Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സിനിമ സിനിമ
അറിവുകൾ സിനിമ

സിനിമ സിനിമ

By Binu VargheseJanuary 12, 2024Updated:January 12, 2024No Comments3 Mins Read80 Views
Bookmark Now
Please login to bookmark Close

No account yet? Register

നാം ഇന്നു ഇന്ന് കാണുന്ന സിനിമയുടെ സാങ്കേതിക കാര്യങ്ങള്‍ വികസിപ്പിച്ചെടുത്തതില്‍ തോമസ് അൽവ എഡിസന് ഏറെ പങ്കുണ്ട്. 1891കിനറ്റോസ്കോപ് എന്ന കാമറ അദ്ദേഹം നിര്‍മിച്ചു. പൊതുജനങ്ങള്‍ക്കായി ആദ്യമായി സിനിമ പ്രദര്‍ശിപ്പിച്ച് ചരിത്രത്തില്‍ ഇടംനേടിയവരാണ് ലൂമിയര്‍ സഹോദരന്മാര്‍. 1895 ഫെബ്രുവരി 13ന് ലൂമിയര്‍ സഹോദരന്മാര്‍ തങ്ങളുടെ സിനിമാറ്റോഗ്രാഫിന് പേറ്റന്‍റ് നേടിയെടുത്തു.1895 ഡിസംബര്‍ 28നാണ് പാരിസില്‍ ലൂമിയര്‍ സഹോദരന്മാര്‍ തങ്ങളുടെ ചിത്രത്തിന്‍റ ആദ്യ പൊതുപ്രദര്‍ശനം നടത്തിയത്. 10 ഹ്രസ്വചിത്രങ്ങളാണ് അന്ന് പ്രദര്‍ശിപ്പിച്ചത്. ഒരു സ്റ്റേഷനില്‍ ട്രെയിന്‍ എത്തുന്നതിന്‍റ ദൃശ്യവും അവര്‍ പ്രദര്‍ശിപ്പിച്ചു. ഇതുകണ്ട്, ട്രെയിന്‍ തങ്ങളുടെ നേരെ പാഞ്ഞുവരുകയാണെന്ന് ഭയന്ന് അന്ന് ആളുകള്‍ ചിതറിയോടി.

ആദ്യത്തെ സ്ഥിരം തിയറ്റര്‍ വരുന്നത് അമേരിക്കയിലെ ന്യൂകാസില്‍ എന്ന പട്ടണത്തിലാണ്. ദ കാസ്ക്കേഡ് എന്ന ഈ തിയറ്റര്‍ നിര്‍മിച്ചത് വാര്‍ണര്‍ ബ്രദേഴ്സാണ്. നിരവധി വ്യക്തികള്‍ സിനിമാ പ്രദര്‍ശനവുമായി മുന്നോട്ടുപോകവെ എഡിസന്‍ 1909ല്‍ ഒരു പ്രസ്താവനയിറക്കി. സിനിമ എന്ന മാധ്യമത്തിന്‍റ അവകാശി താനാണെന്നും അത് അവതരിപ്പിക്കുന്നവര്‍ ഒരു വിഹിതം തരണമെന്നും അദ്ദേഹം പറഞ്ഞു. അതിനെ എതിര്‍ത്തവരെ എഡിസന്‍റ ഏജന്‍റുമാര്‍ നേരിട്ടു ആക്രമിച്ചു. സിനിമ ചിത്രീകരണം തടസ്സപ്പെട്ടപ്പോള്‍ പലരും ന്യൂയോര്‍ക് വിടാന്‍ തീരുമാനിച്ചു. അങ്ങനെ ഒരുസംഘം ലോസ് ആഞ്ജലസിനടുത്തുള്ള ‘കെവേംഗാ’ എന്ന ഗ്രാമത്തിലെത്തി. ഹോളിവുഡ് എന്നായിരുന്നു ആ ഗ്രാമത്തിലെ ഒരു കൃഷിത്തോട്ടത്തിന്‍റ പേര്. 1910ഓടെ ഹോളിവുഡ് അമേരിക്കന്‍ സിനിമയുടെ കേന്ദ്രമായി മാറി.

