Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വേരുകൾ തേടി
കഥ ജീവിതം ബന്ധങ്ങൾ

വേരുകൾ തേടി

By Nafs nafsFebruary 9, 2024Updated:August 7, 202417 Comments4 Mins Read268 Views
Bookmark Now
Please login to bookmark Close

No account yet? Register

പഞ്ചനക്ഷത്ര ആശുപത്രിയിലെ സർജിക്കൽ തീയേറ്ററിനു പുറത്ത് ഇരിപ്പുറയ്ക്കാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയിൽ വാക്കുകളും ഓർമ്മകളും അയാൾക്കുമുമ്പിൽ ഇടറിക്കൊണ്ടേയിരുന്നു. ഉള്ളിലെ ആകുലതകളെപ്പേറിയ നെറ്റിയിലെ വരകളും കൺകുഴികളും, ക്ഷമയുടെ നെല്ലിപ്പടിയിലിരുന്ന് നഴ്സുമാരോടു തട്ടിക്കയറുന്ന ഒരു വൃദ്ധൻ്റെ ചിത്രം അതേ മനോവ്യാപാരത്തോടെ അവിടെയിരുന്നവരുടെയെല്ലാം ഹൃദയ നൊമ്പരങ്ങളായി മാറി.  അയാൾ ഏറേ പ്രതീക്ഷയോടെ നെഞ്ചിലൊട്ടിക്കിടന്നിരുന്ന മൊബൈലിൽ മകൻ്റെ നമ്പറിൽ കുത്തിക്കൊണ്ടിരുന്നു. ഒന്ന് ഒച്ചയെടുക്കാൻപോലും ഫോണിൻ്റെയറ്റത്ത് ആരുമില്ലെന്ന തിരിച്ചറിവിൽ ഹൃദയം മുറിഞ്ഞതിൻ്റെ നെടുവീർപ്പുകളോരോന്നും മൊബൈലിനൊപ്പം ഷർട്ടിൻ്റെ പോക്കറ്റിലേക്കിറക്കിവെച്ച് നെഞ്ചിൽ, ചുളിവുകൾവീണ കൈപ്പത്തിയാൽ അമർത്തിത്തടവി.

വൃദ്ധൻ തൻ്റെ കൈകൾ രണ്ടും മുന്നോട്ടു നീട്ടി. വിറയ്ക്കുന്ന ചുണ്ടുകളിലേക്ക് കണ്ണീരിറ്റി കാഴ്ച മങ്ങുമ്പോൾ കൈകളിലേക്കാദ്യമായി ഏറ്റുവാങ്ങിയ ചോരപ്പൈതലിനെ നെഞ്ചോടമർത്തി അയാൾ നെറ്റിയിൽ അമർത്തിച്ചുംബിച്ചു. അവൻ വളർന്നുവളർന്ന് വലിയ മൾട്ടി നാഷണൽ കോർപ്പറേറ്റിലെ സീഈഓ ആയിരിക്കുന്നു. ഓർമ്മകളിലെ ഓടിട്ട നാലുകെട്ടിനുള്ളിൽ അവൻ്റെ കാലുകളിലെ തളകളുടെ കിലുക്കം ഉയർന്നു കേട്ടു.

സമയം ഉച്ചകഴിഞ്ഞ് രണ്ടരയോടടുക്കുന്നു. അവളുടെ സർജറി തുടങ്ങിക്കാണും. സൂരജിതുവരെയും എത്തിയിട്ടില്ല.

“നാളെ പുലർച്ചക്കുതന്നെ ഞാൻ എത്തിക്കോളാം അമ്മേ…”

തലേന്നു രാത്രിയിൽ അവളുടെ നെറ്റിയിൽ ഉമ്മവെച്ച് യാത്ര പറഞ്ഞിറങ്ങുമ്പോൾ മകൻ പറഞ്ഞ വാക്കുകൾ അയാളുടെ ഓർമ്മത്തിരയിൽ അലതല്ലി നിന്നു.
‘ഇനി തിരക്കിൽപ്പെട്ടതാകുമോ.’
അയാൾ മൊബൈലെടുത്ത് വീണ്ടും ചെവിയിൽ ചേർത്തു. ഫോണെടുക്കുന്നില്ലാ. നിരാശനായി കോൺടാക്ടു ലിസ്റ്റിൽ പരതി. ഇല്ലാ, മകൻ്റെയല്ലാതെ മറ്റാരുടെയും നമ്പറില്ല. മിനിയാന്നു നാട്ടിൽനിന്നു പുറപ്പെടുമ്പോൾ കാറിൽവച്ച് പുതിയ ഫോൺ കൈമാറുമ്പോൾ മകൻ പറഞ്ഞ വാക്കുകൾ അയാളോർത്തു.

