ഉത്രാട സദ്യ

ഉത്രാടസദ്യ വാട്ട്സ്ആപ് മെസേജുകൾ വരുന്നതിൻ്റെയാവാം ഫോൺ ചിലച്ചു കൊണ്ടേയിരിക്കുന്നു. അപ്പുറത്ത് കിടക്കുന്ന ഷീല ഉറക്കത്തിൽ നിന്നുണർന്നാൽ പിന്നെ ബഹളം അത്യുച്ഛത്തിലാവും. കാര്യമായെന്തെങ്കിലും പറയുമ്പോഴൊന്നും ചെവി കേൾക്കില്ലെങ്കിലും ഇത്തരം സമയങ്ങളിൽ നായ്ക്കളെ പോലെ വളരെ സെലക്ടീവായ ചെവിയാണ് ഷീലക്ക്. പാലു കുടിക്കാൻ പമ്മി വരുന്ന കള്ളിപൂച്ചയെ പോലെ ഞാൻ ശബ്ദമുണ്ടാക്കാതെ, കൈയെത്തിച്ച് ഫോണെടുത്ത് തുറന്നു. ഗ്രൂപ്പിൽ ധാരാളം വോയിസ്ക്ലിപ്പുകൾ വന്നു കിടപ്പുണ്ട്. അമ്പത്തി അഞ്ച് വയസ്സായെങ്കിലും ഇപ്പോഴാണ് സ്കൂൾ ഗ്രൂപ്പൊക്കെ സജീവമായത്. അങ്ങേര് അകാലത്തിൽ മരിച്ച് മക്കള് രണ്ടും … Continue reading ഉത്രാട സദ്യ