Author: GEETHA DAS

writer, editor,traveller

സ്നേഹംആത്മാർത്ഥത,സത്യസന്ധതവിശ്വസ്തതകൃത്യനിഷ്ഠ ഇതൊക്കെ പ്രകടമാക്കാൻഭയപെടുന്നുണ്ടോ.. കുറച്ചു കൂടി കാപട്യത്തോടെ ജീവിക്കാമായിരുന്നു എന്ന് തോന്നാറുണ്ടോ..തിരിച്ചടികൾ ഹൃദയത്തെ മുള്ളുകളായി വരിഞ്ഞു മുറുകാറുണ്ടോ.. ഭയപ്പെടരുത്തളരുകയുമരുത്..   ഞാൻ ഉൾപ്പെടെയുള്ള മനുഷ്യർ എക്കാലത്തും ഇങ്ങനെ തന്നെയാണ് എല്ലാവരോടും പെരുമാറിയിട്ടുള്ളത്.. വേദനകളിൽ നിന്നും രക്ഷപെടാനുള്ള ഏക വഴിമുറിവുകളെ തിരുമുറിവുകളാക്കി മാറ്റുക എന്നതാണ്. ക്രിസ്തുവിനെ പോലെ… അവൻ്റെ അഞ്ചു തിരുമുറിവുകൾ നെഞ്ചിനേറ്റ മുറിവിനായിരുന്നു ആഴവും വേദനയും കൂടുതൽ.. കാരണം.. ആ മുറിവ് അവൻ്റെ ആത്മാർത്ഥവും, നിഷ്കളങ്കവുമായ, ,പ്രതിഫലേച്ഛ കൂടാതെയുള്ള സ്നേഹത്തിനേറ്റ മുറിവായിരുന്നു.. അവൻ്റെ അനുഗ്രഹങ്ങൾക്കും, ചേർത്തുപിടിക്കലിനും ഏറ്റ തിരിച്ചടിയായിരുന്നു.. ഇരു കരങ്ങളിലുമേറ്റ മുറിവ്.. അവൻ്റെ നന്മ നിറഞ്ഞ പാതകൾക്കും, സത്യസന്ധമായ ചുവടുകൾക്കും പകരമായി മനുഷ്യരേല്പിച്ചതാണ് പാദങ്ങളിലേത്.. പക്ഷെ ഈ മുറിവുകളെ,ക്ഷമയും സ്നേഹവും പ്രാർത്ഥനയുമായി മാറ്റിയപ്പോൾ അത് തിരുമുറിവുകളായി മാറി.. ക്ഷമയായി മാറുകസ്നേഹമായി മാറുക.. ക്ഷമയും സ്നേഹവും പ്രാർത്ഥനയാക്കി മാറ്റുകഒടുവിൽ മഹത്വം ഉണ്ടാവുക തന്നെ ചെയ്യും…ഞാനപ്പോൾ എന്നിലേയ്ക്കല്ലാ..എന്നിൽ നിന്നും പ്രപഞ്ചത്തിലേയ്ക്ക് ഒഴുകി തുടങ്ങും… ………………………………. ഗീതാദാസ് ✍️

Read More