Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്റെ ഗുരുക്കന്മാർ
ഓർമ്മകൾ സ്‌കൂൾ / കോളേജ്

എന്റെ ഗുരുക്കന്മാർ

By Nafs nafsSeptember 9, 2023Updated:October 31, 20238 Comments6 Mins Read203 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒപ്പ്.. അതൊരു കലയാണ്. നിങ്ങൾക്കതു പറഞ്ഞാലറിയില്ല.അതറിയണമെങ്കിൽ ഒരിക്കലെങ്കിലും മറ്റുള്ളവരുടെ ഒപ്പുനോക്കി ഒരുവലിയ ഒപ്പിസ്റ്റ് (signist😇) ആവാനുള്ള ശ്രമം നിങ്ങൾ നടത്തിയിട്ടുണ്ടാകണം.പണ്ട്… വളരെ പണ്ട്, എന്റെ വിരൽത്തുമ്പിൽ പിറന്ന അക്ഷരപ്പെെതങ്ങൾ വീടിന്റെ മിക്ക ചുമരുകളും കയ്യേറി നിരങ്ങിയപ്പോൾ എനിക്കൊരൊറ്റ വാശിയേ ഉണ്ടായിരുന്നുള്ളൂ. ന്റെ ഉപ്പാന്റെപോലെ എഴുതണം. ഉപ്പാന്റെപോലെ പവറുള്ള ഒപ്പിടണം. അതേ. അക്ഷരലോകത്തെ എന്റെ ആദ്യഗുരു എന്റെ ഉപ്പയാണ്.

പലവിധ ഔദ്യാേഗികാവശ്യങ്ങൾക്കായി വീട്ടിൽവരുന്നവർക്ക് സ്വന്തംലെറ്റർപാഡിൽ മനോഹരമായ കൈപ്പടയിൽ പരസ്പരം കെട്ടിപ്പിടിച്ച അക്ഷരങ്ങളെ ഉപ്പ കുനുകുനായെന്ന് കുടഞ്ഞിട്ടശേഷം ഒപ്പ് എന്ന് അച്ചടിച്ച അക്ഷരങ്ങൾക്കുതാഴെ ഒപ്പിടുന്ന മനോഹരമായൊരു കലയുണ്ട്. അതുകണ്ടിട്ട് ഉപ്പയുടെ ഒപ്പിന് വലിയ പവറുണ്ടെന്നതാണ് ഞാൻ മനസ്സിലാക്കിയ ഒന്നാമത്തെ പ്രപഞ്ചസത്യം. “നീ വായിക്ക് ” എന്നു പറഞ്ഞ് ഉപ്പ ന്യൂസ്പ്രിന്റിൽ അക്ഷരങ്ങളോരോന്നും ഹീറോയുടെ മഷിപ്പേനകൊണ്ടെഴുതിത്തരികയും അതിനു മീതേക്കൂടി എന്നെക്കൊണ്ട് ആ പേനയിൽപ്പിടിപ്പിച്ച് എഴുതിക്കുകയും ചെയ്തിരുന്നു. അക്കാലത്ത് വീട്ടിൽ പതിവായി വന്നിരുന്ന മൗലവിമാർ പെട്ടെന്നെന്റെ ഉസ്താദുമാരായി. ഒരുപാടു പേരുള്ള ഞങ്ങളുടെയാ പഴയ വീട്ടിൽ ഓരോരുത്തരും ഓരോരോ പ്രപഞ്ചരഹസ്യങ്ങൾ മൽസരിച്ചു പഠിപ്പിച്ചുതുകാരണം അംഗൻവാടിയിൽ പോകാനുള്ള പ്രായമെത്തുന്നതിനു മുമ്പുതന്നെ നഴ്സറിയിലും സ്കൂളിലും പഠിക്കാൻ പോണമെന്ന മോഹം ഉള്ളിൽ മൂത്തുമൂത്തുവന്നു.

അംഗൻവാടിയിലെ ഷിനിടീച്ചർ എന്നും ഞങ്ങളുടെ വീടിനുമുന്നിലൂടെയാണ് നഴ്സറിയിലേക്കുപോവുക. മുഖത്തെ ചിരിമാഞ്ഞ് ഒരിക്കൽപോലും നഴ്സറിടീച്ചറെ ഞാൻ കണ്ടിട്ടില്ല. അക്ഷരമാലകളും ആൽഫബെറ്റ്സും പഠിപ്പിച്ചും കളിച്ചും പാട്ടുകൾപാടിയും കഥകൾപറഞ്ഞും ടീച്ചർപകർന്നുതന്ന വിദ്യ, തരുംതോറും കൂടിക്കൂടിവരുന്ന അമൃതായിമാറിയ അത്ഭുതം ഇന്നുമോർക്കുമ്പോൾ വിസ്മയമാണ്.

