Author: Viji Manoj

House wife.

ഒരു പുസ്തകം വായിക്കാനെടുക്കുമ്പോൾ, വായിക്കുന്നയാൾ ഏത് മാനസികാവസ്ഥയിലിരുന്നാലും കഥയിലെ ലോകത്തേക്ക് അയാളെ കൂട്ടിക്കൊണ്ടുപോകാൻ ആ പുസ്തകത്തിന് കഴിഞ്ഞാൽ പുസ്തകമെഴുത്തിൽ ആ എഴുത്തുകാരൻ വിജയിച്ചു എന്നു സംശയമില്ലാതെ പറയാം. സ്വന്തം വികാരവിചാരങ്ങളെല്ലാം മറന്ന് കഥാപാത്രമായി മാറി കഥ തീരും വരെ ആ ഒഴുക്കിനൊത്തു മാത്രം വായനക്കാരുടെ മനസ്സിനെ നയിക്കാൻ കഴിവുള്ളവരെ കണ്ണും പൂട്ടി എഴുത്തുകാരൻ എന്ന് വിളിക്കുകയും ചെയ്യാം. അങ്ങനെയൊരു എഴുത്തുകാരന്റെ പുസ്തകമാണ് ഏതോ നാട്ടിലെ ആരൊക്കെയോ ചിലർ എന്ന പുസ്തകം. കഥയ്ക്ക് അങ്ങനെയൊരു പേരിട്ട് ശരിക്കും വായനക്കാരെ കബളിപ്പിക്കുകയാണ് കഥാകാരനായ അജിത് വള്ളോലി. ശരിക്കും ഇത് നമുക്കറിയാത്ത ഏതോ ഒരു നാടിന്റെ കഥയല്ല, മറിച്ച് നമ്മുടെ തന്നെ നാടിന്റെ കഥയാണ്. നമുക്ക് ചുറ്റുമുള്ള നാട്ടുകാരുടെ കഥ. വായിക്കുന്ന ഓരോരുത്തർക്കും ഇതെനിക്കറിയുന്ന ആളാണല്ലോ എന്ന് തോന്നിപ്പോകുന്ന കഥ. ഏത് ഗ്രാമത്തിന്റെ കഥ പറയുമ്പോഴുമുള്ളത് പോലെ ഈ കഥകളിലും ആണുങ്ങളാണ് കൂടുതൽ. ഗ്രാമത്തിലെ തന്നെ ആദ്യത്തെ കാറായ, തന്റെ കറുത്ത കറുത്ത അമ്പാസിഡർ കാറോടിച്ച്…

Read More

ഈ കണവയുണ്ടല്ലോ കണവ. ഭയങ്കര വൈറ്റമീനാ (വൈറ്റമിൻ ഉള്ള മീൻ ). എന്നാൽ അതെടുക്കുമ്പോ നല്ല ശ്രദ്ധവേണം. അതായത് കുക്കറിലോ അല്ലാതെയോ ആകട്ടെ കണവ വേവിക്കുമ്പോ ഒരിത്തിരി മഞ്ഞൾപ്പൊടി കൂടിയിട്ട് വേണം വേവിക്കാൻ. അല്ലെങ്കിൽ ഭയങ്കര പ്രശ്നാ. അങ്ങനെപണ്ടൊരിക്കൽ മ്മടെ ഉത്സവം വന്നു.ഓണം ആണെങ്കിൽ ഓരോ ദിവസം ഓരോ വീട്ടിൽ ആയതിനാൽ ഒരു വിഭവം വക്കാൻ മിനിമം രണ്ടു പെണ്ണുങ്ങൾ (ഇറച്ചിയും പായസവും ആണുങ്ങൾ ) വീതം അടുക്കളയിൽ ഉണ്ടാകും എന്നുള്ളത് കൊണ്ട് മ്മള് പിള്ളേര്സെറ്റിന് വല്ലോം കഴിക്കുക പോയി കളിക്കുക എന്നുള്ള ജോലി മാത്രേ ഉണ്ടാകൂ. ഉത്സവം അങ്ങനെയല്ല, അവനവന്റെ വീട്ടിലാണ്. എല്ലായിടത്തും വിരുന്നുകാരും ഉണ്ടാകും. അതോണ്ട് അടുക്കളയിൽ കയറാതെ ഒരു വഴിയുമില്ല. കുറച്ചു ഞണ്ട് കൊണ്ടുവരാൻ പറഞ്ഞപ്പോ കുറച്ചുകൂടുതൽ കണവ കൊണ്ടുവന്ന് നമ്മുടെ മീൻകാരി മാതൃകയായ ഒരു ഉത്സവ ദിവസം. വൃത്തിയാക്കൽ അടുക്കിപെറുക്കൽ കുളി തുടങ്ങിയ ജോലികളൊക്കെ കഴിഞ്ഞ് അടുക്കളയിലേക്ക് ചെന്നപ്പോ അമ്മ പ്രഥമനുള്ള പാവാക്കുന്നു. എന്നെ കണ്ടതും…

