Author: ത്വയ്യിബ് കടങ്ങോട്

എനിക്ക് എഴുതാനല്ലേ അറിയൂ… വായിക്കാൻ അറിയില്ലല്ലോ🥺🥺

മണ്ണിൽ കുളിച്ച് വരുമ്പോൾ വൈകുന്നേര ചൂരൽ കഷായം ഒന്ന് വിടാതെ ദിനംപ്രതി വാങ്ങുന്ന തിരക്കിലാവും ഞാനെപ്പോഴും “നാളിപ്പടിറങ്ങൂല്യിയ്യ്” എന്നുമ്മ കയർക്കുമ്പോൾ കണ്ണിൽ പൊടിയുന്ന ചുടുകണം നിലം പതിക്കുന്നതൊക്കെയും നാളെ വീട് ചാടാൻ കൊതിക്കുന്നതിൻ്റെ അഭിനയ പ്രതീകമാകും റേഷൻ കടയിലേക്കുള്ള സഞ്ചി തോളിലിട്ട് കളിക്കാൻ പോകുമ്പോൾ ഉള്ളിൽ പിറു പിറുത്ത് ഉമ്മാനെ നോക്കി ഞാൻ കണ്ണിറുക്കും; വൈകുന്നേര മദ്റസയിലെല്ലാം ചർച്ചാ വിഷയമെൻ്റെ റേഷൻ കട തന്നെയെന്നതിലെന്തത്ഭുതം?! ബാക്കിള്ളോർക്ക് സാധനം വാങ്ങാനെന്തുത്സാഹമെന്ന സ്ഥിരമൊഴിയിൽ ഞാനൊന്ന് പല്ലിളിച്ച് കാണിക്കുമ്പോൾ പൊയ്ക്കിയ്യവിട്ന്നെന്ന് പറഞ്ഞുമ്മെന്നെ സ്നേഹത്താലാട്ടും..! വീട്ടിലെപ്പൊഴുമെന്തെങ്കിലും കത്തിക്കൊണ്ടിരിക്കും, ഒന്നുകിൽ വയറ് കത്തുമല്ലെങ്കിൽ അടുപ്പും; രണ്ടും പ്രതീക്ഷയുടെ ആകാശമായി കുളിർ പരത്തുന്ന കാർമുകിലെ കാക്കും കരയുന്നിൻ്റുമ്മാൻ്റെ മനസ്സ് ഉരുകി നിറഞ്ഞ വഴികളിൽ കനകം കിനിഞ്ഞിട്ടുണ്ടാകും; അത്രമാത്രം വിയർപ്പിൻ്റെ കണികകൾ ഉൾതിരിഞ്ഞ് കനലാറ്റിയിരിക്കാം ഇൻക്കൊന്നും വയ്യ പോവാൻ എന്ന് ഉടനടി പറയുന്നയെൻ്റെ കർകശമിപ്പോഴും ബാല്യം കറുപ്പിച്ച വാക്കുകളായ് ഞാൻ രേഖപ്പെടുത്തട്ടെ…!

