Author: Akhilesh Parameswar

മനുഷ്യനാണ് അതിനപ്പുറം അടയാളങ്ങൾ ഒന്നുമില്ല.

Rlv രാമകൃഷ്ണന് നേരേ സത്യഭാമ നടത്തിയ സഭ്യമല്ലാത്ത പരാമർശമാണല്ലോ ചർച്ചാ വിഷയം. അവരുടെ പ്രയോഗങ്ങളോടും വാക്കുകളോടുമുള്ള കടുത്ത വിയോജിപ്പ് അറിയിച്ച് കൊണ്ട് തന്നെ ചിലത് പറയട്ടെ. നിറത്തോടും ജാതിയോടും അല്ലെങ്കിൽ കുലത്തോടുമൊക്കെയുള്ള എതിർപ്പും അതിന്മേലുള്ള അകറ്റി നിർത്തലും പുരാണങ്ങളിലും വ്യക്തമാക്കപ്പെട്ട ഒന്നാണ്. കുലത്തിൽ താണവനും {നിഷാദൻ} കറുത്തവനുമായി എന്നത് കൊണ്ടാണ് ഗുരു ദ്രോണർ ഏകലവ്യനെ ആയുധ വിദ്യ പഠിപ്പിക്കാൻ തയ്യാറാകാതിരുന്നത്. എന്നിട്ടും ഗുരുവിനെ സങ്കൽപം ചെയ്തു വിദ്യ പഠിച്ച ആ യുവാവിന്റെ കഴിവിനെ നശിപ്പിക്കാൻ ദ്രോണാചാര്യർ പെരുവിരൽ മുറിച്ച് വാങ്ങി. ഇതേ കുലവും, നിറവുമാണ് ഘടോൽകചനേയും ഒറ്റപ്പെടുത്തിയത്. {പഞ്ചപാണ്ഡവരിൽ രണ്ടാനായ ഭീമസേന പുത്രൻ}. അങ്ങനെ നിറത്തിന്റെ പേരിൽ അപമാനിക്കപ്പെട്ട ആട്ടിയകറ്റപ്പെട്ട അനേകരുണ്ട്, അവരുടെയൊക്കെ കഴിവ് അസാധ്യമായിരുന്നു താനും. എന്നിട്ടും എന്ത് കൊണ്ട് അവരൊക്കെ അവഗണന നേരിട്ടു എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, തന്നെക്കാൾ മികവുള്ളവരെ അംഗീകരിക്കാനുള്ള മനസ്സില്ലായ്മ. അർജുനന് വേണ്ടി ഏകലവ്യന്റെ വിരൽ മുറിച്ച് വാങ്ങിയ ദ്രോണർ, നിറം പറഞ്ഞും കുലം…

Read More

ഇന്ന് പെണ്ണുങ്ങളുടെ ദിവസമാണത്രേ.. പെണ്ണുങ്ങൾക്ക് മാത്രമൊരു ദിവസമോ, അതോ ഒരു ദിവസം മാത്രം പെണ്ണുങ്ങൾക്ക് എന്നോ? ഇതിലേതാണ് ഇന്നത്തെ ദിവസം കൊണ്ട് അർത്ഥമാക്കുന്നത്? എന്ത് തന്നെയായാലും വനിതാദിനത്തിനൊരു ചരിത്രമുണ്ട്, അതിങ്ങനെയാണ്. 1909 ല്‍ ന്യൂയോര്‍ക്കില്‍ 15,000-ത്തോളം സ്ത്രീകള്‍, മെച്ചപ്പെട്ട വേതനത്തിനും വോട്ടവകാശത്തിനും ജോലി സമയം കുറയ്ക്കുന്നതിനുമായി നടത്തിയ മാർച്ചിൽ നിന്നാണ് വനിതാദിനമെന്ന ആശയം ഉരുത്തിരിഞ്ഞത്. ചരിത്രം പൊടി പിടിച്ച് പോയെങ്കിലും പെണ്ണുങ്ങൾക്കൊരു ദിനമുണ്ടെന്ന് കലണ്ടറിൽ വരച്ച് വച്ചു, എന്നിട്ടോ കാലമിത്ര കഴിഞ്ഞിട്ടും ആണധികാരത്തെ മാത്രം അംഗീകരിക്കാൻ ശീലിച്ച സമൂഹം പെണ്ണിന് നേരെ വിരൽ ചൂണ്ടുന്നു. അവൻ ആൺകുട്ടിയാണ് നീ മാറി നിൽക്ക്, അരുത്, പറയരുത്, തൊടരുത്, ചോദിക്കരുത്, എടുക്കരുത്, പോകരുത് അങ്ങനെ അരുതുകളുടെ മഹാസാഗരത്തിന്റെ ഒത്ത നടുക്ക് മാറ്റി നിർത്തപ്പെട്ട പെണ്ണിനോട് പറയുകയാണ് ഇന്ന് നിന്റെ ദിവസമാണെന്ന്. സ്ത്രീ അഗ്നിയാണ്, അമ്മയാണ് ദേവിയാണെന്നൊക്കെ ഘോരഘോരം പ്രസംഗിക്കുകയും സോഷ്യൽ മീഡിയകളിലും ആനുകാലികങ്ങളിലും എഴുതി തള്ളുകയും ചെയ്തിട്ട് സ്വന്തം വീട്ടിലെ പെണ്ണിന്റെ ഉടുപ്പിൽ കുറച്ചു…

