Author: Aarsha Abhilash

ആർഷ അഭിലാഷ്, തിരുവനന്തപുരം നാവായിക്കുളം സ്വദേശിനിയാണ്. പ്രൊഫഷനിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. മറക്കാതിരിക്കാനായി മാത്രം എന്ന ബ്ലോഗിൽ സ്നേഹപൂർവ്വം ശ്യാമ എന്ന പേരിൽ കഥകളും കവിതകളും ഓർമ്മക്കുറിപ്പുകളും എഴുതാറുണ്ട്. പുനർജ്ജനിയിലൂടൊരു നക്ഷത്രക്കുഞ്ഞ് എന്ന കവിതാസമാഹാരം പ്രസിദ്ധീകരിക്കുകയും മറ്റു നിരവധി ആന്തോളജികളുടെ ഭാഗം ആകുകയും ചെയ്തു. മലയാളപ്രസിദ്ധീകരണമായ "ഔർ കിഡ്സ് " എന്ന മാസികയിൽ "അമേരിക്കൻ മോം" എന്നൊരു കോളം എഴുതുന്നുണ്ട്. ഡാൻസ്, എഴുത്ത്, പാട്ടുകൾ, പാരന്റിങ് ഒക്കെയാണ് ഇഷ്ടവിഷയങ്ങൾ. മക്കൾ താത്വിക്, തദ്വിത് എന്നിവർക്കും ഭർത്താവ് അഭിലാഷിനുമൊപ്പം അമേരിക്കയിലെ അർക്കൻസയിലാണ് ഇപ്പോൾ താമസം.

വർഷം 1992 നാവായിക്കുളം എന്ന സുന്ദര ഗ്രാമത്തിലാണ് എൻ്റെ ബാല്യകാലം ചിലവഴിച്ചത്. തിരുവനന്തപുരത്തിനും കൊല്ലത്തിനും ഏകദേശം അതിർത്തിയിലായി വരുന്ന, കുറെയേറെ അമ്പലങ്ങളും, പള്ളികളും, പാടങ്ങളും , ചെമ്മൺപാതകളും, മരനിരക്കടകളും നിറഞ്ഞിരുന്ന നാടായിരുന്നു നാവായിക്കുളം എന്ന ഗ്രാമം. പല നിറത്തിലും രൂപത്തിലും ഭാവത്തിലുമുള്ള വാടകവീടുകളിലൂടെ ജീവിതം കറങ്ങിയിരുന്ന ആ കാലഘട്ടത്തിനെ ഞാനെന്റെ ജീവിതത്തിന്റെ സുവർണകാലം എന്നാണ് ഓർക്കുന്നത്. ഈ സംഭവം നടക്കുന്നതിനു തൊട്ടുമുൻപത്തെ വർഷമാണ് ഞങ്ങൾ പുതിയ വാടകവീട്ടിലേക്ക് മാറിയത്. നാവായിക്കുളത്ത് നിന്ന് കല്ലമ്പലത്തിലേക്ക് പോകുന്ന വഴിയിൽ മണിച്ചിത്രത്താഴിലെ വീടിനെ ഓർമ്മിപ്പിക്കുന്നത് പോലെ, ഒരു വലിയ പറമ്പിൽ കുറേക്കുറേ കുഞ്ഞുകുഞ്ഞു മുറികളും ഇരുണ്ട ഇടനാഴികളും ഒക്കെച്ചേർന്ന ഒരു തറവാട് വീടായിരുന്നു അത്തവണ ഞങ്ങൾക്ക് കിട്ടിയത്. ഞങ്ങളതിനെ ഭാർഗവീനിലയം എന്ന് വിളിച്ചുപോന്നു. പേരുകേട്ട ഈ തറവാടിനെ ഭാഗത്തിൽ കിട്ടിയ ഇളയ മകൻ, സാമ്പത്തിക പ്രതിസന്ധിയിൽ ഇതിനെ മറ്റൊരു പ്രമുഖന് വിൽക്കുകയും അദ്ദേഹം വീടൊന്ന് വൃത്തിയായി കിടന്നോട്ടെ എന്ന ഉദ്ദേശത്തിൽ ഞങ്ങൾക്ക് വാടകയ്ക്ക് തരുകയും…

Read More

വളഞ്ഞു പുളഞ്ഞു പോകുന്ന വഴികളെപ്പോഴോക്കെയോ ഇര വിഴുങ്ങിയ മലമ്പാമ്പിനെ പോലെ തോന്നിക്കുണ്ടായിരുന്നു . ഇടയ്ക്കുള്ള ചെറിയ കുലുക്കവും , ചാട്ടവുമൊഴിച്ചാല്‍, ആ മലമുകളിലേയ്ക്ക് ഇത്രയും നല്ല വഴിയുണ്ടെന്നു വിശ്വസിക്കാനാകില്ല. ഡ്രൈവറുടെ മാത്രം ഇഷ്ടത്തിന് വെച്ചിരിക്കുന്ന പാട്ടിലേക്ക് ഇടക്കൊന്നു കടന്നു ചെല്ലാന്‍ നോക്കിയെങ്കിലും വേഗത്തിലുള്ള താളമേളങ്ങള്‍ സംസാരിക്കുന്ന ഭാഷ മനസിലാകാത്ത പ്രായത്തിലേക്ക് താനെത്തിയെന്നു അനിരുദ്ധ് ഒന്ന് നിശ്വസിച്ചു. “ഓര്‍ കിത്നാ ടൈം ലഗേഗാ ഭായി? ” ചോദ്യത്തില്‍ തീരെ മുഷിവ്‌ കലർത്തിയില്ല , ഒരു ചിരി ചേര്‍ക്കുകയും ചെയ്തു. ” 1 hour സര്‍ ” ഉത്തരം പക്ഷേ മുഷിപ്പിച്ചു. ഇനിയും ഒരു മണിക്കൂര്‍ കാണാനുള്ള പ്രകൃതിസൌന്ദര്യം ചുറ്റിനുമുണ്ടെങ്കിലും അതിനുള്ള മനസ് തല്‍ക്കാലമില്ലല്ലോ. ഈ ഡ്രൈവര്‍ ആണെങ്കില്‍ അധികം സംസാരിക്കുന്ന പ്രകൃതവുമല്ല. മനസിനെ റിഫ്രെഷ് ആക്കാന്‍ യാത്ര പുറപ്പെട്ട താനൊരു പമ്പര വിഡ്ഢിയാണെന്ന് അനിരുദ്ധിന് തോന്നി. കണ്ണടച്ചിരുന്ന് യാത്ര തുടരുമ്പോള്‍ മനസിലേക്ക് പഴയൊരു പതിമൂന്നുകാരന്‍ എണ്ണ തേച്ചൊതുക്കിയ കോലന്‍ മുടിയും, ഒരല്‍പം നിര…

Read More