Author: Binu Varghese

ബാല്യകാലത്തോടും നാടിനോടും ഒടുക്കത്തെപ്രേമം വിട്ടുമാറിയിട്ടില്ലാത്ത ഒരു പാവം. 10 വർഷത്തിൽ ഏറെ വിവിധ രാജ്യങ്ങളിൽ ജോലി ചയ്തു ലോക പരിചയവും അനവധി സുഹൃത്തുക്കളെയും സമ്പാദിച്ച, മറ്റുള്ളവരുടെ ദുഃഖം കാണാൻ ഇഷ്ടപ്പെടാത്ത, ജീവിക്കാൻ മാ‍ത്രമറിയാവുന്ന ഒരു ജന്മം കൈരളിപബ്ലിക്കേഷനും മഷികൂട്ടായ്മയും, ഒത്തുചേർന്ന ലാൽബാഗ്എക്സ്പ്രസ്സ്‌, കഥ പറയുന്ന ഗ്രാമങ്ങൾ എന്നീ പുസ്തകങ്ങളുടെ 26 എഴുത്തുകാരിൽ ഒരുവൻ…ഒരു വിദേശ കമ്പനിയിൽ ജോലി, അല്ലലില്ലാത്ത കുടുംബ ജീവിതം. ജാതി, മതം, വര്‍ഗ്ഗീയത, രാഷ്ട്രീയം എന്നിവയോടെതിര്‍പ്പ്‌, ഗ്രാമീണ നിഷ്കളങ്കതയില്‍ വിശ്വസിക്കുന്നവന്‍, പ്രവാസി,കയ്കുന്നതും മധുരിക്കുന്നതുമായ ഒരുപാടൊരുപാടു അനുഭവങ്ങളുടെ മൂശയിലിട്ടുരുക്കിയെടുത്ത ആത്മവിശ്വാസം മാത്രം കൂട്ട്‌. ഈ വാതിലുകള്‍ എപ്പോഴും തുറന്നിരിക്കുന്നു. സുഹൃത്തായി അഭിനയിച്ചു ആര്‍ക്കും എപ്പോഴും എന്തും എടുത്തുകൊണ്ടുപോകാം, സ്വന്തമാക്കി അഭിമാനിക്കാം. എന്തഭിപ്രായവും സ്വീകാര്യം. 9711662297 വാട്സ്ആപ്പ് നമ്പർ

ഭൂമിയിൽ മനുഷ്യസൃഷ്ടി എപ്പോഴും പൂർണ്ണതകളോടു കൂടിയാവണമെന്നില്ല. പൂർണ്ണതയുടെ അഭാവം ഒരു വ്യക്തിയുടെ ഉത്തരവാദിത്തത്തിൽ പെടുന്നതോ, അവൻ എന്തെങ്കിലും തെറ്റുകൾ ചെയ്തതിന്റെ പാർശ്വഫലമോ അല്ല. മനുഷ്യൻ, അവന്റെ ജന്മം എന്തുതരം വൈകല്യങ്ങളോടു കൂടിയോ ആവട്ടെ, അവനെ അത്തരത്തിൽ തന്നെ അംഗീകരിക്കുകയും ജീവിക്കാനുള്ള ഇടവും സാഹചചര്യവും ഒരുക്കുകയും ചെയ്യുക എന്നതാണ് പൂർണ്ണനായവൻ എന്നവകാശപ്പെടുന്ന മറ്റു മനുഷ്യരുടെ കടമയും മര്യാദയും. എന്നാൽ അത്തരത്തിലല്ലാത്ത അവസ്ഥകളാണ് നാമിന്ന് ചുറ്റും കാണുന്നത്. സ്വവർഗാനുരാഗിയായ ഒരാളെ ഭർത്താവായി ലഭിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ഒരു കുടുംബസുഹൃത്ത്‌ തന്റെ ജീവിതത്തിൽ നേരിട്ടു വരുന്ന കഷ്ടതകളെക്കുറിച്ച് ഈയടുത്ത കാലത്താണ് ഞങ്ങളോട് പറയുന്നത്. അതറിയുമ്പോൾ ഞാനും ഭാര്യയും അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഇങ്ങനെയും ജീവിതമോ? എനിക്ക് വ്യക്തിപരമായി അറിയാവുന്നതും നല്ല കുടുംബസാഹചര്യങ്ങളിൽ ജനിച്ചു വളർന്ന ഉന്നത വിദ്യാഭ്യാസവും സൗന്ദര്യവുമുള്ള ആ പെൺകുട്ടിക്ക് അവളുടെ വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു. വിവാഹത്തിനും നിശ്ചയത്തിനുമിടയ്ക്കുള്ള മാസങ്ങൾ നീണ്ട കാലയളവിൽ ഒരിക്കൽപോലും തന്നോടു സംസാരിക്കാൻ താല്പര്യം കാട്ടാതിരുന്ന പ്രതിശ്രുതവരന്റെ പെരുമാറ്റത്തിൽ അവൾ ആദ്യമേ…

