Author: ബീന S R

Beena@2024

എത്രനേരമായി ഈ മഴ തുടങ്ങിയിട്ട്. രാത്രി ഉറങ്ങുന്നതുവരെ മഴ ഉണ്ടായിരുന്നില്ല. എന്തോ ഒരു വലിയ ശബ്ദം കേട്ടാണ് പെട്ടന്ന് കണ്ണു തുറന്നത്. മുറിയിൽ വെളിച്ചമുണ്ട് ദാസേട്ടൻ കതകുതുറന്ന ശബ്ദം മായിരിക്കും കേട്ടത്. പുള്ളിക്കാരൻ എവിടെ എന്ന ചിന്തയോടെ ‘ദാസേട്ട’ എന്ന് വിളിച്ചുകൊണ്ടു കട്ടിലിൽ നിന്നും എഴുന്നേറ്റ് കാലുകൾ നിലത്തേക്ക് വയ്ക്കുമ്പോൾ തണുപ്പ് അരിച്ചുകയറുന്നു. ദൈവമേ മുറിക്കകം മുഴുവൻ വെള്ളം കയറിയോ ദാസേട്ടാ, മോനേ ഗിരി അയ്യോ എവിടെ നിങ്ങൾ വിളക്കുകൾ മിന്നുന്നു ഇപ്പോൾ അണയുമോ സ്വയം പറഞ്ഞുകൊണ്ട് മുട്ടോളം വെള്ളത്തിൽ വല്ല വിധേനയും മുൻവശത്തേക്ക് ചെന്നു മുറ്റത്തും തൊടിയിലും ഒക്കെ വെള്ളം തന്നെ. മിന്നിനിന്ന ബൾബുകൾ പെട്ടന്നണഞ്ഞു. ഈ ഇരുട്ടിലും മഴയത്തും അവരവിടേക്ക് പോയി എന്നചിന്തയോടെ ചുവരിൽ പിടിച്ചു തപ്പിതപ്പി വീണ്ടും കട്ടിലിൽ എത്തി. ഭാഗ്യം കട്ടിലിൽ വെള്ളം എത്തിയില്ല.. മൊബൈൽ തപ്പിയെടുത്തു ഗിരിയുടെ ഫോണിൽ വിളിച്ചു. അതിൽ റിങ് ഒണ്ട് എടുക്കുന്നില്ല. ദാസേട്ടനെയും വിളിച്ചു അതിലും ബെല്ലുണ്ട് എടുക്കുന്നില്ല.ഉള്ളിൽ വല്ലാത്തൊരു ഭയം…

Read More