സ്വയംഭോഗം {masturbation} അയ്യേ. മോശം! എന്ന് പറയാൻ വരട്ടെ, അങ്ങനെ അകറ്റി നിർത്തേണ്ട മോശം കാര്യമൊന്നുമല്ല ഈ സ്വയംഭോഗം.
ലോകത്താകമാനമുള്ള ജീവിവർഗങ്ങളിൽ കാണപ്പെടുന്ന പ്രധാന ലൈംഗികാസ്വാദനങ്ങളിൽ പ്രാധാനപ്പെട്ട ഒന്നാണ് സ്വയംഭോഗം.
മനുഷ്യൻ മാത്രമാണ് സ്വയംഭോഗം ചെയ്യുന്നതെന്ന് കരുതിയാൽ തെറ്റി. പക്ഷി മൃഗാദികളും ഇക്കാര്യത്തിൽ അഗ്രഗണ്യരാണ്.
ലൈംഗിക ചിന്തകൾ ഉടലെടുക്കുമ്പോഴാണ് സാധാരണയായി വ്യക്തികളും പക്ഷി മൃഗാദികളും സ്വയംഭോഗം ചെയ്യുന്നത്. ഇത് വഴി മാനസിക സംതൃപ്തിയുണ്ടാകുന്നു.
ലൈംഗികാവയവങ്ങളെ സ്വന്തം കൈകളാലോ, മറ്റ് മാർഗ്ഗങ്ങളിലൂടെയോ ഉത്തേജിപ്പിച്ച് രതിമൂർച്ഛ കണ്ടെത്തുന്ന പ്രക്രിയയാണ് സ്വയംഭോഗം.
മനുഷ്യരിൽ സ്ത്രീകളും പുരുഷന്മാരും സ്വയംഭോഗത്തിലൂടെ ആത്മസംതൃപ്തി കണ്ടെത്താറുണ്ട്.
സ്വയംഭോഗമെന്നാൽ മഹാപരാധമാണെന്ന ചിന്തകളും വിശ്വാസങ്ങളും നിലനിന്നിരുന്ന, ഇപ്പോഴും നിലനിൽക്കുന്ന ഒരു സാഹചര്യമുണ്ട്. മതങ്ങളും വിശ്വാസങ്ങളുമാണ് എതിർപ്പ് ഉന്നയിക്കുന്ന പ്രധാന ഘടകം.
പാശ്ചാത്യ മതങ്ങളായ യഹൂദ, ക്രിസ്ത്യൻ, ഇസ്ലാം എന്നിവ സ്വയംഭോഗം പാപമാണെന്ന് അനുശാസിക്കുന്നു. ഒരു വിഭാഗം ജനത ഇവ രതിവൈകൃതവും മാനസികരോഗവുമായി കണക്കാക്കുന്നു.
സ്വയംഭോഗം ചെയ്താൽ ശരീരം മെലിയും, പുരുഷന്മാരിൽ ബീജത്തിന്റെ അളവ് കുറയും, സ്ത്രീകൾക്ക് ഗർഭധാരണത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും, എന്നിങ്ങനെയുള്ള തെറ്റിദ്ധാരണകളും നിലവിലുണ്ട്. എന്നാൽ ആധുനിക വൈദ്യശാസ്ത്രം മേൽപ്പറഞ്ഞ കാര്യങ്ങളെയൊക്കെ തള്ളിക്കളയുകയാണ്.
ആരോഗ്യകരവും, സുരക്ഷിതവുമായ ഒരു ശരീരിക സുഖമെന്നാണ് മെഡിക്കൽ സയൻസ് സ്വയംഭോഗത്തെ വിലയിരുത്തുന്നത്.
സ്വയംഭോഗം ഇന്നലെയോ ഇന്നോ കണ്ടെത്തിയ സംഗതിയല്ല, മറിച്ച് ചരിത്രാധീത കാലം തൊട്ടേ മനുഷ്യരിൽ സ്വയംഭോഗമുണ്ടായിരുന്നു.
