Author: Aparna V R

Independent writer… Love reading.. Writing… Fall for nature

“ഈ അവധിക്ക് ഞാൻ അങ്ങോട്ട് വരുന്നു.. ” സാധാരണ ഗതിയിൽ അയാൾ സംസാരിക്കുമ്പോൾ അവൾ പകുതി മാത്രമേ ശ്രദ്ധിക്കാറുള്ളു.. മിക്കവാറും പുസ്തകം വായിക്കുകയായിരിക്കും, അല്ലെങ്കിൽ കയ്യിലുള്ള പേന വച്ചു എന്തെങ്കിലും കുത്തിവരയ്ക്കും.. ഫോൺ വയ്ക്കുമ്പോഴേക്കും അവൾ ഒരു ഡൂഡിൽ ആർട്ട്‌ ചെയ്തെടുത്തിട്ടുണ്ടാവും. പെട്ടെന്ന് ആണ് മനസിനെ അലോസരപ്പെടുത്തുന്ന എന്തോ കേട്ട പോലെ തോന്നിയെ.. വിശ്വസിക്കാൻ കഴിയാത്ത പോലെ അവൾ ചോദിച്ചു “എന്താ…?” അല്ല ഈ അവധിക്കു ഞാൻ അങ്ങോട്ട് വരും. അറബി ഇരുപത് ദിവസം ലീവ് അനുവദിച്ചു. കുറച്ചു നേരം അവൾക്ക്‌ എന്ത് പറയണം എന്നറിയാതെ നിന്നു. കാലിന്റെ അടിയിൽ നിന്നു എന്തോ ഒരു തരം വിറയൽ അരിച്ചു കേറുന്ന പോലെ.. അവളുടെ മൗനം സ്ഥായിയായ അവസ്ഥ ആയിരുന്നതിനാൽ അയാൾക്ക്‌ ഒന്നും തോന്നിയില്ല. അയാൾ തന്നെ തുടർന്നു. രാത്രിയാണ് ഫ്ലൈറ്റ് ബുക്ക്‌ ചെയ്തേക്കുന്നെ.. അവൾ മൂളി. ഫോൺ വച്ചു, വരച്ചുകൂട്ടിയെടുത്ത ചിത്രം അവൾ ചുരുട്ടി പുറത്തെക്ക്‌ എറിഞ്ഞു. എപ്പോഴും ആഹാരo തേടി…

Read More

പരീക്ഷിക്കരുത് കുഞ്ഞേ അമ്മയുടെ കൈക്കുള്ളം ചൂടരിച്ച കനലാണ് കണ്ടോ? പരീക്ഷിക്കരുത് കുഞ്ഞേ അമ്മ ഉടനടി രക്ഷസ്സായി നിന്റെ കുഞ്ഞിളം മേനിയെ നോവിക്കുമിപ്പോ… പരീക്ഷിക്കരുത് കുഞ്ഞേ നീ അമ്മയുടെ ഉള്ളംപിടയുന്നു.. ദയവായി ഒന്ന് കൂടെ നിൽക്കൂ… വയ്യെന്റെ കുഞ്ഞേ സിരകളിൽ സ്നേഹം തൊടുത്ത വഴികളിൽ സങ്കടങ്ങൾ..ഒറ്റമരങ്ങളായി നീറി നിൽക്കുന്നു. അയ്യോ അടിച്ചുപോയെല്ലോ കുരുന്നേ എന്തിനീ ക്രൂരത ഞാൻ നമ്മോടു ചെയ്തു? കരയല്ലേ കുഞ്ഞേ ഓമൽമഴയായി..വന്നെന്റെ ചങ്കിലെ ആളുന്ന തീ കെടുത്തൂ… വാ നമുക്കൊരു പൂതപാട്ടും പിന്നെ പൂതമ്മേടെ കുട്ടീടെ നല്ല കഥയും കൺചിമ്മാതെ ചൊല്ലി രസിച്ചിരിക്കാം… വേണ്ടാന്നു ഉറക്കെ ശഠിച്ചവനിങ്ങനെ നിലവിളിച്ചു.. “ഇനി ഞാനില്ലമ്മേ നിന്റെ കൂടെ കളിക്കാനുമില്ല പാടാനുമില്ല… ” കരഞ്ഞു കൊണ്ടവൻ പാഞ്ഞു ചെന്നച്ഛന്റെ തോളിൽ ചാരി താളബോധത്തോടൊരേങ്ങൽ മീട്ടി… ഇനി ഞാനുമെന്റെ രക്ഷസ്സിന്റെ ഉൾതുടിയും… പിന്നെ ആർദ്രമാം വിങ്ങലും കൂടെ വിതുമ്പി ഞെരിയുന്നോരേകാന്ത കണ്ണുനീരും. കരയല്ലേ അമ്മേ ഞാൻ അഞ്ചേന്നെഴുതി ദേ ശരിയല്ലേ വാ കാട്ടി തരാം… നിന്നോളം…

