ഹാപ്പി വാലന്റൈൻസ് ഡേ ആശംസകൾ എന്റെ അറു ബോറൻ ഭർത്താവേ.”🤔
അവളുടെ ആശംസകൾ കേട്ടു തരിച്ചു പോയ എനിക്ക് ശരിക്കും ദേഷ്യം വന്നു,😡
എങ്കിലും ഒന്ന് സൗമ്യനായി ഇങ്ങനെ മൊഴിഞ്ഞു, “നിനക്കിത് കുറച്ചു കൂടി മനോഹരമായി പറയാമായിരുന്നു, “Btw, ഹാപ്പി വാലന്റൈൻസ് ഡേ, വൈഫി.”😞
“ആരാണീ സംസാരിക്കുന്നതെന്ന് നോക്കൂ. 24/7 ഫേസ്ബുക്കിൽ നളചരിതം അടിക്കുന്ന കെട്ടിയോൻ വെറും നാല് വാക്കുകളിൽ ഭാര്യയെ അംഗീകരിക്കുന്നു.” അവൾ തിരിച്ചു പരാതി പറഞ്ഞു.
“ഹലോ! ഭാര്യയോട് വികാരപ്രകടനം മാത്രം മതി, വാചകമടിക്കേണ്ട ആവശ്യമില്ല”, ഞാനും വിട്ടില്ല.
“ഓഹോ അങ്ങനെയോ, എങ്കിൽ ഇന്ന് എന്നെക്കുറിച്ച് എന്തെങ്കിലും റൊമാന്റിക് എഴുതൂ.”, അവൾ കൂട്ടിച്ചേർത്തു.
“വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു മാഷേ.” ഞാനും വിട്ടു കൊടുത്തില്ല,
ഇന്നിനി ഓഫീസിൽ പോകുന്നില്ല, പിന്നല്ല ഒരവധി അങ്ങേടുത്തു.. പേനയും ഡയറിയും എടുത്തു. രാവിലെ തുടങ്ങിയ ഇരിപ്പാണ്, ഉച്ചയും കഴിഞ്ഞു. രാത്രിയിൽ,
അവൾ, “കഴിഞ്ഞുവോ സാറേ”
“ഞാൻ കുറച്ച് വാക്കുകൾക്കായി തിരയുകയാണ്, അത് ലഭിച്ചു.”, ഞാൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു:
” ഓഹോ അപ്പോൾ നിങ്ങൾ പറയുന്നത് നിങ്ങൾക്ക് ടൺ കണക്കിന് പഞ്ചാര പൂശിയ പ്രണയകഥകൾ എഴുതാമെന്നാണ്, പക്ഷേ എന്നെ അഭിനന്ദിച്ച് രണ്ടു വാക്ക് എഴുതാൻ മാത്രം ബുദ്ധിമുട്ട്, അതല്ലേ സത്യം?”
” അവളുടെ ചങ്കിൽ കുത്തുന്ന ചോദ്യം, “അ.. അതൊന്നുമല്ല പൊന്നെ, ഒരു നിഘണ്ടുവിൽ നിന്നുമുള്ള വാക്കുകൾക്കൊന്നും നീ എന്താണെന്നും നിന്നോടുള്ള സ്നേഹം എന്താണെന്നും വിവരിക്കാൻ കഴിയില്ല, അതിനൊക്കെ അപ്പുറമാണ് നീ.”, ഞാൻ ഒരു വിധം പറഞ്ഞൊപ്പിച്ചു,
” പറ്റില്ല നിങ്ങളെ കൊണ്ട്, എങ്കിലും അപ്പോഴും വായിൽ നൂറു നാവ്, എന്തും സംസാരിച്ചു നേടും, അല്ലേ?” അവൾ പുഞ്ചിരിയോടെ കൂട്ടിച്ചേർത്തു.
ഞാൻ തിരിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു, “ലവ് യു. സമ്മതിച്ചു. ”
“എന്റെ മനുഷ്യനെ നിങ്ങളുടെ ഒരു കാര്യം.” അവൾ സ്നേഹത്തോടെ എന്നെ കെട്ടിപ്പിടിച്ചു, “ലവ് യു ടൂ” എന്ന് പിറുപിറുത്തു…❤️❤️ Happy Valentine’s Day
Binu G Varghese
14.02.2024
3 Comments
😄😍
😆😆😍
😄😄👌👌