Read More

ഒന്നാം ഭാഗം. https://koottaksharangal.com/charithram/20240204-shasthri-1/ സമയം 1:30 AM – ജനുവരി 11. ഇന്ത്യൻ ജനതയ്ക്ക് നൽകാൻ മനസ്സിൽ സൂക്ഷിച്ച ശുഭവാർത്തയുമായി ഡാച്ചയിലെ 545 ആം നമ്പർ മുറിയിലേക്ക് ഉറങ്ങാൻ പോയ ശാസ്ത്രി പുലരി കാണാൻ നിൽക്കാതെ മരണത്തിന്റെ കരാറിൽ ഒപ്പ് വച്ചു. താഷ്കന്റിൽ വച്ച് അദ്ദേഹത്തിന്റെ ശരീരം പരിശോധിച്ച മെഡിക്കൽ സംഘം ഹാർട്ട് അറ്റാക്ക് എന്ന് റിപ്പോർട്ട് നൽകി. പിറ്റേന്ന് ഉച്ചയോടെ പ്രത്യേക വിമാനം ഭൗതിക ശരീരവുമായി ഡൽഹിക്ക് പറക്കുകയും ചെയ്തു. 📍അറ്റാക്കോ അതോ കൊലപാതകമോ? ശാസ്ത്രിയുടേത് ഒരു സാധാരണ അറ്റാക്ക് അല്ലെന്നും അതൊരു കൊലപാതകമാണെന്നുമുള്ള വാദം രഹസ്യമായി ചർച്ച ചെയ്യപ്പെട്ട് തുടങ്ങി. ആ വാദം കേവല സംശയമായിരുന്നില്ല. ശാസ്ത്രി മരിച്ച അന്ന് രാത്രി തൊട്ട് ഭൗതിക ശരീരം അഗ്നിയിൽ ദഹിക്കും വരെ നീണ്ടു നിന്ന ദുരൂഹതകൾ, മരണത്തിൽ കൂടുതൽ അന്വേഷണം നടത്താൻ സർക്കാർ താത്പര്യം കാണിക്കാതിരുന്നത്, ശാസ്ത്രിയുടെ പല പേഴ്സണൽ വസ്തുക്കളും കാണാതായത്. അങ്ങനെ ദുരൂഹതകളുടെ ഒരു വലയം തന്നെയുണ്ടായിരുന്നു.…

