Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഖൂബ്- ലെ-ശിബോൾ-2
നര്‍മം യാത്ര

ഖൂബ്- ലെ-ശിബോൾ-2

By Maya PAugust 19, 20231 Comment5 Mins Read75 Views
Bookmark Now
Please login to bookmark Close

No account yet? Register

ശാന്തമായ ഒരു ഉറക്കം കഴിഞ്ഞ് കണ്ണു തുറന്നപ്പോൾ സമയം രാവിലെ നാലുമണി. ജനാലയ്ക്ക് മറുവശത്ത് തകർത്തു പെയ്യുന്ന മഴ, മൃദുവായി ഇളകുന്ന  തിരശീല വിരിച്ചതു പോലെ…  ഇളം മഞ്ഞ വഴിവിളക്ക് ഒന്നുകൂടെ  വിളറിയിരിക്കുന്നു.  സുരക്ഷിതത്വത്തിൻറെ  ഇളം ചൂടുമേഘം പോലെ  ചേർന്നിരുന്ന   തലയിണയിലേക്ക് ഒന്നുകൂടെ  പൂഴ്ന്ന് ഞാൻ അങ്ങനെ തന്നെ കിടന്നു.

സമയം 4:30. സൂര്യനുദിച്ചിരിക്കുന്നു!!!  ഇത്ര നേരത്തെ ഉദിക്കുന്നത് ആദ്യമായി കാണുകയാണ്! ബാങ്കോക്കിലെ എൻറെ ഡോർമിറ്ററിയിൽ നിന്നു നോക്കിയാൽ പാഹോൾ യോത്തിൻ  ഹൈവേ യുടെ അങ്ങേ അറ്റത്തു നിന്ന്  ഉയർന്നുവരുന്ന  ഓറഞ്ച് സൂര്യനെ കാണണമെങ്കിൽ അഞ്ചര ആവും.  അക്ഷാംശം, രേഖാംശം, ഭൂമിയുടെ ചെരിവ്, പല ടൈം ലൈനുകൾ … എല്ലാത്തിന്റെയും ചുറ്റും ഓരോ മേഘം വരച്ച്   വലുതും ചെറുതുമായ രണ്ട്  കുഞ്ഞൻവട്ടങ്ങൾ കൊണ്ട് എൻറെ തലയ്ക്ക് ചുറ്റും   പിടിപ്പിച്ചു. ആരും ഞാൻ മടിച്ചു കിടക്കുകയാണെന്ന് പറയരുത്, ഭയങ്കര ആലോചനയിലാണ്….

”WhatsApp-Image-2023-08-19-at-6.09.12-PM”

ആറു മണിയായിട്ടും മഴ നൂലുകൾ സുഖകരമായ മേലാപ്പ്  നെയ്തുകൊണ്ടേയിരുന്നു.

” എണീക്കെടീ..”, വാട്സാപ്പിൽ ചങ്കിൻറെ സ്വൈര്യക്കേട്.

“നിന്നെക്കാൾ ഒന്നര മണിക്കൂർ  അധികം ഞാൻ സൂര്യനെ കണ്ടിട്ടുണ്ട് അതുകൊണ്ട് നീ മിണ്ടാതിരിക്ക്. 10 മിനിറ്റ് കഴിഞ്ഞാൽ ഞാൻ എഴുന്നേറ്റതായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതായിരിക്കും”. അവളുടെ തലയിൽ ആലിപ്പഴം വീഴുന്നതായി  സങ്കൽപ്പിച്ച്സന്തോഷിച്ച് ഞാൻ ഒന്നുകൂടെ ചുരുണ്ടു.

എഴുന്നേറ്റ് റൂം ഹീറ്റർ ഓഫ് ചെയ്തു.മുഖം കഴുകാൻ ടാപ്പ് തുറന്നു. ഹാവൂ എന്തൊരു  തണുത്ത വെള്ളം! ഞാൻ വാട്ടർ ഹീറ്റർ ഓൺ ചെയ്തു. കുളികഴിഞ്ഞ്   ഇറങ്ങിയപ്പോൾ റൂമിന്റെ തറ തണുത്ത് ഐസ് കട്ട പോലെ.. 15 മിനിറ്റ് റൂം ഹീറ്റർ ഓഫ്  ആയിരുന്നല്ലോ. തൂവെള്ള ബാത് റോബ്  മഞ്ഞു മേഘം പോലെ എന്നെ പൊതിഞ്ഞു  പിടിച്ചു.