എന്റെ സ്കൂൾവിദ്യാഭ്യാസം തുടങ്ങുന്നത് വീടിനടുത്തുള്ള അഞ്ചാംക്ലാസ്സുവരെയുള്ള എ.എൽ.പി സ്കൂളിലാണ്. സ്കൂളിലെ ആദ്യദിവസംതന്നെ ഒന്നാംക്ലാസിലെ രാഗിണിടീച്ചർ എത്ര എളുപ്പത്തിലാണ് ഏങ്ങിയേങ്ങിക്കരഞ്ഞുകൊണ്ടിരുന്ന ഞങ്ങളിൽ ചിലപൈതങ്ങളുടെ കരച്ചിൽ മാറ്റാനായി ഒരുരൂപാ നാണയം വിരലുകൾക്കിടയിൽ ഒളിപ്പിച്ച്, ഞങ്ങളെ അത്ഭുതത്തിന്റെയും ചിരിയുടെയും ലോകത്തിരുത്തിയത്. എന്നെ പഠിപ്പിച്ചതിൽവച്ച് സ്നേഹത്തിന്റെയും വാൽസല്യത്തിന്റെയും ജാലവിദ്യ അപാരമായ കൈയടക്കത്തോടെ പ്രദർശിപ്പിക്കാനറിയുന്ന ഒരേയൊരു ടീച്ചർ ഞങ്ങളുടെ രാഗിണി ടീച്ചർമാത്രമാണ്. സ്കൂളിലെ ആദ്യദിവസം എനിക്കിന്നും ഓർമ്മയുണ്ട്. ക്ലാസ്സിലെ സൈഡ്ബെഞ്ചിൽ തലയിലിട്ട തട്ടത്തിൽ കൂട്ടിപ്പിടിച്ചിരുന്ന എന്നെ ടീച്ചർ മടിയിലിരുത്തി, വളരെസ്വകാര്യമായി എന്തുകൊണ്ടാണ് ആദ്യദിവസംതന്നെ തട്ടമിട്ടു വന്നതെന്നു ചോദിച്ചപ്പോൾ എനിക്കിഷ്ടമായിട്ടാണെന്നു നാണത്തോടെ മറുപടിപറയുമ്പോഴും എനിക്ക് യാതൊരു ഭയവുംതോന്നാതിരുന്നത് അതു ടീച്ചറുടെ സ്നേഹത്തോടെയുള്ള ചേർത്തുനിർത്തലിനാലായിരുന്നു. രണ്ടാംക്ലാസ്സിലും രാഗിണിടീച്ചറാണ് ഞങ്ങളെ പഠിപ്പിച്ചത്. എന്റെ സ്കൂൾ അദ്ധ്യാപകരിൽ എനിക്കേറ്റവും പ്രിയപ്പെട്ട ടീച്ചർമാരിൽ ഒന്നാമത് ഒന്നാംക്ലാസ്സിലെ ടീച്ചർതന്നെ.

മൂന്നാംക്ലാസ്സിൽ ഞങ്ങളെ പഠിപ്പിച്ചിരുന്നതു വെളുവെളുത്ത അല്പം ഉയരംകുറഞ്ഞ ഒരു ടീച്ചറായിരുന്നു. ഒന്നും രണ്ടും റാങ്കുകൾ പങ്കിട്ടെടുത്തിരുന്ന നാലഞ്ചുപേരിൽ ഒരാളായിരുന്നിട്ടും മൂന്നാം ക്ലാസ്സിലെ ടീച്ചർ എന്നെമാത്രം എൻ്റെ പേരിനോടു സാമ്യമുള്ള വാക്കായ അസത്തേ എന്നല്ലാതെ വിളിച്ചിരുന്നില്ല. അതുകേൾക്കുമ്പോൾ കുട്ടികളിൽ ചിലരൊക്കെ ചിരിക്കും. ചിലപ്പോൾ ടീച്ചർ ദേഷ്യത്തോടെ ചൂരലോ ചോക്കോ ഡസ്റ്ററോ എനിക്കുനേരെ വലിച്ചെറിയും. എന്തുകൊണ്ടാണ് എന്നോടുമാത്രം ടീച്ചറങ്ങനെ ചെയ്തിരുന്നതെന്ന് എനിക്കന്നുമറിയില്ല, ഇന്നുമറിയില്ല. ക്ലാസ്സിൽ ഫസ്റ്റായിരുന്നിട്ടും തികഞ്ഞ അച്ചടക്കംപാലിച്ചിട്ടും ടീച്ചറെ ഏറ്റവുമധികം ഭയപ്പെട്ടിരുന്ന ക്ലാസ്സിലെ കുട്ടി അന്ന് ഞാൻമാത്രമായിരുന്നിരിക്കണം.