സിനിമയെ സിനിമയാക്കിയ പരീക്ഷണങ്ങളിൽ ശ്രദ്ധേയനാണ് ന്യൂയോര്‍ക്കുകാരനായ ഡേവിഡ് മാര്‍ക് ഗ്രിഫിത്ത്. ഒരു ചലച്ചിത്ര ഉപകരണശാലയിലെ ജീവനക്കാരനായിരുന്ന ഗ്രിഫിത്ത് പല മാറ്റങ്ങളും സൃഷ്ടിച്ചു. തിരക്കഥ സിനിമയില്‍ കൊണ്ടുവന്നതും ഇദ്ദേഹമാണ്. ആദ്യത്തെ രണ്ട് റീല്‍ ചിത്രമായ ‘ദ ബര്‍ത്ത് ഓഫ് എ നേഷന്‍’, 1914ല്‍ നിര്‍മിച്ചത് ഗ്രിഫിത്തായിരുന്നു. ‘ആഫ്റ്റര്‍ മെനി ഇയേഴ്സ്’, ‘ദി ലോണ്‍ലി വില്ല’, ‘ന്യൂയോര്‍ക് ഹാറ്റ്’ തുടങ്ങിയ അനേകം ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചു. ഫെയ്ഡ് ഇന്‍, ഫെയ്ഡ് ഔട്ട്, ഡിസോള്‍വ്, ക്ളോസപ്പ് തുടങ്ങിയ സാങ്കേതിക രീതികള്‍ അദ്ദേഹം ആവിഷ്കരിച്ചു. രണ്ട് പ്രോജക്ടറുകള്‍ ഉപയോഗിച്ച് മൂന്നുമണിക്കൂര്‍ നീളമുള്ള സ്വന്തം ചിത്രമായ ‘ഇന്‍േറാളറന്‍സ്’ പ്രദര്‍ശിപ്പിച്ച അദ്ദേഹം ലോകസിനിമയുടെ പുതിയ മാറ്റങ്ങളുടെ പിതാവാണ്.റോബര്‍ട്ട് ഫ്ളാഹര്‍ട്ടി എന്നയാൾ വളരെയധികം മാറ്റങ്ങള്‍ ഡോക്യുമെന്‍ററി രംഗത്ത് സൃഷ്ടിച്ചു. അദ്ദേഹത്തിന്‍റ ‘നാനൂക് ഓഫ് ദ നോര്‍ത്’ എന്ന ചിത്രത്തിന്‍റ ഇതിവൃത്തം എസ്കിമോകളുടെ ദുരിതപൂര്‍ണമായ ജീവിതമായിരുന്നു. അമേരിക്കയില്‍ ആല്‍ഫ്രഡ് ഹിച്ച്കോക്കിന്‍റ വരവ് സിനിമക്ക് മറ്റൊരു മാനംനല്‍കി. സസ്പെന്‍സ് ചിത്രങ്ങള്‍ നിര്‍മിക്കാനും പ്രദര്‍ശിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു.

കാര്‍ട്ടൂണ്‍ ചിത്രങ്ങളുടെ രംഗപ്രവേശവും തുടര്‍ന്ന് വാള്‍ട്ട് ഡിസ്നിയുടെ മിക്കിമൗസുമൊക്കെ ലോകസിനിമയില്‍ വന്ന മാറ്റങ്ങളുടെ ഭാഗമായിരുന്നു.

അമേരിക്കയില്‍ രൂപംപ്രാപിച്ച സിനിമ ലോകത്തിന്‍റ വിവിധ ഭാഗങ്ങളില്‍ വികസിക്കാന്‍ തുടങ്ങി. റഷ്യയിലും ജര്‍മനിയിലുമൊക്കെ ശക്തമായ സിനിമകള്‍ ജനിച്ചു.

