ചോദ്യമേതാണ് രാധേ?
ചോദ്യം ഏതായാലും ഉത്തരം നീയാണ് കൃഷ്ണാ…
അണയാത്ത തീയേതാണ് രാധേ
എന്നിലെ വെളിച്ചം നീയാണ് കൃഷ്ണാ….
നീയെൻ്റെ ആത്മാവാണ് രാധേ,
എന്നിലെ ശ്വാസം നീയാണ് കൃഷ്ണാ….
കാലാതീതമായ പ്രണയം ഏതാണ് രാധേ
അത് രാധാ-കൃഷ്ണ പ്രണയമാണ്
കൃഷ്ണാ….
വാക്കുകൾക്കതീയമായ പ്രണയം എവിടെയാണ് രാധേ
അത് രാധയുടെ ഹൃദയത്തിലാണ് കൃഷ്ണാ….
വേണുഗാനം കേൾക്കുമ്പോൾ നിൻ്റെ ഹൃദയം എവിടെയാണ് രാധേ
രാധാ ഹൃദയം അങ്ങയുടെ ചുണ്ടുകളിലാണ് കൃഷ്ണാ…
കാലം നിലച്ച് പോയത് എപ്പോഴാണ് രാധേ
ഞാനങ്ങയുടെ പുഞ്ചിരിയിൽ മയങ്ങി നിന്നപ്പോഴാണ് കൃഷ്ണാ…
നിമിഷങ്ങൾ പ്രണയമായി മാറിയതെപ്പോഴാണ് രാധേ
നിൻ്റെ മടിയിൽ തല വച്ച് ഞാൻ കിടന്നപ്പോഴാണ് കൃഷ്ണാ….
നീ പൂത്തുലയുന്നത് എപ്പോഴാണ് രാധേ
നിൻ്റെ ചുണ്ടുകൾ എൻ്റെ നെറ്റിയിൽ സ്പർശിക്കുമ്പോഴാണ് കൃഷ്ണാ..
ശരീരമില്ലാത്ത പ്രണയം ആരുടേതാണ് രാധേ
രാധാകൃഷ്ണ പ്രണയമാണ് കൃഷ്ണാ….
ഭക്തിയിലും പ്രണയം പൂവിട്ടത് എപ്പോഴാണ് രാധേ
നിൻ്റെ വിരൽ തുമ്പുകൾ എന്നിൽ സ്പർശിച്ചപ്പോഴാണ് കൃഷ്ണാ…
രാധ ഇല്ലാതെ കൃഷ്ണനില്ല,
കൃഷ്ണൻ ഇല്ലാതെ രാധയുമില്ല.
✍️✍️നിഷ പിള്ള

1 Comment
രാധാകൃഷ്ണ സങ്കല്പങ്ങൾ എന്നും ഉദാത്തമായ പ്രണയത്തിൻ്റെ ഉദാഹരണങ്ങൾ തന്നെ♥️🌹