Author: Achu Vipin

സർവം അച്ചുമയം😍🫰

എന്തൊക്കെ ചെയ്തിട്ടും രക്ഷപെടാത്ത ആളുകൾ ഉണ്ട്… കടം കൊണ്ടു പൊറുതി മുട്ടി സ്വസ്ഥമായി ഉറങ്ങാൻ പോലും സാധിക്കാത്ത ആളുകൾ ഉണ്ട്… അസുഖങ്ങൾ മൂലം വിഷമിക്കുന്ന ആളുകൾ ഉണ്ട്…. വാടക വീടിന്റെ ചുമരുകൾക്കുള്ളിൽ കിടന്നു വീർപ്പുമുട്ടുന്ന, സ്വന്തമായി പണിത ഒരു വീട്ടിൽ കിടക്കാൻ പറ്റണെ എന്ന് ദിവസവും പ്രാർത്ഥിക്കുന്ന ആളുകൾ ഉണ്ട്… കടം മേടിച്ച കാശ് പോലും തിരികെ കൊടുക്കാൻ സാധിക്കാതെ നെട്ടോട്ടം ഓടുന്ന ആളുകൾ ഉണ്ട്. കുഞ്ഞുങ്ങളുടെ ചെറിയ ചെറിയ ആവശ്യങ്ങൾ പോലും നിറവേറ്റി കൊടുക്കാൻ സാധിക്കാതെ വിഷമിക്കുന്ന ആളുകൾ ഉണ്ട്. മക്കളില്ലാതെ വിഷമിക്കുന്ന,മറ്റുള്ളവരുടെ വേദനിപ്പിക്കുന്ന ചോദ്യങ്ങൾക്കു മുന്നിൽ മനസ്സു മടുത്തു നിൽക്കുന്ന ആളുകൾ ഉണ്ട്…. ഒരുപാടു പഠിച്ചിട്ടും ഒന്നുമാകാൻ സാധിക്കാത്ത വീട്ടുകാരുടെ കുത്തുവാക്കുകൾ കേൾക്കുന്ന,നല്ലൊരു ജോലി പോലും ലഭിക്കാത്ത ആളുകൾ ഉണ്ട്… ഇങ്ങനെ ഒരുപാട് പ്രശ്നങ്ങളിൽപ്പെട്ടു മനസ്സ്മടുത്തു നിൽക്കുന്ന ആളുകൾ ഉണ്ട്… ഞാൻ എഴുതിയ ഈ പോസ്റ്റ്‌ പോലും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നാളെ ഇനിയെന്ത് ചെയ്യും എന്ന വിഷമത്തോടെയിരുന്നു…

Read More