“പട്ടണത്തിലെത്തിയാൽ അച്ഛനീ പഴയ ഫോൺ ഉപയോഗിക്കുന്നത് ആളുകൾ കണ്ടാൽ എനിക്കു കുറച്ചിലാണച്ഛാ. അതിലെൻ്റെ നമ്പർ സേവ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള നമ്പറുകൾ അവിടെ എത്തിയിട്ട് ഞാൻ സേവു ചെയ്തു തരാം.”

പഴയ ഫോൺ വാങ്ങിവച്ച് സൂരജിതു പറയുമ്പോൾ തനിക്ക് അസ്വാഭാവികമായൊന്നും തോന്നിയില്ല. സുകൃതംചെയ്ത ഒരമ്മയുടെ മിഴിനീർത്തിളക്കമായിരുന്നു സുമതിയുടെ മുഖത്തും. മകനും ഭാര്യയ്ക്കും കൊച്ചുമക്കൾക്കുമൊപ്പം ജീവിതത്തിൻ്റെ അവസാന നാളുകൾ ആഘോഷിച്ചുതിമിർക്കാൻ അവളെക്കാളേറേ സ്വപ്നങ്ങൾ നെയ്തതു താനായിരുന്നല്ലോ. എല്ലാം കൺകെട്ടുവിദ്യ ആയിരുന്നോ! അയാൾ തലയിൽ കൈവെച്ച് എന്തൊക്കെയോ ചേർത്തുവായിക്കുന്നതുപോലെ ഇരുന്നു. കാലിന്നടിയിലെ ഭൂമി വാ പിളർത്തുന്നതുപോലെ… അസ്വസ്ഥതയുടെ പടുകുഴിയിൽ കിടന്ന്, മകൻ്റെ ജോലിസ്ഥലം ഓർത്തെടുക്കാനാകാതെ അയാൾ നെഞ്ചിലും തലമുടിയിഴകളിലും മാറിമാറി തടവിക്കൊണ്ടിരുന്നു.

നാലു ദിവസംമുമ്പ് അവനു 36 വയസ്സു തികഞ്ഞതിന്റെ ആഹ്ലാദത്തിമിർപ്പിനൊടുക്കം അവനോടൊപ്പം പട്ടണത്തിലേക്കു വണ്ടി കയറിയതാണ്. നേരേ വന്നുകയറിയത് ഈ പണക്കാരുടെ ആശുപത്രിയിലും. അമ്മയും മകനും തമ്മിലുള്ള പൊക്കിൾക്കൊടിബന്ധത്തിൻ്റെ അവസാനശേഷിപ്പായ ഗർഭഗൃഹം ഇന്നവളിൽനിന്നു നീക്കംചെയ്യുകയാണ്. കഴിഞ്ഞവർഷം ഇതേ ആശുപത്രിയിൽവെച്ചാണ്  ചപ്പികുടിച്ച് അവനെ ആരോഗ്യദൃഢഗാത്രനാക്കിമാറ്റിയ അവളുടെ ശുഷ്കിച്ച മാറിടങ്ങളെ ഡോക്ടർമാർ തുരന്നെടുത്തത്.

“അമ്മക്ക് മികച്ച ചികിത്സവേണംന്നത് മകൻ്റെ നിർബന്ധായിരുന്നു. ഇനിയങ്ങോട്ട് അവനൊപ്പം പട്ടണത്തിൽ താമസിച്ചാൽ മതീന്നു പറഞ്ഞാ വീടും പറമ്പും വിറ്റ് ഞങ്ങളെയീ പട്ടണത്തിലേക്കു കൊണ്ടാേന്നത്.”

