Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അനിയനും ചെമ്പോത്തും
അനുഭവം ഓർമ്മകൾ

അനിയനും ചെമ്പോത്തും

By ത്വയ്യിബ് കടങ്ങോട്January 9, 2024Updated:January 15, 202410 Comments2 Mins Read107 Views
Bookmark Now
Please login to bookmark Close

No account yet? Register

സ്കൂൾ വിട്ട് വരുമ്പോൾ ഉമ്മറപ്പടിയിൽ താടിക്ക് കൈ കൊടുത്തിരിക്കുന്ന അനിയനെയാണ് ആദ്യം കണ്ടത്.
കണ്ട ഭാവത്തിൽ തന്നെ എന്തോ ഒരു സങ്കടം അവന്റെ മുഖത്ത് നിഴലിച്ചു നിൽക്കുന്നുണ്ട്.
വീട്ടുപടിക്കൽ എത്തുമ്പോഴേക്കും ഓടി വരാറുള്ള അവന്റെ ഈ ഇരുത്തത്തിൽ പന്തികേട് തോന്നാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല.
അടുത്തെത്തിയതും അവനെന്നെ വിളിച്ച് അടുത്തിരിക്കാൻ ആവശ്യപ്പെട്ടു…

“എന്താ നിനക്ക് പറ്റിയേന്ന്” ചോദിച്ച് ബാഗഴിച്ചു വെച്ച് ഞാനവന്റെ അടുത്തിരുന്നു..

“കുഞ്ഞിക്കാ….”

“ന്താടാ..”

“അങ്ങോട്ട് നോക്ക്യേ… അവിടെ ഇരുന്ന് കരയുന്ന ചെമ്പോത്തിനെ കാണാണ്ടോ അനക്ക്…?”

“മ്മ്… കാണാണ്ടല്ലോ… അതിനിപ്പോ ന്താണ് എപ്പോഴും ഉള്ളതല്ലേ അതൊക്കെ?”

“എപ്പോഴും കരയുന്ന പോലെയല്ല അതിപ്പൊ കരയുന്നത്. അത് അതിന്റെ ഉമ്മാനെ കാണാതെ കരയാണ്”

“ങേ… അതെങ്ങിനെ നിനക്കറിയാ… നിന്നോട് അത് വന്നു പറഞ്ഞ” ഒരു പരിഹാസ ചിരിയോടെ ഞാനവനോട് ചോദിച്ചു

“ന്നോട് പറഞ്ഞതൊന്നുമല്ല. ഞാനും ഇങ്ങനെ ഉമ്മാനെ കാണാതെ കൊറേ കരഞ്ഞ്ണ്ട്.. അത് പോലെ അതും കരയുന്നതാണ്…”

അവൻ വീണ്ടും ചെമ്പോത്തിനെ നോക്കി സങ്കടപ്പെട്ടു.

എന്താണ് പറയേണ്ടത് എന്നറിയാതെ അന്താളിച്ചു നിൽക്കുമ്പോഴേക്കും അകത്ത് കിഡ്നി രോഗിയായി കിടക്കുന്ന ഉമ്മയുടെ അടുത്തേക്ക് അവൻ ഓടിയെത്തി

“മ്മാ….മ്മാ…. ” അവൻ അടുത്തിരുന്നു നീട്ടി വിളിച്ചു

അവന്റെ വിളി കേട്ട് ഒന്ന് തിരിഞ്ഞ് കിടക്കുക അല്ലാതെ ഉമ്മാക്ക് മറുപടി പറയാൻ കഴിയില്ലായിരുന്നു.

അവൻ വീണ്ടും ഉമ്മാനെ വിളിച്ച് അവന്റെ സങ്കടങ്ങളുടെ ഭാണ്ഡക്കെട്ട് അവിടെ ഇറക്കി വെച്ചു..

