Author: Esther Maya

Birth Year 1981

കുട്ടിക്കാലത്തെ കുറിച്ച് ഓർക്കുമ്പോൾ ഏറ്റവും മനോഹരമായ ഓർമ്മ സ്കൂൾ കാലഘട്ടം തന്നെയാണ്. അതിൽ സുഖമുള്ള ഓർമ്മ സിപ്പി സാറിന്റെ ( പ്രശസ്ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ) മലയാളം ക്ലാസ്സുകളാണ്. ഓരോ മലയാളം ക്ലാസുകളും ഞങ്ങൾ കുട്ടികൾ കാത്തിരിക്കുമായിരുന്നു. സാറിന്റെ കഥകളും കവിതകളും വായിച്ചും കേട്ടും വളർന്ന ബാല്യകാലം. സാറിന്റെ മകൾ ശാരികയും ഞാനും ഒരുമിച്ചു പഠിച്ചു കളിച്ചു വളർന്നവരാണ്. വായനയുടെ ലോകത്തേക്ക് എന്നെ കൈ പിടിച്ചു കൊണ്ടുപോയത് സാറാണ്. എന്റെ മകളെയും പുസ്തകങ്ങളുടെ ലോകത്തേക്ക് കൊണ്ടുവരാൻ എനിക്ക് പറ്റി. അതിൽ അവൾക്ക് ഏറ്റവും പ്രിയപ്പെട്ട വായനക്കാർ സിപ്പി സാറും അജോയ് അങ്കിളും ആണ്. രവി കുട്ടനും പുഷ്പാംഗദനും സുന്ദര തവളേഷും എല്ലാം പ്രിയപ്പെട്ടവർ. പക്ഷേ ഹീറോ രവിക്കുട്ടനാണ്. നന്ദി സാർ വായനയുടെ മഹാ പ്രപഞ്ചത്തിലേക്ക് കുട്ടികളെ നയിക്കുന്നതിന്. ( അജോയ് അങ്കിളിന്റെ പൂച്ചക്കുട്ടിയെ സഹോദരങ്ങൾക്ക് വായിച്ചു കൊടുക്കുന്നു.)

Read More