എഴുതപ്പെട്ട ചരിത്രങ്ങൾക്ക് മുൻപ് ചില ഗുഹാ ചിത്രങ്ങളിൽ സ്വയംഭോഗം ചെയ്യുന്ന മനുഷ്യനെ വരച്ചതായി കണ്ടെത്തിയിട്ടുണ്ട്.
മാൾട്ടയിൽ കണ്ടെത്തിയ, BC നാലാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ഒരു കളിമൺ ശില്പം സ്വയംഭോഗം ചെയ്യുന്ന സ്ത്രീയുടേതാണ്.
ചരിത്രരേഖകൾ പരിശോധിച്ചാൽ പുരാതന സുമേറിൽ നിന്നാണ് ഏറ്റവും പഴക്കമുള്ള തെളിവുകൾ ലഭ്യമായതെന്ന് കാണാം. സുമേറിൽ സ്വയംഭോഗം ലൈംഗിക ശക്തി കൂട്ടുവാനുള്ള സമ്പ്രദായമായി ഒറ്റക്കോ ഇണയോട് ചേർന്നോ നടത്തിയിരുന്നു.
പുരാതന ഈജിപ്തിൽ സ്വയംഭോഗത്തിന് ദൈവീകമാനമായിരുന്നു. ദൈവങ്ങൾ സ്വയംഭോഗം ചെയ്തിരുന്നതായും, ആടം ദേവത സ്വയംഭോഗം ചെയ്താണ് പ്രപഞ്ചം സൃഷ്ടിച്ചതെന്നും അവർ വിശ്വസിച്ചിരുന്നു.
പുരാതന ഗ്രീക്കുകാർ അമിതമായ ലൈംഗിക സമ്മർദ്ദം ലഘൂകരിക്കാനുള്ള ഉപാധിയായാണ് സ്വയംഭോഗത്തെ കണ്ടത്. പലയിടത്തായി കണ്ടെത്തിയ പെയിന്റിംഗുകളിൽ സ്വയംഭോഗം ചെയ്യുന്ന സ്ത്രീകളുടെ ചിത്രങ്ങളും ഉണ്ടായിരുന്നു.
ഇന്ത്യയിലേക്ക് വന്നാൽ ഖജുരാഹോ ക്ഷേത്ര സമുച്ചയങ്ങളിൽ സ്വയംഭോഗവുമായി ബന്ധപ്പെട്ട ശില്പങ്ങൾ കാണാം.
18 ആം നൂറ്റാണ്ടിലാണ് സ്വയംഭോഗത്തിന് എതിരായ ഒരു അഭിപ്രായമുയരുന്നത്.
“സാമുവൽ ടിസ്സോട്ട്” എന്ന സ്വിസ് വൈദ്യൻ ശുക്ലം അതിവിശിഷ്ടമായ ശരീരദ്രാവകമാണെന്നും അത് നഷ്ടപ്പെടുന്നതിലൂടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഉണ്ടാകുമെന്നുമുള്ള വാദങ്ങളുയർത്തി.
രണ്ട് നൂറ്റാണ്ട് നീണ്ടുനിന്ന ഈ അബദ്ധം 20 ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇംഗ്ലീഷ് ഡോക്ടർ ആയിരുന്ന “ഹെവ്ലോക്ക് എല്ലിസ്” ശാസ്ത്രീയമായ നിഗമനങ്ങളും പഠനങ്ങളും മുൻനിർത്തി ടിസ്സോട്ടിന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിയിച്ചു.
ഹെവ്ലോക്കിന് പിന്നാലെ അമേരിക്കൻ ഗവേഷകനായ “ആൽഫ്രഡ് കിൻസേ” സ്ത്രീകളിലും പുരുഷന്മാരിലും സ്വാഭാവികമായി കാണുന്ന ഒരു പ്രവൃത്തിയാണ് സ്വയംഭോഗമെന്ന് കണ്ടെത്തി.
