ചക്കപഴത്തിന്റെ മണം.ഒന്ന് കണ്ണടച്ച് പിടിച്ചേ… നിങ്ങളോട് തന്നെ… എന്റെ വായനക്കാരെ… ❤️
ഒന്ന് കണ്ണടയ്ക്കൂന്നേ…. ഒരു മിനിറ്റ് അതിന് മുൻപ് ഇത് മുഴുവനും വായിച്ചു തീർക്കണം.. എന്നിട്ട് കണ്ണടച്ചാൽ മതി കേട്ടോ..
ആദ്യം സമാധാനത്തോടെ എവിടെ യെങ്കിലും ഇരുന്നോ.. കയ്യിൽ ഉള്ള ഫോൺ, അടുക്കളയിൽന്ന് കൂടെ കൊണ്ട് വന്ന ചട്ടുകം, തവി, തോളിൽ ഇറുക്കി പിടിച്ചു അകം മുഴുവനും വൃത്തി ആക്കാൻ നടക്കുന്ന ആ ചൂല്, പിന്നെ ചിലർ ഉണ്ട്, ഒരു കയ്യിൽ tv യുടെ റിമോട്ട് ഉണ്ടാകും 🤣ചുമ്മാ ഫോൺ തോണ്ടി നോക്കുന്നതിനിടയിൽ ആ tv വെറുതെ ചാനൽ മാറ്റി കളിക്കാൻ….. ആ എന്നിട്ട് ആ വക സാധനങ്ങൾ ഒക്കെ എവിടെ ആണെന്ന് വച്ചാൽ ഒഴിവാക്കി കണ്ണടയ്ക്കുക.. അടുക്കളയിൽ ഗ്യാസ് ഓഫ് ആക്കാൻ മറക്കല്ലേ… അല്ലെങ്കിൽ ഏകാഗ്രത കിട്ടില്ല 😬എന്നിട്ട് ദീർഘമായി ഒന്ന് ശ്വാസം വലിച്ചു വിട്ടോ 🤣..
മനസ് ശാന്തം ആക്കി നമ്മുടെ ഒക്കെ ആ പഴയ കാലത്തേക്ക് പറത്തി വിട്ടോ..
പറമ്പിലെ വരിക്കപ്ലാവ്… താഴ്ന്നു കിടക്കുന്ന ശിഖരത്തിൽ വരെ നിറച്ചും ചക്കകൾ…. ഒന്ന് ഓർത്തു നോക്കിയേ… കണ്ണ് തുറക്കരുതേ…
താഴെ ചിതറി കിടക്കുന്ന ചക്ക പഴത്തിന്റെ അവശിഷ്ടങ്ങൾ… പഴകിയ ചക്ക പഴത്തിന്റെ ദുർ ഗന്ധം വലിച്ചെടുക്കണ്ട.. നല്ലൊരു ചക്ക പഴം അതാ താഴെ തന്നെ ഉണ്ട്… നാളത്തേക്ക് താഴെ വീണു പൊട്ടി ചിതറി പോകും…
വേഗം പൊട്ടിച്ചെടുത്തോ…
നന്നായി പാകം ആയത് കൊണ്ട് ചക്ക പുറത്ത് മുള്ളുകൾ ഒന്നും കാണില്ല.. എന്നാലും ഒരു പരു പരുപ്പ് ഉണ്ടാകും.. ഏന്തി പിടിച്ചു അടുക്കള മുറ്റത്തു കൊണ്ട് വച്ച് നെടുകെ പിളർന്നു നോക്കിയേ…… 🙂ആഹാ… സ്വർണനിറത്തിൽ വിളഞ്ഞ ചക്ക ചുളകൾ….ഒരു ചുള ഒന്ന് ഉരിഞ്ഞെടുത്തു മൂക്കിനോട് അടുത്ത് പിടിച്ചോ….. എന്തൊരു സുഗന്ധം 😋😋ആഹാ… സ്വർഗം..തേൻ രുചി യുള്ള വരിക്ക പഴുത്ത ഗന്ധത്തിന് മുന്നിൽ പാലപ്പൂവും തോറ്റു പോകും എന്ന് എവിടെയോ വായിച്ചിരുന്നു…
ചക്ക പഴത്തിന്റെ മനം മയക്കുന്ന മണം വലിച്ചെടുത്തോ…..?
ഇനി മെല്ലെ കണ്ണ് തുറന്നേ… നമ്മുടെ ചുറ്റുവട്ടം മുഴുവനും ചക്ക പഴത്തിന്റെ മണം ഇല്ലേ?.. അതാണ് ❤️(nb :ചക്കപഴവും അതിന്റെ മണവുമിഷ്ടം ഇല്ലാത്തോർ ഈ ഭാഗത്തേക്കേ വരണ്ട ട്ടോ 🤣)
1 Comment
👏👌