Author: Divya Menon

കടലിലും കാറ്റിനുമിടയിലായിരുന്നു രതിയുടെ താളവേഗം പെരുകിയത്, എന്നാൽ ആവേശവേഗത്തിൽ മൂർച്ഛിച്ചത് പാലപ്പൊക്കത്തിലുള്ള ‘തീ’വണ്ടിയാണ്! ഒരു അഗ്നിശൈലത്തിന് കെട്ടുപോകാൻ ഒരു കുമ്പിൾ ആഴി പോരുമെങ്കിൽ, അരച്ചാൺ നീളമുള്ള തീവണ്ടിയെ വിഴുങ്ങാനോ സമുദ്രത്തിന് പാട്! ഏറ്റവും മുകളിലെ ബർത്ത് മോഹിച്ച് വാങ്ങിയവരും തട്ടിപ്പറിച്ചെടുത്തവരുമാണ് കടലിന്റെ ആഴമാദ്യമറിഞ്ഞത്. മറ്റുള്ളവർക്ക് മുങ്ങിപ്പൊങ്ങുവാനും ഉച്ചത്തിലൊന്ന് തേങ്ങാനും കൈകാലിട്ടടിക്കാനും നിമിഷങ്ങൾ കിട്ടി. രക്ഷാപ്രവർത്തകർക്ക് രക്ഷിക്കാൻ കാര്യമായി ആരുമൊന്നും ബാക്കിയായില്ല. കൈയിൽ തടഞ്ഞ,പ്രാണനൊടിഞ്ഞ തണ്ടുകളൊക്കെയും അവരെടുത്ത് കൂട്ടിയിട്ടു – ‘റിഗററ്റ്സ്’ എന്ന് പേരുമിട്ടു. ഒരേയിടത്ത്, ഒരേ നേരത്ത് മരിച്ചവർ മാത്രമുള്ള ഒരു വാട്ട്സാപ്പ് ഗ്രൂപ്പ്! സമ്മതമില്ലാതെ ആഡ് ചെയ്യപ്പെട്ടവർക്കേവർക്കും ആദ്യമാദ്യം പിടച്ചിലും പരവേശവുമായിരുന്നു. അപരിചിതരിൽ നിന്നും ഓടിയകലാൻ ‘എക്സിറ്റ്’ ആണെല്ലാവരും തിരഞ്ഞത്. കണ്ടുകിട്ടിയവരൊന്നൊന്നായി ആഞ്ഞമർത്തിയിട്ടും പുറത്തേക്കുള്ള വാതിൽ തുറന്നതേയില്ല. ആത്മാഹുതിക്കപ്പുറവും ചാവ് കുടഞ്ഞെണീറ്റുചെന്ന് അരിവാങ്ങാൻ അലാറം വെയ്ക്കുന്നവർ, മനുഷ്യർ – പക്ഷേ , ഇക്കുറി റിട്ടേൺ ടിക്കറ്റുകൾ ആഡംബരമായതറിഞ്ഞതേയില്ല. ചിലർ മൃതി അംഗീകരിച്ചത്…

Read More

എന്നെങ്കിലും മരിക്കുമെന്ന് നമ്മുക്കെല്ലാം ഉറപ്പാണ്, ആ ഒരു ദിവസത്തിലേക്ക് ഒരു ഉൾഭയത്തോടെ നമ്മൾ നടന്നടുക്കും — അല്ലാതെ വേറെ വഴിയില്ല താനും! എന്നാൽ, മറവിയെ നമ്മൾ ആലോചിക്കാറുണ്ടോ, മരണത്തേക്കാൾ മാരകമായ മറവിയെ? അതിനേക്കാൾ ഭയാനകമല്ലേ ദിവസങ്ങൾക്കുള്ളിൽ എല്ലാം മറക്കാൻ പോകുന്നുവെന്ന തിരിച്ചറിവ്! മറക്കേണ്ടത് എന്തെന്നും മറക്കാതിരിക്കേണ്ടത് എങ്ങനെയെന്നും പറയുന്നു – ‘ത്രീ ഓഫ് അസ്’ ഒലിച്ചുപോവുന്ന ഓർമയലകളെ ആണിയടിച്ച് നിർത്തുവാൻ ഷൈലജയുടെ മറുപാതി മരുന്നുകൾ മുറയ്ക്ക് കൊടുക്കുന്നുണ്ട്. ആ മരുന്നുകളാവാം അവരെ ഉദ്ഗാം(The origin) അന്വേഷിച്ച് പുറപ്പെടാൻ പ്രേരിപ്പിച്ചതും. ചിതലുകളിതുവരെ എത്താത്ത ഇടവഴിയോർമകളിലൂടെ ഷൈലജ നടക്കുകയാണ്, എട്ടാം ക്ലാസിലെ അവരുടെ കൂട്ടുകാരൻ പ്രദീപ് കാമത്തിനെയും തിരഞ്ഞ്. ഒപ്പം, ഷൈലജയുടെ ഭർത്താവ്, ദീപാങ്കറുമുണ്ട്. ഇരുപതിൽ പരം വർഷങ്ങൾക്ക് ശേഷം ഭാര്യയുടെ കുട്ടിക്കാലത്തെ ഒരേട് അയാൾ അപ്പോൾ അറിഞ്ഞിട്ടേയുള്ളൂ, പുതിയ ചില അറിവുകളുടെ തുടക്കം മാത്രം! ഷൈലുവിന്റെ ഓർമയിൽ പ്രദീപ് കാമത്ത് എന്ന രണ്ട് വാക്കുകൾ മാത്രം തെളിഞ്ഞതിന് അവരെ തെറ്റ് പറയാനാകില്ലല്ലോ, പൊതിയാൻ…

Read More