Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എൻ്റെ കാവടിയാട്ടം 😋
അനുഭവം ഓർമ്മകൾ പ്രചോദനം വീട് സാമൂഹ്യപ്രശ്നങ്ങൾ സിനിമ സ്‌കൂൾ / കോളേജ് സൗഹൃദം

എൻ്റെ കാവടിയാട്ടം 😋

By Binu VargheseJanuary 9, 20246 Comments3 Mins Read117 Views
Bookmark Now
Please login to bookmark Close

No account yet? Register

ചെറുപ്പത്തിൽ പാവയ്ക്കാ കാണുന്നതെ എനിക്ക് ചതുര്‍ത്ഥി ആയിരുന്നു. ഇത്രയും കയ്പുള്ള ഒരു സാധനം എങ്ങനെ മനുഷ്യന്‍ തിന്നുന്നു എന്ന് പലപ്പോഴും ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. 🤨

ചോറിനു കൂട്ടാനായി അമ്മ മീൻ പറ്റിച്ചത് തരുമ്പോൾ സൂത്രത്തിൽ പീര തിന്നു മീൻ കഷ്ണങ്ങൾ അടുപ്പിലെ തന്നെ ചാരത്തിൽ കുഴിച്ചിടുക പതിവായിരുന്നു, പിടിക്കപ്പെടുകയും തല്ലുകൊള്ളുന്നതുമായ മറ്റൊരു കപ്പ് കിട്ടുന്ന ഐറ്റം അതായിരുന്നു.. എന്നിരുന്നാലും പ്രിയ ഭക്ഷണം കൊഴുക്കട്ട, ഇടിയപ്പം, അച്ചപ്പം, സവാള വട അങ്ങനെ അങ്ങനെ…

വളരുമ്പോൾ നല്ല ആരോഗ്യവാനായി പട്ടാളത്തിൽ വിടാൻ പതിവായി ഗോതമ്പാഹാരങ്ങൾ അപ്പൻ ഞങ്ങൾക്ക് ഉപദേശിച്ചു. അമ്മ അതു അനുസരിക്കുകയും ചെയ്തു.

എങ്ങനാടാ ഊവേ ഇത്രയും നീളം നിനക്കെന്നു ചോദിക്കുന്നവരോട് രഹസ്യമായി “ഗോതമ്പു റൊട്ടി കഴിച്ചാൽ മതിയേ” എന്ന്‌ ഞാൻ ഉരുവിടാറുണ്ട്. പക്ഷേ എന്നോടൊപ്പം HGH ഹ്യൂമൻ ഗ്രോത് ഹോർമോണിന്റെ മൂലകങ്ങളായ ഗോതമ്പു റൊട്ടി കഴിച്ച എന്റെ സഹോദരനു നീളം ഒന്നും കാണുന്നില്ലല്ലോഡാ ഊവേ എന്ന്‌ ചോദിക്കുന്നവരുടെ മുന്നിൽ പതറാതെ, അവനു ദഹനക്കേട് കാരണം പതിവായി വിറ്റാമിൻ ഊ നഷ്ടപെടുന്നു എന്നും ഞാൻ കാച്ചാറുണ്ട്.

വളരെ ചെറുപ്പത്തിൽ മിന്നാമിനുങ്ങും അമ്പിളി അമ്മാവനും കാണുമ്പോൾ എനിക്ക് അസാധ്യ പേടിയും ഒപ്പം മുട്ടിടിയും ആയിരുന്നു. ഒരു പക്ഷേ ഇരുട്ടിനോടുള്ള പേടിയുടെ ബാക്കി ആയിരുന്നിരിക്കണം. കുറച്ച് വലുതായപ്പോള്‍ ഇരുട്ടിനെ ആസ്വദിക്കാനും രാത്രി പുറത്തിറങ്ങി നിന്ന് രാത്രിയെ ആസ്വദിച്ചതോടെ ആ പേടി ഒക്കെ മാറി. പക്ഷേ വിദേശ വാസം കഴിഞ്ഞു വീണ്ടും നാട്ടിലെത്തിയ എനിക്ക് നാട്ടിലെ കറന്റ്‌ ചാർജ് ലാഭിക്കുന്ന സർക്കാരും അവർക്കു കൂട പിടിച്ച നാട്ടാരും അതു കൊണ്ടുള്ള നിരത്തിലെ കുറ്റാക്കൂരിരുട്ടും ഇഴജാതികളും ചീവീടുകളുടെ കച്ചേരിയും മതവെറി പൂണ്ട മനുഷ്യനെയും ഒക്കെ കാരണം വീണ്ടും ഭയമായിതുടങ്ങി..😐