ചലിക്കുന്ന ചിത്രം പ്രദര്‍ശിപ്പിച്ചതിന്‍റ പേരില്‍ സ്വന്തം നാടായ ഫ്രാന്‍സില്‍നിന്ന് ഒളിച്ചോടേണ്ടിവന്ന ലൂമിയര്‍ സഹോദരന്മാര്‍ 1896 ജൂലൈയില്‍ ബോംബെയിലെത്തി. ലണ്ടനില്‍ അവരുടെ ചിത്രംകണ്ട ചില ബ്രിട്ടീഷുകാരാണ് ലൂമിയര്‍ സഹോദരന്മാരെ ഇന്ത്യയില്‍ കൊണ്ടുവന്നത്. അങ്ങനെയാണ് ചലച്ചിത്രത്തിന്‍റ ആദിരൂപം ഇന്ത്യയില്‍ ആദ്യമായി കാല്‍കുത്തുന്നത്. 1896 ജൂലൈ ഏഴിന് ബോംബെയിലെ വാട്സന്‍ ഹോട്ടലിലെ ഊണ്‍മുറിയിലാണ് ഇന്ത്യയിലെ ആദ്യത്തെ സിനിമാപ്രദര്‍ശനം നടന്നത്. 1897ല്‍ കല്‍ക്കത്തയിലായിരുന്നു ഇന്ത്യയിലെ ആദ്യത്തെചിത്രം ചിത്രീകരിച്ചത്. ജയിംസ് ട്വീന്‍ എന്ന ഇംഗ്ളീഷുകാരനായിരുന്നു അതിന്‍റ നിര്‍മാതാവും സംവിധായകനും.

ദന്തിരാജ് ഗോവിന്ദ് ഫാല്‍കെദാദാസാഹേബ് ഫാല്‍കെ എന്നറിയപ്പെടുന്ന ഇദ്ദേഹമാണ് ഇന്ത്യന്‍ സിനിമയുടെ പിതാവ്. ഒരു മൂവികാമറ വാങ്ങി തിരികെയെത്തിയ അദ്ദേഹം ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റ് ഇന്ത്യയിലെ ആദ്യത്തെ നിശ്ശബ്ദചിത്രത്തിന്‍റ നിര്‍മാണമാരംഭിച്ചു. രാജാഹരിശ്ചന്ദ്ര എന്ന ആ സിനിമയുടെ സംവിധായകന്‍, കാമറമാന്‍, ചിത്രസംയോജകന്‍ ഒക്കെ ഫാല്‍കെ തന്നെയായിരുന്നു. 1912ല്‍ ചിത്രീകരണം ആരംഭിച്ച ഈ സിനിമ പൂര്‍ത്തിയായത് 1913ലാണ്. നടീനടന്മാരെ കിട്ടാന്‍തന്നെ അന്ന് പ്രയാസമായിരുന്നു. ഒരു യുവാവാണ് ഹരിശ്ചന്ദ്രന്‍റ ഭാര്യയായി വേഷംകെട്ടിയത്.

ഇന്ത്യയില്‍ ആദ്യമായി ഒരു ശബ്ദചിത്രം ഉണ്ടായത്. ആര്‍ദേശിര്‍ ഇറാനി നിര്‍മിച്ച ‘ആലം ആര’ ആണ് ആദ്യ ശബ്ദചിത്രം. ബോംബെയിലെ ഇംപീരിയല്‍ ഫിലിംസായിരുന്നു നിര്‍മാതാക്കള്‍. മലയാളത്തിലെ ആദ്യത്തെ സിനിമ ജെസി ദാനിയേലിന്റെ വിഗതകുമാരന്‍. Q 1928 നവംബര്‍ ഏഴിന് തിരുവനന്തപുരത്തെ ദ കാപിറ്റല്‍ തിയറ്ററിലാണ് ‘വിഗതകുമാരന്‍’ ആദ്യം പ്രദര്‍ശിപ്പിച്ചത്. മലയാളത്തിലെ രണ്ടാമത്തെ നിശ്ശബ്ദ ചിത്രം.