ആത്മഗതങ്ങൾക്കൊടുക്കം അയാളിതു എട്ടാമത്തെ തവണയാണ് തൻ്റെ മകനോളം പ്രായമുള്ള, തലയിൽ കഷണ്ടികയറിയ, അടുത്തിരിക്കുന്ന ചെറുപ്പക്കാരനോടതു പറയുന്നത്. തനിക്കു ചായയും സാൻവിച്ചും കൊണ്ടുത്തന്ന് അതു കഴിക്കാൻ നിർബന്ധിക്കുമ്പോൾ അവൻ്റെ നെറ്റിയിൽ തെളിഞ്ഞിരുന്ന ആകുലതകൾക്കിടയിൽ തൻ്റെ വിധിയോർത്തുള്ള നിസ്സഹായാവസ്ഥ വൃദ്ധൻ കാണുന്നുണ്ടായിരുന്നു.

“ജയരാമേട്ടന്റെ കടയിലെ ഉപ്പുമാവ് കഴിക്കാൻ കൊതിയാവണൂ.”

തലേന്നു രാത്രിയിൽ ഭാര്യ പറഞ്ഞ വാക്കുകളോർത്തെടുത്തപ്പോൾ മുന്നിലേക്കോടിയെത്തിയ ഗ്രാമക്കാഴ്ചകളെ കുഴിഞ്ഞ കണ്ണുകളിൽ അടക്കംചെയ്ത്, ആശുപത്രിവരാന്തയുടെ അറ്റത്തുള്ള പടവുകൾക്കരികിലേക്കു ചെന്നു. പടവുകളിറങ്ങി ജീവിതത്തിലാദ്യമായി പട്ടണത്തിന്റെ തിരക്കുകളിലേക്കയാൾ വേച്ചുവേച്ച് നടന്നു.

നാട്ടിൻപുറത്തെ ഊടുവഴികളിലൂടെ തിടുക്കപ്പെട്ട് ഓടിയിരുന്ന വൃദ്ധൻ്റെ കാലുകളിടറി. നഗരമധ്യത്തിൽ വഴിതെറ്റിപ്പോയ കുട്ടിയെപ്പോലെ നിന്നുവിയർത്തു. ഉത്സവപ്പറമ്പിൽ അച്ഛൻ്റെ കൈത്തുമ്പിൽനിന്നകന്ന് ഒറ്റയ്ക്കായിപ്പോയ അഞ്ചു വയസ്സുകാരൻ്റെ ഏങ്ങിയേങ്ങിയുള്ള കരച്ചിൽ അയാളെ പൊതിഞ്ഞുപിടിച്ചു. ഉത്സവക്കമ്മിറ്റിയോഫീസിൻ്റെ ഒരു മൂലയിലിരുന്ന് ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ടിരുന്ന കുട്ടി ഓടിവന്ന് അയാളുടെ കഴുത്തിൽത്തൂങ്ങി വിക്കിവിക്കി പറഞ്ഞു

“എന്നെ തനിച്ചാക്കി പോകല്ലേ അച്ഛാ..”

അയാളവനെ കോരിയെടുത്ത് കണ്ണിലും കവിളിലും നെറ്റിയിലും ചുണ്ടിലും തുരുതുരാ ചുംബിച്ചു. അവനെ താഴെയിറക്കുമ്പോൾ താൻ നേർത്തൊരു നൂൽപ്പാലത്തിനു മുകളിലാണെന്നതു തിരിച്ചറിഞ്ഞു. ഉഷ്ണം കൂടിക്കൂടിവരുന്നു. കാലുകൾ തളരുന്നു. താഴേ തിളച്ചുമറിയുന്ന തീക്കുണ്ഠം! വേച്ചുവിറച്ച് നടക്കുന്നതിനിടയിൽ ആർത്തിപൂണ്ടൊരു നിലവിളി അയാളുടെ കാതിൽ പതിച്ചു.

“അച്ഛാ……”

കഷ്ടിച്ചു മൂന്നര വയസ്സുള്ള ഒരാൺകുട്ടി. പക്ഷേ, അവൻ്റെ മുഖം വ്യക്തമല്ല. നാവു വരളുന്നു. ഹാ! വെള്ളം! ഒന്നുമുരിയാടാനാവാതെ അയാൾനേരേ താഴേക്ക്. തീക്കുണ്ഠത്തിലേക്ക്.,
നിലവിളിച്ചുകൊണ്ട് ആ മൂന്നര വയസ്സുകാരൻ അയാളുടെ കൈയിലേക്കെത്തിപ്പിടിക്കാനായി പുറകേത്തന്നെയുണ്ട്.
“അച്ഛാ…..”
താഴേക്കു വീഴുന്നതിനിടയിൽ അയാളുടെ കണ്ണുകൾ അയഞ്ഞടഞ്ഞു.