നാലിലും അഞ്ചിലും ഞങ്ങളെ ദേവസ്സി മാഷായിരുന്നു പഠിപ്പിച്ചിരുന്നത്. മാഷിനോടെനിക്ക് എന്റെ പിതാവിനോളംതന്നെ സ്നേഹംതോന്നിയിട്ടുള്ള ഒരുപാട് സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. കണക്കിൽ വിദഗ്ദനായിരുന്ന മാഷിന്റെ എല്ലാപിരീഡുകളും വളരെ രസകരമായിരുന്നു. മാഷ് ഇംഗ്ലീഷു പഠിപ്പിക്കുമ്പോൾ സായിപ്പിന്റെതുപോലെ ഓരോ ആക്ഷൻകാണിക്കും. നല്ല ചെമന്നനിറമുള്ള മാഷ് മുണ്ടിനുപകരം പാന്റും തലയിലൊരു തൊപ്പിയുംധരിച്ചാൽ ശരിക്കും സായിപ്പുതന്നെയാണെന്ന് ഞാനന്നേരമെല്ലാം വിചാരിക്കും.

ഒരിക്കൽ ഉച്ചക്കഞ്ഞിക്കുശേഷം ക്ലാസിലേക്കുവന്നപ്പോൾ വളരെ നിസ്സാരമായൊരു വഴക്കിന്റെപേരിൽ (അതും പെൺകുട്ടികൾതമ്മിൽ) സെമീറും മമ്മദാലിയും വടിയെടുത്ത് എന്നെ തല്ലാനായി വന്നു. ക്ലാസ്സിന്റെ മൂലയിലിരുന്ന ചൂലിനെ ഞാനെന്റെ ഉറുമിയും പരിചയുമാക്കി രണ്ടിനേയും ചെറുത്തുനിന്നു. എന്നെ തല്ലാൻപറ്റാത്തതിന്റെ കലിയിൽ സമീർ എനിക്കു നേരെയെറിഞ്ഞ കല്ല് തൊട്ടു തൊട്ടില്ലയെന്നമട്ടിൽ എന്നെ കടന്നുപോയി. ഞാനും വിട്ടുകൊടുത്തില്ല. ഒരു കുഞ്ഞുകല്ലെടുത്ത് അവൻ്റെ തലമണ്ട നോക്കിയൊരേറ്. ആഹാ! ആൺകുട്ടികൾക്ക് അത്ര അഹങ്കാരം പാടില്ലല്ലോ. പക്ഷേ, എന്റെ ഉന്നംതെറ്റി. അവൻെറ ഇടത്തെ കണ്ണിന്റെ പുരികത്തിനുമുകളിൽ ഒരു ചെമന്ന, കുഞ്ഞുപൊട്ടടർന്നു താഴേക്ക് ഉരുണ്ടുവീണു. പിന്നാലെ ചെമന്ന നീർച്ചാല് താഴേക്കിറ്റി വീഴാൻതുടങ്ങി. കല്ലെറിഞ്ഞ എന്റെ ചോര വറ്റി. പേടിച്ചരണ്ട ഞാൻ അനീമിയ പിടിച്ചതുപോലെ വിളറിവെളുത്തു.

