Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു നോമ്പുകാലത്തിന്റെ ഓർമ്മ
ഓർമ്മകൾ കഥ

ഒരു നോമ്പുകാലത്തിന്റെ ഓർമ്മ

By ത്വയ്യിബ് കടങ്ങോട്February 5, 20248 Comments3 Mins Read93 Views
Bookmark Now
Please login to bookmark Close

No account yet? Register

”നോമ്പും വെച്ച് കളിക്കാൻ പോയി വരുമ്പോഴേക്കും ആകെ ക്ഷീണാവൂട്ടാ.. അടങ്ങി ഒരു ഭാഗത്ത് ഇരുന്നോ ഇയ്യ്”
വൈകുന്നേരമായപ്പോഴേക്കും ലുങ്കിയെടുത്ത് കളിക്കാൻ പോകുന്ന എന്നെ നോക്കി ഉമ്മ ശകാരിച്ചു.

കേട്ട പാതി കേൾക്കാത്ത പാതി ഉമ്മാനോട് ടാറ്റ പറഞ്ഞ് കളിക്കാനോടി.
ഓർഫനേജിൽ നിന്ന് ആകെ കിട്ടുന്ന മൂന്ന് ലീവാണ്. അതിലൊന്നാണ് റമളാൻ മാസം. നോമ്പാണെന്ന് കരുതി വീട്ടിൽ തന്നെയിരുന്നാൽ ലീവ് വെറുതെയായിപ്പോവൂലെ എന്നുള്ള വേവലാതിയാണ്.

കളിസ്ഥലത്തെത്തിയപ്പോഴേക്കും എല്ലാരും നേരത്തെ തന്നെ എത്തിയിട്ടുണ്ട്
“ന്താടാ ഇയ്യ് നേരം വൈകിയേ….? എത്ര നേരായി ടീമിടാൻ വേണ്ടി നിൽക്ക്ന്ന്.. സ്വാലിഹും ജലാലും ഒക്കെ ഇല്ലേ…?”
ചോദ്യം വിഷ്ണുവിന്റെയാണ്
“ഒന്നൂല്യാടാ ഇക്കയും അനിയനുമൊക്കെ പിന്നാലെ വരുന്നുണ്ടെന്ന്” മറുപടി കൊടുത്ത് ചെരിപ്പൂരി വെച്ച് ഗ്രൗണ്ടിലേക്കിറങ്ങി.

“ടീമിടാൻ പോവാട്ടാ.. ഇനിയാരും വരാല്ല്യല്ലോ..?”
ആഷിഖിന്റെ ചോദ്യം കേട്ട് എല്ലാവരും ചുറ്റിനും നോക്കി. ഇനിയാരും വരാൻ സാധ്യത ഇല്ലെന്ന് പരസ്പരം എല്ലാരും മന്ത്രിച്ചു.
ഷെഫീക്കായും അലിക്കായും ടീം വിളിച്ചെടുത്തു.

“ഇനി വരുന്ന ആളെ ഞങ്ങളെടുക്കൂട്ടാ….” ടോസ് ഇടുന്നേന് മുന്നേ ഒരാൾ ടീമിൽ കുറവായതിന്റെ അമർഷം കടിച്ചമർത്തി ഷെഫീക്കാ പറഞ്ഞു.

“യ്യെന്തേലും ചെയ്തൂട്” എന്നുള്ള ഭാവത്തിൽ അലിക്ക ടോസിടാനുള്ള തയ്യാറെടുപ്പ് തുടങ്ങി.

“ആര്ടേലാ ചില്ലറപ്പയ്സള്ളേ” ഷെഫീക്കാ ചോദിച്ചു.

“ന്റേല്ണ്ട്ക്കാ”ന്ന് പറഞ്ഞ് തുണിന്റെ മടക്കിൽ ഒളിപ്പിച്ചു വെച്ച രണ്ടിന്റെ കോയിനെടുത്ത് നീട്ടി.
പൊടി മില്ലിൽ പോയി ഉമ്മാനെ ഹെല്പ് ചെയ്തതിന് ഉമ്മ തന്നതാണ്

“യ്യ് വല്യേ പൈസക്കാരനായല്ലോ ത്വയ്യിബേന്ന്” ആഷിഖിന്റെ വക അഭിനന്ദനം കൂടെ കിട്ടിയപ്പോ തെല്ലൊരു ഗമ കൂടായികയില്ല…

ടോസിടൽ കഴിഞ്ഞു. പതിവ് പോലെ ബാറ്റിംഗ് കിട്ടിയില്ലെന്ന് മാത്രമല്ല ബൗണ്ടറി ലൈനിന്റെ ഒരറ്റത്ത് എന്നെ സ്ഥാപിച്ചു.

