Author: Anish Francis

“അലന്‍ മാത്യു എന്ന പത്തു വയസ്സുള്ള കുട്ടിയുടെ മരണം നാടിനെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. ‍ നമ്മുടെ പ്രതിനിധി സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീ വിജയന്‍നായര്‍ക്കൊപ്പമുണ്ട്. പറയൂ സര്‍, എന്താണ് പോലീസിന്റെ നിഗമനം?” ചാനല്‍ അവതാരക പറയുന്നത് കേട്ട് പോള്‍ തരകന്‍ തന്റെ നരച്ച കണ്‍പുരികങ്ങള്‍ ചുളിച്ചുകൊണ്ട് ടി. വിയിലേക്ക് സൂക്ഷിച്ചുനോക്കി. ഓള്‍ഡ്‌ ഏജ് ഹോമിനു തൊട്ടടുത്തായിരുന്നു ആ മരണം നടന്നത്.   “ഇതൊരു ആത്മഹത്യ തന്നെയാണ്. കുട്ടിയുടെ വീട്ടുകാരും ക്ലാസിലെ മറ്റു കുട്ടികളുമായി ഞങ്ങള്‍ സംസാരിക്കുന്നുണ്ട്.. ” പോള്‍ തരകന്‍ ടി. വി സ്ക്രീനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വാക്കുകളും ആ മുഖവും പരിശോധിച്ചു. ഓഫിസറുടെ കണ്ണുകള്‍ ചോദ്യകര്‍ത്താവില്‍നിന്ന് തെന്നിമാറുന്നു. ഒരു കൈ പാന്റിന്റെ ഇടത്തെ പോക്കറ്റില്‍ താഴ്ന്നിരിക്കുന്നു.. മറുകൈ കൊണ്ട് ഇടക്കിടക്ക് ചെവിയുടെ പുറകില്‍ ചൊറിയുന്നുണ്ട്. കൊമ്പന്‍മീശയില്‍ തലോടി പോള്‍തരകന്‍ പിറുപിറുത്തു.   “റെസ്റ്റ്ലെസ്. ഈ ഓഫീസര്‍ക്ക് ആ മരണത്തിന്റെ കാര്യത്തില്‍ സംശയമുണ്ട്. ”  ഇത് പോലൊരു മരണം പണ്ട് സര്‍വീസിലിരുന്നപ്പോള്‍ അന്വേഷിച്ചതാണ്. പള്ളിപരിസരത്തോ മറ്റോ…

Read More

വസന്ത് മരിച്ച് ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ഞാനവനെ ക്ഷേത്രനഗരത്തിലെ പൂച്ചന്തയിൽ വച്ച് കണ്ടുമുട്ടി. ഞാൻ കാണുമ്പോൾ പൂക്കൂനകളുടെ ഇടയിൽ നിന്നുകൊണ്ട് അവൻ കച്ചവടക്കാരികളുമായി വിലപേശുകയായിരുന്നു. കറുപ്പിൽ വെളുത്ത ചതുരങ്ങൾ ഉള്ള ഒരു ലുങ്കിയും”എവരിതിംഗ് ഹാപ്പൻസ്‌ ഫോർ എ റീസൺ “ എന്ന് എഴുതിയ ടീഷർട്ടുമായിരുന്നു അവൻ ധരിച്ചിരുന്നത്. അവന്റെ വസ്ത്രങ്ങൾ കണ്ടാണ്‌ ഞാനവനെ തിരിച്ചറിഞ്ഞത്. ഞാനവനെ കൊല്ലുമ്പോഴും അവന് ഇതേ വേഷമായിരുന്നു. ഞാനവന്റെ തോളിൽ സ്പർശിച്ചു. എന്റെ വിരൽ പൊള്ളി. പകൽ മുഴുവൻ വെയിലേറ്റു കിടന്ന ഒരു പാറയുടെ മുകളിൽ സന്ധ്യാകുമ്പോഴും ബാക്കിയാകുന്ന ചൂട്. മരിച്ചവന്റെ ചൂട്. “വസന്ത് .” ഞാൻ വിളിച്ചു. അവൻ എന്നെ തിരിഞ്ഞു നോക്കി. അവന്റെ മുഖത്ത് കുറ്റപ്പെടുത്തൽ ഉണ്ടായിരുന്നു. “നീ എന്തിനാണ് ഇങ്ങോട്ട് തിരിച്ചു വന്നത് ?” വസന്ത് ചോദിച്ചു. “ഇത്രയും വർഷമായില്ലേ? പോലീസ് ഇപ്പോൾ എന്നെ അന്വേഷിക്കുന്നുണ്ടാവില്ല. ആരും ഓർക്കുന്നുണ്ടാവില്ല.” “ചത്തവനെ മറന്നാലും. കൊന്നവനെ ആരും മറക്കില്ല.” വസന്ത് പറഞ്ഞു. ഞാനവനെ ചോദ്യഭാവത്തിൽ നോക്കി.…

Read More

ഏഴു ഹെയര്‍പിന്‍വളവുകള്‍ കടന്നു ബസ് ചമ്പാഗലിയിലെത്തി. മഴ തുടങ്ങിയിരുന്നു. സീമ വിന്‍ഡോസീറ്റിലിരുന്നു നല്ല ഉറക്കത്തിലായിരുന്നു. മഴത്തുള്ളികള്‍ അവളെ ഉണര്‍ത്തി. ബസ് അപ്പോഴേക്കും ചമ്പാഗലിയില്‍ നിന്ന് നീങ്ങിയിരുന്നു. “ആളിറങ്ങാനുണ്ട്.” സീമ ചാടിയെഴുന്നേറ്റു വിളിച്ചു പറഞ്ഞു. ഏറ്റവും പിറകിലെ സീറ്റില്‍ ഉറക്കംതൂങ്ങിയിരുന്ന കണ്ടക്ടര്‍ അവളെ അനിഷ്ടത്തോടെ നോക്കി. പിന്നെ ബെല്ലടിച്ചു. നല്ല മഞ്ഞുണ്ട്. സീമ സാരിയുടെ തുമ്പ് തല വഴി ചുറ്റി. ഉച്ച നേരമായാലും ഈ പ്രദേശമാകെ ചാറ്റല്‍ മഴയും മഞ്ഞുമാണ്. പതിനൊന്നു ഹെയര്‍പിന്‍ വളവുകള്‍ കടന്നാണ് ചുരം അവസാനിക്കുന്നത്. വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ നിര്‍മ്മിച്ച സിമന്റ് വേലിക്കെട്ടിനിടയിലൂടെ ചുവന്ന നിറമുള്ള കൊങ്ങിണിപ്പൂക്കള്‍ തിങ്ങി നില്‍ക്കുന്നു. സീമ വേലിക്കെട്ടിനരികിലെ പാറയില്‍ അല്‍പ്പനേരമിരുന്നു. അകലെ നീലച്ച മലകള്‍ക്ക് നേരെ ഒരുപറ്റം കിളികള്‍ പറന്ന് പോയി. നഗരത്തിലെ യൂണിവേഴ്സിറ്റിയില്‍ ഗവേഷകയാണ് സീമ. ഒരു പരിസ്ഥിതി പ്രോജക്ടിന്റെ ഭാഗമായാണ് അവളിവിടെ എത്തിയത്. ഇന്ന് കൂടിയേ സീമ ഈ മലമ്പ്രദേശത്തു തങ്ങൂ. നാളെ തിരിച്ചു വീണ്ടും നഗരത്തിലേക്ക്… സത്യത്തില്‍ രണ്ടു ദിവസം…

Read More