Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബദ്റുൽ മുനീർ
പ്രണയകഥ മത്സരം

ബദ്റുൽ മുനീർ

By Nafs nafsFebruary 17, 2024Updated:March 26, 202420 Comments4 Mins Read202 Views
Bookmark Now
Please login to bookmark Close

No account yet? Register

കരിമ്പനകളിൽ കാറ്റിരമ്പി. വെയിലെരിയുന്ന നേരത്ത് ജമാലു ഉമ്മറത്തിണ്ണയിൽ വന്നിരുന്നു. നിരത്തിനപ്പുറത്തെ തുവരക്കാടുകളും മൈലാഞ്ചിക്കുന്നും വെയിലിനുചോട്ടിൽ മഞ്ഞപുതച്ചു. അതിനപ്പുറത്താണ് പള്ളിക്കാട്. പള്ളിക്കാടിൻ്റെ അതിരുകളിൽനിന്ന് ആകാശത്തേക്കു ചാഞ്ഞുലയുന്ന പൈൻമരങ്ങളിലേക്ക് അവൾ ഉറ്റുനോക്കിയിരുന്നു. ഉമ്മച്ചി ആ മരത്തിലൂടെയാണ് ആകാശത്തേക്കു കയറിപ്പോയത്. അതുവഴിതന്നെ തിരിച്ചുവരുമായിരിക്കും. അവൾ  ഇമ വെട്ടാതെ ആകാശത്തിന്റെ അതിരിലേക്കു നോക്കിയിരുന്നു. മേഘക്കീറുകളിൽനിന്നു സ്ഫടികമണികൾ ഉരുണ്ടുനീങ്ങുന്നു. പെട്ടെന്ന് ചുരത്തിനുമുകളിൽ  ഒരു ലോറി മുരണ്ടുനിന്ന്  ആകാശത്തേക്കു ചെമ്മണ്ണുയർത്തി. അവൾ മിഴി ചിമ്മിത്തുറന്നു. ശൂന്യമായ ആകാശത്ത്  ചെമ്മണ്ണു താഴുന്നതുവരെ ജമാലു നോക്കിനിന്നു.

ചുരം കേറിയെത്തുന്ന ലോറിക്കാർക്കു  പാളയമൊരുക്കി ചെറിയ പീടികകൾക്കുമുകളിലായി  ജരയും ജീർണ്ണതയും ബാധിച്ച നാലഞ്ചു അരയാലുകളും മാവുകളും പരസ്പരം കൈകാലുകൾ കോർത്തു പന്തലിച്ചുനിൽക്കുന്നു. ലോറിയിൽനിന്നിറങ്ങിയ രണ്ടു പേർ അരയാലുകൾക്കടുത്തേക്കു നടക്കുന്നു. മെല്ലിച്ചു നീണ്ടൊരു ചെറുപ്പക്കാരനും തടിച്ചു വയറുചാടിയൊരു  മദ്ധ്യവയസ്കനും. മുത്തച്ഛൻമാവിനു ചോട്ടിലെ പരന്ന തണലുകളിലൊന്നിലേക്കു നീക്കിയിട്ട ബെഞ്ചിലിരുന്നു കുടവയറുള്ളയാൾ സിഗരറ്റിനു തീ കൊളുത്തി. അവൾ ഓർക്കുകയായിരുന്നു. ഒന്നല്ല, ഓർമ്മകളുടെ വലിയൊരു മൂടൽമഞ്ഞുതന്നെ അവളെ വന്നുപൊതിഞ്ഞു.

