Author: Binu Varghese

ബാല്യകാലത്തോടും നാടിനോടും ഒടുക്കത്തെപ്രേമം വിട്ടുമാറിയിട്ടില്ലാത്ത ഒരു പാവം. 10 വർഷത്തിൽ ഏറെ വിവിധ രാജ്യങ്ങളിൽ ജോലി ചയ്തു ലോക പരിചയവും അനവധി സുഹൃത്തുക്കളെയും സമ്പാദിച്ച, മറ്റുള്ളവരുടെ ദുഃഖം കാണാൻ ഇഷ്ടപ്പെടാത്ത, ജീവിക്കാൻ മാ‍ത്രമറിയാവുന്ന ഒരു ജന്മം കൈരളിപബ്ലിക്കേഷനും മഷികൂട്ടായ്മയും, ഒത്തുചേർന്ന ലാൽബാഗ്എക്സ്പ്രസ്സ്‌, കഥ പറയുന്ന ഗ്രാമങ്ങൾ എന്നീ പുസ്തകങ്ങളുടെ 26 എഴുത്തുകാരിൽ ഒരുവൻ…ഒരു വിദേശ കമ്പനിയിൽ ജോലി, അല്ലലില്ലാത്ത കുടുംബ ജീവിതം. ജാതി, മതം, വര്‍ഗ്ഗീയത, രാഷ്ട്രീയം എന്നിവയോടെതിര്‍പ്പ്‌, ഗ്രാമീണ നിഷ്കളങ്കതയില്‍ വിശ്വസിക്കുന്നവന്‍, പ്രവാസി,കയ്കുന്നതും മധുരിക്കുന്നതുമായ ഒരുപാടൊരുപാടു അനുഭവങ്ങളുടെ മൂശയിലിട്ടുരുക്കിയെടുത്ത ആത്മവിശ്വാസം മാത്രം കൂട്ട്‌. ഈ വാതിലുകള്‍ എപ്പോഴും തുറന്നിരിക്കുന്നു. സുഹൃത്തായി അഭിനയിച്ചു ആര്‍ക്കും എപ്പോഴും എന്തും എടുത്തുകൊണ്ടുപോകാം, സ്വന്തമാക്കി അഭിമാനിക്കാം. എന്തഭിപ്രായവും സ്വീകാര്യം. 9711662297 വാട്സ്ആപ്പ് നമ്പർ

ചെറുപ്പത്തിൽ പാവയ്ക്കാ കാണുന്നതെ എനിക്ക് ചതുര്‍ത്ഥി ആയിരുന്നു. ഇത്രയും കയ്പുള്ള ഒരു സാധനം എങ്ങനെ മനുഷ്യന്‍ തിന്നുന്നു എന്ന് പലപ്പോഴും ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. 🤨 ചോറിനു കൂട്ടാനായി അമ്മ മീൻ പറ്റിച്ചത് തരുമ്പോൾ സൂത്രത്തിൽ പീര തിന്നു മീൻ കഷ്ണങ്ങൾ അടുപ്പിലെ തന്നെ ചാരത്തിൽ കുഴിച്ചിടുക പതിവായിരുന്നു, പിടിക്കപ്പെടുകയും തല്ലുകൊള്ളുന്നതുമായ മറ്റൊരു കപ്പ് കിട്ടുന്ന ഐറ്റം അതായിരുന്നു.. എന്നിരുന്നാലും പ്രിയ ഭക്ഷണം കൊഴുക്കട്ട, ഇടിയപ്പം, അച്ചപ്പം, സവാള വട അങ്ങനെ അങ്ങനെ… വളരുമ്പോൾ നല്ല ആരോഗ്യവാനായി പട്ടാളത്തിൽ വിടാൻ പതിവായി ഗോതമ്പാഹാരങ്ങൾ അപ്പൻ ഞങ്ങൾക്ക് ഉപദേശിച്ചു. അമ്മ അതു അനുസരിക്കുകയും ചെയ്തു. എങ്ങനാടാ ഊവേ ഇത്രയും നീളം നിനക്കെന്നു ചോദിക്കുന്നവരോട് രഹസ്യമായി “ഗോതമ്പു റൊട്ടി കഴിച്ചാൽ മതിയേ” എന്ന്‌ ഞാൻ ഉരുവിടാറുണ്ട്. പക്ഷേ എന്നോടൊപ്പം HGH ഹ്യൂമൻ ഗ്രോത് ഹോർമോണിന്റെ മൂലകങ്ങളായ ഗോതമ്പു റൊട്ടി കഴിച്ച എന്റെ സഹോദരനു നീളം ഒന്നും കാണുന്നില്ലല്ലോഡാ ഊവേ എന്ന്‌ ചോദിക്കുന്നവരുടെ മുന്നിൽ പതറാതെ, അവനു…

Read More

തെക്കേപ്പുറത്തെ മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ മൊട്ടേന്നുവിരിഞ്ഞ കാലത്തു ചിരട്ടയിൽ മണ്ണപ്പം ചുട്ടുകളിക്കുമ്പോൾ ആകണം അവന്‍ ആദ്യമായി അവളെക്കണ്ടത്.  അത്താഴത്തിനു മത്തി പൊരിച്ചതിനായി വാശി പിടിച്ചു കരഞ്ഞപ്പോള്‍ അമ്മ പറഞ്ഞു, “ചെറുക്കാ ചോറ് മുഴുവന്‍ കഴിച്ചാല്‍ വലുതാവുമ്പോള്‍ അങ്ങേലെ വാവയെ നിനക്ക് കെട്ടിച്ചു തരാം. ” അമ്മ അല്ലേലും അങ്ങനെയാണ്. സാധാരണ അമ്മമാരെപ്പോലെ വലിയ വലിയ തള്ളുകളൊന്നും അമ്മ തൊടുത്തു വിടാറില്ല. രാവിലെ അവന്‍ അങ്ങേലെ വാവയെ വായി നോക്കിയത് അമ്മ കണ്ടിട്ടുണ്ടാവണം. അവന്‍റെ കുഞ്ഞികണ്ണുകള്‍ പുഞ്ചിരി തൂകി. ചെക്കൻ അന്ന് ചോറ് മുഴുവനും വാരിത്തിന്നു.  അഞ്ചാം ക്ലാസ്സില്‍ കണക്കിന് തോറ്റ് തുന്നം പാടി നില്‍ക്കുന്ന സമയത്ത് അമ്മ വീണ്ടും “പഴയ ഓഫര്‍ ” പൊടിതട്ടിയെടുത്തു. “നന്നായി പഠിച്ച് വല്ല്യൊരു ജോലിക്കാരനായാല്‍ പൊന്നുമോനു വാവയെ കെട്ടിച്ചു തരാം. ” അമ്മയുടെ വജ്രായുധം വെറുതെയായില്ല. അന്ന് മുതല്‍ അവൻ നന്നായി പഠിച്ചു തുടങ്ങി. അവന്റെ മനസ്സില്‍ പ്രേമമുകുളങ്ങള്‍ പൊട്ടിമുളച്ചു കഴിഞ്ഞിരുന്നു. അങ്ങേലെ വാവ തന്റയാണ്.…

Read More