എന്റെ പ്രിയപ്പെട്ട ക്ലാസ്സ് ടീച്ചർ സുജാതമാഡം പറഞ്ഞതിന്റെ പേരിൽ ഞാന്‍ HOD മല്ലേഷപ്പയുടെ ഓഫീസ്റൂമിലേക്കു കടന്നു ചെന്നു, അന്നത്തെ ന്യൂസ്പേപ്പര്‍ വാങ്ങുകയായിരുന്നു ലക്ഷ്യം. ഡോര്‍ തട്ടി പെര്മിഷന് വാങ്ങിയതിനു ശേഷം അകത്തു കയറി. ടട്ട എന്ന അപരനാമത്തിലെ ഞങ്ങളുടെ ഡെബിറ്റ് ക്രെഡിറ്റ് HOD കക്ഷി വല്യ തിരക്കിലായിരുന്നു .
പൊതുവേ ഇവരുടെ കന്നഡ ഇതര ഭാഷയിലുള്ള നൈപുണ്യം അറിയാവുന്നതു കൊണ്ടും സമയം കളയാനില്ലാത്തതു കൊണ്ടും ആ സമയം കൊണ്ടു ഞാനത്യാവശ്യം തമിഴെങ്കിലും പഠിച്ചത് കാര്യം. തമിഴില്‍ തന്നെ അങ്ങ് അവതരിപ്പിച്ചു.
“സര്… ന്യൂസ്പേപ്പര്‍ കെടക്കുമാ??? മാഡം കേക്കുത് ന്യൂസ് പേപ്പർ പ്ലീജ്”
തമിള്‍ കേട്ടപാടെ ടട്ട തല പൊക്കിയെന്നെ ഒന്ന് നോക്കി. അദ്ദേഹം തമിഴൻ ആണോ എന്ന് സംശയിക്കുന്നവരും അവിടുണ്ട്. ആ മുഖത്തൊരു പുച്ഛം ഞാന്‍ വായിച്ചു. പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ ഒരു ഭാവം.
“ഇംഗ്ലീഷ് തെരിയാത്? എന്ന പണ്ണലാം. ഇംഗ്ലീഷ് ബെറ്റര്‍ ടു കമ്മ്യൂണികേറ്റ്… യു നോ ഇംഗ്ലീഷ്??? പുവര്‍ യു” എന്ന മമ്മൂട്ടി ഡയലോഗായിരുന്നു ആ നോട്ടത്തില്‍…
പക്ഷെ ടട്ട മൊഴിഞ്ഞതു ഇത്ര മാത്രം, “വാട്ട്???”
“സര്… ടുഡേസ് ന്യൂസ്പേപ്പര്‍ പ്ലീസ്… മാഡം ടോൾഡ് മി ടു ഗെറ്റ്റ്റ് ഫ്രം യൂ …”
ഞാന്‍ ഒരുമാതിരി ഇംഗ്ലീഷിൽ ഒപ്പിച്ചു കൊടുത്തു. ഇംഗ്ലീഷ് കേട്ടപ്പോള്‍ മല്ലേഷപ്പയുടെ മൂഞ്ചി ചന്ദ്രനെപ്പോലെ വിളങ്ങി.
കുറച്ചു നേരം അവിടെയൊക്കെ ഒന്നു തപ്പിയ ശേഷം അദ്ദേഹത്തിന്റെ മറുപടി…
“യാ… ഐ സോ ഇറ്റ് യെസ്റ്റേര്‍ ഡേ ഹിയര്‍… നൌ നോട്ട് സീ…”
ഇന്നത്തെ പേപ്പര്‍ ഇന്നലെ കണ്ടത്രേ! ദിവ്യന്!!!
ഈശ്വരാ ഇത്യാ യാര്? നിങ്ങളു ഞെട്ടിയാ? പക്കേങ്ങി ഞാന്‍ ഞെട്ടിയില്ല. സ്ഥിരം ഇതുപോലെ ഞെട്ടല്‍ ടട്ട തരുന്നതു കൊണ്ടു ഞെട്ടാന്‍ തോന്നിയില്ല.
അന്നൊരിക്കൽ ക്ലാസ്സിൽ ഉറക്കെ “യേസ്റ്റർഡേ ഐ വിൽ കം” എന്നു പറഞ്ഞപ്പോൾ ശാന്തതക്കു സ്വഭാവ സർട്ടിഫക്കറ്റ് ലഭിച്ച “നിഷ പാലക്കാട്”, പോലും ചിരിച്ചു പോയി, അതും ഉറക്കെ ഉറക്കെ… എന്നിട്ടും പാവത്തിന് കാര്യം മനസ്സിൽ ആയില്ല.
മാത്രവുമല്ല അദ്ദേഹത്തിന്റെ ഉത്തമ ശിഷ്യരായ ഞങ്ങൾ ഇത്തരം ശൂന്യതയില്‍ നിന്നും അര്‍ഥം വായിക്കാന്‍ പഠിച്ചു കഴിഞ്ഞിരുന്നു.
ടട്ട ഉദ്ദേശിച്ചത് ഇത്ര മാത്രം…
“യാ… ഐ സോ ഇറ്റ് യെസ്റ്റേര്‍ ഡേ”
“അതായതു ഉത്തമാ… ഞാന്‍ അതു നേരത്തെ ഇവിടെ കണ്ടിരുന്നു” എന്ന്…
ഓഹ് നിങ്ങ ഇംഗ്ലീഷ്കാരാണ് എന്ന് ഞാനങ്ങു മറന്നു, ഷമീരു പിള്ളേ 🤪🤪
3 Comments
രസകരം.
വട്ടപ്പേരാണ് ശരിക്കും ചിരിപ്പിച്ചത്.
Good.. 🌹
പാലക്കാട്ടിലെ എല്ലാരും നിഷ്കളങ്കരാണ് നിഷ മാത്രമല്ല.
ബൈ ദുബായ് യെസ്റ്റർഡേ ഐ വിൽ റീഡ് ദിസ് സ്റ്റോറി 😄