ആദ്യമായി കട്ടിമീശക്കാരനെക്കണ്ടതു ഇതുപോലൊരു ഉച്ചനേരത്തായിരുന്നു. ചായപ്പീടികയുടെ പുറകുവശത്തു ചെന്ന് കരിമീൻപൊള്ളിച്ചത് ഏല്പിച്ച് തിരിച്ചുവരുമ്പോളായിരുന്നു തുവരക്കാടിനടുത്ത് സുഖാലസ്യത്തിൻ്റെ ചുഴിയിൽപ്പെട്ട വെള്ളാരംകണ്ണുകളുള്ള കട്ടിമീശക്കാരൻ അവളെത്തന്നെ നോക്കിനിന്നത്. ചിരപരിചിതനായ ഒരാളെപ്പോലെ അവൾ അയാളെ നോക്കിച്ചിരിച്ചു

പത്താംക്ലാസ്സുകാരിയുടെ ഓർമ്മകൾ രണ്ടു വർഷങ്ങൾക്കു പുറകിലിരുന്ന് ചുരം കയറിവന്നു. ചുരത്തിനു മുകളിലെ കരിമ്പനകളിൽ കാറ്റിരമ്പി. ഇതുപോലൊരു നട്ടുച്ചയിലാണ് മുന്നിൽ പുറപ്പെടാനൊരുങ്ങിനിൽക്കുന്ന ദീർഘദൂരബസ്സിന്റെ പിൻസീറ്റുകളിലൊന്നിൽ അവളെത്തന്നെ നോക്കിനിൽക്കുന്ന രണ്ടു വെള്ളാരംകണ്ണുകളെ അവൾ കണ്ടത്.  ചെമ്പൻ തലമുടിയും ചോന്ന കവിളുകളും നീണ്ട ചെവികളുമുള്ള  ഒരു ജിന്ന്!  അവളുറപ്പിച്ചു. ജിന്നുതന്നെ. ബസ്സു നീങ്ങുന്നതുവരെ പ്രണയാതുരമായ രണ്ടു നോട്ടങ്ങൾക്കിടയിൽ നാലു കവിളുകൾ ചെമന്നു. നോക്കി നിൽക്കേ അവൻ ഉച്ചച്ചൂടിൽ അലിഞ്ഞൊഴുകി.
അവളോർത്തു…

എവ്ടായിരിക്കും വീട്.

ആ ദിവസവും അതിനു പിറ്റേന്നും അതിനടുത്ത ദിവസങ്ങളിലും അവൾ ജിന്നിനെ ഓർത്തു. ആരോടും മിണ്ടാതെ, ഉണ്ണാതെ, ഉറങ്ങാതെ, ഉണരാതെ അറയുടെ ഒരു മൂലയിൽ ചുരുണ്ടുകിടന്നു.  കരിമ്പനകളിൽ കാറ്റും നിലാവും ആർത്തിരമ്പുമ്പോൾ, ജമാലു അവനെമാത്രം കനവു കണ്ടുകിടന്നു.
വെയിലെരിയുന്ന നേരത്ത് നിരത്തിനിപ്പുറത്തുനിന്ന് അവനെത്തേടി കണ്ണുകൾ പാഞ്ഞു. ചുരത്തിനു മുകളിലെത്തുന്ന എല്ലാ ബസ്സുകളിലും കയറിയിറങ്ങി നിരാശയോടെ മടങ്ങി.

കാറ്റിരമ്പുന്ന കരിമ്പനകളോടും വണ്ണാത്തിപ്പുള്ളുകളോടും കിസ്സ പറഞ്ഞുപറഞ്ഞ് അവൾ മെല്ലിച്ചു മെല്ലിച്ചു വന്നു. അവളുടെ എല്ലുന്തി. കണ്ണുകൾ കുഴിഞ്ഞു. കവിളൊട്ടി. കൈകളിൽ നീലഞരമ്പുകൾ തെളിഞ്ഞുനിന്നു. കാറുപിടിച്ചതുപോലെ മുടി തട്ടത്തിനുള്ളിൽ ഇരുണ്ടുനിന്നു.

”ജിന്നൂടീതാ…”

എല്ലാവരും പറഞ്ഞു. അവൾക്കതു നേരത്തേ അറിയാമായിരുന്നല്ലോ. അവൾ ചിരിച്ചു. മരുന്നും മന്ത്രവും ഇന്നുവരെയും മുടക്കിയിട്ടില്ല. പക്ഷേ, ഇന്നലെയുംകൂടെ തൻ്റെ കിടപ്പറയിൽ മേനിയിലൊട്ടി ജിന്നുണ്ടായിരുന്നുവെന്ന് ഓർത്തുകൊണ്ട് അവൾ കട്ടിമീശക്കാരനോടു ചോദിച്ചു.

