Author: Aman Eden

Blogger

ഈയിടെ ഞാനും ഭാര്യയും കൂടി വൃദ്ധരും അസുഖബാധിതരുമായി കിടക്കുന്ന ബന്ധുക്കളെയും പരിചയക്കാരെയും സന്ദർശിക്കാൻ വേണ്ടി ഇറങ്ങിയിരുന്നു. ഞങ്ങളുടെ റൂട്ടീൻ പ്രക്രിയകളിൽ ഒന്നാണത്. ഇപ്പോഴാണെങ്കിൽ മനസ്സിനെ ഡൈവേർറ്റ് ചെയ്യാൻ അത്യാവശ്യവും. എല്ലാവരെയും ആദ്യമേ വിളിച്ചു അവർക്കാഗ്രഹമുള്ള ഭക്ഷ്യ വസ്തുക്കൾ എന്താണ് വേണ്ടത് എന്നു ചോദിച്ചു, കഴിയുന്ന രീതിയിൽ കുറച്ചെങ്കിലും വാങ്ങിയാണ് ഞങ്ങൾ പോകാറുള്ളത്. ലളിതമായിരിക്കും പലരുടെയും ആവശ്യങ്ങൾ. കടലമിഠായി അരിമുറുക്ക് അവിലും ശർക്കരയും നിലക്കടല റോബസ്റ്റ പഴം അങ്ങനെയങ്ങനെ ചെറിയ ചെറിയ മോഹങ്ങൾ. അവരുടേത് മാത്രമായി ലഭിക്കുമ്പോൾ ആ മുഖങ്ങളിലെ പ്രകാശം ഒന്ന് കാണണം! അങ്ങനെ… പണ്ടത്തെ അയൽവാസിയായിരുന്ന ഒരാളുടെ വീട്ടിൽ, വയസ്സായ അവരുടെ വലിപ്പ പറയുന്ന പഴയ കഥകളും കേട്ടിരിക്കുമ്പോഴാണ് അവിടെയുള്ള പത്തു വയസ്സോളം പ്രായമുള്ള ഒരാൺകുട്ടിയെ ശ്രദ്ധിക്കുന്നത്. അതുവരെ അവനെയവിടെ കണ്ടില്ലായിരുന്നു. ഹൈപ്പർ ആക്റ്റീവ് ആണെന്ന് ഒരൊറ്റ നോട്ടത്തിൽ മനസ്സിലായി. അവൻ്റെ ഓരോ ചലനത്തിലും ആ വീട്ടുകാർ രൂക്ഷമായി പ്രതികരിക്കുന്നുണ്ട്. എനിക്കാകെ വിഷമമായി. അവനെ വിളിച്ചു മടിയിലിരുത്തി. ഓരോന്ന് ചോദിച്ചു…

Read More