പുതുതായി വാങ്ങിയ ആഢംബര ഫ്ലാറ്റിന്റെ ശീതളിമയിൽ ഭാര്യയുടെ ചെമന്നുതുടുത്ത ചുണ്ടുകൾ കടിച്ചെടുക്കുന്നതിനിടയിൽ സുരാജിന്റെ ഫോൺ നിർത്താതെ ശബ്ദിച്ചു.
“ആ ഫോണൊന്നെടുക്ക്. ചിലപ്പോ കമ്പനീന്നായിരിക്കും.”

“കമ്പനിയിൽനിന്നു കാേൾ വരില്ലെടോ. ഞാൻ ലീവാണെന്നു പറഞ്ഞിട്ടുണ്ട്. ഇതച്ഛനാണ്. അച്ഛനോടുമാത്രം സംസാരിക്കാൻവേണ്ടി ഞാൻ നാലഞ്ചു ദിവസംമുമ്പെടുത്ത സിമ്മിലേക്കാണ് കാേൾ വരുന്നത്. നമ്പർ ബ്ലോക്കു ചെയ്തിട്ടും വേറെയേതോ നമ്പറിൽനിന്ന് അച്ഛൻ വിളിച്ചോണ്ടിരിക്കാണ്. നാശം! ഈ സിമ്മെടുത്തു കളയട്ടേ.”

അവൻ കോൾ കട്ടുചെയ്ത് സിമ്മൂരാൻ ശ്രമിക്കുംമുമ്പേ ഫോൺ വീണ്ടും ശബ്ദിച്ചു.
“ഹും! കിളവൻ്റെയൊരു കാര്യം. ”
അവൻ മുറുമുറുത്തുകൊണ്ട് ഫോണെടുത്തു.

“ഹെലോ, മെഡിക്കൽകോളേജ് പോലീസാണ്. സുരാജല്ലേ…”

കാലിന്നടിയിൽനിന്നു പെരുത്തുകയറിയൊരു വിറയൽ അവൻ്റെ തൊണ്ടയിലൊട്ടിനിന്നു.

“ഹതേ…. എന്താ…സാർ…. കാ…ര്യം!”

“ഇപ്പോൾ മോർച്ചറിയിലെത്തിയ പരേതന്റെ ഫോണിൽനിന്ന് ആകെ കോളുകൾപോയത് ഈ നമ്പരിലേക്കാണ്. നിങ്ങളദ്ദേഹത്തിൻ്റെ മകനാണോ? ഒന്നിവിടംവരെ വരണം.”

പൊടുന്നനേ സുരാജിൻ്റെ മുഖത്തെ പരിഭ്രമം മാറി ചുണ്ടിൽ വന്യമായൊരു ചിരി പടരുന്നത് ഭാര്യ ശ്രദ്ധിച്ചു.

“അല്ലാ… എനിക്കാരെയും പരിചയമില്ലാ സർ, കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി ഒരു കിളവൻ വിളിച്ച് നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.”
അവൻ വേരുകൾ അറുത്തു മാറ്റിയതിൻ്റെ സായൂജ്യത്തിൽ ജാള്യത ഒട്ടും തീണ്ടാത്ത  തൻ്റെ കുതന്ത്രങ്ങളിൽ ഊറ്റംകൊണ്ട് ഭാര്യയുടെ നനുത്ത മേനിയിലേക്കു ചാഞ്ഞു.

പോസ്റ്റുമോർട്ടം ടേബിളിൽ വാർദ്ധക്യത്തിൻ്റെ ദൗർബല്യങ്ങളെ മരവിപ്പു ഭക്ഷിച്ചുറങ്ങുന്ന ശരീരം തുടച്ചെടുക്കുന്നതിനിടയിൽ അറ്റൻ്റർ തൻ്റെ മുഖം പരേതൻ്റെ മുഖത്തോടടുപ്പിച്ചു. പിന്നെ ചുളിവുകൾവീണ മൃതദേഹത്തിൻ്റെ കൈകളുയർത്തിപ്പിടിച്ച് ജഡത്തിൻ്റെ ഫോട്ടോ എടുത്തുകൊണ്ടിരിക്കുന്ന പത്രക്കാരനോടായി പറഞ്ഞു.