“ഞ്ഞെങ്ങ്ന്നാ! ജിന്ന്ന്റെ നാട്ടീന്നാ.”

അയാൾ ചിരിച്ചു.

പിറ്റേന്നു കുളിപ്പുരയിൽ നേരംതെറ്റി വെള്ളംവീണപ്പോൾ ജമാലു എഴുന്നേറ്റ് ജനലിലൂടെ നോക്കി. കുളിപ്പുരയുടെ ഓലവാതിലിൽ കാറ്റു വീശി. നേരം വെളുത്തിട്ടില്ലാ.  മങ്ങിയ വെളളമുണ്ടിൽ പുറത്തുവന്ന കട്ടിമീശക്കാരൻ ജനലഴികളിൽ പിടിച്ചുനിൽക്കുന്ന ജമാലുവിനെ   കണ്ടു. അവളുടെ വീടിൻ്റെ ഇറയത്താണ് അയാളന്ന് ഉറങ്ങിയിരുന്നത്. ആകാശത്തു വെള്ള കീറുംമുമ്പേ കട്ടിമീശക്കാരൻ്റെ ലോറി ചെമ്മണ്ണു പറത്തി ചുരമിറങ്ങി. വെള്ളക്കീറു കനത്ത് വെയിലിനു കട്ടികൂടി.

അന്നും  വെയിലെരിയുന്ന നേരത്ത് ജമാലു ഉമ്മറത്തിണ്ണയിൽ വന്നിരുന്ന് നിരത്തിനപ്പുറത്തേക്കു നോക്കിയിരുന്നു. ആകാശത്തേക്കു ചെമ്മണ്ണുയർത്തിക്കൊണ്ട് ചുരത്തിനുമോളിൽ  കട്ടിമീശക്കാരൻ്റെ ലോറി മുരണ്ടുനിന്നു. ചെമ്മണ്ണു താഴുന്നതുവരെ ചുരത്തിനുമോളിലേക്കു നോക്കിനിന്ന അവൾ മിഴി ചിമ്മിത്തുറന്നു. ലോറിയിൽനിന്നിറങ്ങിയ കട്ടിമീശക്കാരൻ അവളുടെ വീടിനുനേരെ വരുന്നതു നോക്കി അവൾ തിണ്ണയിലിരുന്നു.

“കാർന്നോരില്ലേ?”

അവൾ ചിരിച്ചു.
വെള്ളി ചിതറിയ തലയുമായി ആരോഗ്യദൃഢഗാത്രനായ ഒരു വൃദ്ധൻ ഉമ്മറപ്പടിയിറങ്ങി വന്നു.

”അയ്. ആന്ത്രോ?”

”യേഷം മൂരിൻ്റെറെച്ചീ…”

”ഇഞ്ഞി ഈടെന്നാവാം ചോറ്.”

കാരണവർ  കട്ടിമീശക്കാരൻ അന്ത്രു നീട്ടിയ വാഴയിലപ്പൊതിയുമായി അകത്തേക്കു പോയി. ജമാലുവും പിന്നാലെ നടന്നു. ഉണങ്ങിയ കരിമ്പനമ്പട്ടകൾ അടുപ്പിലിരുന്ന് ആളിക്കത്തുമ്പോൾ പച്ചക്കുരുമുളകു ചേർത്തരച്ചുവെച്ച ഇറച്ചിവരട്ടിയതിൻ്റെ മണം ഓർമ്മകൾക്കിടയിലെന്നപോലെ ജമാലു മൂക്കിലേക്കു വലിച്ചെടുത്തു.
പനനൂർ വേവിച്ചത് ഇറച്ചിവരട്ടിയതു ചേർത്തുകഴിക്കുമ്പോൾ  ജമാലുവിന് തന്റെ മുന്നിലിരിക്കുന്നത് ജിന്നാണെന്നു തോന്നിപ്പോയി.

