Author: abhi Sb

Book reading writing

കുറെ കാലത്തിന് ശേഷമാണ് ട്രയിനിൽ കയറി യാത്ര ചെയ്യാൻ ഞാൻ തീരുമാനിച്ചത്. അതിന് കാരണം ഉണ്ട്. ഒന്നു രണ്ട് കല്യാണം, പിന്നെ പാല് കാച്ചൽ, കൂടെ ഭാര്യയുടെ കോഴി വളർത്തി മുട്ട ഇടുവിപ്പിച്ച് മുട്ട വിപണിയിൽ സ്വാശ്രയത്വം നേടാം എന്ന അവളുടെ ഉൾവിളി (പക്ഷേ അവസാനം ഒന്നും നടന്നില്ല). അങ്ങനെ ആ മാസത്തെ ബഡ്ജറ്റ് താളം തെറ്റി. അത് എൻ്റെ ബൈക്ക് യാത്രയുടെയും താളം തെറ്റിച്ചു. ഇതെല്ലാം കണ്ട് കൊണ്ട് കാർ ഊറി ചിരിക്കുന്നുണ്ട്(എന്തൊക്കെ ആയിരുന്നു മസനഗുഡി വഴി ഊട്ടിക്ക്…) . ജോലിക്ക് പോകാൻ കുറച്ച് നേരത്തെ എണീക്കണം. ഒരു ബസ് കേറി വേണം റെയിൽവേ സ്റ്റേഷനിൽ എത്താൻ. രാവിലെ ഭക്ഷണം കഴിച്ച് ബസ് സ്റ്റോപിലേക്ക് നടന്ന് തുടങ്ങി. റോഡിൽ കൂടെ നടക്കുമ്പോൾ നാട്ടുകാരുടെ സ്ഥിരം ചോദ്യങ്ങൾ ” ബൈക്ക് എന്താ എടുക്കാത്തെ?” ബൈക്കിന് പനിയാണെന്ന് പറയാൻ തോന്നിയെങ്കിലും അത് കേട്ടാൽ അവർ പിണങ്ങുമെന്ന് വിചാരിച്ച് ‘ബൈക്കെടുത്തില്ല ബസിലാ’ യാത്രയെന്ന് പറഞ്ഞു.…

Read More