Author: Rahmaan Akkikavu

not perfect

ഭൂമിയിലെ നിയന്ത്രണമില്ലാതെ വർദ്ധിച്ചു വരുന്ന ജനസംഖ്യ പ്രശ്നത്തെ കുറിച്ച് പ്രതിഭാധനനും അതിസമ്പന്നനുമായ ഒരു ജനിതക ശാസ്ത്രജ്ഞൻ world health Organisation (WHO) ന്റെ അദ്ധ്യക്ഷയുമായി സംസാരിക്കുന്നു. ഈ നിലയിൽ ജനസംഖ്യ ഉയരുകയാണെങ്കിൽ ഭൂമിക്ക് ഒരു നൂറ്റാണ്ടു പോലും ആയുസ്സുണ്ടാവില്ല എന്നദ്ദേഹം സമർത്ഥിക്കുന്നു.. അത്ര ഭീമമായാണ് ഓരോ ദിനങ്ങളും ജനസംഖ്യ ഉയരുന്നത്. ജനന-മരണ നിരക്കുകൾ തമ്മിൽ ഭീകരമായ അന്തരമുണ്ടായിരിക്കുന്നു. 360000 ശിശുക്കൾ ലോകത്ത് ഒരു ദിനം പിറന്നു വീഴുമ്പോൾ മരണസംഖ്യ കേവലം 150000 മാത്രമാണ്, അതായത് ഓരോ നാളും 210000 പേർ അധികമായി ഭൂമിയിലേക്ക് വരുന്നു.. ഓരോ വർഷവുo ഓരോ ജർമ്മൻ ജനസംഖ്യയാണ് അങ്ങനെ ഭൂമിയിൽ സൃഷ്ടിക്കപ്പെടുന്നത്. 1800 വരെ ലോക ജനസംഖ്യ 100 കോടിയാകാൻ ആയിരക്കണക്കിനു വർഷങ്ങൾ വേണ്ടിവന്നു, ഇരുനൂറ് കോടിയാകാൻ കേവലം നൂറു വർഷങ്ങൾ. 1970കളോടുകൂടി നാനൂറ് കോടിയാകാൻ എടുത്തത് കേവലം അമ്പതു വർഷങ്ങൾ മാത്രം. ഇപ്പോൾ 800 കോടി യാണ് ഭൂമിയിലെ ജനസംഖ്യ. ഇത് ഭൂമിക്ക് താങ്ങാവുന്നതിലും ഏറെയാണ്.…

Read More