ലഞ്ചുബ്രേക്കിനുശേഷമുള്ള നീണ്ട ബെല്ലടിശബ്ദമോരോന്നും എന്റെ നെഞ്ചിൽ വന്നാഞ്ഞുമുട്ടി. ഞാൻ കൂടുതൽക്കൂടുതൽ ഞെട്ടി. മാഷ് ക്ലാസിലേക്കു കയറിയപ്പോൾ മറ്റുകുട്ടികൾ എനിക്കുനേരേ വിരൽചൂണ്ടി പരാതിയുടെ കെട്ടഴിച്ചിട്ടു. ഒട്ടും വിശ്വാസംവരാതെ അനങ്ങാപാറയായി നിന്ന എന്നെ നന്നായൊന്നു നോക്കിയശേഷം മാഷ് പറഞ്ഞു.

” ഭേഷ്. മിടുമിടുക്കി.”

ശേഷം സെമീറിനെയും മമ്മദാലിയെയും നോക്കിക്കൊണ്ട് തുടർന്നു.

”പെൺകുട്ടികളോടു കളിച്ചാൽ ഇങ്ങനെയിരിക്കും. ഇനിയെങ്കിലും രണ്ടുപേരും മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി നല്ലകുട്ടികളായി പഠിക്കാൻനോക്ക്.”

ചൂരൽക്കഷായം പ്രതീക്ഷിച്ചിരുന്ന എനിക്ക് മാഷിന്റെയടുത്തുനിന്ന് അനുമോദനവും പ്രശസ്തിപത്രവും ലഭിച്ചപ്പോൾ മറ്റുകുട്ടികളും എന്നോടൊപ്പം രണ്ടു കണ്ണുംതള്ളി മാഷിനെത്തന്നെ കുറച്ചുനേരം നോക്കിയിരുന്നുപോയി. തലേന്ന് വൈകീട്ട് വായിച്ച പൂമ്പാറ്റ അമർചിത്രകഥയിലെ സുൽത്താന റസിയയുടെ മുഖചിത്രത്തിന് ഞാനെന്റെ മുഖം വരച്ചുചേർത്തു.

”ഇയ്യാരാ… ഝാൻസീറാണിയാേ…”

മമ്മദാലിയുടെ പെങ്ങൾചോദിച്ചു.

ഹ്ഹോ..! രോമാഞ്ചകുഞ്ചിതയായി ഞാൻ..!ക്ലാസിലെ നിലവിലെ ജഗജില്ലികളെ വെറും ചൂലുകൊണ്ടു നിലംപരിശാക്കിയ ഝാൻസീറാണി. കൊള്ളാം. ഝാൻസീറാണി മതി.

അന്നത്തെ കാലത്ത് അധ്യാപകരെന്നാൽ ഗൗരവത്തിന്റെ ആൾരൂപങ്ങളായിരുന്നു. ആദ്യമായാണ് മാഷിന്റെ വ്യത്യസ്തമായൊരു രൂപം ഞങ്ങൾ കാണുന്നത്. പെൺകുട്ടികൾ പ്രതികരിക്കണമെന്ന ഒരു പാഠംകൂടി ചൊല്ലിപ്പഠിപ്പിക്കുകയായിരുന്നു അന്ന് മാഷ്. മറ്റൊരിക്കൽ എന്റെ തലകുനിഞ്ഞതിലുള്ള വേദനയും മാഷിന്റെ മുഖത്തു ഞാൻ വ്യക്തമായിക്കണ്ടു. ഞാൻ തുടക്കത്തിൽ പറഞ്ഞ ഒപ്പെന്ന മഹാകല എന്റെ രണ്ടാമത്തെ ചേച്ചിയെ പഠിപ്പിച്ചെടുത്തതിന്റെ അനന്തരഫലമായിരുന്നു അത്. ഇന്നിപ്പോൾ ഈ അദ്ധ്യപകദിനത്തിൽ അതെഴുതുമ്പോൾ മാഷിനോട് ഒരുപാടു ബഹുമാനവും സ്നേഹവുംകൊണ്ട് ഹൃദയം നിറഞ്ഞുകവിയുന്നു.