പ്രസന്റേഷൻറെ തയ്യാറെടുപ്പുകളിലേക്ക് ഞാൻ കടന്നു. ലാപ്ടോപ്പ് ഓൺ ചെയ്തു സ്ലൈഡുകൾ എല്ലാം ഒരു തവണ കൂടെ പരിശോധിച്ചു അവസാന മിനുക്ക് പണികൾ പൂർത്തിയാക്കി.കോൺഫറൻസിന്റെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലേക്ക് പേപ്പര്‍ നമ്പർ നോട്ട് ചെയ്തു അറ്റാച്ച് ചെയ്തു അയച്ചു.  ട്രോളി ബാഗിൽ  നിന്ന്  നേവി ബ്ലൂ- പർപ്പിൾ  ചെക്ക് പാറ്റേൺ പെപ്‌ളം ടോപ്പും,ചന്ദന നിറത്തിൽ സെൽഫ് ഡിസൈൻ പെഗ്ഗ്‌ഡ്‌  പാൻറ്സും  തെരഞ്ഞെടുത്തു. ഫുൾ സ്ലീവ് സിയാൻകോട്ടിന്റെ പോക്കറ്റിലേക്ക്  കർച്ചീഫ് നാലാക്കി മടക്കി വെച്ചു. പ്രസന്റേഷൻ ഇടയിൽ വല്ലതും മറന്നു പോയി വിയർക്കുമ്പോൾ ഉപകാരപ്പെടുമല്ലോ. പണ്ടുമുതലേ എനിക്ക് എന്നെ വലിയ ഇഷ്ടം ആയതുകൊണ്ട് ഞാൻ എന്റെ എല്ലാ കാര്യങ്ങളും നന്നായി ശ്രദ്ധിക്കും.

ഒന്നാം നിലയിലെ  ഡൈനിങ്  റൂമിൽ ബ്രേക്ക് ഫാസ്റ്റ് റെഡിയായി എന്ന് അറിയിക്കാൻ ഗസ്റ്റ് ഹൗസ് സൂക്ഷിപ്പുകാരി വന്നു.ഖാസി ഗോത്രക്കാരിയായ  റോസ് മേരി വർഷങ്ങളായി അവിടെ ജോലി നോക്കുന്നു.  മിനുസമുള്ള ബ്രൗൺ സെറാമിക് കപ്പിൽ പകർന്ന മസാല ചായ അവർ എനിക്ക് നേരെ നീട്ടി. നനത്ത ആവി മേഘങ്ങൾ ഉയരുന്ന നല്ല ചായ.

“ഖൂബ് ലെ ഷിബോൾ!”

ഒഴിഞ്ഞ ചായക്കപ്പും റൂമിന്റെ താക്കോലും  ഏൽപ്പിച്ചു കൊണ്ട്   ഞാൻ പറഞ്ഞു. റോസ്  മേരിയുടെ മുഖത്ത്  അത്ഭുത മേഘത്തുണ്ട്   പാറി വീണു.   പച്ചയും വെള്ളയും  ടൈൽസ്   പാകിയ  പാകിയ പടികൾ  കയറി  ഞാൻ ഒന്നാം നിലയിലേക്ക് പോകുമ്പോൾ അവർ എൻറെ റൂം വൃത്തിയാക്കി തുടങ്ങിയിരുന്നു.