കരിമ്പനകളിൽ പെരുമഴ അഴിഞ്ഞാടി. ചുരവും ആലിൻചോടും  തുവരക്കാടും വെള്ളത്തിലാണ്ടു. മൈലാഞ്ചിക്കുന്നിനു തണുത്തു. കറുത്തിരുണ്ട ഒരു രാത്രിയിൽ അന്ത്രു മണവാളനെപ്പോലെ അവളുടെ അറയിലേക്കു കടന്നുവന്നു. തൻ്റെ തലയിലെ ചെമന്ന ഗിൽറ്റുതട്ടവും കഴുത്തിൽ പറ്റിക്കിടന്ന മിന്നുമാലയും അയാൾ അഴിച്ചുമാറ്റുമ്പോൾ മൈലാഞ്ചിക്കുന്നിറങ്ങി വന്ന ജിന്ന് തൻ്റെ അരികിലിരിക്കുന്നതായി അവൾക്കു തോന്നി. ജിന്ന് തൻ്റെ മേനിയിൽ ചേർന്നൊട്ടി കിടക്കുന്നതായും. കുളിപ്പുരയിൽ നേരം പുലരുംമുമ്പേ വെള്ളം വീഴുന്നതും ഓലവാതിൽ തുറന്ന് ജിന്നു പുറത്തുവന്നതും അന്നവൾ കിനാവു കണ്ടു. ജിന്ന് കവിളിലൊരു മുത്തംതന്ന് യാത്ര പറഞ്ഞത് ഓർമ്മയിലെവിടെയോനിന്ന് അവൾ പെറുക്കിയെടുത്തു.

പിന്നെയും മീശക്കാരൻ അന്ത്രു സമ്മാനപ്പൊതികളുമായി ചുരം കയറി. വെയിലെരിയുന്ന നേരത്ത് ഉമ്മറത്തിണ്ണയിലിരുന്നിരുന്ന ജമാലു ആകാശത്തുനിന്നു ചെമ്മണ്ണ് താഴ്ന്നതുവരെ നോക്കിയിരുന്ന് അന്ത്രുവിൻ്റെ കൈയിൽത്തൂങ്ങി അറയിലേക്കു നടക്കും. അന്ത്രുവിൻ്റെ കണ്ണുകൾ ചോക്കുമ്പോൾ ഒരു വാടമണം അറയിൽ പരക്കും. അയാളുടെ പല്ലുകളും നഖങ്ങളും അവളുടെ ശരീരത്തിലാണ്ട് ചോര പൊടിയുമ്പോൾ അവൾ പൊട്ടിച്ചിരിക്കും. മൈലാഞ്ചിക്കുന്നിറങ്ങി വന്ന ജിന്ന് അപ്പോളൊക്കെ അവളെ കെട്ടിപ്പിടിച്ച് കിടക്കും. പിറ്റേന്ന് ചോരപൊട്ടിയ ചുണ്ടുമായി ജമാലു വെയിലെരിയുന്ന നേരത്ത് ഉമ്മറത്തിണ്ണയിൽ വന്നിരിക്കും. നിരത്തിനപ്പുറത്തെ  മൈലാഞ്ചിക്കുന്നിലേക്കും ആകാശത്തിൻ്റെ അതിരിലേക്കും ചുരമിറങ്ങാൻ കാത്തുനിൽക്കുന്ന ബസ്സിലേക്കും മാറിമാറി  നോക്കിയിരിക്കും.

ഓർമ്മക്കീറുകളിൽനിന്നു ഉതിർന്നുവീണ സ്ഫടികമണികൾക്കുമീതെ  വെയിൽ മങ്ങിനിന്നു. തന്നെ തൊട്ടുനിന്നിരുന്ന മൂടൽമഞ്ഞു നീങ്ങുന്നതായി ജമാലുവിനു തോന്നി. മുരടനക്കം കേട്ടിടത്തു നേരത്തേ ലോറിയിൽനിന്നിറങ്ങി വന്ന മെല്ലിച്ചു നീണ്ട ചെറുപ്പക്കാരൻ.

