Author: Anitha Ammanath

ഇന്ന് ഉച്ചയ്ക്ക് കടയിൽ നിന്നും പഴയൊരു ശീലത്തിന്റെ ഓർമയിൽ വെറുതെ ഒരു വൈറ്റ് ചോക്കോലേറ്റ് വാങ്ങി. ചോക്കോലേറ്റിൽ വൈറ്റ് ചോക്കലേറ്റ് മാത്രമേ മിന്നുവിന് കൊടുക്കാവൂ എന്ന് ഡോക്ടർ അവൾക്ക് ന്യുമോണിയ വന്ന ശേഷം പറഞ്ഞിരുന്നു. വാങ്ങിയപ്പോഴേ എടുക്കാൻ തോന്നിയെങ്കിലും രാത്രി വീട്ടിൽ പോയിട്ട് എടുക്കാം എന്ന് വിചാരിച്ചു. ജോലി കഴിഞ്ഞ് പതിവു പോലെ പാട്ടും ചെവിയിൽ വെച്ച് ട്രെയിനിൽ കയറി. സാധാരണ ഇരിക്കാറുള്ള സീറ്റിൽ ഏതോ ഒരു സ്ത്രീ ഇരിക്കുന്നു. പിന്നെ നോക്കുമ്പോൾ ഒരു ഫാമിലി ഇരിക്കുന്നത് കണ്ടപ്പോൾ അവിടെ ചെന്നിരുന്നു. ഭാര്യയും ഭർത്താവും അവരുടെ ഏകദേശം എട്ട് വയസ് തോന്നിക്കുന്ന മകളും. ഞാൻ ബാഗിൽ നിന്നും മൊബൈൽ എടുത്തപ്പോൾ അതിൽ മിന്നുവിന്റെ ഫോട്ടോ കണ്ടിട്ടാവണം ആ സ്ത്രീ സൂക്ഷിച്ച് നോക്കുന്നത് കണ്ടു. എല്ലാവരും വളരെ സന്തോഷത്തിലാണ്. സെൽഫി എത്ര എടുത്തും മതിയാകുന്നില്ല. അവർ അച്ഛന്റെ ജോലിസ്ഥലം കാണാൻ, നാട്ടിൽനിന്നും വന്നവർ ആണെന്ന് മനസിലായി. വാ തോരാതെ കാഴ്ചകളെക്കുറിച്ച് പറഞ്ഞു കൊണ്ടേ…

Read More