക്ക് കിട്ടില്ല. ബിഗ് ബാങ് തിയറി എന്നെഴുതിയാൽ മാർക്ക് ലഭിക്കും. അതാണ് സത്യം. “

 

അവസാനം മായ ടീച്ചർ പറഞ്ഞു. 

 

“ശരി കുട്ടികളേ, ബിഗ് ബാങ് എവിടെ നിന്നാണ് വന്നതെന്ന് ആർക്കും ഉറപ്പായി അറിയില്ല. പക്ഷേ ഇന്നത്തെ പൊട്ടിത്തെറി അത് സിജുവിൽ നിന്നാണ്. “

 

അപ്പോഴേക്കും ബെല്ലടിച്ചു ടീച്ചർ ക്ലാസിൽ നിന്നും ഇറങ്ങി പോയി. 

 

“പിന്നെ അവരുടെ ഒരു സിലബസും ബിഗ് ബാങ് ബൂം…. “

 

സിജു ആരോടെന്നില്ലാതെ പറഞ്ഞു. 

 

വിശ്വാസത്തെ ചോദ്യം ചെയ്തപ്പോൾ അവന് തോന്നി കാണും. മായ ടീച്ചറിന് നല്ല വിഷമം തോന്നി. സയൻസ് ആണല്ലോ തൻ്റെ വിഷയം, തനിക്കിത് ക്ലാസ്സിൽ പഠിപ്പിച്ചല്ലേ മതിയാകൂ എന്നോർത്ത് ടീച്ചർ സമാധാനിച്ചു. 

 

ഉച്ചയ്ക്ക് അറ്റൻഡൻസ് രജിസ്റ്റർ ശരിയാക്കുമ്പോഴാണ് ദിയയും മിലനും സ്റ്റാഫ് റൂമിലേക്ക് ഓടി വരുന്നത്. 

 

“ടീച്ചറെ, സിജുവിനെ കാണാനില്ല. “

 

“കാണാനില്ലായെന്നോ, അവൻ കഴിഞ്ഞ പീരീഡ് അവിടെ ഉണ്ടായിരുന്നല്ലോ. എന്താ സംഭവിച്ചത് “

 

“ടീച്ചർ അവൻ ഉച്ച സമയത്ത് ക്ലാസ്സിൽ എഴുന്നേറ്റു നിന്ന് കൈയുയർത്തി ഞാൻ നിക്കണോ പോകണോ എന്ന് രണ്ട് മൂന്ന് പ്രാവശ്യം ചോദിച്ചു. “

 

“ആരോട്. “

 

“ദൈവത്തോട്. “

 

“എന്നിട്ട്?ഞങ്ങൾ ചോറ് കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അലക്സ് എഴുന്നേറ്റു പറഞ്ഞു. നീ എന്തേലും ചെയ്യെടാ എന്ന്. പിള്ളേരെല്ലാം ചിരിച്ചു, അവന് ദേഷ്യം വന്നു. അവൻ ബാഗുമെടുത്ത് ഒറ്റ പോക്കാണ് പുറത്തേക്ക്. “

 

മായ ടീച്ചർ സംഭവം ഉടനെ തന്നെ പ്രിൻസിപ്പലിനെ അറിയിച്ചു. പ്രിൻസിപ്പൽ ഉടനെ അവൻ്റെ അച്ഛനെ വിളിച്ചു. 

 

“ടീച്ചറെ അവൻ സുരക്ഷിതമായി വീട്ടിലെത്തിയിട്ടുണ്ട്. അവൻ്റെ അപ്പനോട് ഞാൻ കാര്യം പറഞ്ഞിട്ടുണ്ട്. എന്നാലും ഡിബേറ്റ് ഒക്കെ നടത്തുമ്പോൾ സൂക്ഷിക്കണേ. പിള്ളേരൊക്കെ വളരെ സെൻസിറ്റീവ് ആണ്. “

 

“മനസ്സിലായി സർ. “

 

“ടീച്ചറിന് എന്ത് മനസ്സിലായി. “

 

“Handle with care. “

 

മായ ടീച്ചർക്ക് ആകെ വിഷമമായി. 