”കാർന്നോരില്ലേ.”

വെള്ളിമുടികളിൽ ശോഷിച്ചൊരു ശരീരം ഉമ്മറപ്പടികളിറങ്ങി വന്നു.

”ഇഞ്ഞാരാ.”

”ഗോപി.  യേഷം വടക്കുന്നാ. അന്ത്രുമാൻക്ക കൈഞ്ഞ രണ്ട് മാസായിറ്റ് മെഡിക്കൽലാ. കൈയിനും കാലിനും ജീവനില്ലാൻ്റ്. മറ്റെന്നാ പേര് ബെട്ടും. മൂപ്പര് മയ്യത്തായാലും അപ്പടി കേറ്റണ്ടാന്ന് കെട്ട്യോളും കുട്ട്യോളും കട്ടായം പറഞ്ഞ്. ഇബടെയ്ക്കു കൊണ്ടാന്നാല്…. “

”ഞാൻ്റെ മോളെ മാപ്പളാൻ്റെ മയ്യെത്ത്   കൈഞ്ഞൊല്ലം കബറടക്കി. അപ്പേര് പർഞ്ഞി ഇഞ്ഞൊരു മയ്യത്തും ഇപ്പെര കേറ്ണ്ടാ.”

ചെറുപ്പക്കാരൻ ജമാലുവിൻ്റെ മുഖത്തേക്കു നോക്കി. അവളുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും  അവൻ കണ്ടില്ല. അവൻ തിരിഞ്ഞു നടന്നു.

ആകാശത്തിൻ്റെ  അതിരുകളിൽ  പൈൻമരങ്ങൾ  ഉലയുന്നു.  കരിമ്പനകളിൽ മഞ്ഞവെയിൽ തല താഴ്ത്തിനിന്നു. ലോറി മുരളുന്നതും ചെമ്മണ്ണ് ആകാശത്തുയരുന്നതും വെയിലെരിയുമ്പോൾ ജമാലു കണ്ടു. സ്ഫടികമണികൾ കണ്ണുകളിൽ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നു

”ജമാലൂ. ഇഞ്ഞെപ്പളാ അൻ്റെ പൈതൽനൊന്ന് മുത്താ.”

അവൾ ഇമ ചിമ്മിത്തുറന്നു. മൈലാഞ്ചിക്കുന്നിനപ്പുറത്തെ പള്ളിക്കാട്ടിലേക്കു നോക്കിയിരുന്നു. കാറ്റിനു വീശാൻ മടിയുള്ളതുപോലെ. കരിമ്പനകളിൽ കാറ്റിരമ്പുന്നതും   മൈലാഞ്ചിക്കുന്നിൽ നിലാവു പരക്കുന്നതും കാത്തുകാത്ത് വണ്ണാത്തിപ്പുള്ളു കരയുന്നതു ജമാലു കാതോർത്തിരുന്നു.

വെള്ളാരംകണ്ണുകളുള്ള ചെമ്പൻമുടിയുള്ള ജിന്ന് ജനലഴികൾക്കിടയിലൂടെ അവളുടെ മെത്തയിൽ വന്നിരുന്നു. അന്നാദ്യമായി അവൾ വേദനയില്ലാതെ ചിരിച്ചു. ആരോ പറയുന്നുണ്ടായിരുന്നു.

“ഞ്ഞി ജെമാലൂനൊരു ജീവിതംൻ്റാവും.”

ഇനി അതു കേട്ടിട്ടായിരിക്കുമോ ജമാലു ചിരിച്ചത്! വൃദ്ധൻ ഓർത്തു.