ഇനി അടുത്തത് ചെറുപ്പത്തിലെ സിനിമയാണ്. ഒരു 14 വയസ് വരെ ഞാൻ സിനിമാ തിയേറ്റര്‍ (വല്യ ആര്‍ഭാടം ഒന്നും വേണ്ടേ, സിനിമാ കൊട്ടക) യിൽ പോയിട്ടേ ഇല്ല. വീട്ടില്‍ നിന്ന് രണ്ടു മൂന്നു കിലോമീറ്റര്‍ അകലെ എണ്ണക്കാട് പുഷ്പ എന്ന തിയേറ്റര്‍ ഉണ്ടായിരുന്നിട്ടു പോലും തിയേറ്ററിൽ പോകാൻ വീട്ടുകാർ അനുവദിച്ചിരുന്നില്ല.

അന്ന് ഒൻപതാം സ്റ്റാൻഡേർഡിൽ പഠിക്കുമ്പോൾ വീടിനു അടുത്തുള്ള രണ്ട് സുഹൃത്തുക്കളോട് ജീവിതത്തിൽ ഞാൻ സിനിമ കോട്ടകയിൽ പോയി സിനിമ കണ്ടിട്ടേയില്ല എന്നുകണ്ണീരോടെ പറഞ്ഞതു കേട്ട അവർ എന്നെ ഉടനെ തന്നെ ഒരു സിനിമ കൊണ്ടു പോയി കാണിക്കുമെന്ന് വാഗ്ദാനം ചെയ്തു..

വരും ദിവസങ്ങളിൽ സിനിമയ്ക്ക് പോകാൻ തയ്യാറായിക്കൊള്ളൂ എന്നുള്ള സന്തോഷവാർത്തയും അവർ എനിക്ക് തന്നു. പിറ്റേന്ന് പതിനൊന്നരയുടെ ഷോയ്ക്ക് പ്രസ്തുത മാവേലിക്കര പ്രതിഭ തീയേറ്ററിലേക്ക് “കാവടിയാട്ടം” സിനിമക്ക് കൊണ്ടുപോകുമെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. ആ രാത്രികളിൽ ഞാൻ ഉറങ്ങാതെ സിനിമ സ്വപ്നങ്ങളുമായി കഴിച്ചുകൂട്ടി,

രാവിലെ ട്യൂഷന് പോയി വരുമ്പോൾ ബസ്റ്റോപ്പിന് പിന്നിലുള്ള ഭിത്തിയിൽ പതിച്ചിരുന്ന പ്രസ്തുത സിനിമയുടെ പോസ്റ്റർ ഞാൻ സൂക്ഷ്മമായി പരിശോധിച്ചു, കുറേയേറെ പോസ്റ്ററുകൾ അങ്ങിങ്ങായി ഞാൻ കണ്ടു.. അവയെല്ലാം ഒരു പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുന്ന ലാഘവത്തോടെ ഞാൻ മനസ്സിലാക്കാൻ ശ്രമിച്ചു, പതിവില്ലാതെ എന്നെ അവിടെ കണ്ട എന്റെ അയലത്തുള്ള ഏതോ ദാരിദ്ര്യവാസി (ടിയാന്റെ പേരുപറയാൻ താല്പര്യമില്ല ) ഒട്ടും വൈകാതെ തന്നെ ആ കണിയാൻ സ്വന്തം ചിലവിൽ കാറ്റടിച്ചു ( ഇന്നൊക്ക സ്വന്തം ചിലവിൽ പെട്രോൾ അടിച്ചു എന്ന്‌ പറയും പോലെ) സൈക്കിൾ ചവിട്ടി പോയി എന്റെ വത്സല മാതാവിനെ ഇപ്രകാരം അറിയിച്ചു,

” അമ്മാമ്മേ നിങ്ങളുടെ മൂത്ത മകൻ ബിനു ആ ബസ്റ്റോപ്പിൽ നിന്ന് പ്രതിഭ തീയേറ്ററിലെ പുതിയ പടം കവടിയാട്ടത്തിന്റെ പോസ്റ്റർ വളരെ ശ്രദ്ധയോടെ നോക്കുന്നു, ലക്ഷണം കണ്ടിട്ട് അവൻ ഇപ്പോൾ തന്നെ സിനിമക്ക് പോകാൻ സാധ്യത ഉണ്ട്, വേണേൽ പോയി കയ്യോടെ പിടിച്ചോ”

ഇതൊന്നും അറിയാതെ തട്ടിൽ തിമിർത്താടിയ ഈ പാവം ഞാൻ എന്റെ ഉദാരമതികളായ ആ സുഹൃത്തുക്കളുടെ സ്പോൺസർഷിപ്പിൽ നിലക്കടലയും കഴിച്ച് വട്ടു സോഡായും നാരങ്ങ വെള്ളവും കുടിച്ചു എന്റെ ആദ്യ സിനിമ കൺകുളിർക്കെ കണ്ടു, അതിലെ ഓരോ ഹാസ്യ രംഗങ്ങളും  ആസ്വദിച്ചു ചിരിച്ചു മണ്ണ് കപ്പി തിരിച്ചു പോരുമ്പോൾ ഇക്കരക്കെന്റെ ജീവിതം തുലാസ്സിൽ ആടുന്നത് സ്വപ്നത്തിൽ പോലും കരുതിയില്ല.