Read More

ഹാപ്പി വാലന്റൈൻസ് ഡേ ആശംസകൾ എന്റെ അറു ബോറൻ ഭർത്താവേ.”🤔 അവളുടെ ആശംസകൾ കേട്ടു തരിച്ചു പോയ എനിക്ക് ശരിക്കും ദേഷ്യം വന്നു,😡 എങ്കിലും ഒന്ന് സൗമ്യനായി ഇങ്ങനെ മൊഴിഞ്ഞു, “നിനക്കിത് കുറച്ചു കൂടി മനോഹരമായി പറയാമായിരുന്നു, “Btw, ഹാപ്പി വാലന്റൈൻസ് ഡേ, വൈഫി.”😞 “ആരാണീ സംസാരിക്കുന്നതെന്ന് നോക്കൂ. 24/7 ഫേസ്ബുക്കിൽ നളചരിതം അടിക്കുന്ന കെട്ടിയോൻ വെറും നാല് വാക്കുകളിൽ ഭാര്യയെ അംഗീകരിക്കുന്നു.” അവൾ തിരിച്ചു പരാതി പറഞ്ഞു. “ഹലോ! ഭാര്യയോട് വികാരപ്രകടനം മാത്രം മതി, വാചകമടിക്കേണ്ട ആവശ്യമില്ല”, ഞാനും വിട്ടില്ല. “ഓഹോ അങ്ങനെയോ, എങ്കിൽ ഇന്ന് എന്നെക്കുറിച്ച് എന്തെങ്കിലും റൊമാന്റിക് എഴുതൂ.”, അവൾ കൂട്ടിച്ചേർത്തു. “വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു മാഷേ.” ഞാനും വിട്ടു കൊടുത്തില്ല, ഇന്നിനി ഓഫീസിൽ പോകുന്നില്ല, പിന്നല്ല ഒരവധി അങ്ങേടുത്തു.. പേനയും ഡയറിയും എടുത്തു. രാവിലെ തുടങ്ങിയ ഇരിപ്പാണ്, ഉച്ചയും കഴിഞ്ഞു. രാത്രിയിൽ, അവൾ, “കഴിഞ്ഞുവോ സാറേ” “ഞാൻ കുറച്ച് വാക്കുകൾക്കായി തിരയുകയാണ്, അത് ലഭിച്ചു.”, ഞാൻ ചിരിച്ചുകൊണ്ട്…