Read More

”നോമ്പും വെച്ച് കളിക്കാൻ പോയി വരുമ്പോഴേക്കും ആകെ ക്ഷീണാവൂട്ടാ.. അടങ്ങി ഒരു ഭാഗത്ത് ഇരുന്നോ ഇയ്യ്” വൈകുന്നേരമായപ്പോഴേക്കും ലുങ്കിയെടുത്ത് കളിക്കാൻ പോകുന്ന എന്നെ നോക്കി ഉമ്മ ശകാരിച്ചു. കേട്ട പാതി കേൾക്കാത്ത പാതി ഉമ്മാനോട് ടാറ്റ പറഞ്ഞ് കളിക്കാനോടി. ഓർഫനേജിൽ നിന്ന് ആകെ കിട്ടുന്ന മൂന്ന് ലീവാണ്. അതിലൊന്നാണ് റമളാൻ മാസം. നോമ്പാണെന്ന് കരുതി വീട്ടിൽ തന്നെയിരുന്നാൽ ലീവ് വെറുതെയായിപ്പോവൂലെ എന്നുള്ള വേവലാതിയാണ്. കളിസ്ഥലത്തെത്തിയപ്പോഴേക്കും എല്ലാരും നേരത്തെ തന്നെ എത്തിയിട്ടുണ്ട് “ന്താടാ ഇയ്യ് നേരം വൈകിയേ….? എത്ര നേരായി ടീമിടാൻ വേണ്ടി നിൽക്ക്ന്ന്.. സ്വാലിഹും ജലാലും ഒക്കെ ഇല്ലേ…?” ചോദ്യം വിഷ്ണുവിന്റെയാണ് “ഒന്നൂല്യാടാ ഇക്കയും അനിയനുമൊക്കെ പിന്നാലെ വരുന്നുണ്ടെന്ന്” മറുപടി കൊടുത്ത് ചെരിപ്പൂരി വെച്ച് ഗ്രൗണ്ടിലേക്കിറങ്ങി. “ടീമിടാൻ പോവാട്ടാ.. ഇനിയാരും വരാല്ല്യല്ലോ..?” ആഷിഖിന്റെ ചോദ്യം കേട്ട് എല്ലാവരും ചുറ്റിനും നോക്കി. ഇനിയാരും വരാൻ സാധ്യത ഇല്ലെന്ന് പരസ്പരം എല്ലാരും മന്ത്രിച്ചു. ഷെഫീക്കായും അലിക്കായും ടീം വിളിച്ചെടുത്തു. “ഇനി വരുന്ന ആളെ ഞങ്ങളെടുക്കൂട്ടാ….”…

Read More

ഉമ്മാടെ സ്വത്ത് വീതിക്കുന്ന ദിവസമാണിന്ന്, എല്ലാരും വന്നിട്ടുണ്ട്. സ്ഥലം വിറ്റ വകയിൽ ഉർപ്യ എൻപതിനായിരം കയ്യിൽ വന്നു. തിരിഞ്ഞ് നോക്കിയതും ഉപ്പാനെ കണ്ടു. കെട്ട്യോൻ ഇട്ടിട്ട് പോയതിൽ പിന്നെ പത്ത് വർഷം താമസിച്ച വകയിൽ കണക്ക് ചോദിച്ച അതേ ഉപ്പ. കയ്യിലുള്ള രൂപയത്രയും അവരെ കയ്യിൽ വെച്ചു കൊടുത്തു. “കണക്കിലുള്ളതിൽ വെട്ടി വിട്ടേക്ക്, തികഞ്ഞില്ലേൽ ജോലി ചെയ്ത് വീട്ടിക്കോളാന്ന്” പറഞ്ഞ് തിരിഞ്ഞു നടന്നു. ആരുടെയൊക്കെയോ സമ്മർദ്ദത്തിന് വഴങ്ങിയോ, സ്വയം നാണക്കേട് തോന്നിയിട്ടോയെന്നറിയില്ല… പൈസ മുഴുവനും കയ്യിൽ കൊണ്ട് തന്നു. അവിടെ നിന്ന പത്തു വർഷങ്ങൾ അവൾ ഓർത്തെടുത്തു. രാവും പകലുമില്ലാതെ പൊടി മില്ലിൽ നിന്ന് കഷ്ടപ്പെട്ടത്, കിട്ടുന്നതിൽ നിന്ന് മിച്ചം വെക്കാതെ മുഴുവൻ വീട്ടിലുള്ളവർക്ക് വേണ്ടി ചിലവാക്കിയത്, പെരുന്നാൾ വന്നാലും നോമ്പ് വന്നാലും ഞാൻ കഷ്ടപ്പെട്ടത് കൊണ്ടാണല്ലോ അവർ ജീവിച്ചത്, എല്ലാം എല്ലാർക്കും വേണ്ടി ചിലവാക്കി. ആകെ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ പിന്നീട് തരാമെന്ന് പറഞ്ഞ് വീട് പണിക്ക് ഇറക്കാൻ…