ഡൈനിങ് റൂമിൽ ആസാംകാരനായ രണജിത്ത്   റൊട്ടിയും പച്ചക്കറിയുമായി  കാത്തു നിന്നിരുന്നു. വളരെ വർഷങ്ങളായി അവിടെ “കുക്കർ  സാറാ”യി ജോലി ചെയ്യുകയാണ്  കക്ഷി.  എൻറെ രാത്രി ഭക്ഷണത്തിന് വേണ്ട കാര്യങ്ങൾ  ചോദിച്ചു മനസ്സിലാക്കിയ  രണജിത്ത്, ഒരു ടാക്സിക്ക് ഫോൺ ചെയ്തു കൊണ്ട്  പാത്രങ്ങൾ എടുത്തുമാറ്റി.  ടിഷ്യൂ പേപ്പർ കൊണ്ട് കൈയും മുഖം തുടച്ച് , ക്യാപ്പ്  ശരിപ്പെടുത്തി,   ഞാൻ പൂന്തോട്ടത്തിനപ്പുറത്ത് ഗേറ്റിനു വെളിയിൽ നിൽക്കുന്ന  ബൈക്ക് ടാക്സിയിലേക്ക് നടന്നു. ചാറ്റൽ മഴ മാത്രമേ ഇപ്പോഴുള്ളൂ. മിതമായ സൂര്യപ്രകാശം.ദൂരെ പച്ചപ്പ് കൂമ്പാരിച്ച  മലകളിൽ  തടഞ്ഞു നിൽക്കുന്ന നേർത്ത നീളൻ  മേഘങ്ങളെ കണ്ടുകൊണ്ട് ഷില്ലോങ്  പട്ടണത്തിന്റെ    ഉയർന്നും താണുമുള്ള റോഡുകളിലൂടെ  ബൈക്ക് ഓടി.

എട്ടു മണി കഴിഞ്ഞിരിക്കുന്നു. സ്കൂളുകളിലേക്കും ഓഫീസുകളിലേക്കും  പോകുന്ന കുട്ടികളും മുതിർന്നവരും വഴി നിറഞ്ഞു ഒഴുകി  കൊണ്ടിരുന്നു. ബേക്കറികളും മസാജ് സെൻററുകളും  ഗവൺമെൻറ് ഓഫീസുകളും കടന്നു   കോൺഫറൻസ് ഓഡിറ്റോറിയത്തിലേക്ക് എത്തിച്ചേർന്നു. നൂറുരൂപ ഇന്ത്യൻ കറൻസി   ഡ്രൈവറുടെ നേരെ നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു:

“ഖൂബ്  ലെ ശിബോൾ!”

വെളുത്ത നിറം ചുണ്ടിൽ വിരിച്ചുകൊണ്ട് സന്തോഷമേഘം അയാളുടെ  ഇരു  കവിളത്തേക്കും  ഉരുണ്ടു കൂടി.

ഐഡന്റിറ്റി കാർഡും വെൽക്കം കിറ്റും   നൽകി എന്നെ സ്വീകരിച്ച വളണ്ടിയർമാർ  ഉച്ചഭക്ഷണത്തിന്റെ  കൂപ്പണുകൾ  പ്രത്യേകം ഏൽപ്പിച്ചു  തന്നു.  തിളങ്ങുന്ന നീലയും  വെള്ളയും തൊങ്ങലുകൾ  കൊണ്ട് അലങ്കരിച്ച സ്റ്റേജിന്റെ മുന്നിലെ ഒരു സീറ്റിൽ ഞാൻ ഇരുന്നു.. ടാബ്ലെറ്റിൽ അടുക്കി വെച്ചിരിക്കുന്ന പാക്കറ്റ് ഡ്രിങ്ക്സ് ഒരെണ്ണം എടുത്തു തുറന്നു .

”WhatsApp-Image-2023-08-19-at-7.37.41-PMioAW8W6″

അടുത്തിരുന്ന ഒരു പെൺകുട്ടി എന്നെ നോക്കി പുഞ്ചിരിച്ചു. പശ്ചിമ ബംഗാളിൽ നിന്നുള്ള ശില്പി സാഹ. എന്നെപ്പോലെ പ്രസന്റേഷനു വന്നിരിക്കുകയാണ്. കൊൽക്കത്തയിൽ നിന്നും ഗോഹട്ടിയിൽ ഇറങ്ങി ആസാമിലെ പ്രസിദ്ധമായ   കാമാഖ്യാ  ക്ഷേത്ര ദർശനം നടത്തി  അവിടെ  നിന്ന് റോഡ് വഴി ഷില്ലോങ് എത്തിച്ചേർന്ന  കഥ   ശില്പി  വിവരിച്ചു.

“അച്ഛാ  ഹുവാ  ഹം  മിലെ ..ഹം അപസ്‌ മേം ബോൽ  സാകേം….”

