Author: Anila Sudish

Just a simple home maker...

ഓർമ്മയുണ്ടോ നിങ്ങൾക്കെന്നെ… എങ്ങനെ മറക്കാനാ ല്ലേ… എത്ര രസമായിരുന്നു നമ്മുടെ ബാല്യകാലം… ‘നമ്മുടെ ബാല്യകാലം’ എന്ന് പറയാൻ മാത്രം എനിക്കത്ര വയസ്സായിട്ടൊന്നുമില്ല്യാല്ലൊ ല്ലേ… നിങ്ങൾക്കൊക്കെയല്ലേ പ്രായമായത്… എനിക്കെപ്പോഴും ബാല്യം തന്നെ… അതോണ്ടല്ലേ പ്രായമായവർക്ക് വരെ എന്നെ കാണുമ്പോൾ മനസ്സില് ബാല്യം പൂക്കുന്നത്… പണ്ടൊക്കെ ഓണത്തിനു എന്നെ കെട്ടിക്കഴിഞ്ഞാൽ പിന്നെ വേനലവധി കഴിഞ്ഞ് മഴക്കാലം തുടങ്ങുമ്പോഴേ അഴിക്കാറുണ്ടായിരുന്നുള്ളൂ… പിന്നെ പോയിപ്പോയി അത് വേനലവധിക്കാലത്ത് മാത്രമായി… ഓണത്തിനു പുതിയ പുതിയ സിനിമകളൊക്കെ ടീവീല് വരുമ്പോ അത് കാണാൻ ഇരിക്ക്യോ അതോ പിന്നെ ഊഞ്ഞാലാടാൻ വര്യോ… ഹല്ലാ പിന്നെ… വേനലവധിക്ക് പിന്നെ വീട്ടിലിരുന്നു ഉഷ്ണിച്ചുരുകുമ്പോൾപിള്ളേരെല്ലാരും കൂടി ഓടിവന്നു എന്റെ മടിയിലിരുന്നാടാൻ ഒരു മത്സരമാണ്… ഒരാൾക്ക്‌ പത്താട്ടം, അല്ലെങ്കിൽ ഇരുപതാട്ടം… അങ്ങനെ അങ്ങനെ… അതിനുള്ളിൽ ആരാണ് ഏറ്റവും ഉയരത്തിലാടി മാവിന്റെ തുഞ്ചത്തുള്ള കൊമ്പിലെ ഇലയിൽ തൊടുന്നത്, അവരായിരിക്കും വിജയി… ആ കളി കഴിഞ്ഞാൽ പിന്നെ ആരെയെങ്കിലും ഒരാളെ എന്റെ മടിയിലിരുത്തി പിരിച്ചു കറക്കും… പിന്നെ വിടുമ്പോൾ ഒരു…

Read More