അഞ്ചിലെ ഓണപ്പൂട്ടുകഴിഞ്ഞ് സ്കൂൾതുറന്ന സമയമാണ്. സ്കൂൾതുറക്കുന്ന ദിവസംതന്നെ ഓണപ്പരീക്ഷയുടെ ഉത്തരപ്പേപ്പറുകളെല്ലാം കൊണ്ടുവരാൻ ടീച്ചർമാർക്ക് വലിയ ഉത്സാഹമാണ്. മിക്കവാറും സെപ്റ്റംബർ ആദ്യവാരത്തിൽതന്നെ പ്രോഗ്രസ്കാർഡും കൈയിൽകിട്ടാറുണ്ട്. ഏതെങ്കിലും വിഷയത്തിൽ ഒന്നാേ രണ്ടോ മാർക്ക് കുറഞ്ഞുപോയതിന്റെ ടെൻഷനിൽ ഉത്തരപേപ്പർ വീട്ടിലെല്ലാവരെയും കാണിച്ചിട്ടുണ്ടായിരിക്കില്ല., പ്രത്യേകിച്ചും ഉപ്പയെ. പക്ഷേ, അതുപോലെയല്ലല്ലോ പ്രോഗ്രസ്കാർഡിന്റെ കാര്യം. അതിൽ ഉപ്പതന്നെ ഒപ്പിടണമല്ലോ. റാങ്ക് തൊട്ടുതാഴേക്കു ചാടിയതിന്റെ ഹൈപ്പർടെൻഷൻ നെഞ്ചിൽവന്ന് ആഞ്ഞിടിക്കുന്നുണ്ടാകും. സ്കൂൾവിട്ട് തിരിച്ചു വീട്ടിലെത്തിയാൽ എല്ലാ ദിവസവും ഇത്താത്തമാരുടെ ചൂടൻചോദ്യമുണ്ടാകും.

പരീക്ഷാപ്പേപ്പർ കിട്ടിയോ…

പ്രോഗ്രസ്കാർഡ് കിട്ടിയോ…

എന്റെ മറുപടിയിൽ തൃപ്തിപോരാഞ്ഞിട്ട് ഇക്കാക്കമാരെക്കൊണ്ട് ചോദ്യം ആവർത്തിപ്പിക്കും. അങ്ങനെ പ്രോഗ്രസ്കാർഡ് വീട്ടിലെ എല്ലാമുറികളും കയറിയിറങ്ങും. എന്നാലതു ഉപ്പയെകാണിക്കാൻമാത്രം ഞാൻ ഭയക്കും. ആരും മാർക്കോ റാങ്കോ കുറഞ്ഞുപോയതിന്റെ പേരിൽ വഴക്കുപറയാനോ കുറ്റപ്പെടുത്താനോ വരില്ല. പക്ഷേ എനിക്കുതന്നെ തോന്നുന്ന ഒരുതരം കുറ്റബോധത്തിന്റെ സൃഷ്ടിയാണത് (പഠിപ്പികൾക്കു മാത്രമുള്ള😜). ഉപ്പയെ കാണിക്കാതെ പ്രോഗ്രസ്കാർഡ് പലവട്ടം ബാഗിൽകയറിയിറങ്ങി ചുപ്പാചുപ്പികളിക്കും. പിറ്റേന്ന് സ്കൂളിലേക്കിറങ്ങാൻനേരമാണ് അതു ഉപ്പയുടെ മുന്നിൽവെക്കുക.

ഉപ്പ ചോദിക്കും.

”എന്താ… ടീച്ചറെഴുതിക്ക്ണത്?”

”തൃപ്തികരം….”

ഞാൻ മറുപടി പറയുംമുന്നേ ഉപ്പ അതുവായിച്ച് രക്ഷിതാവിന്റെ ഒപ്പിന്റെ കോളത്തിൽ കുനുകുനാ മോളിലോട്ടും താഴോട്ടുംനീട്ടി നാലുവരവരയ്ക്കും. ഹൗ!! ആ കൈവേഗത്തിൽ പിറക്കുന്ന മനോഹരമായ ഒപ്പിന്റെ ഭംഗിയിൽ ഉപ്പ വിരലുകൾ ചലിപ്പിച്ചതെങ്ങിനെയാണെന്ന് ഓർമ്മയിൽ പകർത്താൻ ഞാൻ പണിപ്പെട്ടു കണ്ണുകളെ കെട്ടിയിട്ടും. ഉപ്പക്ക് സാവധാനം വിരലുകൾ ചലിപ്പിച്ചാൽപോരേയെന്നു ഉള്ളിൽ പിറുപിറുക്കും. അന്നത്തെ ദിവസം സ്കൂൾകഴിഞ്ഞ് വീട്ടിലെത്തിയാൽ പിന്നെയൊരു നൂറു ശ്രമങ്ങളാണ്, ഉപ്പയുടെ ഒപ്പുപോലെ ഒരെണ്ണം പഠിച്ചെടുക്കാൻ. അതിനുവേണ്ടിമാത്രം കണക്കു പുസ്തകത്തിന്റെ അവസാനതാളുകൾ എത്രയെത്ര കീറിക്കളഞ്ഞിട്ടുണ്ട് ഞാൻ. ഒടുവിൽ സ്വയം നിർവൃതിയിലെത്തുന്ന ഒരു നിമിഷമുണ്ട്. അന്നേരം എല്ലാ നോട്ടുബുക്കിന്റെയും പാഠപുസ്തകത്തിന്റെയും ആദ്യപേജിനു മുകളിൽ ഓരോ ഒപ്പിടും ഞാൻ .