സ്കൂളിനടുത്തു ബസ് ഇറങ്ങിയ ഞാൻ ഒന്നും അറിയാത്തവനെ പോലെ ഉച്ചക്ക് ശേഷം നേരെ സ്കൂളിലേക്ക്.. ഗേറ്റ് കയറി ചെല്ലുമ്പോൾ അതാ സ്കൂളിന്റെ പടിക്കൽ താലപ്പൊലിയും പരിവാരങ്ങളുമായി എന്റെ വത്സല മാതാവ്. ചങ്ക് പറിഞ്ഞു പോയി. അതെ അമ്മ ചെരുപ്പൂരി നിൽക്കുന്ന ആ ഭീതിജനകമായ കാഴ്ച കണ്ടപ്പോഴേ എന്റെ കിളി പോയി…

പിന്നെ ഒന്നും ഓർമയില്ലെനിക്ക്, കിട്ടിയിടം കൊണ്ടെല്ലാം തടുത്തു. ടീച്ചേഴ്‌സ് റൂമിൽ പ്രധാനാധ്യാപകനും ക്ലാസ്സ് ടീച്ചറും എന്നെ ചൂരൽ കഷായത്തിൽ കുളിപ്പിക്കുമ്പോൾ എന്റെ മനസ് നിറയെ പ്രസ്തുത സിനിമയിൽ ഏറു കിട്ടി വീണ ജഗതിയുടെ രൂപമായിരുന്നു, എല്ലാം കഴിഞ്ഞു മുട്ട് കാലുകളുടെ ഇടയിൽ കൂടി കൈകൾ ഇട്ടു ചെവിയിൽ പിടിച്ചു കോഴി സ്റ്റൈലിൽ നിൽക്കുപ്പോൾ ഉള്ളിന്റെ ഉള്ളിൽ ഞാൻ ഓർത്തോർത്തു ചിരിച്ചുവോ എന്നൊരു സംശയം.

“സാറേ ബാക്കിയുള്ളതു അവനു വീട്ടിൽ ചെന്നിട്ടു ഞാൻ കൊടുത്തോളാം” എന്ന്‌ പറയുന്ന മോഹൻലാൽ എന്ന്‌ ഇരട്ടപ്പേരിൽ ഞാൻ വിളിച്ചിരുന്ന അഷ്‌ക്കൻ ഹീറോ എന്റെ മാതാശ്രീ കാളിയേ പോലെ ഉറഞ്ഞു തുള്ളി ഉഗ്രരൂപീണിയായി… ഓഹോ, നിങ്ങൾക്കൊക്കെ ഇത് കേട്ടപ്പോൾ സമാധാനമയില്ലേ, സന്തോഷം…. ഹാ അതൊക്ക ഒരു കാലം

ഏതായാലും വലുതായപ്പോള്‍ സിനിമ എനിക്ക് ഏറ്റവും ഇഷ്ടപെട്ട വിനോദങ്ങളിൽ ഒന്നായി മാറി. സിനിമ കാണാന്‍ എത്ര ദൂരെ ഉള്ള തിയേറ്റര്‍ അന്വേഷിച്ച് പോകുന്നതും വല്ലപ്പോഴും ഒക്കെ ഓഫീസില്‍ നിന്ന് ലീവ് എടുത്തു സിനിമ കാണുന്നതും ഒക്കെ ജീവിതത്തിന്‍റെ ഭാഗം ആയി.