വിവാഹിതർ – അവിവാഹിതർ എന്നിങ്ങനെ വ്യത്യാസമില്ലാതെ എല്ലാവരും ഏർപ്പെടുന്ന ഒരു പ്രക്രിയ കൂടിയാണ് സ്വയംഭോഗം. ഇന്ത്യയിലെ 95% പുരുഷന്മാരും 89% സ്ത്രീകളും സ്വയംഭോഗം ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
❗സ്വയംഭോഗത്തിലെ തെറ്റിദ്ധാരണകൾ.
❌ ശരീരത്തെ തളർത്തും. മെലിയും
❌ വന്ധ്യതയ്ക്ക് കാരണമാകും.
❌ മുഖക്കുരു ഉണ്ടാകും
❌ മൂത്രനാളിയിൽ അണുബാധ, പഴുപ്പ്, മൂത്രത്തിലൂടെ രക്തം പോകും, ലൈംഗികാവയവങ്ങളിൽ വീക്കം എന്നിവയുണ്ടാകും.
❌ ഗർഭം ധരിക്കില്ല.
❌ ബീജത്തിന്റെ അളവ് കുറയും.
❌ മാനസികനില തെറ്റും.
❌ ലൈംഗിക താത്പര്യം കുറയും.
മേൽപ്പറഞ്ഞവയൊന്നും തന്നെ ശാസ്ത്രീയമായോ അല്ലാതെയോ തെളിയിക്കപ്പെട്ടവയല്ല, അത് കൊണ്ട് തന്നെ ഇതൊക്കെ തെറ്റിദ്ധാരണകൾ മാത്രമാണ്.
📍സ്വയംഭോഗത്തിൻറെ ഗുണങ്ങൾ.
✅ ലൈംഗിക ആസ്വാദനശേഷി വർദ്ധിക്കുന്നു.
✅ സമയക്കൂടുതൽ കണ്ടെത്താനും മികച്ച രതിമൂർച്ചയ്ക്കും സാധിക്കുന്നു.
✅ സുരക്ഷിതമായ ലൈംഗിക സംതൃപ്തി നേടാം.
✅ വികാരങ്ങളെ നിയന്ത്രിക്കാം.
✅ മാനസികവിഷമങ്ങൾ, ടെൻഷൻ, സ്ട്രെസ് എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
✅ നല്ല ഉറക്കം ലഭിക്കുന്നു.
✅ പുരുഷന്മാരിലെ പ്രൊസ്റ്റേറ്റ് ഗ്രന്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, ഇത് വഴി പ്രോസ്ട്രേറ്റ് കാൻസർ സാധ്യത കുറയ്ക്കുന്നു.
✅ സ്ത്രീകളിൽ രക്തയോട്ടം വർദ്ധിക്കുകയും യോനിയുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു.
✅ സ്ത്രീകളിലെ സ്വയംഭോഗം യോനി, ഗർഭനാളം, ഗർഭപാത്രം എന്നിവിടങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും അത് വഴി ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
✅ പുരുഷൻമാരുടെ സ്വയംഭോഗം കുറഞ്ഞ ചലനശേഷിയുള്ള ബീജങ്ങളെ പുറംതള്ളി, അടുത്ത സ്ഖലനത്തിൽ കൂടുതൽ ചലനശേഷിയുള്ള ബീജങ്ങൾ ഉത്പാദിപ്പിക്കുന്നു.
✅ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
✅ രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നു.
Nb: സ്വയംഭോഗത്തിലൂടെയോ അല്ലാതെയോ ഉള്ള ലൈംഗികതയുടെ അഭാവം ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നതായി അമേരിക്കൻ ജേണൽ ഓഫ് കാർഡിയോളജിയുടെ പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്.
❗സ്വയംഭോഗ രീതികൾ / മാർഗ്ഗങ്ങൾ.