അടുത്ത ദിവസം ഉച്ചയ്ക്ക് ചോറുണ്ണാനായി വീട്ടിലെത്തിയപ്പോഴാണ് ഇത്താത്തയുടെ മൂത്തമകൾ, രണ്ടാംക്ലാസുകാരി രാവിലെ ഒപ്പിടുവിച്ച് കൊണ്ടുപോകാൻ പേടികാരണം മനഃപൂർവ്വം മറന്ന പ്രോഗ്രസ്കാർഡ് ഇത്താത്തയ്ക്കുനേരെ നീട്ടുന്നത്. കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിൽ ഇത്താത്ത തനിക്കു കഴിവുതെളിയിക്കാൻ കിട്ടിയ കോളത്തിൽ പേനകൊണ്ട് ആദ്യമായി എഴുതാനിരുന്ന കുട്ടിയെപ്പോലെ എന്തൊക്കെയോ വരച്ചിട്ടു. സ്കൂളിലെത്താൻ വൈകുമെന്നതിനാൽ അക്ഷമയായി ഞാൻ നിന്ന് കയറുപൊട്ടിക്കുന്നുമുണ്ട്. അതിനിടയിലാണ് ഇത്താത്തയുടെ ഈ അഭ്യാസപ്രകടനം.

”അയ്യേ..!! എന്താണിത്. ഇങ്ങനാണോ ഒപ്പിടാ.”

ഞാൻ മൂക്കത്തു വിരൽവച്ച് നിന്നു. നേരമില്ലാത്ത നേരത്ത് ഞാൻ ബോക്സ് തുറന്ന് ഡബ്ബറെടുത്ത് (ഇറേസർ) ഇത്താത്തയുടെ എതിർപ്പു ഗൗനിക്കാതെയാ ഒപ്പ് മായ്ക്കാൻ ചാടിക്കയറി ഒരു വിഫലശ്രമം നടത്തിനോക്കി. മഷി മായില്ലെന്നറിയാം. ഇത്താത്തയെ വകവെയ്ക്കാതെ ഇച്ചിരി തുപ്പലം ഡബ്ബറിൻമേലാക്കി അവിടെ പതിയേ ഉരച്ചു. കടലാസിന്റെ മേൽഭാഗം കുറച്ചിളകി. ഞങ്ങൾ മൂന്നുപേരും നന്നായിപ്പേടിച്ചു. എന്നാലും ഇത്താത്തയിട്ടത് ഒപ്പല്ലല്ലോ. തിരുത്തണ്ടേ..? ഞാൻ ഇത്താത്തയുടെ പകുതിത്തെളിഞ്ഞ ഒപ്പിനുമേൽ ഉണ്ണിയാർച്ചയെപ്പോലെ തലങ്ങും വിലങ്ങും ആഞ്ഞുവെട്ടി, അടിയിൽ നീട്ടിവരച്ചു

”കണ്ടാ… ഇതാണ് ഒപ്പ് പോലത്തെ ഒപ്പ്. ഉപ്പയിട്ണത് കണ്ടിട്ടില്ലേ…”

ഇത്താത്ത കുറേ വഴക്കുപറഞ്ഞെങ്കിലും എനിക്കാദ്യമായിട്ട് എന്നോടുതന്നെ വല്ലാത്ത മതിപ്പു തോന്നി. പ്രധാനാദ്ധ്യാപകന്റെയും ക്ലാസ്ടീച്ചറുടെയും പേരും ഒപ്പുമുള്ള കോളങ്ങൾക്കുതാഴെ ഞാനിട്ട ഒപ്പ് രണ്ടാംക്ലാസ്സുകാരിയുടെ പ്രോഗ്രസ്കാർഡിൽ ഞെളിഞ്ഞുനിൽക്കുന്നതു കണ്ട് ഇന്നസെന്റുചേട്ടൻ പറഞ്ഞതുപോലെ ഒരു പുളകമൊക്കെ തോന്നിത്തുടങ്ങി. ഞങ്ങൾ രണ്ടുപേരും ബാഗുമെടുത്ത് സ്ക്കൂളിലേക്കോടി.