Read More

കല്യാണം കഴിഞ്ഞു പോയ ഒരു പെണ്ണ് ആദ്യമായി സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും വിരുന്നു വരുന്നത് കണ്ടിട്ടുണ്ടോ? അതുവരെ കാണാത്ത ഒരു ദൃഢത അവളുടെ മുഖത്ത് തെളിഞ്ഞു നിൽപ്പുണ്ടാകും. ആത്മവിശ്വാസവും സുരക്ഷിതത്വവും നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ കൊണ്ട് അവൾ അന്നുവരെ കണ്ടുകൊണ്ടിരുന്നതിനെയൊക്കെ ആദ്യമായ് കാണുന്നതുപോലെ നോക്കും. നോട്ടമെത്തുന്നിടത്ത് മിഴിയുറയ്കാതെ അവളിങ്ങനെ തെന്നിത്തെന്നി നടക്കും. അന്നോളം, അവളോട് മിണ്ടിയിട്ടില്ലാത്ത നാട്ടുകാർ പോലും, “വരുന്ന വഴിയാണോ മോളേ” എന്ന് ചിരിയിൽ സ്നേഹം നിറയ്ക്കും. ‘ആണല്ലോ ‘എന്നവൾ കൂടെ നടക്കുന്ന പുതുപ്പയ്യന്റെ കയ്യിൽ മുറുകെ പിടിക്കും. അന്നുവരെ കയറിച്ചെല്ലുമ്പോൾ, ‘ഓ നീയുമുണ്ടായിരുന്നോ’ എന്ന് അവഗണിച്ച ബന്ധുവീടുകൾ അവൾക്കായി പുത്തൻ മണവും രുചിയും അണിഞ്ഞു നില്കും. ചവിട്ടി നശിപ്പിച്ചതിനു വഴക്കു വാങ്ങികൊടുത്ത സോഫകൾ അവൾക്കായി പുത്തനുടുപ്പിട്ടു നിൽക്കും. എവിടെച്ചെന്നാലും, കാട്ടുപൂക്കൾക്കിടയിലെ പനിനീർച്ചെടി പോലെ, ഉടയാത്ത വസ്ത്രങ്ങളും തിളങ്ങുന്ന സ്വർണ്ണവുമായി അവളിങ്ങനെ വിടർന്നു വിലസി നിൽക്കും. പക്ഷേ,…