സ്വയംഭോഗം ചെയ്യാൻ പലരും പല മാർഗ്ഗങ്ങളാണ് സ്വീകരിക്കുന്നത്, നിലവിൽ പലതരത്തിലുള്ള സെക്സ് ടോയ്സുകളും വിപണിയിൽ ലഭ്യമാണ്.
ചിലർ ഭാവനകളിൽ മുഴുകി ചെയ്യുമ്പോൾ മറ്റ് ചിലർ ചലന – നിശ്ചല ദൃശ്യങ്ങളെ ആശ്രയിക്കുന്നു.
പുരുഷന്മാരിൽ സാധാരണയായി നിലനിൽക്കുന്ന രീതി – ലിംഗത്തെ കൈക്കുള്ളിലാക്കി അഗ്രചർമത്തെ മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ച് രതി മൂർച്ഛ നേടുന്നതാണ്.
സ്പേം ഡിസ്ചാർജ് ആകുന്നതിന് മുൻപ് പുരുഷന്മാർ വേഗത വർധിപ്പിക്കാറുണ്ട്. രതിമൂർച്ഛയ്ക്കടുത്തെത്തുമ്പോൾ അൽപ്പനേരം നിർത്തിയ ശേഷം വീണ്ടും തുടർന്നാൽ കൂടുതൽ സമയം ലൈംഗികോത്തേജനം സാധ്യമാകും.
പോൺ വീഡിയോ, മാസികകൾ എന്നിവയെ ആശ്രയിക്കാതെ ചിന്തകൾക്കും ഭാവനകൾക്കും പ്രാമുഖ്യം നൽകുന്നത് ദീർഘനേരം നീണ്ടുനിൽക്കുന്ന ലൈംഗിക ഉല്ലാസം പ്രധാനം ചെയ്യും.
വൈബ്രേറ്റർ, സെക്സ് ഡോൾ എന്നിവ ഉപയോഗിക്കുന്നവരുമുണ്ട്.
ബാഹ്യജനനേന്ദ്രിയമായ കൃസരി {Clitoris} ഒന്നോ അതിൽ അധികമോ വിരലുകൾ ഉപയോഗിച്ച് മൃദുവായി തലോടുകയോ ഞെരടുകയോ ചെയ്യുന്നതാണ് സ്ത്രീ സ്വയംഭോഗ രീതികളിൽ പ്രധാനമായത്. വളരെ സുരക്ഷിതമായ ഒരു രീതി കൂടിയാണിത്.
കൃസരി ലാളനയിലൂടെ വളരെ എളുപ്പത്തിൽ സ്ത്രീകൾക്ക് രതിമൂർച്ഛയിലെത്താം.
യോനിയിലേക്ക് കടത്തി ഉപയോഗിക്കുന്ന വൈബ്രേറ്ററുകൾ അല്ലെങ്കിൽ സ്വന്തം വിരലുകൾ മറ്റ് വസ്തുക്കൾ എന്നിവയിലൂടെ യോനീഭിത്തിയെ ഉത്തേജിപ്പിക്കുന്നത് വഴിയും രതി മൂർച്ഛയുണ്ടാകും.
സ്തനങ്ങളെയും മുലക്കണ്ണുകളേയും താലോലിക്കുന്നതും അതോടൊപ്പം കൃസരിയിൽ തലോടുന്നതും ഒരു രീതിയാണ്.
⭕ ശ്രദ്ധിക്കുക
📍പുരുഷന്മാർ അമിതമായി സമ്മര്ദ്ദത്തോടെ സ്വയംഭോഗം ചെയ്യുന്നത് നല്ലതല്ല, കാരണം ലിംഗത്തില് മുറിവേല്ക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.
