ഒപ്പ്.. അതൊരു കലയാണ്. നിങ്ങൾക്കതു പറഞ്ഞാലറിയില്ല.അതറിയണമെങ്കിൽ ഒരിക്കലെങ്കിലും മറ്റുള്ളവരുടെ ഒപ്പുനോക്കി ഒരുവലിയ ഒപ്പിസ്റ്റ് (signist😇) ആവാനുള്ള ശ്രമം നിങ്ങൾ നടത്തിയിട്ടുണ്ടാകണം.പണ്ട്… വളരെ പണ്ട്, എന്റെ വിരൽത്തുമ്പിൽ പിറന്ന അക്ഷരപ്പെെതങ്ങൾ വീടിന്റെ മിക്ക ചുമരുകളും കയ്യേറി നിരങ്ങിയപ്പോൾ എനിക്കൊരൊറ്റ വാശിയേ ഉണ്ടായിരുന്നുള്ളൂ. ന്റെ ഉപ്പാന്റെപോലെ എഴുതണം. ഉപ്പാന്റെപോലെ പവറുള്ള ഒപ്പിടണം. അതേ. അക്ഷരലോകത്തെ എന്റെ ആദ്യഗുരു എന്റെ ഉപ്പയാണ്. പലവിധ ഔദ്യാേഗികാവശ്യങ്ങൾക്കായി വീട്ടിൽവരുന്നവർക്ക് സ്വന്തംലെറ്റർപാഡിൽ മനോഹരമായ കൈപ്പടയിൽ പരസ്പരം കെട്ടിപ്പിടിച്ച അക്ഷരങ്ങളെ ഉപ്പ കുനുകുനായെന്ന് കുടഞ്ഞിട്ടശേഷം ഒപ്പ് എന്ന് അച്ചടിച്ച അക്ഷരങ്ങൾക്കുതാഴെ ഒപ്പിടുന്ന മനോഹരമായൊരു കലയുണ്ട്. അതുകണ്ടിട്ട് ഉപ്പയുടെ ഒപ്പിന് വലിയ പവറുണ്ടെന്നതാണ് ഞാൻ മനസ്സിലാക്കിയ ഒന്നാമത്തെ പ്രപഞ്ചസത്യം. “നീ വായിക്ക് ” എന്നു പറഞ്ഞ് ഉപ്പ ന്യൂസ്പ്രിന്റിൽ അക്ഷരങ്ങളോരോന്നും ഹീറോയുടെ മഷിപ്പേനകൊണ്ടെഴുതിത്തരികയും അതിനു മീതേക്കൂടി എന്നെക്കൊണ്ട് ആ പേനയിൽപ്പിടിപ്പിച്ച് എഴുതിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് വീട്ടിൽ പതിവായി വന്നിരുന്ന മൗലവിമാർ പെട്ടെന്നെന്റെ ഉസ്താദുമാരായി. ഒരുപാടു പേരുള്ള ഞങ്ങളുടെയാ പഴയ വീട്ടിൽ ഓരോരുത്തരും ഓരോരോ…
Author: Nafs nafs
“സൂപ്രണ്ടേ… എനിക്കിനി കാരുണ്യാവാർഡിൽ ഡ്യൂട്ടിയെടുക്കാൻ വയ്യ. അതല്ലെങ്കിൽ എന്നെ നൈറ്റിലേക്ക് ഷിഫ്റ്റ് ചെയ്തുതന്നേക്ക്.” ജമീലസിസ്റ്റർ ആശുപത്രി സുപ്രണ്ടിന്റെ വാതിലിനുമുന്നിൽ നനഞ്ഞ കോഴിയെപ്പോലെ നിന്നു. അവളുടെ യൂണിഫോമിന്റെ മാറിടത്തിലും നിതംബത്തിലും നനഞ്ഞ കൈപ്പാടുകൾ കടുംനീലനിറത്തിൽ തെളിഞ്ഞുനിന്നു. “എന്തുപറ്റി ജമീലാ. തിരുവോണമായിട്ട് ഇതെന്തു കോലാടീ.. “കഴിഞ്ഞ രണ്ട് ദിവസായിട്ടാ കിളവന് സൂക്കേട് കൊറച്ച് കൂടുതലാ. സജി കുളിപ്പിക്കാൻ നോക്കിയതാ. കിളവൻ സമ്മതിക്കണ്ടേ. ഞാൻതന്നെ കുളിപ്പിച്ചു കൊടുക്കണമെന്ന്.” “എങ്ങനെ ജീവിച്ച മനുഷ്യനാ… തിരുവോണായിട്ട് മാധവേട്ടനെ കുളിപ്പിച്ച് ഓണക്കോടി ഉടുപ്പിക്കാതെ മുഷിഞ്ഞുനാറിയ കോലത്തിലിരുത്താൻ പറ്റോ.” “ഇരുപത്തിരണ്ടു പേരാ അവിടെ വാർഡിലുള്ളത്. അവർക്കാർക്കും ഇല്ലാത്ത സൂക്കേടാ കിളവന്. ഇതൊരു സർക്കാരാശുപത്രി ആയതോണ്ട് അവരെയൊക്കെ വൃത്തിയിലും വെടിപ്പിലും കൊണ്ടുനടന്നില്ലെങ്കിൽ പത്രക്കാരോടിവന്ന് വാർത്തയാക്കും. ഇറക്കിവിടാനും പറ്റില്ല. ഇപ്പംതന്നെ ഏതൊക്കെയോ ചാനലുകാർ വന്ന് കാത്ത് നിൽക്കുന്നുണ്ട്. ഞാനിതൊന്ന് മാറിയേച്ചും വരാം.” “നീയൊന്ന് നോക്കിയും കണ്ടും നിന്നോ. എന്തായാലും ഞാനയാളുടെ മോനെയൊന്ന് വിളിക്കട്ടെ. ഇക്കുറി വാർഡിലുള്ള എല്ലാവർക്കും സ്റ്റാഫിനുമുള്ള ഓണക്കോടി അവരുടെ വക ഓണസമ്മാനമാണ്.”…
ഓർമ്മകളുടെ വേലിയേറ്റങ്ങളാണ് എന്റെ ഹൃദയത്തിനേറ്റ പ്രഹരം. എന്റെ ഹൃദ്രോഗത്തിന് മരുന്നിറ്റിക്കുന്നതും ഓർമ്മകൾതന്നെ… എണ്ണം പറഞ്ഞയോർമ്മകൾ ശയിക്കുന്നിടത്തു വച്ചെന്റെ രോഗവും കഥകളാകും. മീസാൻകല്ലത് കാറ്റിനോടു മൂളും. പിന്നെ ഖബറെന്നെ മടക്കും , ഒരു പിൻവിളിക്കും കാതോർക്കാതെ. എന്നോർമ്മകളും മരിക്കും, എന്റെ ഹൃദയവും …..!
