Author: Chinthu

വിജനമായ ഒറ്റയടിപാതയിലൂടെ ഇളംവെയിലേറ്റ് നടക്കുമ്പോഴാണ് അരൂപിയായവന്റെ ശബ്ദം ഞാൻ കേട്ടത്. “ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാവാനും പറവയാവാനും കഴിവുള്ള ഗഗനചാരി ഞാൻ. ” എനിക്ക് ചിരി വന്നു ” സ്വർഗ്ഗത്തിലെ നിയമങ്ങൾ ലംഖിച്ചതിനു ശിക്ഷ വാങ്ങി ശാപഗ്രസ്ഥനായി ഭൂമിയിൽ അലഞ്ഞു തിരിയുന്ന ഗന്ധർവാ നിന്നെ തേടിയല്ല എന്റെ യാത്ര എന്റെ വഴിയിൽ തടസ്സമാകതെ നിനക്ക് മടങ്ങാം. ” ഒട്ടും പരിഭവമില്ലാതെ അവൻ പോയപ്പോൾ ആശ്വാസത്തോടെ ഞാൻ യാത്ര തുടർന്നു. ഇരുവശവും വൃക്ഷങ്ങൾനിറഞ്ഞ ചെമ്മൺപാതയിലൂടെ നടന്നു, പാറക്കൂട്ടങ്ങൾക്ക് അടുത്തെത്തി, കുത്തനെയുള്ള കയറ്റത്തിനിടിയിലാണ് ഞാനാ നിഴൽരൂപം കണ്ടത് അപ്പോഴേക്കും ഇരുട്ടു പടർന്നു തുടങ്ങിയിരുന്നു. കൂർത്ത മുഖവും വലിയ ചെവികളും നീണ്ട പല്ലുകളും ആഴമുള്ള കണ്ണുകളുമുള്ളവനെ എനിക്ക് വേഗം മനസിലായി. നരകത്തിലെ നിയമങ്ങൾ തെറ്റിച്ചു, വെറുക്കപെട്ടവനായി, ഓരോ രാത്രിയിലും ഭൂമിയിലേക്കു ഉയർത്തെഴുന്നേൽക്കുന്നവൻ.വവ്വാലാവാനും പല്ലിയാവാനും ചെന്നയാവാനും കഴിവുള്ള ശക്തൻ. “കാർപാത്യൻ മലനിരകളിലെ രാജാവായ ഡ്രാക്കുള പ്രഭു, നിന്റെ മായാജാലങ്ങളിലൊന്നും മയങ്ങുന്നവളല്ല ഞാൻ നിനക്കും മടങ്ങാം നിന്റെ കോട്ടയിലേക്ക് “.…

Read More