സിജുവിനെ ഒന്ന് വിളിച്ചു നോക്കിയാലോ. ക്ലാസ്സിലെ പാവം ഫിലോസഫറാണവൻ, ഇത്തിരി വിശ്വാസിയായി പോയി. 

 

“മോനേ സിജു. നീ ക്ലാസ്സിൽ നിന്നും ആരോടും പറയാതെ എവിടെ പോയി. “

 

“ടീച്ചറെ പ്രപഞ്ചം ആരാണ് സൃഷ്ടിച്ചത്. “

 

“സംശയം എന്താ ദൈവം തന്നെ, അതാണ് വിശ്വാസിയുടെ വിശ്വാസം. പക്ഷെ പരീക്ഷയ്ക്ക് ജയിക്കണമെങ്കിൽ നീ സയൻസ് പഠിക്കണം. ജോലി കിട്ടണമെങ്കിൽ നീ സയൻസ് അറിയണം. “

 

“അപ്പോൾ ദൈവം. “

 

“സിജു, വിശ്വാസം വേറെ വിദ്യാഭ്യാസം വേറെ. യുക്തിയോടെ ചിന്തിക്കുക, ജീവിക്കുക. നാളെ രാവിലെ ഇങ്ങ് വന്നേക്കണം. “

 

“ശരി ടീച്ചർ. “

 

അവൻ പൊട്ടിച്ചിരിച്ചു. 

 

പ്രശ്നം പരിഹരിച്ചതിൻ്റെ സന്തോഷത്തിൽ ടീച്ചർ ആശ്വസിച്ചു. 

 

✍️✍️നിഷ പിള്ള

Post Views: 38
6
Nisha Pillai

8 Comments

  1. VIJAYALEKSHMI.S on October 24, 2025 10:50 PM

    കുട്ടിയെ വഴക്കു പറഞ്ഞാൽ അന്നു സ്കൂൾ വിട്ടു പോകുന്നതിനു മുൻപ് കണ്ടിട്ടു ഒരു ലോഹൃ൦ ചോദിച്ചരിക്കണ൦.

    Reply
  2. Joyce Varghese on October 24, 2025 6:54 PM

    കോൺവെന്റിൽ പഠിപ്പിച്ചു വന്ന ഞാൻ, ചില ടീച്ചർമാർ ഇങ്ങനെ ഒരു കഷ്ടത്തിലാകുന്നത് കണ്ടിട്ടുണ്ട്. 👌

    Reply
  3. Sunandha on October 24, 2025 6:42 PM

    കുട്ടികളെ ഒന്നും അടിച്ചേൽപ്പ്ക്കാതെയിരിക്കുക.. പ്രത്യേകിച്ചും മതപരമായ കാര്യങ്ങൾ.

    Reply
  4. Suma Jayamohan on October 24, 2025 4:20 PM

    ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു എന്നു പറയുന്നതുപോലെ❤️🌹👌
    പിള്ളേരെ handle with care😀

    Reply
  5. Kunju Mohammed Ahmed on October 24, 2025 3:09 PM

    നല്ലൊരു സയൻസ് ക്ലാസ്സ്..
    ടീച്ചർക്ക് പഠിപ്പിക്കാതിരിക്കാനും കുട്ടികൾക്ക് പഠിക്കാതിരിക്കാനും കഴിയില്ലല്ലോ..

    Reply
  6. Thara Subhash on October 24, 2025 3:02 PM

    ശാസ്ത്രവും വിശ്വാസവും സംഘട്ടനത്തിലാകുമ്പോൾ പാവം ടീച്ചർ വിഷമിച്ചു പോകും. നല്ലെഴുത്ത്.❤️❤️

    Reply
  7. Sinoey on October 23, 2025 5:03 PM

    സിലബസിൽ ഉൾപ്പെടുത്തേണ്ട കഥ…👍👍

    Reply
    • Sayara fathima k.k on October 24, 2025 6:31 PM

      നല്ല എഴുത്ത് 👌💗💗

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.