Read More

വാലന്‍റൈൻസ്ഡേ ആശംസകൾ  ❤️❤️ ബിനു ജി വർഗീസ് 08.02.2024 ഫെബ്രുവരി 14, പ്രണയിനികൾക്ക് തങ്ങളുടെ പ്രണയത്തെ കൂടുതൽ കരുതലോടെ ചേർത്തു പിടിക്കുവാനുള്ള സമയമാണ് വാലന്റൈൻസ് ഡേ, സ്നേഹിച്ചും സമ്മാനങ്ങൾ നല്കിയും ഒരിക്കലും മറക്കാത്ത ഓർമ്മകളുണ്ടാക്കുവാൻ പ്രണയിതാക്കൾ കാത്തിരിക്കുന്ന ഒരു ദിനം. പക്ഷേ ഈ പ്രണയം വിവാഹത്തിൽ എത്തി ചേർന്നാലോ? ഒരു മഹത്തായ വിവാഹ ദാമ്പത്യം എന്നത് സകല ഗുണങ്ങളും തികഞ്ഞ ദമ്പതികൾ ഒന്നിക്കുമ്പോഴല്ല മറിച്ചു വളരെ വ്യത്യസ്തരായ ദമ്പതികൾ അവരുടെ വ്യത്യാസങ്ങൾ ആസ്വദിക്കാൻ പഠിക്കുമ്പോഴാണ്, അതായതു വിവാഹജീവിതത്തിലെ വിജയം ശരിയായ ഇണയെ കണ്ടെത്തുന്നതിലൂടെ മാത്രമല്ല, സ്വയം ശരിയായ ഇണയാകുന്നതിലൂടെ കൂടിയാണ്. “ഇണപ്രാവുകൾ” എന്ന വാക്ക് അർത്ഥവത്താകുന്നത് എന്റെ പങ്കാളിയുടെ മാതാപിതാക്കളുടെ ജീവിതം കണ്ടപ്പോഴാണ്. ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ചേറ്റവും എളിമയോടെയും പരസ്പര സ്നേഹത്തോടെയും ചിട്ടയോടും കൂടി അവരിരുവരും ആ അമ്മയുടെ അവസാനം വരെ ഒത്തൊരുമയോടെ ജീവിച്ചതിനു ഞാനും മൂകസാക്ഷി. തിരുവല്ലയിലെ പ്രശസ്തമായ ഒരു ആതുരാലയത്തിൽ ആറുവർഷങ്ങൾക്കു മുൻപ് പനി കാരണം അഡ്മിറ്റ്‌…

Read More

കേരളക്കരയെ ഒന്നായി ഇളക്കി മറിച്ച അരിക്കൊമ്പൻ വിഷയത്തിൽ അരീ കൊമ്പനെ കേരളത്തിലേക്ക്തിരികെ കൊണ്ട് വരാൻ സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി വാങ്ങിക്കുമെന്ന് ആവർത്തിച്ചുപറഞ്ഞു അതിനായി പ്രവർത്തിക്കുന്ന ഡിജോതോമസ്. അതല്ല അരിക്കൊമ്പന്റെ പെരു പറഞ്ഞു ജനങ്ങളിൽ നിന്നും കേസ് നടത്താൻ കോടികൾ അടിച്ചു മാറ്റിയ വഞ്ചകനാണു ഇദ്ദേഹമെന്നു ചിലർ ആരോപിക്കുന്ന ഡിജോ തോമസ്… സാമൂഹിക പ്രവർത്തകൻ ഡിജോ തോമസ്. സാമൂഹിക ശാസ്ത്രജ്ഞൻ ഡിജോ തോമസ്. തത്ത്വചിന്തകൻ ആയ ഡിജോ തോമസ്. ഇതൊന്നുമല്ല ഇദ്ദേഹം വെറുമൊരു സ്വയം പ്രഖ്യാപിത ശാസ്ത്രജ്ഞൻ മാത്രം ആണെന്നും, അതിനു തക്ക യാതൊരു വിദ്യാഭ്യാസ യോഗ്യതയില്ലാത്തവനെന്നും മറ്റു ചിലർ ആരോപിക്കുന്ന ഡിജോ തോമസ്. പ്രകൃതി ദ്രോഹികൾ ഇടപെട്ടു ഭക്ഷണത്തിൽ കൂടി തന്നെ വധിക്കാൻ പലവട്ടം വിഷം നൽകിയിട്ടുണ്ടെന്നു ആവർത്തിച്ചു പറയുന്ന ഡിജോ തോമസ്. 1. നീലഗിരി കടുവ എന്ന പ്രത്യേക കടുവയുടെ പൂർവ്വികനെ ആദ്യമായി തിരിച്ചറിഞ്ഞു എന്ന് വാദിക്കുന്ന ഡിജോ തോമസ്. 2. രക്ത അതിക നായയെപ്പോലെ വലിയ…

