Author: Neema Rajeev

ബാലാസാഹിത്യ അക്കാദമി അവാർഡ്, ഇന്ത്യൻ റൂമിനേഷൻ അവാർഡ് എന്നിവ ലഭിച്ച എം എസ് അജോയ് കുമാർ ‘അങ്ങനെ ഒരു മാമ്പഴക്കാലത്തിനു’ ശേഷം ഏഴു പുസ്തകങ്ങൾ കൂടി പ്രസിദ്ധീകരിച്ചു. അതിൽ ആറാമത്തെ പുസ്തകമായ ജന്തുപുരാണം മറ്റു പുസ്തകങ്ങളിൽ നിന്നും ഏറെ വ്യത്യസ്‍തമാണ്, ഒരു പാട് രസകരമായ കഥകൾ, കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരു പോലെ കണക്ട് ആവുന്ന, ഇഷ്ടം ആവുന്നവയാണ് ബാക്കി ഉള്ള പുസ്തകങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു കളക്ഷൻ. ടൈറ്റിൽ പോലെ തന്നെ ആദ്യത്തെ കുറച്ചു കഥകൾ ജന്തുക്കളെപ്പറ്റിയും അടുത്തത് പുരാണങ്ങളെ പറ്റിയും ആണ് നമ്മളെന്നും ചുറ്റും കാണുന്ന പാറ്റ, ഏലി, പല്ലി, തവള, ഫിഷ് ബൗൾ ലെ മീൻ എന്നിങ്ങനെ എല്ലാവരെയും ഓരോ പേരിട്ടു, അവരോടു സംസാരിച്ചു അവരുടെ മനസ്സറിഞ്ഞ പോലെ ഉള്ള കഥകൾ. അവർക്കും നാവുണ്ടായിരുന്നേൽ അവരുടെ ചിന്തകൾ ഇത് തന്നെ ആയിരുന്നേനെ.. എലികളിലെ സുഗതകുമാരിയും, ഫിഷ് ബൗളിലെ പുഷ്പദാംഗനും, പാറ്റാദി കേശനും, പല്ലിമൂതനനും, മൂളപ്പൻ കൊതുകും, സുന്ദര തവളെഷും…

Read More

ഞാൻ 2013 ഇൽ  വായിച്ച “അങ്ങനെ ഒരു മാമ്പഴക്കാലം ആണ് ഇന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട ബാലസാഹിത്യ പുസ്തകം. അജോയ്  കുമാർ എം എസ്  എഴുതി 2012 ലെ ബാലസാഹിത്യകൃതിക്കുള്ള അക്കാദമി അവാർഡും ഇന്ത്യൻ റൂമിനേഷൻ അവാർഡും ലഭിച്ച  പുസ്തകം.  ഒറ്റ ഇരുപ്പിനു  വായിച്ചു തീർത്തത് ഇന്നും ഓർമയുണ്ട്.  ഇടക്കൊക്കെ വീണ്ടും വായിച്ചു ആ ഓർമകളിലേക്ക് പോകാനും ഒരു പാട് ഇഷ്ടം. പതിമൂന്നു   കഥകളും, പിന്ന ആമുഖവും എല്ലാം വളരെ ഹൃദ്യമായവ. ഈ പുസ്തകം നമ്മളെ ശരിക്കും ബാല്യത്തിലേക്ക് കൊണ്ട് പോകും. ചിരിയും ചിന്തയും കണ്ണീരും നോവും  എല്ലാം സമ്മാനിച്ച് ഈ  പുസ്തകവും  ഇതിലെ കഥാപാത്രങ്ങളുമെല്ലാം നമുക്ക്  അത്ര മേൽ പ്രിയപെട്ടതാവും.  നർമ്മവും നോവും ഒരു പോലെ സമന്വയിപ്പിച്ച  ആദ്യത്തെ കഥ,  ഒരു  മുറിവിന്റെ ഓർമ്മക്ക്.  അതിലെ രവികുട്ടന്റെ അവസ്ഥ, വായിക്കുന്ന നമ്മുടെ ഉള്ളിൽ കേറി കൊളുത്തും,  രവിക്കുട്ടന്റെ മനസിലെ  മുറിവിനെ ഓർത്തു നമ്മുടെ കണ്ണും നനയും… ബാല്യത്തിന്റെ നിഷ്കളങ്കതയ്ക്കുണ്ടായ…

Read More