Author: Anuja V S

I think it can not be explained.

സോപ്പ് കയ്യിൽ നിന്നും വഴുതി വീഴുന്ന പോലെ പ്രസവിക്കാമെന്നു കരുതിയ യുവതിക്കു സംഭവിച്ചത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും! ട്ടും!ട്ടും! ചന്തുവിനെ സോപ്പ് പോലെ പെറ്റിട്ടിട്ട് എണീച്ചു പോയി കുളിച്ചിട്ടു ഒരു ഫാമിലി ഫോട്ടോ എടുക്കണമെന്ന് കരുതിയാണ് ഞാൻ ആശുപത്രിയിൽ അഡ്മിറ്റ്‌ ആകുന്നത്. ആദ്യത്തേത് “സുഖ പ്രസവം” ആയിരുന്നത് കൊണ്ട് രണ്ടാമത്തേത് അതിലും സുഖം ആയിരിക്കും എന്നാണ് പൊതുവിജ്ഞാനകോശങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്. എന്നാലും ഓരോ തവണയും PV ചെയ്തിട്ടു ഡോക്ടർ പറയും “ഓഹ് ഒന്നുമായിട്ടില്ല ” *****കുറച്ചു ഫ്ലാഷ് ബാക്ക് ****** ചന്തു വയറ്റിൽ ഉണ്ടായി എന്നതറിയാതെ ജോലി സംബന്ധിയായ ട്രെയിനിങ് നു ബാംഗ്ലൂർലേക്ക് ബസിൽ പോയി അന്ന് ഞാൻ. ജോലി ചെയ്യുന്നത് സ്പോർട്സ് ഫോർ ഡെവലപ്പ്മെന്റ് ലായത് കൊണ്ട് ട്രെയിനിങ് ദിവസങ്ങളിൽ രാവിലെയും വൈകിട്ടും കഠിനമായ സ്പോർട്സ് പരിപാടികളിൽ പങ്കെടുത്തു. അതും കഴിഞ്ഞു ഞങ്ങൾ സഹപ്രവർത്തകർ എല്ലാം കൂടി മണിക്കൂറുകൾ ഓളം handball എടുത്തു മങ്കി കളിച്ചു. ഒരു ദിവസം…

Read More