പെട്ടെന്നാണ് ചെറ്യേ പെങ്ങടെ വരവ്
“ഈ കുരിപ്പിപ്പോ എവിടുന്ന വന്നേന്ന്” ആലോചിച്ചു നിൽക്കലും ഓളെ വിളിയും ഒന്നിച്ചായിരുന്നു.

“കുഞ്ഞിക്കാ ഇക്ക് മിട്ടായി വാങ്ങി തര്വോ..?”

ഉമ്മ തരുന്ന രണ്ടു രൂപ തുട്ട് ഓളും കൂടെ കണ്ടത് കൊണ്ട് പൈസല്ല്യാന്ന് പറയാനും വയ്യല്ലോ.

“നല്ലക്കാക്കല്ലേ… അമ്പൈസന്റെ മിട്ടായി മതി”
ഓള് നിന്ന് കെഞ്ചാൻ തുടങ്ങി.
“ശെരി…ഞാനിപ്പോ വാങ്ങി വരാ… യ്യ് ഇവിടെന്നെ നിൽക്ക്”

എങ്ങനെ പോകും..നടക്കാനാണേ വയ്യ. അപ്പോഴാണ് ആഷിഖിന്റെ സൈക്കിൾ കണ്ണിൽ പെട്ടത്.
“ഡാ… സൈക്കിൾ ഞാനെടുക്കാണ് ട്ടാ… ഇപ്പൊ കൊണ്ടരാ..”

“അതിനെന്താ യ്യ് എടുത്തോന്ന്” ഓൻ പറഞ്ഞതും പുറകീന്ന് ഷെഫീക്കാടെ വിളി.
“ഫീൽഡ് ചെയ്യാതെ ബാറ്റിംഗ് കിട്ടൂല്ലാട്ടാ…”

“വേഗം വരാ ഇക്കാ ഒരു രണ്ടു മിനിറ്റ് മതി”യെന്ന് പറഞ്ഞ് ഞാൻ സൈക്കിളെടുത്തു വിട്ടു.

മരക്കാർക്കാടെ കടയിൽ നിന്ന് നാല് മിട്ടായിയും വാങ്ങി രണ്ടെണ്ണം ഓൾക്ക് കൊടുത്ത് ബാക്കി രണ്ടെണ്ണം നോമ്പ് തുറന്ന് കഴിയുമ്പോ എനിക്കെന്നെ തിന്നാലോ എന്നോർത്ത് വേഗത്തിൽ സൈക്കിൾ ചവിട്ടി ഗ്രൗണ്ടിലേക്ക് വെച്ച് പിടിച്ചു.

ഗ്രൗണ്ടിന്റെ അടുത്തെത്തുമ്പോഴേക്കും എന്നെ പ്രതീക്ഷിച്ചു നിൽക്കുന്ന അനിയത്തിക്ക് നേരെ കൈ വീശി കാണിച്ചു.
ഓപ്പോസിറ്റ് വന്ന ഓട്ടോക്കാരൻ എന്റെ കൈ വീശൽ കണ്ടതും നിയന്ത്രണം വിട്ട് എന്റെ നേരെ വന്നു.
എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തനായ ഞാൻ ദേ കിടക്കുന്നു അപ്പുറത്തെ പറമ്പിൽ.

ബഹളമൊക്കെ കേട്ട് കൺ തുറന്നു നോക്കിയതും ഒരു ഉത്സവത്തിനുള്ള ആളുകൾ ചുറ്റും കൂടിയിട്ടുണ്ട്…

രണ്ട് കറക്കം കറങ്ങി വീണ ഓട്ടോയിൽ നിന്ന് തല പൊക്കി നോക്കുന്ന നിതീഷിനെയാണ് ആദ്യം കണ്ടത്.

അച്ഛനില്ലാത്ത സമയം നോക്കി ഓട്ടോ പഠിക്കാൻ വേണ്ടി ഇറങ്ങിയതാണവൻ.

ഓട്ടോ തട്ടിയാണ് വീണെന്ന് ഒരു പക്ഷവും പേടിച്ച് വീണതാവാമെന്ന് മറുപക്ഷവും.
ഈ ആളുകളൊക്കെ എവിടുന്നാണ് ഇത്ര പെട്ടെന്ന് വന്നതെന്നോർത്ത് ഞാനും.

പെട്ടെന്നാണ് ഇക്കാക്ക വന്ന് ദേഷ്യത്തോടെ എന്നോട് എണീക്കാൻ ആവശ്യപ്പെട്ടത്.
കുട്ട്യോളൊക്കെ പരിസരത്ത് നിന്ന് പരസ്പരം നോക്കി ചിരിക്കുന്നുമുണ്ട്. കാര്യമെന്തന്നറിയാതെ താഴോട്ട് നോക്കിയപ്പോഴാണ് ഞാൻ വീണിട്ടും വീഴാതെ മുൾ വേലിയിൽ പിടിച്ചിരിക്കുന്ന എന്റെ ഉടുതുണി കണ്ടത്.
പെട്ടെന്നുള്ള വെപ്രാളത്തിൽ ഉള്ളിലൊന്നും ഇടാത്ത കാര്യം അപ്പോഴാണ് ഓർക്കുന്നത്.