Read More

എന്നും ഓർമയിൽ തങ്ങി നിൽക്കുന്ന ആ പഴയ സ്കൂൾ കാലഘട്ടങ്ങളിൽ ലഞ്ച് ബ്രേക്കിന്റെ സമയം ചോറ്തട്ടം തുറക്കുമ്പോൾ അമരപയർ /നിത്യ വഴുതന മെഴുക്കുപുരട്ടി, മുട്ട പൊരിച്ചതും ചമ്മന്തിയും വെവ്വേറെ ഇലകളിൽ പൊതിഞ്ഞ, പച്ചമോരും ചേർത്തു കഴിക്കാൻ പോകുന്ന അമ്മയുടെ സ്പെഷ്യൽ കുത്തരി ചോറിന്റെയും വിശിഷ്ട ഗന്ധം… “ഇന്ന് ചമ്മന്തിയുണ്ടെടാ, നിനക്ക് വേണോ എന്ന് സുഹൃത്തിനോട് ചോദിക്കുമ്പോൾ “, പോടാ.. സമ്മന്തിയാടാ, അല്ലടാ ഇതിനു പച്ച മലയാളത്തില്‍ ചമ്മന്തി എന്നാ പറയണത് എന്നൊക്കെ പറഞ്ഞ ആകാലം. ചമ്മന്തി സംശയം വല്ലാത്ത ഒരു സംശയം തന്നെ ആയിരുന്നു. അന്ന് മുതല്‍ ഇന്ന് വരെ ആ സംശയം മാറിയിട്ടില്ല 🤪🤪 ഇന്നൊക്കെ കീശയുടെ വലിപ്പമനുസരിച്ചു കയറാവുന്ന അത്യാധുനികഹോട്ടലും, ഭക്ഷണ ശാലകളും പോരാഞ്ഞു ജൊമാറ്റോ, സ്വിഗി, പോലുള്ള നിമിഷ നേരങ്ങളിൽ പറയുന്നത് പറഞ്ഞ സ്ഥലത്തെത്തിക്കുന്നത് ചിന്തിക്കുവാൻ പോലും കഴിയാതിരുന്ന ഒരു കാലമുണ്ടായിരുന്നു. ഓര്‍മയില്‍ കൊതിയൂറുന്ന ആ ചമ്മന്തി കാലം… സ്കൂളില്‍ പഠിക്കുന്ന കാലം, ഒരു ഇടത്തരം വീട്ടില്‍…