📍സ്ത്രീകളെ സംബന്ധിച്ച് സെക്സ് ടോയ്സുകൾ ഉപയോഗിച്ചുള്ള സ്വയംഭോഗം അതീവശ്രദ്ധ നൽകേണ്ട വിഷയമാണ്. വളരെ സെൻസിറ്റീവ് ആയ ഏരിയ ആയത് കൊണ്ട് ശ്രദ്ധിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ അണുബാധയുണ്ടാകും.
📍കൈവിരലുകൾ ഉപയോഗിച്ചാണ് ചെയ്യുന്നതെങ്കിൽ നഖങ്ങൾ വെട്ടി വൃത്തിയാക്കിയ ശേഷം വിരലുകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ കഴുകി തുടച്ച ശേഷം മാത്രമേ യോനിയിലേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളു.
📍ജലാധിഷ്ഠിത ലൂബ്രിക്കന്റ് പുരട്ടുന്നത് യോനി വഴിയുള്ള സ്വയംഭോഗം എളുപ്പമാക്കും.
📍സെക്സ് ടോയ്സുകൾ ഉപയോഗ ശേഷം വൃത്തിയാക്കി സൂക്ഷിക്കേണ്ടതാണ്. ഇവ ഉപയോഗിക്കും മുൻപ് വഴുവഴുപ്പ് നൽകുന്ന ലൂബ്രിക്കന്റുകൾ ഉപയോഗിച്ചാൽ നന്നായിരിക്കും.
🗓️ സ്വയംഭോഗ ദിനം.
എല്ലാ വർഷവും മെയ് 28 ലോക സ്വയംഭോഗ ദിനമായി ആചരിക്കുന്നു. അമേരിക്കയിലിത് ദേശീയ സ്വയംഭോഗ ദിനമാണ്.
ജനങ്ങളിൽ സ്വയംഭോഗത്തിന്റെ ശാസ്ത്രീയ അവബോധം വളർത്തുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.
അമേരിക്കന് മാനസികാരോഗ്യ വിദഗ്ദ്ധനായ തോമസ് സ്വാസിന്റെ വാക്കുകൾ കടമെടുത്ത് കൊണ്ട് പറയട്ടെ –
“MASTURBATION; THE PRIMARY SEXUAL ACTIVITY OF MANKIND. IN THE 19th CENTURY IT WAS A DISEASE; IN THE 20th IT’S A CURE”.
സ്വയംഭോഗത്തിന് ദേശീയ തലത്തിൽപ്പോലും സ്വീകര്യത നേടിയ ഇക്കാലത്ത് ഇനിയും അബദ്ധധാരണകളും അന്ധവിശ്വാസങ്ങളും കൊണ്ട് നല്ലൊരു മാനസിക – ആരോഗ്യ ഉന്മാദ പ്രക്രിയയെ വേണ്ടന്ന് വയ്ക്കരുത്.
ഒരുതരത്തിൽ പലരിലും സ്വയംഭോഗം ഒരു തെറ്റെന്ന ചിന്ത വളർത്തിയത് / വളർത്തുന്നത് അവരുടെ മാതാപിതാക്കളും അവർ വിശ്വസിക്കുന്ന മതത്തിന്റെ വക്താക്കളുമാണ്. ഈ എഴുതുന്ന ഞാൻ തന്നെ ആദ്യമായിട്ട് സ്വയംഭോഗം ചെയ്തതിന് {പ്രായം ഓർമയില്ല} വേലി ചെമ്പരത്തിയുടെ കമ്പ് കൊണ്ട് കിട്ടിയ അടിയുടെ വേദന ഇന്നും ഓർമയിലുണ്ട്.
ഇനിയും പഴയ തലമുറ പിന്തുടർന്നു വന്ന തെറ്റിദ്ധാരണകളും പാപമെന്ന ചിന്തയും ചുമന്ന് നടക്കാതെ അവനവന്റെ ഇഷ്ടങ്ങൾക്ക് പ്രാധാന്യം നൽകുക.