Read More

സ്കൂൾ വിട്ട് വരുമ്പോൾ ഉമ്മറപ്പടിയിൽ താടിക്ക് കൈ കൊടുത്തിരിക്കുന്ന അനിയനെയാണ് ആദ്യം കണ്ടത്. കണ്ട ഭാവത്തിൽ തന്നെ എന്തോ ഒരു സങ്കടം അവന്റെ മുഖത്ത് നിഴലിച്ചു നിൽക്കുന്നുണ്ട്. വീട്ടുപടിക്കൽ എത്തുമ്പോഴേക്കും ഓടി വരാറുള്ള അവന്റെ ഈ ഇരുത്തത്തിൽ പന്തികേട് തോന്നാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല. അടുത്തെത്തിയതും അവനെന്നെ വിളിച്ച് അടുത്തിരിക്കാൻ ആവശ്യപ്പെട്ടു… “എന്താ നിനക്ക് പറ്റിയേന്ന്” ചോദിച്ച് ബാഗഴിച്ചു വെച്ച് ഞാനവന്റെ അടുത്തിരുന്നു.. “കുഞ്ഞിക്കാ….” “ന്താടാ..” “അങ്ങോട്ട് നോക്ക്യേ… അവിടെ ഇരുന്ന് കരയുന്ന ചെമ്പോത്തിനെ കാണാണ്ടോ അനക്ക്…?” “മ്മ്… കാണാണ്ടല്ലോ… അതിനിപ്പോ ന്താണ് എപ്പോഴും ഉള്ളതല്ലേ അതൊക്കെ?” “എപ്പോഴും കരയുന്ന പോലെയല്ല അതിപ്പൊ കരയുന്നത്. അത് അതിന്റെ ഉമ്മാനെ കാണാതെ കരയാണ്” “ങേ… അതെങ്ങിനെ നിനക്കറിയാ… നിന്നോട് അത് വന്നു പറഞ്ഞ” ഒരു പരിഹാസ ചിരിയോടെ ഞാനവനോട് ചോദിച്ചു “ന്നോട് പറഞ്ഞതൊന്നുമല്ല. ഞാനും ഇങ്ങനെ ഉമ്മാനെ കാണാതെ കൊറേ കരഞ്ഞ്ണ്ട്.. അത് പോലെ അതും കരയുന്നതാണ്…” അവൻ വീണ്ടും ചെമ്പോത്തിനെ…

Read More

ഉണ്ടായിരുന്ന ഗോതമ്പ്പൊടികൊണ്ട് ചപ്പാത്തിയുണ്ടാക്കി കൊടുത്തല്ലോ ഇനീപ്പോ മക്കൾക്കെന്തുണ്ടാക്കി കൊടുക്കും? കഴിഞ്ഞ രണ്ട് ദിവസവും മൂന്നുനേരം ചപ്പാത്തിയാണ് കഴിക്കാൻ കൊടുത്തത്. വീട്ടിൽ ഒരു പിടി അരിയില്ലാഞ്ഞാ വേറെന്താക്കാനാണ് സ്വയം പിറുപുറത്തുകൊണ്ട് ഉമ്മ അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഒരു രൂപ കൊടുത്താൽ റേഷൻ പീട്യേന്ന് അരി കിട്ടും. അത് വാങ്ങാനുള്ള ഒറ്റത്തുണ്ടിന് വേണ്ടി വീട്ടിൽ പരതാത്ത ഒരു സ്ഥലവും ബാക്കിയില്ല. ആരോടെന്നില്ലാതെ പരാതി പറഞ്ഞു കൊണ്ടേയിരുന്നു. പുറത്തേക്കു നോക്കി പണ്ടെങ്ങോ നട്ട മരച്ചീനി തല ഉയർത്തി നിൽക്കുന്നുണ്ട്. രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല തൂമ്പയെടുത്ത് വന്ന് അതിനടിയിൽ പരതി. ഇതിലും ഒന്നൂല്യാല്ലോ… ഇനീപ്പോ ഉണ്ടേൽ തന്നെ എങ്ങനെ വെക്കാനാ. ഒരു നുള്ള് ഉപ്പു പോലും ഈ വീട്ടിൽ എടുക്കാല്ല്യാ. “ന്താ ഉമ്മാ കഴിക്കാനുള്ളത് ഇന്നും ചപ്പാത്ത്യന്നേണോ” പെട്ടെന്നുള്ള ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. മോളാണ് എന്താണ് കഴിക്കാനുള്ളത് എന്നന്വേഷിച്ചു വന്നതാണ്. ഒന്നൂല്ല്യാന്നെങ്ങനെ കുട്ട്യോളോട് പറയ? ഉമ്മ വീണ്ടും ആലോചനയിലേക്ക് മുഴുകി. മൂത്ത മോളെ കെട്ടിച്ചുവിട്ടത് കൊണ്ട് അവൾക്കവിടെ കുഴപ്പൊന്നൂണ്ടാവൂല്ല.…

Read More