Read More

ചിലപ്പോൾ നാം തമാശക്ക് പറയാറുള്ള “ഹിന്ദി ഹമാര രാഷ്ട്ര ഭാഷ ഹെ” സത്യത്തിൽ ഇന്ത്യക്ക്സ്വാതന്ത്ര്യം കിട്ടി രണ്ടു വർഷത്തിന് ശേഷം 1949 സപ്റ്റംബർ 14 ന് ആണ് ഹിന്ദി ഭാഷ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായും ദേവനാഗരിയെ ഔദ്യോഗിക ലിപിയായും ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ചത്. പണ്ട് ഒരു സിനിമയിൽ ഇന്നസെന്റ് മുജ്ഛേ നാരിയൽ കാ പാനി ചാഹിയെ എന്ന് പറയുമ്പോൾ, സഹികെട്ടു മാമുക്കോയ്യ: നാരിയല്‍ കാ‍ാ പാനി.. ഒരുത്തനും അറിഞ്ഞൂടെ ഇവിടെ ഹിന്ദി എന്ന്പറഞ്ഞുസ്കൂട്ട് ആകുമ്പോൾ, ഇന്നസെന്റ്  ദേ വീണ്ടും “ഹേ റം” എന്ന് കാറുന്നു, മറുപടിയായി നമ്മുടെ 😋മാമുകോയ : റം.. ക്യാ ഹാഫ് ബോട്ടില്‍ യാ ഫുള്‍ ബോട്ടില്‍ എന്ന് പറയുമ്പോൾ വടക്കേ ഇന്ത്യയിൽ പോയി വന്നവരൊക്കെ തല തല്ലി ചിരിക്കുമ്പോൾ, ഇതിലൊക്കെ ചിരിക്കാൻ എന്തിരിക്കുന്നു എന്ന് പറഞ്ഞ എന്നെ പോലെയുള്ള ഒരു വിഭാഗം.ഈശ്വരാ അതൊക്ക ഒരു കാലം. സുഗമഹിന്ദി പരീക്ഷകളിലൂടെ ഹിന്ദിയുടെ വേറിട്ട പഠനത്തിന് എന്നും ശ്രമിച്ചുപരാജയപ്പെട്ട വടക്കേ…

Read More

മാതാപിതാക്കളുടെ അമിത ആശങ്ക, പ്രത്യേകിച്ചും കുട്ടികളുടെ കൗമാരപ്രായത്തിൽ പലപ്പോഴും ഇത്തരംഅമിത ആശങ്കയും കൈ കടത്തലും അവരെ മാനസിക സമ്മര്‍ദത്തിലാക്കുക തന്നെ ചെയ്യും. കുട്ടികളെ സ്നേഹിക്കണം, അവരുടെ മേൽ ശ്രദ്ധയും വേണം. പക്ഷേ നിങ്ങളുടെ അധിക സ്നേഹവും അമിത ശ്രദ്ധയും കൈകടത്തലും അവര്‍ക്ക് ഭാരമാകാതെ സൂക്ഷിക്കികയും വേണം. ചെറിയ തെറ്റുകൾ കണ്ടാലും കുട്ടികളെ കുറ്റവാളികളെ പോലെയാണ് ചില മാതാപിതാക്കളെങ്കിലും കൈകാര്യം ചെയ്യുന്നത്. ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ പിന്നെ തുടര്‍ ചോദ്യങ്ങളുമായി കുട്ടിയുടെ സ്വൈരം കെടുത്തരുത്. നിങ്ങളുടെ പെരുമാറ്റത്തില്‍ വാത്സല്യം ഉണ്ടെന്നു തോന്നിയാല്‍ കുട്ടി ഒന്നും നിങ്ങളില്‍ നിന്നു മറച്ചു വയ്ക്കില്ലെന്നുള്ള നഗ്ന സത്യം നിങ്ങൾ എപ്പോഴും മനസിലാക്കണം. അതുപോലെ ബാലിശമായ ജിജ്ഞാസ പ്രത്യേകിച്ച് കൗമാര പ്രായത്തിൽ അവരുടെ വളര്‍ച്ചയുടെ പ്രധാന ചേരുവയാണ്. അവയ്ക്കു ക്ഷമയോടെ വ്യക്തമായി ഉത്തരം പറയണം. അറിയില്ലെങ്കില്‍ അറിവുള്ളവരോടു ചോദിച്ചു പറഞ്ഞു തരാമെന്നു പറയുകയും അങ്ങനെ ചെയ്യുകയും വേണം. മിക്കവാറും മാതാപിതാക്കൾ അവരുടെ കുഞ്ഞ് ജനിച്ചു വീഴുന്നതു മുതല്‍ അതിന്റെ…