കനിവ് തോന്നിയ ഏതോ ഒരു താത്ത ഷാളെടുത്ത് എന്റെ നേരെ നീട്ടി. ആരുടെയും മുഖത്ത് നോക്കാതെ താത്താന്റെ കയ്യീന്ന് ഷോൾ വാങ്ങിയുടുത്ത് മുണ്ടെടുക്കാൻ പോകുമ്പോഴേക്കും അനിയത്തി തലയിൽ കൈ വെച്ച് വീട്ടിലേക്കോടുന്നുണ്ട്.

വല്യേ പരിക്കുകളൊന്നും പറ്റാതിരുന്ന ഞാൻ പയ്യെ പയ്യെ വീട്ടിലേക്ക് നടന്നു.
വീടെത്തിയപ്പോഴേക്കും വീടിനു മുന്നിൽ നല്ലൊരു ജനക്കൂട്ടം തന്നെയുണ്ട്. ആരൊക്കെയോ വല്ലിമ്മാനെ എടുത്ത് ഓട്ടോയിൽ കയറ്റി കൊണ്ട് പോയി.

കാര്യം എന്താണെന്നറിയാൻ വീട്ടിലേക്ക് കയറിയതും ചെരിപ്പിട്ട് പുറപ്പെടാൻ നിൽക്കുന്ന ഉമ്മാനെയാണ് കണ്ടത്. എന്നെ കണ്ടതും ഉമ്മ തലയിൽ കൈവെച്ചു.
“ങേ… നിന്നെയല്ലേ ഓട്ടോ ഇടിച്ചൂന്ന് കേട്ടത്”

“ഓട്ടോ അങ്ങിനെ തട്ടിയൊന്നൂല്യ… ഞാൻ പേടിച്ചു വീണതാണ്…. ന്താണ് കാര്യം പറയ്”

“നിന്നെ വണ്ടി തട്ടീന്നും യ്യവിടെ വീണ് കിടക്കാണ്ന്നും ഇവളിവിടെ വന്ന് പറഞ്ഞതെ ഓർമ്മയുള്ളൂ.. അപ്പോഴേക്കും ഉമ്മമ്മാടെ ബോധം പോയി. ഇവിടെ അരി പൊടിപ്പിക്കാൻ വന്ന ഓട്ടോ ഉണ്ടായിരുന്നു… തൽക്കാലം അതിൽ കയറ്റി കൊണ്ടോയിണ്ട്… മാമേം കൂടെ പോയിണ്ട്. ഏതായാലും ഇറങ്ങ്യെ സ്ഥിതിക്ക് ഞാനാവിടം വരെ പോയി വരാ…”

ഇത്രേം പറഞ്ഞ് ഉമ്മ ഇറങ്ങിയതും എന്താണ് അവിടെ സംഭവിക്കുന്നത് എന്നറിയാതെ ഒരു നിമിഷം സ്തംഭിച്ചു നിൽക്കുന്ന എന്റടുത്തേക്ക് വന്നിട്ട് ഓള് പറയാ…”കുഞ്ഞിക്കാ ഇക്കിനി മിട്ടായി വേണ്ടാട്ടാ”ന്ന്

Post Views: 20
4
ത്വയ്യിബ് കടങ്ങോട്

എനിക്ക് എഴുതാനല്ലേ അറിയൂ… വായിക്കാൻ അറിയില്ലല്ലോ🥺🥺

8 Comments

  1. Sunandha Mahesh on March 30, 2024 7:13 PM

    😂😂

    Reply
    • ത്വയ്യിബ് കടങ്ങോട് on March 30, 2024 7:40 PM

      😁

      Reply
  2. Divya Sreekumar on March 30, 2024 3:16 PM

    പൊല്ലാപ്പ് നിറഞ്ഞ കുട്ടിക്കാലം 😀👍❤️

    Reply
    • ത്വയ്യിബ് കടങ്ങോട് on March 30, 2024 7:40 PM

      താങ്കൂ💝

      Reply
    • Sobha Narayanasharma on March 31, 2024 12:20 AM

      രസകരമായ എഴുത്ത് 😄😄👍☺️

      Reply
    • Suma Jayamohan on March 20, 2025 8:13 PM

      😃👌🌹

      Reply
  3. sabira latheefi on March 30, 2024 3:04 PM

    അവസാനം ചിരിച്ചു പോയി. എന്താ ലേ..

    Reply
    • ത്വയ്യിബ് കടങ്ങോട് on March 30, 2024 7:39 PM

      ചിരിച്ചത് നന്നായി… ഇല്ലേൽ ഇക്കിളി ഇട്ട് ചിരിപ്പിച്ചേനെ🚶🚶

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.