കേരളക്കരയെ ഒന്നായി ഇളക്കി മറിച്ച അരിക്കൊമ്പൻ വിഷയത്തിൽ അരീ കൊമ്പനെ കേരളത്തിലേക്ക്തിരികെ കൊണ്ട് വരാൻ സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി വാങ്ങിക്കുമെന്ന് ആവർത്തിച്ചുപറഞ്ഞു അതിനായി പ്രവർത്തിക്കുന്ന ഡിജോതോമസ്.
അതല്ല അരിക്കൊമ്പന്റെ പെരു പറഞ്ഞു ജനങ്ങളിൽ നിന്നും കേസ് നടത്താൻ കോടികൾ അടിച്ചു മാറ്റിയ വഞ്ചകനാണു ഇദ്ദേഹമെന്നു ചിലർ ആരോപിക്കുന്ന ഡിജോ തോമസ്…
സാമൂഹിക പ്രവർത്തകൻ ഡിജോ തോമസ്.
സാമൂഹിക ശാസ്ത്രജ്ഞൻ ഡിജോ തോമസ്.
തത്ത്വചിന്തകൻ ആയ ഡിജോ തോമസ്.
ഇതൊന്നുമല്ല ഇദ്ദേഹം വെറുമൊരു സ്വയം പ്രഖ്യാപിത ശാസ്ത്രജ്ഞൻ മാത്രം ആണെന്നും, അതിനു തക്ക യാതൊരു വിദ്യാഭ്യാസ യോഗ്യതയില്ലാത്തവനെന്നും മറ്റു ചിലർ ആരോപിക്കുന്ന ഡിജോ തോമസ്.
പ്രകൃതി ദ്രോഹികൾ ഇടപെട്ടു ഭക്ഷണത്തിൽ കൂടി തന്നെ വധിക്കാൻ പലവട്ടം വിഷം നൽകിയിട്ടുണ്ടെന്നു ആവർത്തിച്ചു പറയുന്ന ഡിജോ തോമസ്.
1. നീലഗിരി കടുവ എന്ന പ്രത്യേക കടുവയുടെ പൂർവ്വികനെ ആദ്യമായി തിരിച്ചറിഞ്ഞു എന്ന് വാദിക്കുന്ന ഡിജോ തോമസ്.
2. രക്ത അതിക
നായയെപ്പോലെ വലിയ വാമ്പയർ
ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ് എന്ന് വാദിക്കുന്ന ഡിജോ തോമസ്
3. സ്വർണ കുതിര
2012-ൽ നേരിട്ടുള്ള കണ്ടു എന്ന് വാദിക്കുന്ന ഡിജോ
4. ചുപ്പകാബ്ര
രക്ത അതിക കുടുംബത്തിലെ മറ്റൊരു ജീവി ഉള്ളതായി വിവരിക്കുന്ന ഡിജോ
5. നീലഗിരി ചെറുവൻ [ബിബിസി ഡോക്യുമെൻററിയുടെ പൊഗേയൻ] ആണെന്ന് വാദിക്കുന്ന ഡിജോ
6. തിരുക്കുറളൻ
ബൊമ്മയാർപാളയം,
2019 ജൂണിൽ നേരിട്ടു കണ്ടു എന്ന് വാദിക്കുന്ന ഡിജോ .
7 . ശ്രീലങ്കൻ ചുപകാബ്രയുടെ വിവരണം നൽകുന്ന ഡിജോ
മുനിവാര്യന്മാരെ പോലെ അതി ശോഭയാർന്ന മുഖവും ജടപിടിച്ച നീണ്ട മുടിയും താടിയും താഴ്മയുള്ള സംസാരവും, ഇദ്ദേഹത്തെ അടുത്തറിഞ്ഞു വ്യക്തിപരമായി സംസാരിച്ചപ്പോൾ തികഞ്ഞ മൃഗസ്നേഹിയായ എനിക്ക് ഇദ്ദേഹത്തിനോട് കടുത്ത ആരാധന തോന്നി പൊയി.
ഡൽഹിയിൽ വളരെ മാസങ്ങളായി കഴിയുന്ന ഇദ്ദേഹത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ അന്യം നിന്ന് പോകുന്ന ജീവികളുടെയും, വന്യമൃഗങ്ങളുടെയും ഒപ്പം മനുഷ്യരുടെയും സംരക്ഷണത്തിന് പ്രയോജനമാകട്ടെ എന്നു മാത്രം ആശംസിക്കുന്നു🙏
സ്നേഹത്തോടെ ❤️
ബിനു ജി വർഗീസ്
04-02-2024