Read More

ഈ ബാല്യകാലസ്മരണകളില്‍ മാഞ്ഞുപോവാത്ത എന്നും ഒരുള്‍നോവുണര്‍ത്തുന്ന ഒരു ഡയലോഗ് ആയിരുന്നു “ബിനൂന്റെ മമ്മി ബിനൂന്റെ മമ്മി ബിനൂന്റെ വീട്ടിൽ ടീവി ഉണ്ടോ! “എന്ന വീട്ടുകാരുടെ സ്ഥിരം കളിയാക്കൽ, അതും തീൻ മേശയിൽ വെച്ചായതുകൊണ്ട് ഇറങ്ങി ഓടാൻ വയ്യാത്ത അവസ്ഥയും. ഇനി കഥയിലേക്ക് കടക്കാം, ബാല്യത്തിൽ ഇടക്കൊക്കെ എന്നെ ഇട വിടാതെ പിന്തുടർന്ന ഒരു വിനോദമായിരുന്നു “തെള്ളി മറിക്കൽ ” പ്രസ്ഥാനം. സമയം കിട്ടുമ്പോൾ സൂർത്തുക്കളുമായി കേട്ടതോ അറിഞ്ഞതോ ചിലപ്പോൾ അറിയാത്തതോ ആയ നിരുപദ്രവകരമായ വെടി പറച്ചിലുകൾ പതിവായിരുന്നു. ഒരിക്കൽ അത്തരരത്തിലെ ഒരു തെള്ളൂ എന്നെ ശരിക്കും പെടുത്തി, വീടിനു അൽപ്പം ദൂരത്തായുള്ള എന്റെ സ്കൂളിൽ അറാം ക്ലാസ്സിൽ പഠിക്കുന്ന സമയം, അവിടെ സാധാരണക്കാരിൽ സാധാരണക്കാരായ കുടുംബത്തിൽ നിന്നും വന്ന മിക്കവർക്കും ടെലിവിഷൻ പോലും അത്ഭുതമായിരുന്ന ആ കാലം, എന്റെ അല്പം പൊങ്ങച്ചം പത്രാസും കണ്ടു കൂട്ടുകാരി ശിവകുമാരി എന്നോടൊരിക്കൽ  “ബിനൂന്റെ വീട്ടിൽ ടീവി ഉണ്ടോ എന്നൊരു ചോദ്യം അപ്രതീക്ഷിതമായി ചോദിച്ചു, യഥാർത്ഥത്തിൽ, ഒരു…