വിടർന്ന കണ്ണുകളും കടും ചുവപ്പ് ലിപ്സ്റ്റിക്കും   വെളുത്ത  ലേസ് കൊണ്ട്   കിന്നരി വെച്ച  ഇളം നീല ദുപ്പട്ടയും  വയലറ്റ്  ലേഡീസ്  ബാഗും.  മേഘത്തിനിടയിലെ ഒരു മഴവില്ല് പോലെ  ശില്പി നനുത്ത  ശബ്ദത്തിൽ സംസാരിച്ചുകൊണ്ടിരുന്നു.

തണുത്തുറഞ്ഞ  പ്രഭാതം ഊഷ്മളമായ ഉച്ചനേരത്തിന് വഴിമാറി.   കുഞ്ഞുകുഞ്ഞു മേഘ ശകലങ്ങൾ  ആകാശത്ത് പാറി നടന്നു.ഉദ്ഘാടനവും ഉച്ചഭക്ഷണവും കഴിഞ്ഞ് ഞങ്ങൾ  വേറെ വേറെ പ്രസന്റേഷൻ  റൂമുകളിലേക്ക്നീങ്ങി. എൻറെ ഗവേഷണ ഫലങ്ങൾ അവതരിപ്പിച്ച് കഴിഞ്ഞ് ജഡ്ജസിന്റെ  ചോദ്യങ്ങൾക്ക് ഉത്തരം നൽകി   മൈക്ക് ഊരി  വളണ്ടിയറെ  ഏൽപ്പിച്ച് . ഏകദേശം അഞ്ചു മണിയോടുകൂടി ഞാൻ  സെക്യൂരിറ്റി ഗേറ്റിൽ തിരിച്ചെത്തി.  സൂര്യൻ ചാഞ്ഞു തുടങ്ങിയിരിക്കുന്നു.

അപ്പോഴേക്കും പ്രസന്റേഷൻ കഴിഞ്ഞ് ശില്പിയും കൂട്ടുകാരിയും എത്തിച്ചേർന്നു. പൂക്കളുടെ പ്രിൻറ് ഉള്ള  ഫ്രോക്കും  കാതിൽ വലിയ റിങ്ങുകളും  ധരിച്ച ശാലിനി അരുണാചൽ  പ്രദേശിൽ നിന്നുള്ള മാസ്റ്റർ സ്റ്റുഡന്റാണ്. മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്ത ഒരു കാർ ടാക്സിയിലേക്ക് ഞങ്ങൾ മൂന്നുപേരും കയറി.ശില്പിയുടെ  ഗസ്റ്റ്   ഹൌസ്  കണ്ടുപിടിക്കണം.വീണ്ടും ഉയർന്നു താഴ്ന്നുമുള്ള വഴികളിലൂടെ കാർ  ഓടി.  കുത്തനെയുള്ള ഒരു  ഇറക്കത്തിനൊടുവിൽ  പുല്ലുപാകിയ ഒരു മുറ്റത്തേക്ക് ഞങ്ങൾ എത്തി ചേർന്നു.  രണ്ടുപേരും ഇറങ്ങി  കൈ വീശി കാണിച്ച്  ബാക്ക്പാക്ക് എടുത്തു നടന്നു പോയി.  കാറ് തിരിക്കുമ്പോൾ  ദൂരെ  തിളങ്ങുന്ന  അസ്തമയ സൂര്യൻ   മേഘങ്ങൾക്ക് സ്വർണ്ണ കിന്നരികൾ പിടിപ്പിച്ചു തുടങ്ങിയിരുന്നു.

പച്ച  പുതച്ച ഖാസി ,ഗാരോ  കുന്നുകൾക്കിടയിൽ   വളഞ്ഞുപുളഞ്ഞ്  കിടക്കുന്ന  ഷിലോങ് പട്ടണ വഴികളിൽ  ആറു മണിയാവുമ്പോഴേക്കും   തിരക്കൊഴിയും. കാർമേഘങ്ങൾ കാഴ്ച മറക്കുന്നതിന് മുൻപ്  തിരിച്ചെത്തിയ ഞാൻ  മൊബൈൽ ഫോണിൽ പാട്ട് വെച്ചുകൊണ്ട് നീല ഏപ്രൺ  ചുറ്റി  ഉല്ലാസമായി ഡിന്നർ തയ്യാറാക്കുന്ന ‘കുക്കർ സാറി’നെയാണ് കണ്ടത്.