ഏറ്റവും രസകരം അന്നത്തെതീണ്ടല്‍, തൊടീല്‍ തുടങ്ങിയ അനാചാരങ്ങള്‍ നിലനിന്നിരുന്ന കാലത്ത് ഒരു അവര്‍ണ്ണ സ്ത്രീയെ നായിക ആക്കിയതില്‍ പ്രതിഷേധിച്ച് യാഥാസ്ഥിതികരായ സവര്‍ണ്ണ പ്രേക്ഷകര്‍ രോഷകുലരാവുകയും കാണികള്‍ സ്ക്രീനിനു നേരെ കല്ലെറിയുകയും, സ്ക്രീന്‍ കീറുകയും ചെയ്യുകയുണ്ടായി. അങ്ങനെ വിഗതകുമാരന്‍റെ ആദ്യ പ്രദര്‍ശനം തന്നെ അലങ്കോലമായി. 1933ല്‍ ഇറങ്ങിയ രണ്ടാമത്തെ ചിത്രം ‘മാര്‍ത്താണ്ഡവര്‍മ’യാണ്.
1907-ല്‍ കെ ഡബ്ലിയു ജോസഫ്‌ ആദ്യമായി കേരളത്തില്‍ സിനിമ ഹാള്‍ തുറന്നു.

1960-കള്‍ മുതലാണ് ധാരാളമായി സിനിമകള്‍ നിര്‍മിക്കപ്പെടാന്‍ തുടങ്ങിയത്. തിക്കുറുശ്ശി സുകുമാരന്‍ നായര്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ തുടങ്ങിയവര്‍ നിറഞ്ഞു നിന്നിരുന്ന സ്ഥാനത്ത് സത്യനും, പ്രേംനസീറും താരങ്ങളായി ഉയര്‍ന്നു വന്നു. ഉമ്മര്‍, മധു, പി. ജെ. ആന്റണി, അടൂര്‍ ഭാസി, ബഹദൂര്‍, ഷീല, അംബിക, തുടങ്ങി ഒട്ടേറെ നടീനടന്മാര്‍ ജനപ്രിയരായി. 1961 – ല്‍ ആദ്യത്തെ കളര്‍ചിത്രമായ ‘കണ്ടംബെച്ച കോട്ട്’ പുറത്തു വന്നു. രാമുകാര്യാട്ടിന്റെ ‘ചെമ്മീന്‍’ (1966) മലയാള സിനിമയില്‍ പുതിയ അധ്യായത്തിനു തുടക്കമിട്ടു. വയലാര്‍ രാമവര്‍മയുടെ ഗാനങ്ങളും ദേവരാജന്റെ സംഗീതവും യേശുദാസിന്റെ പാട്ടും മലയാളിയുടെ ജനകീയാഭിരുചികള്‍ക്കു പൊലിമ നല്‍കി. ചലച്ചിത്ര ഗാന ശാഖയിലും സംഗീത സംവിധാനത്തിലും ഗാനാലാപനത്തിലും ഒട്ടേറെപ്പേര്‍ രംഗത്തു വന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം (1974) മലയാളത്തിലെ നവസിനിമയ്ക്കു തുടക്കം കുറിച്ചു.

അരവിന്ദന്റെ ‘കാഞ്ചനസീത’ (1978), പി. എ. ബക്കറിന്റെ ‘കബനീ നദി ചുവന്നപ്പോള്‍’ (1976) തുടങ്ങിയവ ഈ നവതരംഗത്തിന് ആക്കം കൂട്ടി. കെ. ആര്‍. മോഹനന്‍, പവിത്രന്‍, ജോണ്‍ എബ്രഹാം, കെ. പി. കുമാരന്‍ തുടങ്ങിയവരാണ് നവസിനിമയിലെ പ്രതിഭാശാലികളില്‍ ചിലര്‍.