 ബെല്ലടിക്കുന്ന ശബ്ദംകേട്ടാണ് ഞാനുമവളും അവരവരുടെ ക്ലാസ്സിലേക്ക് ഓടിക്കയറിയത്. മാഷ്, ബോർഡിലെഴുതിയ കണക്ക് പലരും ഉറക്കച്ചടവോടെ നോട്ടിലേക്ക് പകർത്തുമ്പോൾ ഞങ്ങളുടെ ക്ലാസിന്റെ പടിക്കൽനിന്ന് ഗ്രേസിടീച്ചറുടെ ഉച്ചത്തിലുള്ള ശബ്ദമുയർന്നു.

”ആരാ കുഞ്ഞാമ… “

കഞ്ഞിവെക്കുന്ന കുഞ്ഞമ്മയെയല്ല. എന്നെയാണു ടീച്ചറന്വേഷിച്ചത്. ഉമ്മയുടെ ചെറിയ അനിയത്തി ഞങ്ങൾക്ക് കുഞ്ഞാമയാണ്. ഗ്രേസിട്ടീച്ചർ എന്നെ ഒരിക്കലും പഠിപ്പിച്ചിട്ടില്ലെങ്കിലും ടീച്ചറുടെ ശബ്ദം എനിക്കു നല്ലപരിചയമാണ്. ഞങ്ങളുടെ സ്കൂളിലേക്കുള്ള ഇടവഴിയിൽ അമ്പലമെത്തുന്നതിന് തൊട്ടുമുന്നേയാണ് ടീച്ചറുടെ വീട്. ടീച്ചറും നാത്തൂനായ അന്നട്ടീച്ചറുമാണ് അവിടെ താമസിക്കുന്നത്. രണ്ടുപേരുടെയും കൂർത്തനോട്ടം കാരണം അവർക്കുപുറകിലായി എന്നും പമ്മിപ്പമ്മിയാണ് സ്കൂളിലേക്കുള്ള ഞങ്ങളുടെ നടത്തം. ഗ്രേസിട്ടീച്ചർ ഞങ്ങളുടെ ക്ലാസ്സിലേക്കു കയറിവന്നു. ഇത്താത്തയുടെ മകളുടെ കൈപിടിച്ച് എനിക്ക് മുന്നിലേക്ക് നീക്കിനിർത്തി. ഞാൻ ചുക്കിച്ചുളിഞ്ഞ വൃദ്ധയോളം കുനിഞ്ഞുചെറുതായി. പുറത്ത് മഴപെയ്തിട്ടും അഞ്ചാംക്ലാസുകാരി ഉരുകിയൊലിച്ചു.

”നീയാണോ ഇതിൽ ഒപ്പിട്ടത്. നീ എപ്പളാ ഇവളുടെ ഉമ്മയായത്. പത്തുവയസ്സുകാരിക്ക് ഏഴുവയസ്സുള്ള മോളോ…”

ചൂടപ്പംപോലെ ചോദ്യങ്ങളെല്ലാം ശറപറേന്ന് എന്റെ വലതുകൈപ്പത്തിയിൽ മുഴച്ചുപൊങ്ങിനിന്നു. ജീവിതത്തിൽ ആദ്യമായറിഞ്ഞ ചൂരലിന്റെ വേദനയും കയ്പ്പും. ചെയ്ത തെറ്റിന്റെ ആഴം അപ്പഴാണു തിരിച്ചറിയുന്നത്.