Read More

അധികാരത്തിന്റെ ഗർവ്വില്ലാതെ രാജ്യം ഭരിച്ച ഒരു മനുഷ്യൻ. കടുദാരിദ്രത്തിൽ അമേരിക്കയുടെ വിമാനങ്ങൾ കൊണ്ട് വരുന്ന ഗോതമ്പിനായി കാത്തിരുന്ന ജനതയ്ക്ക് മുൻപിൽ ഹരിത വിപ്ലവം സൃഷ്‌ടിച്ച നേതാവ്. ശത്രുവിന്ശ നേരേ ശക്തമായി തിരിച്ചടിക്കാൻ ഉത്തരവിട്ട പ്രധാന മന്ത്രി. ഒടുവിൽ ദുരൂഹതകൾ മാത്രം ബാക്കിയാക്കി മറഞ്ഞു പോയ വ്യക്തി, ലാൽബഹദൂർ ശാസ്ത്രി. അന്വേഷണ – പുനഃരന്വേഷണങ്ങളുടെ നീണ്ട നിര പോലുമില്ലാതെ ഇന്നും തുടരുന്ന ഇന്ത്യയുടെ രണ്ടാമത്തെ പ്രധാന മന്ത്രിയുടെ ജീവിതത്തിലേക്കും മരണ രഹസ്യത്തിലേക്കും ഒന്ന് തിരിച്ചു പോകാം. 📍ബാല്യം, സ്വാതന്ത്ര്യസമരം ഉത്തർപ്രദേശിലെ മുഗൾസരയിൽ 1904 ഒക്ടോബർ രണ്ടിനാണ് ലാൽബഹദൂർ ജനിച്ചത്. ജാതി വാൽ പണ്ടേ ഉപേക്ഷിച്ചെങ്കിലും കാശി വിദ്യാപീഠത്തിലെ പഠനശേഷം 1926-ൽ ശാസ്ത്രി എന്ന ബഹുമതി ലഭിച്ചതോടെ പേര് ലാൽബഹദൂർ ശാസ്ത്രിയെന്നായി. {ശാസ്ത്രി ജാതിയല്ല} നിസ്സഹകരണ പ്രസ്ഥാനവും സത്യാഗ്രഹവുമടക്കമുള്ള ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന് 1940-ൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഒൻപത് വർഷത്തോളം ജയിൽ വാസം. 📍രാഷ്ട്രീയത്തിലേക്ക്. 47 ൽ ഇന്ത്യ സ്വാതന്ത്രം നേടിയ ശേഷം…

Read More

എങ്ങനെ സാധിച്ചു? എന്ത്? അല്ല ബ്ലോഗർ ഓഫ് ദി വീക്ക് ആയത് എങ്ങനെ? കൂട്ടക്ഷരങ്ങളിൽ ബ്ലോഗ്ഗർ ഓഫ് ദി വീക്ക് ആയതിന് ശേഷം സുഹൃത്തുക്കളുമായി നടന്ന സംഭാഷണത്തിലെ ഒരു ഭാഗമാണ് മുകളിൽ. സത്യത്തിൽ അതിന് പിന്നിൽ വലിയ മായാജാലമൊന്നുമില്ല. ഒന്ന് മനസ്സ് വച്ചാൽ ആർക്കും സ്വന്തം രചനകൾ ടോപ് ലെവലിലെത്തിക്കാൻ സാധിക്കും, പക്ഷേ മനസ്സ് വയ്ക്കണം. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറഞ്ഞു തരാം. 1 – ആകർഷകമായ തലക്കെട്ട്. ഒരു രചനയുടെ തലക്കെട്ടെന്ന് പറയുന്നത് കൊമ്പന് നെറ്റിപ്പട്ടം പോലെയാണ്. രചനയുമായി പുലബന്ധം പോലുമില്ലാത്ത തലക്കെട്ട് നൽകരുത്, നൽകുന്ന തലക്കെട്ട് കണ്ടാൽ ഇതൊന്ന് വായിക്കാമെന്ന് ആളുകൾക്ക് തോന്നൽ ഉണ്ടാവുകയും വേണം. 2 – മുഖചിത്രം. ചിത്രം നോക്കി വാരിക വാങ്ങിയ ഒരു കാലമുണ്ടായിരുന്നു ഗഡീ.. ഹൈ.. ഹൈ പറഞ്ഞു വന്നത് അതല്ലാ ട്ടൊ.. കവർ ചിത്രം കണ്ടാലും കഥ വായിക്കാനുള്ള ഒരു ത്വര വായനക്കാർക്ക് ഉണ്ടാകും, ഇല്ലെങ്കിൽ ഉണ്ടാക്കണം. അപ്പോൾ അതിനനുസരിച്ച് ചിത്രം…