സ്വന്തം ശരീരത്തേയും മനസ്സിനേയും ഉത്തേജിപ്പിക്കുന്ന ഈ പ്രക്രിയ മറ്റാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ വേണം കൈകാര്യം ചെയ്യാൻ.
സ്വയംഭോഗമൊരു മഹാപരാധമല്ലെന്നും മറിച്ച് ജീവിതഘടകമാണെന്നും മനസ്സിലാക്കുക.
⭕ പൊതുജനതാത്പര്യാർത്ഥം അറിയിക്കുന്ന മറ്റൊരു കാര്യം.
പൊതുസ്ഥലത്ത് സ്വയംഭോഗം ചെയ്യുകയോ, അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലുള്ള ലൈംഗിക ചേഷ്ടകൾ കാണിക്കുകയോ, മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ ലൈംഗികാവയവം പ്രദർശിപ്പിക്കുകയോ ചെയ്യുന്നത് ഐപിസി 294 വകുപ്പ് പ്രകാരം ജാമ്യമില്ലാത്ത കുറ്റമാണ്.
Reference : sperm wars – {Robin Baker }
The science of sex { Tom Anderson }
The Big Book of Masturbation { Martha Corong }
19 Comments
ഛെ.. അശ്ലീലം 😤😤😤
ഒന്ന് നന്നാവാനും സമ്മതിക്കില്ലാന്ന് വച്ചാ ന്താ ചെയ്യാ 😏
ആ.. ഇനി നാളെ മുതല് നന്നാവാം 🏃♂️
👍well said.
Very informative write-up based on facts…👍👏 Well written…😊
Thank you ❤
Masturbation എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ പലരും നെറ്റി ചുളിക്കും; തന്നെയല്ല ഇതേക്കുറിച്ച് അഭിപ്രായം പറയാനും മടിക്കും. കാരണം ഇതേപ്പറ്റി എന്തെങ്കിലും തുറന്നു പറഞ്ഞാൽ, എഴുതിയാൽ അവരെ സംസ്കാരമില്ലാത്തവരായി കേൾക്കുന്നവർ മുദ്ര ചാർത്തും. എന്നാൽ പലർക്കും ഇത് സംബന്ധിച്ച പല തെറ്റിദ്ധാരണകളും സംശയങ്ങൾ ഉണ്ടാവും. അങ്ങനെ നോക്കുമ്പോൾ ഈ എഴുത്തിൽ ഒരുപാട് ചിന്തിക്കാനുണ്ട്.👍
Just a doubt… Masturbation നു് addict ആകുന്ന ഒരു വ്യക്തി ക്രമേണ പങ്കാളിയോടുള്ള ലൈംഗിക താൽപര്യം കുറയില്ലേ…? അതായത് ദാമ്പത്യ പ്രശ്നം ഉണ്ടാക്കില്ലേ…? അല്ലെങ്കിൽ പങ്കാളിക്ക് സെക്സിൽ വേണ്ടത്ര സംതൃപ്തി കിട്ടിയില്ലെങ്കിലോ, പങ്കാളി അടുത്തില്ലാത്ത സാഹചര്യമാണെങ്കിലോ, പങ്കാളി മരിച്ചുപോയെങ്കിലോ നമ്മുടെ ഉള്ളിൽ കൂടുതൽ സ്ട്രെസ്സ് കൂട്ടുകയാണെങ്കിൽ ചിലപ്പോൾ അത്ര സാഹചര്യങ്ങളിൽ നമ്മുടെ വൈകാരിക സമ്മർദ്ദം കുറയ്ക്കാനായിട്ടുളള ഉപാധിയായി ഇതിനെ കാണാം.