Read More

നാം ഇന്നു ഇന്ന് കാണുന്ന സിനിമയുടെ സാങ്കേതിക കാര്യങ്ങള്‍ വികസിപ്പിച്ചെടുത്തതില്‍ തോമസ് അൽവ എഡിസന് ഏറെ പങ്കുണ്ട്. 1891കിനറ്റോസ്കോപ് എന്ന കാമറ അദ്ദേഹം നിര്‍മിച്ചു. പൊതുജനങ്ങള്‍ക്കായി ആദ്യമായി സിനിമ പ്രദര്‍ശിപ്പിച്ച് ചരിത്രത്തില്‍ ഇടംനേടിയവരാണ് ലൂമിയര്‍ സഹോദരന്മാര്‍. 1895 ഫെബ്രുവരി 13ന് ലൂമിയര്‍ സഹോദരന്മാര്‍ തങ്ങളുടെ സിനിമാറ്റോഗ്രാഫിന് പേറ്റന്‍റ് നേടിയെടുത്തു.1895 ഡിസംബര്‍ 28നാണ് പാരിസില്‍ ലൂമിയര്‍ സഹോദരന്മാര്‍ തങ്ങളുടെ ചിത്രത്തിന്‍റ ആദ്യ പൊതുപ്രദര്‍ശനം നടത്തിയത്. 10 ഹ്രസ്വചിത്രങ്ങളാണ് അന്ന് പ്രദര്‍ശിപ്പിച്ചത്. ഒരു സ്റ്റേഷനില്‍ ട്രെയിന്‍ എത്തുന്നതിന്‍റ ദൃശ്യവും അവര്‍ പ്രദര്‍ശിപ്പിച്ചു. ഇതുകണ്ട്, ട്രെയിന്‍ തങ്ങളുടെ നേരെ പാഞ്ഞുവരുകയാണെന്ന് ഭയന്ന് അന്ന് ആളുകള്‍ ചിതറിയോടി. ആദ്യത്തെ സ്ഥിരം തിയറ്റര്‍ വരുന്നത് അമേരിക്കയിലെ ന്യൂകാസില്‍ എന്ന പട്ടണത്തിലാണ്. ദ കാസ്ക്കേഡ് എന്ന ഈ തിയറ്റര്‍ നിര്‍മിച്ചത് വാര്‍ണര്‍ ബ്രദേഴ്സാണ്. നിരവധി വ്യക്തികള്‍ സിനിമാ പ്രദര്‍ശനവുമായി മുന്നോട്ടുപോകവെ എഡിസന്‍ 1909ല്‍ ഒരു പ്രസ്താവനയിറക്കി. സിനിമ എന്ന മാധ്യമത്തിന്‍റ അവകാശി താനാണെന്നും അത് അവതരിപ്പിക്കുന്നവര്‍ ഒരു വിഹിതം തരണമെന്നും…

Read More

എന്റെ പ്രിയപ്പെട്ട ക്ലാസ്സ്‌ ടീച്ചർ സുജാതമാഡം പറഞ്ഞതിന്റെ പേരിൽ ഞാന്‍ HOD മല്ലേഷപ്പയുടെ ഓഫീസ്റൂമിലേക്കു കടന്നു ചെന്നു, അന്നത്തെ ന്യൂസ്‌പേപ്പര്‍ വാങ്ങുകയായിരുന്നു ലക്ഷ്യം. ഡോര്‍ തട്ടി പെര്‍മിഷന്‍ വാങ്ങിയതിനു ശേഷം അകത്തു കയറി. ടട്ട എന്ന അപരനാമത്തിലെ ഞങ്ങളുടെ ഡെബിറ്റ് ക്രെഡിറ്റ്‌ HOD കക്ഷി വല്യ തിരക്കിലായിരുന്നു . പൊതുവേ ഇവരുടെ കന്നഡ ഇതര ഭാഷയിലുള്ള നൈപുണ്യം അറിയാവുന്നതു കൊണ്ടും  സമയം കളയാനില്ലാത്തതു കൊണ്ടും ആ സമയം കൊണ്ടു ഞാനത്യാവശ്യം തമിഴെങ്കിലും പഠിച്ചത് കാര്യം. തമിഴില്‍ തന്നെ അങ്ങ് അവതരിപ്പിച്ചു. “സര്‍… ന്യൂസ്‌പേപ്പര്‍ കെടക്കുമാ??? മാഡം കേക്കുത് ന്യൂസ്‌ പേപ്പർ പ്ലീജ്” തമിള്‍ കേട്ടപാടെ ടട്ട തല പൊക്കിയെന്നെ ഒന്ന് നോക്കി. അദ്ദേഹം തമിഴൻ ആണോ എന്ന് സംശയിക്കുന്നവരും അവിടുണ്ട്. ആ മുഖത്തൊരു പുച്ഛം ഞാന്‍ വായിച്ചു. പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ ഒരു ഭാവം. “ഇംഗ്ലീഷ് തെരിയാത്? എന്ന പണ്ണലാം. ഇംഗ്ലീഷ് ബെറ്റര്‍ ടു കമ്മ്യൂണികേറ്റ്… യു നോ ഇംഗ്ലീഷ്??? പുവര്‍ യു”…

Read More