“വേഷം മുഷിഞ്ഞതാണെങ്കിലും പരേതൻ അജ്ഞാതനല്ല. കണ്ടില്ലേ, വിരലുകളിലെ നഖങ്ങൾ വൃത്തിയായി വെട്ടി സൂക്ഷിച്ചിരിക്കുന്നത്. മുടിയും താടിയുമെല്ലാം ഒന്നോ രണ്ടോ ദിവസംമുമ്പ് വെട്ടിയതായിരിക്കണം. ”

പിറ്റേന്ന്, കൈയിലൊരു പത്രവുമായി ഒരു ചെറുപ്പക്കാരൻ മെഡിക്കൽകോളേജ്  മോർച്ചറിക്കുമുമ്പിലെത്തി.  മോർച്ചറിവലിപ്പിലെ നീലിച്ച് ചുളിവുവീണ മുഖത്തേക്ക് തൻ്റെ പേഴ്സിലിരിക്കുന്ന പ്രസരിപ്പുള്ള ചെറുപ്പക്കാരൻ്റെ ബ്ലാക്കാൻ്റ് വൈറ്റ് പടം ചേർത്തുവെക്കുമ്പോൾ ധീരജിൻ്റെ ശരീരമാസകലം മരവിപ്പുകയറി. ആദ്യമായാണ് സ്വന്തം അച്ഛനെ അവനിത്ര അടുത്തുനിന്നു കാണുന്നത്.  പക്ഷേ അച്ഛനെന്ന വിളി വിലക്കാൻ ഇനി അച്ഛനില്ലല്ലോ. മിടിപ്പുകൾ വറ്റി വിറങ്ങലിച്ച പിതാവിൻ്റെ ശരീരത്തെ സ്പർശിക്കുമ്പോൾ അവൻ്റെ ചുണ്ടുകൾ വിറച്ചു.

“അച്ഛാ…..”

വൃദ്ധനിപ്പോൾ ആ മൂന്നര വയസ്സുകാരനെ വ്യക്തമായിക്കാണാം. അയാളുടെ നെറ്റിയിൽ അവൻ്റെ ചുണ്ടുകളമരുമ്പോൾ ചെറുപ്പത്തിൻ്റെ ആസക്തിയിൽ തന്നെ മത്തുപിടിപ്പിച്ച പതിനെട്ടുകാരി കൈക്കുഞ്ഞുമായി തൻ്റെ അരികിൽ നിൽക്കുന്നതയാളറിഞ്ഞു.

പിതൃത്വത്തിൻ്റെ വേരുതേടിയുള്ള മൂന്നര വയസ്സുകാരൻ്റെ അലച്ചിൽ അവസാനിച്ചിരിക്കുന്നു. ആംബുലൻസിൽ അയാളുടെ വിറങ്ങലിച്ച, നരച്ച മുടിയിഴകളിൽ വിരലോടിക്കുമ്പോൾ ധീരജിനു താൻ അനാഥനല്ലെന്ന ബോധമുണ്ടായി. അവൻ്റെ സിരകളിലോടുന്ന ചുടുരക്തം തട്ടി ഐസുപെട്ടിയിലെ വൃദ്ധൻ്റെ വിറങ്ങലിച്ച ശരീരം അന്നാദ്യമായി സനാഥനായതിൻ്റെ നിർവൃതിയിൽ ഉറക്കംതുടർന്നു.