Note: പിന്നെ ഇതൊക്കെ വായിച്ച് സ്ത്രീകളെല്ലാം സ്വയംപര്യാപ്ത നേടിയാൽ…. നിങ്ങൾ പുരുഷന്മാർ എന്ത് ചെയ്യും…? പട്ടിണിയാവില്ലേ🤔😝😁🏃🏃
കൊള്ളാമല്ലോ ചോദ്യങ്ങൾ… 😀
തുറന്നെഴുത്ത് 👌
താങ്ക്യൂ ❤
Informative blog…
ഒരുപാട് ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാൻ ഇതിന് കഴിയട്ടെ👍🏾🔥
പ്രതീക്ഷിക്കുന്നു… ❤
Informative എഴുത്ത് .ഭംഗിയായി എഴുതി 👍.
സ്വയംഭോഗത്തിനാൽ സൗന്ദര്യം കൂടി വർധിക്കും എന്നൊരു ഇത് കൂടിയുണ്ട്. അതൂടെ ചേർത്താൽ നല്ല റീച് കിട്ടും… ലേ
ഈ ആധികാരികത എപ്പോഴും എഴുത്തിൽ സൂക്ഷിക്കൂ… ആർജ്ജവത്തിന് അഭിവാദ്യങ്ങൾ! 👍👏
അതൊരു സത്യമല്ലാത്ത കാര്യമാണ്.. സ്വയംഭോഗം മാത്രമല്ല മറ്റ് ചിലത് സൗന്ദര്യം കൂട്ടുമെന്ന് പറയുന്നവരുമുണ്ട് 😁.. അതും തെളിയിക്കപ്പെട്ട ഒന്നല്ല..
വായനയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി ❤
Informative 👍👍.. മനുഷ്യൻ അവന്റെ ശരീരത്തെയും മനസികാരോഗ്യങ്ങളെയും പറ്റി തെറ്റിദ്ധാരണങ്ങൾ കൂടാതെ, പാപചിന്ത കൂടാതെ കാര്യങ്ങൾ മനസ്സിലാക്കട്ടെ. ഇന്നും മനുഷ്യന് ശരീരം സംബന്ധിച്ച തുറന്നു പറച്ചിലുകൾ ഒരു “അയ്യേ” സംഗതിയാണ്. ഇങ്ങനെയൊരു വിഷയത്തിലേക്ക് കടന്നു വന്നതിന് Akhileshinu 🫡🫡
Keep writing
താങ്ക്യൂ ❤❤
മനുഷ്യർക്ക് സന്തോഷം ഉണ്ടാക്കുന്ന ഒന്നും മതത്തിന് കണ്ടൂടാ 😃 informative writeup👌 well written👏👏
സത്യം… അല്ലെങ്കിലും ഭംഗിയുള്ളതെല്ലാം മനുഷ്യൻ നശിപ്പിക്കും. 😁
തുറന്നെഴുത്ത് .. പടം ബ്ലർ ചെയ്യേണ്ടായിരുന്നു ..
സ്വയം ഭോഗത്തിനുള്ള ആഹ്വാനത്തിൽ പങ്കു ചേരുന്നു…
– ഇത് ഒരു വെയ്റ്റ് ലോസ് പ്രോഗാം അല്ല .. ഇച്ചിരി മില്ലിലിറ്റർ ശുക്ലം പോയാൽ വെയ്റ്റ് കുറയാനൊന്നും പോണില്ല ..
– ഇന്ന് വാഴകൃഷിക്കും വഴുതന കൃഷിക്കുമൊക്കെ കീടനാശിനി അടിയ്ക്കുന്നതാണ് .. കഴിക്കുന്നേന് മുന്നേ വേവിക്കാറെങ്കിലുമുണ്ടെന്ന് ഓർക്കുക ..
– കാണുന്ന കുഴികളെല്ലാം ഉണ്ണിയപ്പം ണ്ടാക്കാൻ പറ്റില്ല .. കുഴിക്കകത്ത് പാമ്പ് വല്ലോം കാണും .. സൂക്ഷിക്കുക
ഹെന്റെ പൊന്നോ.. ഇജ്ജാതി മറുപടി. കലക്കി ട്ടാ ❤❤