“മ്മാ… ങ്ങക്ക് ന്നോട് ഒരു സ്നേഹോല്യല്ലേ. ങ്ങളിവിടുന്ന് പോയപ്പോ എത്ര വട്ടം വിളിച്ചൂന്നറിയോ…ഒരുവട്ടം പോലും എന്റെ വിളി കേട്ടീല്ലാല്ലോ? കൊറേ ഒറ്റക്കിരുന്ന് കരയും, ങ്ങള് വരുന്നതും നോക്കി കോലായിൽ പോയിരിക്കും,കാണുന്നവരോടൊക്കെ ങ്ങളെ കണ്ടോന്ന് ചോദിക്കും. ആർക്കും ങ്ങളെ അറിയില്ലാല്ലോ….
പിന്നേണ് മ്മാടെ അടുത്തേക്ക് പോവാ പറഞ്ഞ് വല്ലിപ്പ വിളിക്കാൻ വന്നത്..വല്യേ സന്തോഷത്തോടെ വണ്ടീല് കേറിയിരുന്ന് ഇവിടെ വന്നപ്പോ ങ്ങളെന്നോട് മിണ്ട്ണൂല്യ…”

ഒറ്റ ശ്വാസത്തിൽ തന്നെ അവനവന്റെ സങ്കടം മുഴുവൻ പറഞ്ഞു തീർത്തു.

എന്തൊക്കെ പറയാൻ വേണ്ടി ഉമ്മാടെ ചുണ്ടുകൾ വിതുമ്പുന്നുണ്ടെങ്കിലും ഒന്നും പറയാൻ കഴിയാതെ കണ്ണുകൾ മാത്രം നിറഞ്ഞൊഴുകാൻ തുടങ്ങി.

ഉമ്മ എന്താണ് എന്നോട് മിണ്ടാത്തത് എന്ന സങ്കടത്തിൽ അവൻ മുറ്റത്തെത്തി ചെമ്പോത്തിനെ നോക്കി സങ്കടപ്പെട്ടുകൊണ്ടേ ഇരുന്നു…..

ത്വയ്യിബ് കടങ്ങോട് ✍️✍️

Post Views: 26
4
ത്വയ്യിബ് കടങ്ങോട്

എനിക്ക് എഴുതാനല്ലേ അറിയൂ… വായിക്കാൻ അറിയില്ലല്ലോ🥺🥺

10 Comments

  1. Sajna on January 30, 2024 9:23 PM

    നിങ്ങൾക്ക് തമാശിക്കാൻ മാത്രമല്ല കരയിപ്പിക്കാനും അറിയാമല്ലേ. 👍👌

    Reply
  2. Seenanavaz on January 11, 2024 8:25 AM

    നെഞ്ചിലൊരു വിങ്ങൽ…
    എങ്കിലും കഥ പൂർത്തിയാകാത്ത പോലെ….

    Reply
    • ത്വയ്യിബ് കടങ്ങോട് on January 12, 2024 12:14 PM

      കഥ ഒരുപാടുണ്ട് നീളമുണ്ട്‌ …ഒറ്റ ഭാഗം മാത്രം ചുരുക്കി എഴുതിയതാണ്…🥰🥰

      Reply
  3. Sunandha Mahesh on January 11, 2024 4:15 AM

    നന്നായി എഴുതി..

    Reply
    • ത്വയ്യിബ് കടങ്ങോട് on January 12, 2024 12:15 PM

      🥰💝

      Reply
  4. Divya Sreekumar on January 10, 2024 11:04 PM

    ഹൃദയസ്പര്‍ശിയായ എഴുത്ത് ❤️❤️

    Reply
    • ത്വയ്യിബ് കടങ്ങോട് on January 10, 2024 11:22 PM

      💝🥰

      Reply
    • Nafs nafs on January 16, 2024 10:27 AM

      നോവ് , 💔💔💔
      ബാക്കി എഴുതൂ

      Reply
  5. Joyce Varghese on January 10, 2024 6:50 AM

    നോവ് പടർത്തുന്ന രചന.
    👌👍

    Reply
    • ത്വയ്യിബ് കടങ്ങോട് on January 10, 2024 11:23 PM

      🥰💝

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.