Read More

സ്വയംഭോഗം {masturbation} അയ്യേ. മോശം! എന്ന് പറയാൻ വരട്ടെ, അങ്ങനെ അകറ്റി നിർത്തേണ്ട മോശം കാര്യമൊന്നുമല്ല ഈ സ്വയംഭോഗം. ലോകത്താകമാനമുള്ള ജീവിവർഗങ്ങളിൽ കാണപ്പെടുന്ന പ്രധാന ലൈംഗികാസ്വാദനങ്ങളിൽ പ്രാധാനപ്പെട്ട ഒന്നാണ് സ്വയംഭോഗം. മനുഷ്യൻ മാത്രമാണ് സ്വയംഭോഗം ചെയ്യുന്നതെന്ന് കരുതിയാൽ തെറ്റി. പക്ഷി മൃഗാദികളും ഇക്കാര്യത്തിൽ അഗ്രഗണ്യരാണ്. ലൈംഗിക ചിന്തകൾ ഉടലെടുക്കുമ്പോഴാണ് സാധാരണയായി വ്യക്തികളും പക്ഷി മൃഗാദികളും സ്വയംഭോഗം ചെയ്യുന്നത്. ഇത് വഴി മാനസിക സംതൃപ്തിയുണ്ടാകുന്നു. ലൈംഗികാവയവങ്ങളെ സ്വന്തം കൈകളാലോ, മറ്റ് മാർഗ്ഗങ്ങളിലൂടെയോ ഉത്തേജിപ്പിച്ച് രതിമൂർച്ഛ കണ്ടെത്തുന്ന പ്രക്രിയയാണ് സ്വയംഭോഗം. മനുഷ്യരിൽ സ്ത്രീകളും പുരുഷന്മാരും സ്വയംഭോഗത്തിലൂടെ ആത്മസംതൃപ്തി കണ്ടെത്താറുണ്ട്. സ്വയംഭോഗമെന്നാൽ മഹാപരാധമാണെന്ന ചിന്തകളും വിശ്വാസങ്ങളും നിലനിന്നിരുന്ന, ഇപ്പോഴും നിലനിൽക്കുന്ന ഒരു സാഹചര്യമുണ്ട്. മതങ്ങളും വിശ്വാസങ്ങളുമാണ് എതിർപ്പ് ഉന്നയിക്കുന്ന പ്രധാന ഘടകം. പാശ്ചാത്യ മതങ്ങളായ യഹൂദ, ക്രിസ്ത്യൻ, ഇസ്ലാം എന്നിവ സ്വയംഭോഗം പാപമാണെന്ന് അനുശാസിക്കുന്നു. ഒരു വിഭാഗം ജനത ഇവ രതിവൈകൃതവും മാനസികരോഗവുമായി കണക്കാക്കുന്നു. സ്വയംഭോഗം ചെയ്‌താൽ ശരീരം മെലിയും, പുരുഷന്മാരിൽ ബീജത്തിന്റെ അളവ് കുറയും,…

Read More

1838ൽ ബ്രിട്ടീഷ് മിലിറ്ററി എഞ്ചിനീയറായിരുന്ന ക്യാപ്റ്റൻ ടി.എസ്.ബുർട്ട് ഒരു അസൈൻമെന്റിനായി ബുന്ദേൽഖണ്ഡിലെത്തി. ആ വരവ് അദ്ദേഹത്തിനും പിന്നീട് ലോകത്തിനും മുൻപിൽ വലിയൊരു വിസ്മയം തീർക്കുകയായിരുന്നു. ആ വിസ്മയത്തിന്റെ പേരാണ് ഖജുരാഹോ. മദ്ധ്യപ്രദേശിലെ ചത്തർപുർ ജില്ലയിലെ ഝാൻസിയിൽ നിന്ന് 175 കിലോമീറ്റർ തെക്കുകിഴക്ക് ദിശയിലേക്ക് സഞ്ചരിച്ചാൽ മധ്യകാല ഭാരതത്തിലെ ശക്തരായ ചന്ദേല രാജവംശത്തിന്റെ ശേഷിപ്പായ ഖജുരാഹോയിലെത്താം. വാരണാസിക്കു പടിഞ്ഞാറ് തൊട്ട് ഗംഗയുടെ തെക്ക് വരെയും പരന്ന് കിടക്കുന്ന ബുന്ദേൽഖണ്ഡ് വനത്തിനു നടുവിലാണ് ഖജുരാഹോ സ്ഥിതിചെയ്യുന്നത്. പുരാതനമായ ഹിന്ദു- ജൈന ക്ഷേത്രങ്ങൾ ഇടകലർന്ന സമുച്ചയങ്ങളാണിവ. BCE 950 നും 1050 നും ഇടയിൽ ഇവിടം ഭരിച്ച ചന്ദേല രാജവംശത്തിലെ രാജാക്കന്മാരാണ് മിക്ക ക്ഷേത്രങ്ങളും പണി കഴിപ്പിച്ചത്. അതിൽത്തന്നെ ചന്ദ്രവർമ്മനെന്ന രാജാവാണ് ഇന്ന് കാണുന്ന രതിശില്പങ്ങൾ നിറഞ്ഞ ക്ഷേത്രങ്ങൾ പണി കഴിപ്പിച്ചത്. ക്ഷേത്രങ്ങളുടെ ഭിത്തിയിലും താഴികക്കുടങ്ങളിലും, സോപാനപ്പടികളിലുമൊക്കെ ഇങ്ങനെ രതിയുടെ വിവിധ ഭാവങ്ങൾ കൊത്തി വയ്ക്കാൻ കാരണമായതിന് പിന്നിൽ വളരെ രസകരമായ ഒരു കഥയുണ്ട്. അതിങ്ങനെയാണ്.…