Read More

നല്ല, കാശ്പാർട്ടികൾ താമസിക്കുന്ന ഒരു ഹൗസിംഗ് കോളനി. അവിടെ അടുത്തടുത്തുള്ള രണ്ടു വീടുകൾ. ഒന്ന് നല്ല ശുദ്ധപട്ടന്മാര്, അടുത്തത് നല്ല ഒന്നാംതരം ക്രിസ്ത്യാനികള്. അതിനിപ്പോ എന്താന്നല്ലേ. ഒന്നൂല്ല. ഒന്നൂല്ലാതെയുമില്ല. പറയാം. ഇതീന്ന് ഒരു വീട്ടിലെ പയ്യന് അടുത്ത വീട്ടിലെ അമലു അയ്യരോട് ഒരു ഡിങ്കോഡാൾഫി. അത് പെണ്ണിന്റെ വീട്ടിലെ മുത്തശ്ശി കണ്ടുപിടിച്ചു. ഇറച്ചിയും മീനും തിന്നുന്ന ചെക്കൻ തങ്ങളുടെ പെണ്ണിനെ കാണാൻ വരുന്നത് മുത്തശ്ശിക്ക് ഇഷ്ടമാകുന്നില്ല. അവർ സ്വന്തം മോനെ പറഞ്ഞു വിട്ട് ചെക്കന്റെ വീട്ടിൽ പ്രശ്നമുണ്ടാകുന്നു. പെണ്ണും ചെക്കനും തടങ്കലിലാകുന്നു. ഒടുവിൽ, ചെക്കനും പെണ്ണും ഒളിച്ചോടി വേറൊരു നാട്ടിലേക്ക് പോകുന്നു. അവിടെ അവരനുഭവിക്കുന്ന കഷ്ടപ്പാടുകളാണ് “വാലാട്ടി” പറയുന്നത്. നല്ല ഫ്രഷ് കഥ. അല്ലേ. 🤐🤐🤐🤐 നില്ല് നില്ല് പോകാൻ വരട്ടെ. ഇനി പറയുന്നതും കൂടി കേട്ടിട്ട് പോ. ഇവിടെ കഥയ്ക്കു പ്രസക്തിയില്ല. കാഴ്ച്ചകളാണ് കാര്യം. ഞാൻ ഉറപ്പു തരാം, അന്യഭാഷയിൽ…

Read More

എത്രയോ നാളുകളായി കാണുന്നതാണ് അടുക്കള ജനലില്‍ നിവർത്തിവച്ച പ്ലാസ്റിക് കവറില്‍ പന്ത്രണ്ടു മണിയാകുമ്പോള്‍ വിരിയുന്ന പൂവ് പോലെ ഒരു വറുത്ത മീന്‍ പ്രത്യക്ഷപ്പെടുന്നതും ഒരു മഞ്ഞ ചുണ്ടില്‍ കുരുങ്ങി അത് പറന്നു പോകുന്നതും. അമ്മയുടെ ഈ ചുട്ട മീനിനെ പറപ്പിക്കുന്ന കൂട്ടുകാരന്‍ ഒരു ഓലേഞ്ഞാലിക്കിളി ആയിരുന്നു. മീന്‍ വറുക്കുന്ന ദിവസങ്ങളില്‍ മാത്രം നേരം തെറ്റാതെയെത്തുന്ന ഒരു കുട്ടിക്കുറുമ്പന്‍. അതിന്റെ ഉണ്ടക്കണ്ണ് കാണുമ്പോള്‍ നിന്റെ അനിയന്‍ വന്നൂന്ന് കളിയാക്കുന്ന കൂട്ടുകാരെ നോക്കി അമ്മ പറയും. ഈ ലോകത്തില്‍ എന്തോരം കാഴ്ചകള്‍ ഒരുക്കി വച്ചിട്ടാ ദൈവം നിങ്ങളെ ഇങ്ങോട്ട് അയച്ചിരിക്കുന്നത്. അതൊക്കെ കണ്ടു തീര്‍ക്കാന്‍ ഇമ്മിണി വല്യ കണ്ണൊക്കെ വേണ്ടേ? അങ്ങനെ എല്ലാവരും കളിയാക്കുന്ന ഉണ്ടക്കണ്ണ് എന്റെ സ്വകാര്യ അഹങ്കാരമായി. മുറ്റത്തെ മണ്ണില്‍ നിന്നും മാന്തിയെടുത്ത കുഴിയാനകളെ ഭൂപടം വരയ്കാന്‍ പഠിപ്പിക്കുമ്പോള്‍ ഓടിയെത്തും അമ്മക്കിളി, മോളൂട്ടീ ഈ തുമ്പികളെ കാണാന്‍ എന്ത് രസാല്ലേ? അതെല്ലോന്നു പറയുമ്പോഴേക്കും എത്തും അടുത്ത ചോദ്യം… നിന്റെ മക്കള്‍ക്കും കാണണ്ടേ…

Read More