Author: Sabu Narayanan

റിങ്ങ് ചെയ്തുകൊണ്ടിരുന്ന ഫോൺ എടുത്തപ്പോൾ അങ്ങേതലക്കൽ നിന്ന് സാബുവല്ലേ എന്ന് ചോദ്യം. പെട്ടെന്ന് പിടിതരാത്ത ഏതോ പഴയ പരിചിതശബ്ദം. ഓർമയിലെവിടെയോ മറന്നു വച്ചത്. എന്നെ മനസിലായോ? വീണ്ടും ഓർമയിലേക്ക്. ഏതാണ്ട് നാൽപതുവർഷം മുമ്പു കേട്ടുപരിചയമുള്ള ഒരാളുടെ ശബ്ദംപോലെ. ഉറപ്പൊന്നുമില്ലെങ്കിലും ചോദിച്ചു. ഉബൈദല്ലേ? അങ്ങേതലക്കൽ ശബ്ദം അല്പനേരം ഇല്ലാതായി. മനസിലാക്കുമെന്ന് വിചാരിക്കാതിരുന്നതിൻ്റെ നിശബ്ദതയാവാം. നാല്പതു വർഷങ്ങൾക്ക് മുമ്പ് ഡിപ്ലോമക്ക് ഒരുമിച്ചുപഠിച്ചതാണ്. വലിയ ഓർമശക്തികൊണ്ട് അവൻ്റെ ശബ്ദം തിരിച്ചറിഞ്ഞതല്ല. ഓർമകളിൽ അവൻ എന്നും ഉണ്ടായിരുന്നു എന്നതു സത്യംതന്നെ. ഒന്നു കണ്ടു സംസാരിച്ചാൽ ഒരിക്കലും മറക്കാത്ത ഒരു ശബ്ദമാണ് അവൻ്റേത്.  കുറച്ചുനാൾ മുമ്പ് ഭാര്യയുടെ, ചെറുകിട കയർഫാക്ടറി ഉടമയായ ഒരു കസിൻ്റെ വീട്ടിൽ പോവേണ്ടതായി വന്നു. ചെല്ലുമ്പോൾ തറിയിൽ ഒരാൾ നിന്ന് നെയ്യുന്നുണ്ടായിരുന്നു. ഞാൻ അയാളുടെ സമീപത്തേക്ക് ചെന്നു. എൻ്റെകൂടെ പത്താംക്ലാസിൽ ഉണ്ടായിരുന്ന ബേബിയായിരുന്നു, അത്. അയാൾ എന്നെകണ്ട് ചിരിച്ചു. ‘ കുശലമൊക്കെ പറഞ്ഞ് കഴിഞ്ഞപ്പോൾ അയാൾ എൻ്റെ പേര് ചോദിച്ചു. എന്നെ മനസിലായില്ലേ എന്ന…

Read More