Read More

അബുദം അഥവാ കാൻസർ, കേൾക്കുമ്പോൾത്തന്നെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒന്നാണ് കാൻസർ. പലവിധ കാൻസറുകളിൽ ഒന്നാണ് സ്തനാർബുദം { Breast cancer}. സ്തനകോശങ്ങൾക്കുണ്ടാകുന്ന അമിത വളർച്ചയാണ് സ്തനാർബുദത്തിന് കാരണമാകുന്നത്. സാധാരണ സ്ത്രീകളിലാണ് ഈ അസുഖം കൂടുതലായി കാണപ്പെടുന്നതെങ്കിലും പുരുഷന്മാർക്കുമുണ്ടാകും. 100 സ്തനാർബുദങ്ങളെടുത്താൽ അതിൽ ഒരെണ്ണം പുരുഷനിൽ കാണപ്പെടുന്നു. ലോകത്താകമാനമുള്ള അർബുദ രോഗങ്ങളെടുത്താൽ ഏറ്റവും കൂടുതലുണ്ടാകുന്ന രണ്ടാമത്തെ അർബുദമാണ് സ്തനാർബുദമെന്ന് കാണാം. അർബുദം മൂലമുള്ള മരണങ്ങളിൽ അഞ്ചാം സ്ഥാനവും. 2005-ൽ ലോകത്താകമാനം 5,02,000 മരണങ്ങളാണ് സ്തനാർബുദത്താൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പാലുല്പാദിപ്പിക്കുന്ന ഗ്രന്ഥികൾ, ക്ഷീര വഹന നാളികൾ എന്നിവയിലാണ് പ്രധാനമായും സ്തനാർബുദം കാണപ്പെടുന്നത്. പല തരത്തിലുള്ള സ്തനാർബുദങ്ങളുണ്ടെങ്കിലും ഏറ്റവും സാധാരണമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് പാൽ നാളങ്ങളിൽ (മുലക്കണ്ണിലേക്ക് പാൽ ഒഴുകുന്ന ഭാഗങ്ങൾ) ബാധിക്കപ്പെടുന്ന ഡക്റ്റൽ കാർസിനോമയാണ്. കാരണങ്ങൾ / സാധ്യതകൾ. 📍കൂടുതൽ കലോറി അടങ്ങിയ ആഹാരങ്ങൾ, ചുവന്ന മാംസത്തിന്റെ { മട്ടൻ, ബീഫ്‌, മ്ലാവ് വർഗ്ഗങ്ങൾ }അമിത ഉപയോഗം, അമിതമായ മദ്യപാനം എന്നിവ ബ്രെസ്റ്റ് കാൻസർ…