     °°°°°°°°°°°°°°°°°°°°°°°°°°°

#പ്രണയകഥാമത്സരം

ചിത്രത്തിനു കടപ്പാട്

©ഹഫ്സസത്ത് അരക്കിണർ

Post Views: 34
5
Nafs nafs
  • Website

Hafsath KT കോഴിക്കോട്ടുകാരി കണ്ടതും കേട്ടതും കുത്തിക്കുറിക്കാനിഷ്ടം. പ്രതിഷേധമാണ് പ്രധാന വിനോദം😝

20 Comments

  1. Divya Sreekumar on February 24, 2024 7:15 AM

    ഈ ജിന്നിനെ പെരുത്തിഷ്ടാ 😍🥰🫂

    Reply
  2. Soumya Muhammad on February 21, 2024 9:05 PM

    മനോഹരം… 👍🏻👍🏻👍🏻

    Reply
  3. Amal Fermis on February 19, 2024 9:15 PM

    നന്നായെഴുതി ജിന്നേ ..

    Reply
  4. Joyce Varghese on February 17, 2024 11:53 PM

    ജിന്നും ജമാലുവും, അവൾ പ്രിയനെ കണ്ടത് ജിന്നിൽ ആയിരുന്നു അല്ലേ?
    നല്ല ഭാഷ… ആസ്വദിച്ചു വായിച്ചു.
    അഭിനന്ദനങ്ങൾ 👏❤

    Reply
    • Nafs nafs on February 18, 2024 12:01 PM

      സന്തോയക്കുട്ടീ💞💞

      Reply
      • Shreeja R on February 21, 2024 10:02 PM

        Super എഴുത്ത്

        Reply
  5. ramsinas on February 17, 2024 11:51 PM

    ബല്ലാത്ത ജിന്ന് തന്നെ നിങ്ങൾ super 🥰🥰👏👏👏

    Reply
    • Nafs nafs on February 18, 2024 12:01 PM

      റംസീ💞💞

      Reply
    • Jasna on February 22, 2024 12:59 PM

      ജമാലുവിന്റെ ജിന്നിനോടുള്ള പ്രണയം 👍👍

      Reply
  6. Vijayalakshminarayan on February 17, 2024 9:27 PM

    വളരെ വളരെ ഇഷ്ടമായി
    തീർച്ചയായും കൈരളിക്ക് കിട്ടിയ മുത്ത് തന്നെ ഈ കഥാകാരി
    എഴുതുക ഒത്തിരിയൊത്തിരി
    എല്ലാവരും അംഗീകരിക്കുന്ന കാലം വിദൂരമല്ല
    ആശംസകളോടെ❤️❤️

    Reply
    • Nafs nafs on February 18, 2024 12:02 PM

      ചേച്ചിക്കുട്ട്യേ💞😘

      Reply
    • Sajna on February 19, 2024 8:30 PM

      ന്റെ ജിന്നേ…. ❤️❤️. ഇഷ്ടപ്പെട്ടു.

      Reply
  7. Achus on February 17, 2024 7:12 PM

    Uff അടിപൊളി എഴുത്ത്🥰🥰♥️😘

    Reply
    • Nafs nafs on February 18, 2024 12:04 PM

      അച്ചൂസേ💞💞😘

      Reply
  8. Sunandha Mahesh on February 17, 2024 6:55 PM

    ഭീകര എഴുത്ത് 👌👌👌👌

    Reply
    • Nafs nafs on February 18, 2024 12:04 PM

      നന്ദാ💞💞😘

      Reply
  9. Seena Navaz on February 17, 2024 6:22 PM

    എന്തൊരെഴുത്താണ് പ്രിയപ്പെട്ടവളേ… പെരുത്തിഷ്ടം❤️🥰😘

    Reply
    • Nafs nafs on February 18, 2024 12:05 PM

      ഇത്താ💞💞😘

      Reply
  10. Sabira latheefi on February 17, 2024 5:31 PM

    ഹഫ്‌സത്തിന്റെ ജിന്നിനെയും ജിന്നിന്റെ ജമാലുവിനെയും ഇഷ്ട്ടായി. ❤️❤️

    Reply
    • Nafs nafs on February 18, 2024 12:05 PM

      സാബീ💞💞😘

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.