റൂം”WhatsApp-Image-2023-08-19-at-6.05.34-PM” വൃത്തിയാക്കി,ബെഡ്ജ തട്ടിക്കുടഞ്ഞു വിരിച്ചു ,പുതപ്പുകൾ മടക്കി വെച്ചു  ജ നലിന്റെ  കർട്ടനുകൾ വലിച്ചിട്ട് റോസ്മേരി ജോലി തീർത്തു  പോയിരിക്കുന്നു.

”WhatsApp-Image-2023-08-19-at-5.58.52-PM-1″

ഗസ്റ്റ് ഹൗസിലെ മറ്റു താമസക്കാർ  വന്ന്  കൊണ്ടിരുന്നു.കറുകറുത്ത മേഘങ്ങൾ    മലഞ്ചെരുവുകളിൽ നിന്ന്  താഴെ പട്ടണത്തിലേക്ക് ഒഴുകിവന്നു തുടങ്ങി .മഴ   പെട്ടെന്ന് തകർത്തു പെയ്തു. വീണ്ടും തണുപ്പ്. തെർമോഫ്ലാസ്‌കിൽ നിന്നും ചൂടുവെള്ളം ചില്ലു ഗ്ലാസിൽ പകർന്നെടുത്ത്  ഒരു ലെമൺ ടി ബാഗ് ഇട്ടിളക്കി കൊണ്ട്  ലൗഞ്ചിലെ ടിവിയുടെ മുന്നിൽ ഞാൻ വിശ്രമിച്ചു.

എട്ടുമണിക്ക് ചോറും പരിപ്പ് കറിയും സബ്ജിയും കഴിച്ചുകൊണ്ട് അടുത്ത   ദിവസത്തെ  ചിറാപുഞ്ചി ടൂറിനെ പറ്റി  ഞാൻ സംസാരിച്ചു.

“ഹാം ഹാം  മേം ജീ.. ആപ് ജാകെ  ആയിയെ…”

കുക്കർ സാർ  പച്ചക്കൊടി വീശി. എനിക്കുള്ള ഡിന്നർ രാത്രി വൈകിയിട്ടാണെങ്കിലും ടേബിളിൽ തന്നെ വെക്കാം എന്ന് ഏറ്റു.

“ഖൂബ്  ലെ ശിബോൾ!”

ഞാൻ നയതന്ത്രം ഒട്ടും കുറച്ചില്ല .

റോസ്മേരി മടക്കിവെച്ച കമ്പിളികൾ ഞാൻ വീണ്ടും നിവർത്തു. കട്ടിയുള്ള വെള്ള കർട്ടൻ ജനലിന്റെ രണ്ടു  വശത്തേക്കും പകുത്തു വെച്ചു. റൂം ഹീറ്റർ ഓൺ ചെയ്തു.അന്നത്തെ വിശേഷങ്ങളെല്ലാം whatsappൽ മേഘസന്ദേശങ്ങളായി   തൊടുത്തു വിട്ട്   ലൈറ്റ് ഓഫ് ചെയ്തു കിടന്നു. സുതാര്യമായ   കർട്ടനും ജനാലച്ചില്ലു കൾക്കുമപ്പുറത്ത്  മഴ നിർത്താതെ പെയ്തുകൊണ്ടിരുന്നു.  ഇളം മഞ്ഞ വെളിച്ചത്തിന്റെ തുണ്ട് മേഘങ്ങൾ  വഴിവിളക്കിൽ നിന്നും അടർന്നു വീണുകൊണ്ടിരുന്നു.  ചിറാപുഞ്ചിയിലെ   മേഘങ്ങളുടെ  നിറം എന്തായിരിക്കും ആലോചിച്ചുകൊണ്ട്  ഉറക്കം  പിടിച്ചു തുടങ്ങിയപ്പോൾ അ താ വരുന്നു ചങ്കിന്റെ വാട്സ്ആപ്പ് മെസ്സേജ്..

“കുബ്ലെ ശിബ്ലി… അതല്ലായിരുന്നോ നീ ഇന്നലെ പറഞ്ഞത്?”

അടുക്കളയിൽ ഏതോ പാത്രം വീണുടയുന്ന ശബ്ദം   ശക്തമായ മഴയ്ക്കിടയിലും ഞാൻ കേട്ടു .

(thudarumayirikkum….)

Post Views: 30
3
Maya P

1 Comment

  1. Pingback: “ഖൂബ് ലേ ഷിബോൽ “ - By Maya P - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.