Read More

ലോകത്തെവിടെയിരുന്നും ആർക്ക് ആരോട് വേണമെങ്കിലും ചർച്ച ചെയ്യാവുന്ന വിഷയങ്ങൾ അനവധിയാണ്. മനുഷ്യന്റെ പരിണാമസിദ്ധാന്തത്തിൽ തുടങ്ങി രാഷ്ട്രീയം, മതം, ജാതി, വർണവർഗ്ഗങ്ങൾ ഭരണകൂടത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും തൊട്ട് ഭൂഗോളത്തിന്റെ സ്പന്ദനം ചാക്കോ മാഷിന്റെ മാത്തമാറ്റിക്സിലാണോ അതോ അച്ചു തണ്ടെന്ന് വിളിക്കുന്ന ഇല്ലാത്ത തണ്ടിലാണോ എന്ന് വരെയും മലയാളിയുടെ ചർച്ചകളിൽ വിരുന്ന് വരും, പക്ഷേ പരമപ്രധാനങ്ങളിലൊന്നായ ലൈംഗികതയെപ്പറ്റി എന്തെങ്കിലും മിണ്ടിപ്പോയാൽ അവിടെ തീർന്നു. പറയുന്ന വ്യക്തി അല്ലെങ്കിൽ വ്യക്തികൾ രാജ്‌ഞിയോ രാജാവോ പ്രജയോ സമ്പന്നനോ യാചകനോ വെളുത്തവനോ കറുത്തവനോ പണ്ഡിതനോ പാമരനോ ആകട്ടെ എത്ര വലിയ നന്മയുടെ ആൽമരമായാലും ശരി അവർക്കൊരു പുതിയ പട്ടം കിട്ടും – കാമഭ്രാന്തൻ/ ഭ്രാന്തി. കഴിഞ്ഞു. പിന്നെയങ്ങോട്ട് അർത്ഥം വച്ച നേട്ടങ്ങളും ചിരികളും മുട്ടിന് മുട്ടിന് അസഭ്യവർഷങ്ങളും തേടി വരും. സത്യത്തിൽ എന്തിനാണ് ലൈംഗികത അല്ലെങ്കിൽ സെക്സ് എന്ന വാക്കിനോട് ഇത്രയും അസഹിഷ്ണുത? അങ്ങനെയൊന്ന് കേൾക്കുമ്പോൾ കണ്ണും കാതും പൊത്തി അയ്യേ എന്ന് ആട്ടിത്തുപ്പി മുഖം ചുളിക്കുന്നത്? ഇങ്ങനെ…

Read More

“ഇത് വായിക്കുന്ന നിങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ആത്മഹത്യ ചെയ്യാമെന്ന തോന്നലുണ്ടായവരാകും”. അവരൊരു ഡോക്ടറല്ലേ വിവരവും വിദ്യാഭ്യാസവുമില്ലേ? എന്നിട്ട് ആത്മഹത്യ ചെയ്തേക്കുന്നു. യുവ ഡോക്ടറിന്റെ ആത്മഹത്യയ്ക്ക് പലയിടത്തും ഞാൻ കണ്ടതും കേട്ടതുമായ വാക്കുകളാണ് മുകളിൽ. മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് യുവത്വങ്ങളാണ് ആത്മഹത്യ ചെയ്‍തത്. ഒരാൾ ഡോക്ടർ, ഒരാൾ അഡ്വക്കേറ്റ്. വിവരവും വിദ്യാഭ്യാസവുമുള്ളത് കൊണ്ട് ആത്മഹത്യ ചെയ്യാൻ പാടില്ല എന്നൊന്നുമില്ല. ഇതിനൊക്കെയപ്പുറം മനസ്സ് എന്നൊരു സാധനമുണ്ട്, ആത്മഹത്യയിലേക്ക് നടന്നു പോയവരുടെ മനസ്സറിഞ്ഞ എത്ര പേരുണ്ട്? പ്രതീക്ഷകളുടെ അവസാന കണികയും അണഞ്ഞ് ഒറ്റപ്പെടലിന്റെ അങ്ങേയറ്റത്ത് നിന്നാണ് ആത്മഹത്യയെന്ന ഇരുട്ടിലേക്ക് മനുഷ്യൻ കാലെടുത്ത് വയ്ക്കുന്നത്. മരണത്തിലേക്ക് നടന്നകലും മുൻപ് അവരൊരിക്കൽ കൂടി ഒരു പിൻവിളിക്ക് കാതോർത്ത് കാണും. ആരുമൊരാശ്രയമില്ലെന്ന തോന്നലാണ് ഓരോ മനുഷ്യനേയും സ്വയമില്ലായ്മയിലേക്ക് തള്ളി വിടുന്നത്. ആരും മാസങ്ങളെടുത്ത് തയ്യാറാക്കിയ പ്ലാൻ അനുസരിച്ചല്ല ആത്മഹത്യ ചെയ്യുന്നത്, താളം തെറ്റിപ്പോകുന്ന മനസ്സിൽ ഒരു സെക്കന്റ് കൊണ്ട് ഉരുത്തിരിയുന്ന തോന്നലാണ് ഒരു മുഴം കയറിലോ ബ്ലേഡിലോ തുടങ്ങി അനേക…

Read More