Read More

രണ്ടു സ്ത്രീകൾക്ക് ഇങ്ങനെ സ്നേഹിക്കാൻ കഴിക്കുമോടാ? കഴിയും… ചിലപ്പോ ഇതിലും മേലെയും സ്നേഹിച്ചെന്ന് വരാം ….” ഞാനും കൂടെയുള്ള ജേർണലിസ്റ്റ് വേണിയും ഇന്നലെ പടം കണ്ടിറങ്ങി അതിനെക്കുറിച്ചു സംസാരിക്കുകയായിരുന്നു. ഉള്ളൊഴുക്ക് കണ്ടു കുറെ നേരം മനസ്സ് ഒഴുകി കൊണ്ടേ ഇരുന്നു. എത്ര ഗംഭീരമായ അഭിനയമാണ് ഉർവശി മാഡം കാഴ്ച്ചവച്ചിരിക്കുന്നത്. തനതായ വ്യഥകളിൽ മുങ്ങി താഴുമ്പോഴും കൂടെയുള്ളവനെ ഇങ്ങനെ താങ്ങായി തണലായി കരുതലോടെ ചേർത്ത് പിടിച്ചു എത്ര മനോഹരമായി ഒരുവളെ സ്നേഹിക്കാം എന്ന് കാണിച്ചു തരുന്ന ക്രിസ്റ്റോ ടോമി മാജിക്‌. മരണവും പ്രണയവും തികച്ചും രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന ഫ്രെയിമുകളെ ഒരേ സിക്വൻസിൽ കോർത്തു കാഴ്‌ചക്കാരനിൽ ആരുടെ പക്ഷത്തു മനസ്സ് ചേർത്ത് നിർത്തണം എന്നറിയാതെ വൈകാരിക സങ്കീർണത ഒഴുക്കുന്ന നിമിഷങ്ങൾ. ടോക്സിക് ബന്ധങ്ങളെ തിരിച്ചറിയാൻ പെണ്ണിന് ചില വാക്കുകൾ ധാരാളമാണ്. എന്നാൽ മനസിലായിട്ടും അത് അംഗീകരിക്കാതെ കുഴിയിൽ ചാടി ജീവിതം നശിപ്പിച്ചിട്ടു കരഞ്ഞു തീർക്കുന്നതിൽ നിന്നും എത്രയോ വലുതാണ് ഇനിയും വൈകിയിട്ടില്ല എന്ന്…

Read More

അപ്പൂന് ഏകദേശം രണ്ടു വയസ്സ് മുതലേ കളിക്കുടുക്ക, മാജിക്‌ പോട്ട്, മിന്നാമിന്നി എല്ലാ കുഞ്ഞുവാവ പുസ്തകങ്ങളും വായിച്ചു കേൾക്കാൻ വലിയ ഇഷ്ടമായിരുന്നു. അതുവഴി ആണ് മിസ്റ്റർ കീടാണു സീരീസ്, സൂപ്പർ ഹീറോ മാസ്ക് ഉണ്ടാക്കൽ ഒക്കെ ഇഷ്ടമായി തുടങ്ങിയത്. കഥകൾ അവൻ ഒരുപാടു ഇഷ്ടപെടുന്നു എന്ന് കണ്ടപ്പോഴാണ് ബാലസാഹിത്യകാരൻ അജോയ് കുമാർ ചേട്ടന്റെ “സംശയാലുവായ പൂച്ചക്കുഞ്ഞ് ” എന്ന പുസ്തകത്തെ പറ്റി ഫേസ്ബുക്ക് വഴി അറിഞ്ഞത്. ബുക്ക്‌ന്റെ കവർപേജിലെ പൂച്ചക്കുഞ്ഞിനെ കണ്ടപ്പോൾ തന്നെ അപ്പൂനെ ആണ് എനിക്ക് ഓർമ വന്നത്. ഇത്തരത്തിൽ കുഞ്ഞുങ്ങൾക്ക് വേണ്ടി മാത്രമായി ഒരു ബുക്ക്‌ മലയാളത്തിൽ വളരെ വിരളമാണ് എന്ന് തോന്നുന്നു. ഓർഡർ ചെയ്തു ദിവസങ്ങൾക്കകം പൂച്ചക്കുഞ്ഞ് വീട്ടിലെത്തി. അവൻ എപ്പോഴും എല്ലാ ജീവജാലങ്ങളെയും കുട്ടൻ ചേർത്താണ് പറയാറുള്ളത്. പൂച്ചകുട്ടൻ, പട്ടിക്കുട്ടൻ, പാമ്പിന്റെ പടം കണ്ടാൽ പാമ്പ് കുട്ടൻ എന്ന് വരെ. അത് കൊണ്ട് തന്നെ പുസ്തകത്തിലെ കഥാപാത്രങ്ങളുമായി അവൻ പെട്ടെന്ന് ഇണങ്ങി. ഇത്രയേറെ നിറങ്ങൾ നിറഞ്ഞ ചിത്രങ്ങൾ..…

Read More