സർജിക്കൽ തിയേറ്ററിനപ്പുറത്ത് വേരറുത്തുമാറ്റിയൊരു ഗർഭപാത്രം ഇനിയാരും വരാനില്ലെന്ന ആധിയിൽ അനാഥമാക്കപ്പെട്ട ചാപിള്ളകൾക്കൊപ്പം ചേർന്നുകിടപ്പുണ്ടായിന്നു.
••••••••••••••••••••••••••••

©ഹഫ്സത്ത് അരക്കിണർ

#വാർദ്ധക്യം

#എൻ്റെരചന

Post Views: 18
3
Nafs nafs
  • Website

Hafsath KT കോഴിക്കോട്ടുകാരി കണ്ടതും കേട്ടതും കുത്തിക്കുറിക്കാനിഷ്ടം. പ്രതിഷേധമാണ് പ്രധാന വിനോദം😝

17 Comments

  1. Amal Fermis on February 10, 2024 6:40 PM

    മനോഹരമായെഴുതി ഹഫ്സൂ. നമ്മൾ ഏകദേശം ഒരേ തീം തന്നെയാണെഴുതിയത് എന്നെതെന്നെ അത്ഭുതപ്പെടുത്തുന്നു. പക്ഷേ ഇത് വേറെ ലെവൽ. എഴുത്ത് തുടരുക സഖേ

    Reply
  2. Muneer on February 9, 2024 11:11 PM

    ഹൃദ്യം❤️👌

    Reply
  3. ramsinas on February 9, 2024 6:56 PM

    പറയാൻ വാക്കുകളില്ല എഴുത് എന്നത്തേയും പോലെ 👏👏👏👏ആ ഭാഷയാണ് സാറേ എനിക്ക് കൊതിയാവുന്നത് 🥰🥰🥰🥰🥰🥰super duper

    Reply
  4. Nisha Sidhique on February 9, 2024 6:50 PM

    ഹഫ്‌സത്ത് ഇത്താ, എന്തൊരു എഴുത്താണ് ❤️
    വല്ലാതെ വേദനിച്ചു 🙏

    Reply
  5. Seena Navaz on February 9, 2024 4:32 PM

    എന്തൊരെഴുത്താണിത് പ്രിയപ്പെട്ടവളേ… ഹൃദയം നിശ്ചലമായിപ്പോകുന്നത്ര നോവ്… 👏👏👏❤️🥰

    Reply
  6. Sunandha Mahesh on February 9, 2024 8:56 AM

    മക്കൾ അങ്ങനെയും.. 😔

    Reply
    • Nafs nafs on February 9, 2024 4:06 PM

      സ്നേഹം നന്ദാ💞💞

      Reply
    • Haymavathi. on February 9, 2024 10:53 PM

      പോയവാരം ഇതുപോലൊരച്ഛൻ്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്ത ഓർമ്മ വീണ്ടും തികട്ടിവന്നു.. ഹഫ്സത്ത്, എഴുത്ത് എന്നത്തേയുംപോലെ ഗംഭീരം. ഇനിയുമിനിയുമെഴുതുക . ആശംസകൾ.

      Reply
    • Divya Sreekumar on February 26, 2024 8:28 AM

      ഹോ! അവസ്ഥകൾ😰😰
      എഴുത്ത് അതിഗംഭീരം ഹഫ്സൂ👍👌👌😍

      Reply
  7. Jasna on February 9, 2024 8:48 AM

    Hafsu…vallathe nombarappeduthy

    Reply
    • Nafs nafs on February 9, 2024 4:07 PM

      സ്നേഹം ജസ്നാ💞💞

      Reply
  8. Sajna on February 9, 2024 8:47 AM

    നോവ് നിറയുന്ന രചന 👍👍

    Reply
    • Nafs nafs on February 9, 2024 4:08 PM

      സ്നേഹം സജ്നാ💞💞

      Reply
  9. Joyce Varghese on February 9, 2024 8:45 AM

    കഥ മനോഹരമായിരിക്കുന്നു.
    നല്ല ഭാഷയും ആഖ്യാനരീതിയും.
    👌❤

    Reply
    • Nafs nafs on February 9, 2024 4:08 PM

      സന്തോയക്കുട്ടീ💞💞

      Reply
  10. sabira latheefi on February 9, 2024 8:43 AM

    നോവ്. അടിമുടി നോവ്. നോവിന്റെ കഥകൾ പറയാൻ ഹഫ്‌സത്നു നല്ല പിടിയാണ്. ജീവിതത്തിന്റെ കനലുകളിൽ പുകഞ്ഞു നീറുന്ന ബ്ലോഗുകളാണ് ഹഫ്‌സത്തിന്റേത്.. ❤️❤️

    Reply
    • Nafs nafs on February 9, 2024 4:09 PM

      സ്നേഹം സാബീ💞💞

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.