Author: Dr Sreelakshmi

എഴുത്തിഷ്ട്ടം.... വായന ഇഷ്ട്ടം

പെരേല് അന്തി തിരി കൊളുത്തണ നേരത്താണ്, നാരായണൻ മാസ്റ്റർടെ വീട്ടിലെ കണക്ക് ട്യൂഷൻ കഴിഞ്ഞ് ചായക്കടകാരൻ രാജുവിന്റെ മകൻ ഉണ്ണിയും ഓട്ടോറിക്ഷക്കാരൻ ബാബുവിന്റെ മോള് ദേവൂവും ബസ് കണ്ടക്ടർ ചന്ദ്രന്റെ മകൻ അനന്ദുവും പടിഞ്ഞാറേ കാവിന്റെ പിന്നിലൂടുള്ള ഇടവഴിയിലൂടെ ഐസ് മിട്ടായിയും നുണഞ്ഞുകൊണ്ട് നടന്ന് നീങ്ങിയത്. ” നിങ്ങളൊന്നു വെക്കം വരണുണ്ടോ, ഇന്ന് വെള്ളിയാഴ്ചയാ, പടിഞ്ഞാറേ കാവിലെ നാഗത്തന്മാർ പാല മരത്തേന്ന് കുളത്തിൽ നീരാട്ടിന് ഇറങ്ങണ ദിവസമാണ്. ആ നേരത്ത് ആരെയെങ്കിലും ഇവിടെ കണ്ടാൽ നാഗത്താൻമാർ കോപിക്കും!” ദേവൂന്റെ വർത്താനം കേട്ടപ്പോൾ ഉണ്ണിയ്ക്ക് ചിരി പൊട്ടി. “നീയൊന്ന് പോയെ ദേവു…അതൊക്കെ ഓരോരുത്തര് പടച്ചു വിടുന്ന കഥകളാണ്.” “പിന്നെ ഇവിടെ നാഗത്താൻമാര് രാത്രി സഞ്ചാരം നടത്തണ കഥ പടച്ചറക്കിയിട്ട് ആർക്ക് എന്ത് കിട്ടാനാ?” ദേവു തർക്കിക്കുന്നത് കേട്ടപ്പോൾ അത്‌ ന്യായമാണെന്ന് അനന്ദുവിനും തോന്നി. “നിങ്ങൾക്കൊരു കാര്യമറിയ്യോ?” ഉണ്ണി സ്വരം താഴ്ത്തി പറഞ്ഞു. “ന്റെ അച്ഛൻ പറഞ്ഞതാ… ആഴ്ച കൂലി കിട്ടണ പണിക്കാർ കാവിലെ…

Read More

ഡ്രസിങ് ടേബിളിനോട് ചേർന്നുള്ള കണ്ണാടിയിൽ നോക്കി പച്ചയിൽ നേർത്ത ഗോൾഡൻ ബോർഡറുള്ള പട്ടുസാരിയുടെ ഞൊറിവുകൾ നേരെയാക്കുമ്പോഴാണ്, തന്നെ ഉറ്റു നോക്കിയിരിക്കുന്ന മെറിലിനെ അവൾ കണ്ണാടിയിലൂടെ കണ്ടത്. അവളുടെ മുഖത്തിനേക്കാൾ വലുതെന്നു തോന്നിപ്പിക്കുന്ന വട്ട കണ്ണടയ്ക്ക് ഉള്ളിലൂടെ രണ്ട് കുഞ്ഞു കണ്ണുകൾ ഹെലനെ പിന്തുടരാൻ തുടങ്ങിയിട്ട് അല്പംനേരമായിരുന്നു. അവൾ ഐ ലൈനർ കൊണ്ട് കണ്ണ് എഴുതുന്നതും ചുണ്ടുകളിൽ കടും ചുവപ്പ് നിറത്തിലെ ലിപ്സ്റ്റിക്ക് ഇടുന്നതുമെല്ലാം മെറിൽ കൗതുകത്തോടെ നോക്കി കാണുകയായിരുന്നു. “മെറിൽ…ഈ ഫ്രോക്ക് ആണോ നീ പാർട്ടിക്ക് ഇടുന്നെ? നിനക്ക് തീരെ ഡ്രസ്സ്‌ സെൻസ് ഇല്ല കേട്ടോ. പോയി ആ മെറൂൺ പാർട്ടി വെയർ എടുത്തിട്.” ഹെലൻ ദൃതിയിൽ തന്റെ മേക്കപ്പ് സാമഗ്രികൾ അലമാരയിൽ എടുത്ത് വെയ്ക്കുന്നതിനിടെ പറഞ്ഞു. “വേണ്ട…മമ്മി. ഇത് മതി ന്നെ. കല്യാണമൊന്നും അല്ലല്ലോ. അവിടുത്തെ ഗ്രാൻഡ്പായുടെ സിക്സ്റ്റിത്ത് ബർത്ത് ഡേ സെലിബ്രേഷൻ അല്ലെ. ഇതൊക്കെ മതി ന്നെ….അല്ലേലും ആ മെറൂൺ ഡ്രസ്സ്‌ എനിക്ക് വലുതാ…മമ്മി. അതിട്ട് നടന്നാൽ കാലിൽ…

Read More