എന്റെ ക്ലാസ്സും തൊട്ടടുത്തുള്ള ക്ലാസ്സുകളും നിശ്ശബ്ദമായി. കുട്ടികളുടെ അടക്കിപ്പിടിച്ച ചിരി എന്റെ കണ്ണുകളെ മൂടി.കണ്ണിൽനിറഞ്ഞ വെള്ളം കുടുകുടാ ഉരുണ്ടടരുമ്പോൾ എന്റെ വേദനയിൽ തുല്യദുഃഖിതനായി ദേവസ്സിമാഷിന്റെ നിസ്സഹായതയുടെ നോട്ടംമാത്രം ഞാൻ നീറ്റലോടെ കണ്ടു. അന്നാദ്യമായി വിവസ്ത്രയെപ്പോലെ തൊലിയുരിഞ്ഞുനിന്ന നിമിഷങ്ങളത്രയും ഒരൊപ്പ് പഠിച്ചെടുക്കാനുള്ള എന്റെ ആഗ്രഹത്തെ ഞാനാദ്യമായി വെറുത്തു. അത്രയേറെ സ്വന്തമായി ഒരു ഒപ്പിടാൻ കൊതിച്ചൊരു പാവാടക്കാരിയുടെ മിഴിക്കോണിലൂടെ ഒപ്പെന്ന മഹാകല ഒലിച്ചുപോയി. പിന്നീടു വർഷങ്ങൾക്കുശേഷം പത്താംക്ലാസ് പൊതുപരീക്ഷക്കുവേണ്ടി തയ്യാറെടുക്കുന്നതിന്റെ മുന്നൊരുക്കമായാണ് ഞാൻ ഒപ്പിടാൻ പഠിക്കുന്നത്. അതും ചേലില്ലാത്ത ഒരൊപ്പ്. എന്റെ പേരിലെ മുഴുവൻ ഇംഗ്ലീഷ് അക്ഷരങ്ങൾക്കു താഴെയൊരു നീട്ടിവര. അതിനുശേഷം ഒപ്പിട്ടപ്പോഴെല്ലാം ഞാനെന്റെ ഉപ്പയെ കണ്ടു. എന്റെ മാഷിനെ കണ്ടു., ഗ്രേസിട്ടീച്ചറെയും…

കണ്ണിലിറ്റ് നനവായും ചുണ്ടിലിത്തിരി ചിരിയായും അന്തരാളത്തിന്റെ പാതി മാതാപിതാക്കൾ കയ്യടക്കുമ്പോൾ വാൽസല്യത്തിന്റെയും കരുതലിന്റെയും നിറകുടങ്ങളായ എന്റെ ആദ്യകാല ഗുരുക്കന്മാർക്കാണ് അന്തരാളത്തിന്റെ ബാക്കി പാതി ഞാൻ തീറെഴുതിവെച്ചിരിക്കുന്നത്.

      •••••••••••••••••••••••••••

#എന്റെരചന

©Hafsath KT

Post Views: 33
4
Nafs nafs
  • Website

Hafsath KT കോഴിക്കോട്ടുകാരി കണ്ടതും കേട്ടതും കുത്തിക്കുറിക്കാനിഷ്ടം. പ്രതിഷേധമാണ് പ്രധാന വിനോദം😝

8 Comments

  1. Silvy Michael on September 14, 2023 4:38 PM

    ഓർമ്മകൾക്കെന്തു സുഗന്ധം….. എന്നാത്മാവിൻ നഷ്ടസുഗന്ധം 🥰🥰🥰🥰ഇഷ്ടം ഈ എഴുത്ത്

    Reply
    • Nafs nafs on September 26, 2023 11:58 AM

      പെരുത്തിസ്റ്റം🥰🥰.

      Reply
  2. Sunandha Mahesh on September 10, 2023 12:26 PM

    അസ്സലായി എഴുത്ത്, ഓർമ്മകളുടെ ഒരു മഴപെയ്യത്…
    ഇഷ്ടം ❤️

    Reply
    • Divya Sreekumar on September 15, 2023 11:43 AM

      ഇങ്ങടെ കൂടെ ക്ലാസിലും പൊരേലും ഒന്നിച്ച് നടന്ന പ്രതീതി. അത്രയ്ക്കും സുന്ദരമായ എഴുത്ത് 🥰🥰🥰🥰

      Reply
    • Nafs nafs on September 26, 2023 11:58 AM

      പെരുത്തിസ്റ്റം🥰🥰.

      Reply
    • Nafs nafs on September 26, 2023 11:59 AM

      പെരുത്തിസ്റ്റം🥰🥰

      Reply
  3. Sabira on September 9, 2023 12:52 PM

    ഹൃദ്യം. മനോഹരം. നന്നായി എഴുതി ❤️❤️

    Reply
    • Nafs nafs on September 26, 2023 12:00 PM

      പെരുത്തിസ്റ്റം

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.