എണ്‍പതുകളോടെ ജനപ്രിയ സിനിമയില്‍ പുതിയ താരങ്ങളും സംവിധായകരും ഉയര്‍ന്നു വന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, ഗോപി, നെടുമുടി വേണു തുടങ്ങിയ നടന്മാര്‍ ഈ കാലയളവിലാണ് ശ്രദ്ധേയരായത്. ഇന്ത്യയിലെ ഏറ്റവും വികസിതമായ ചലച്ചിത്ര വ്യവസായങ്ങളിലൊന്നാണ് മലയാളത്തിലേത്. ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ ചലച്ചിത്ര പ്രവര്‍ത്തകര്‍ കേരളത്തില്‍ നിന്നുണ്ടായിട്ടുണ്ട്. എങ്കിലും കലാമൂല്യമുള്ള ആര്‍ട്ട് സിനിമ, കലാമൂല്യം കുറഞ്ഞ കമ്പോളസിനിമ എന്ന വിഭജനം വന്നു കൊണ്ടിരിക്കുന്നതാണ് ഇന്നത്തെ മലയാള സിനിമ.

❤️❤️

ബിനു വർഗീസ്, മാവേലിക്കര

Post Views: 43
1
Binu Varghese

ബാല്യകാലത്തോടും നാടിനോടും ഒടുക്കത്തെപ്രേമം വിട്ടുമാറിയിട്ടില്ലാത്ത ഒരു പാവം. 10 വർഷത്തിൽ ഏറെ വിവിധ രാജ്യങ്ങളിൽ ജോലി ചയ്തു ലോക പരിചയവും അനവധി സുഹൃത്തുക്കളെയും സമ്പാദിച്ച, മറ്റുള്ളവരുടെ ദുഃഖം കാണാൻ ഇഷ്ടപ്പെടാത്ത, ജീവിക്കാൻ മാ‍ത്രമറിയാവുന്ന ഒരു ജന്മം കൈരളിപബ്ലിക്കേഷനും മഷികൂട്ടായ്മയും, ഒത്തുചേർന്ന ലാൽബാഗ്എക്സ്പ്രസ്സ്‌, കഥ പറയുന്ന ഗ്രാമങ്ങൾ എന്നീ പുസ്തകങ്ങളുടെ 26 എഴുത്തുകാരിൽ ഒരുവൻ…ഒരു വിദേശ കമ്പനിയിൽ ജോലി, അല്ലലില്ലാത്ത കുടുംബ ജീവിതം. ജാതി, മതം, വര്‍ഗ്ഗീയത, രാഷ്ട്രീയം എന്നിവയോടെതിര്‍പ്പ്‌, ഗ്രാമീണ നിഷ്കളങ്കതയില്‍ വിശ്വസിക്കുന്നവന്‍, പ്രവാസി,കയ്കുന്നതും മധുരിക്കുന്നതുമായ ഒരുപാടൊരുപാടു അനുഭവങ്ങളുടെ മൂശയിലിട്ടുരുക്കിയെടുത്ത ആത്മവിശ്വാസം മാത്രം കൂട്ട്‌. ഈ വാതിലുകള്‍ എപ്പോഴും തുറന്നിരിക്കുന്നു. സുഹൃത്തായി അഭിനയിച്ചു ആര്‍ക്കും എപ്പോഴും എന്തും എടുത്തുകൊണ്ടുപോകാം, സ്വന്തമാക്കി അഭിമാനിക്കാം. എന്തഭിപ്രായവും സ്വീകാര്യം. 9711662297 വാട്സ്ആപ്പ് നമ്പർ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.