ഓര്‍ക്കുമ്പോള്‍ രസം തോന്നുന്ന പലതും ഉണ്ട് ഇതുപോലെ. ഒരു കട്ടന്‍ ചായയും കുടിച്ച്‌ ആലോചിച്ചിരുന്നാല്‍ നേരം പോവുന്നത് അറിയില്ല. പണ്ട് എന്റെ അമ്മച്ചി കട്ടന്‍ കാപ്പി പിള്ളേർ കുടിച്ചാല്‍ കറുത്ത് പോവും എന്ന് പറഞ്ഞതുകൊണ്ട് അപ്പോള്‍ വെറുത്തിരുന്ന കട്ടന്‍ ചായയും കാപ്പിയും ഇപ്പോള്‍ കണക്കില്ലാതെ കുടിക്കാറുള്ളതും കൂടെ ഇവിടെ വരവ് വെച്ചുകൊണ്ട് നിര്‍ത്തുന്നു 🙂

ഒപ്പ്, കുത്ത്… ബിനു ജി വർഗീസ് മാവേലിക്കര

Post Views: 25
3
Binu Varghese

ബാല്യകാലത്തോടും നാടിനോടും ഒടുക്കത്തെപ്രേമം വിട്ടുമാറിയിട്ടില്ലാത്ത ഒരു പാവം. 10 വർഷത്തിൽ ഏറെ വിവിധ രാജ്യങ്ങളിൽ ജോലി ചയ്തു ലോക പരിചയവും അനവധി സുഹൃത്തുക്കളെയും സമ്പാദിച്ച, മറ്റുള്ളവരുടെ ദുഃഖം കാണാൻ ഇഷ്ടപ്പെടാത്ത, ജീവിക്കാൻ മാ‍ത്രമറിയാവുന്ന ഒരു ജന്മം കൈരളിപബ്ലിക്കേഷനും മഷികൂട്ടായ്മയും, ഒത്തുചേർന്ന ലാൽബാഗ്എക്സ്പ്രസ്സ്‌, കഥ പറയുന്ന ഗ്രാമങ്ങൾ എന്നീ പുസ്തകങ്ങളുടെ 26 എഴുത്തുകാരിൽ ഒരുവൻ…ഒരു വിദേശ കമ്പനിയിൽ ജോലി, അല്ലലില്ലാത്ത കുടുംബ ജീവിതം. ജാതി, മതം, വര്‍ഗ്ഗീയത, രാഷ്ട്രീയം എന്നിവയോടെതിര്‍പ്പ്‌, ഗ്രാമീണ നിഷ്കളങ്കതയില്‍ വിശ്വസിക്കുന്നവന്‍, പ്രവാസി,കയ്കുന്നതും മധുരിക്കുന്നതുമായ ഒരുപാടൊരുപാടു അനുഭവങ്ങളുടെ മൂശയിലിട്ടുരുക്കിയെടുത്ത ആത്മവിശ്വാസം മാത്രം കൂട്ട്‌. ഈ വാതിലുകള്‍ എപ്പോഴും തുറന്നിരിക്കുന്നു. സുഹൃത്തായി അഭിനയിച്ചു ആര്‍ക്കും എപ്പോഴും എന്തും എടുത്തുകൊണ്ടുപോകാം, സ്വന്തമാക്കി അഭിമാനിക്കാം. എന്തഭിപ്രായവും സ്വീകാര്യം. 9711662297 വാട്സ്ആപ്പ് നമ്പർ

6 Comments

  1. Sunandha Mahesh on January 13, 2024 2:08 PM

    രസകരമായ എഴുത്ത്, അല്ലേലും ആർക്കെങ്കിലും തല്ല് കൊള്ളുന്നത് നമ്മക്ക് നല്ല രസാ..

    ഇനിയും കട്ടൻ കാപ്പി കുടിച്ച് എഴുതുക.. Note കട്ടൻ കാപ്പി.. 😄👍

    Reply
  2. anwar Abdurahiman cm on January 13, 2024 12:17 AM

    ഒരുപാടോർമ്മകൾ അയവിറക്കാനുതകിയ എഴുത്ത്‌ . ഓർമ്മകളെ നർമ്മത്തിൽ ചാലിച്ചെഴുതിയത് ഒരുപാടിഷ്ടമായി

    Reply
  3. anwar Abdurahiman cm on January 13, 2024 12:16 AM

    ഓർമ്മകൾ നല്ല രസകരമായി എഴുതി

    Reply
  4. Joyce Varghese on January 10, 2024 7:06 AM

    ഒരു സിനിമ കണ്ടതിനു ഇത്രയും തല്ലു കിട്ടിയത്, കഷ്ടമായിപ്പോയി. ഇപ്പോൾ നിറയെ സിനിമകൾ കണ്ടു മധുരപ്രതികാരം ചെയ്യുന്നുണ്ടല്ലോ.
    സൂപ്പർ 👌

    Reply
    • Binu Varghese on January 12, 2024 2:30 PM

      🤪❤️

      Reply
    • Nafs nafs on January 16, 2024 10:37 AM

      ഓർമ്മപ്പെയ്ത്തിന് കട്ടൻ ബെസ്റ്റ് കൂട്ടാ👌👌

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.