Author: Remya Prince

സൂര്യനുദിച്ചു. പ്രകൃതിയിലെ ഓരോ ജീവജാലങ്ങളും പുതിയൊരു പ്രഭാതത്തിലേക്ക് എത്തി നോക്കി. കുറുഞ്ഞി പൂച്ചയും കണ്ണുകൾ തുറന്നു. ഇന്ന് അവൾക്ക് പത്താം ക്ലാസ്സിലെ പരീക്ഷയാണ്. ഇന്നവൾ രാവിലെ വലതു വശം തിരിഞ്ഞു ശ്രദ്ധിച്ചാണ് എഴുന്നേറ്റത്. അവൾക്കറിയാം ഇടതു വശം തിരിഞ്ഞ് എഴുന്നേറ്റാൽ അനിഷ്ടങ്ങൾ സംഭവിക്കുമെന്ന്. അവൾ വേഗം തന്നെ റെഡിയായി സ്കൂളിലേക്ക് പോകാനിറങ്ങി. അവൾ പഠിക്കാൻ അത്ര മിടുക്കിയൊന്നുമല്ല. എങ്കിലും പത്താം ക്ലാസിൽ അവൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടാനുള്ള സൂത്രം അമ്മ പൂച്ച ചെയ്തു വച്ചിട്ടുണ്ട്. അത് അമ്മപൂച്ച പൂച്ചദൈവങ്ങളുമായി ഉണ്ടാക്കിയ ഒരു ഉടമ്പടിയാണ്. കുറുഞ്ഞി പൂച്ചയുടെ പരീക്ഷ കഴിയുന്നതു വരെ അമ്മപൂച്ച കാലുകൾ കൂപ്പി നിന്ന് പ്രാർത്ഥിക്കണം എങ്കിൽ അവൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കൊടുക്കാമെന്ന് പൂച്ച ദൈവം സമ്മതിച്ചിട്ടുണ്ട്. കുറുഞ്ഞി പൂച്ച സ്കൂളിലേക്ക് പതുക്കെ നടന്നു പോകുകയായിരുന്നു. അപ്പോൾ ആണ് അവൾ അതു ശ്രദ്ധിച്ചത് അതാ എതിരെ ഒരു ഇരുകാലി വരുന്നു. “ദൈവമേ ആകെ പ്രശ്നമായല്ലോ…

Read More

കൊട്ടാരമാകെ തളം കെട്ടി നിന്ന ചൂടിലും അവൾ വിറയ്ക്കുകയായിരുന്നു. അവൾ കൈ നീട്ടി ചുമരിൽ തൊടാൻ ശ്രമിച്ചു പക്ഷേ അവളുടെ കൈകളിലെ വളകൾ ഭാരമേറിയ കല്ലുകളെ പോലെ കൈകളെ താഴേക്ക് വലിച്ചു. ആ കൂറ്റൻ കൊട്ടാരം അവൾക്ക് ഒരു കല്ലറ പോലെ അനുഭവപ്പെട്ടു. അവൾ തന്റെ വെളുത്ത ചേല കൊണ്ട് ശരീരമാകെ പുതച്ചു. എന്നിട്ടും അവൾ വിറച്ചു കൊണ്ടേയിരുന്നു. അവൾക്ക് ഒരടി പോലും മുന്നോട്ട് ചലിക്കാനായില്ല. അവരുടെ മുമ്പിലേക്ക് ചെല്ലാൻ അവൾ ഭയന്നു. അവൾ ഒരു ദീർഘശ്വാസം വലിച്ച് എല്ലാ ധൈര്യവും സംഭരിച്ച് മുന്നോട്ട് നടന്നു എന്നാൽ പരാജയപ്പെട്ടു. അവൾ ആ മിനുസമായ തറയിൽ കാൽ തെന്നി വീണു. അവളുടെ തോഴി നീലിമ ഓടിയെത്തി ” എഴുന്നേൽക്കൂ രാജകുമാരി” ” എനിക്കാവില്ല നീലിമ… എനിക്കെന്റെ മകനെ വിട്ടു കൊടുക്കാനാവില്ല.” അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു. ” എനിക്കറിയാം രാജകുമാരി ഇതു ശരിയല്ല… ഇത് ഒരിക്കലും ശരിയല്ല.” നീലിമ അവളുടെ കൈകൾ മുറുകെ…

Read More

“മോളിവിടെ തനിച്ചാണോ?” ഏതോ ചാനലിലെ റിപ്പോർട്ടർ അവളോട് ചോദിച്ചു. “അതെ.” അവൾ ചിരിച്ചു കൊണ്ടാണ് മറുപടി പറഞ്ഞത്. ” അച്ഛനും അമ്മയും എവിടെ പോയി?” റിപ്പോർട്ടർ വീണ്ടും ചോദിച്ചു. “അവർ യുദ്ധത്തിൽ മരിച്ചു.” അവളുടെ ചിരി എങ്ങോ മാഞ്ഞുപോയി. “മോളെന്തെങ്കിലും കഴിച്ചോ?” അവൾ കണ്ണുകളടച്ചു. റിപ്പോർട്ടറുടെ ആ ചോദ്യത്തിനു മൗനമായിരുന്നു മറുപടി. അവളുടെ ആ മൗനം അവിടമാകെ അലയടിച്ചു. ഇന്നലെയാണ് ഞാൻ ഫേസ്ബുക്കിൽ ഏതോ ഒരു അഭയാർത്ഥി ക്യാമ്പിൽ നിന്നുള്ള ഈ വീഡിയോ കണ്ടത്. ഇതു കണ്ടാൽ ഏതൊരമ്മയും കരഞ്ഞു പോകും. അനാഥത്വം എത്ര ഭയാനകമാണെന്ന് വ്യക്തമാക്കുന്ന വീഡിയോ. യുദ്ധം നമുക്കെല്ലാം ദൂരെ എവിടെയോ നടക്കുന്ന ഒരു പ്രതിഭാസമാണ്. അത് നമ്മെ ബാധിക്കുന്നത് എണ്ണയുടെയോ, സവാളയുടെയോ വിലക്കയറ്റത്തിൽ മാത്രമാണ്. ആ വീഡിയോയിലെ പെൺകുട്ടിയുടെ മുഖം എന്റെ മനസ്സിൽ നിന്ന് മായുന്നില്ല. അവളുടെ അച്ഛനും അമ്മയും കൊല്ലപ്പെട്ടു. അവൾക്ക് കൂടപ്പിറപ്പുകൾ ആരെങ്കിലും ഉണ്ടായിരുന്നോ ? അറിയില്ല. ഉണ്ടായിരുന്നെങ്കിൽ തന്നെ അവരൊന്നും അവളുടെ കൂടെയില്ല.…

Read More