Author: Gilda Anu Thomas

അക്ഷരങ്ങളെ സ്നേഹിക്കുന്ന പെൺകുട്ടി

****ഒരു ഓർമ്മക്കുറിപ്പ് **** July 6, 2008 വേനൽ അവധിക്കു വിരാമമിട്ടു ജൂൺ മാസത്തിൽ സ്കൂൾ തുറന്നു. ഇടവപാതിയിലെ ശക്തമായ മഴയിലും കാറ്റിലും ഹൈറേഞ്ച് തണുത്തു വിറച്ചു. മലയോര മേഖലയിലെ വിദ്യാർത്ഥികൾക്കു മാത്രം ലഭിക്കുന്ന ചില പ്രത്യേക അവധികൾ ഞങ്ങൾക്ക് കിട്ടിയിരുന്നെങ്കിലും മഴ ശക്തമായിരുന്നിട്ടും മുൻകൂട്ടി നിശയച്ചിരുന്ന ദിവസം തന്നെ ഞങ്ങളുടെ സ്കൂൾ തുറന്നു. ഈ കൊല്ലം പത്തിൽ ആയതു കൊണ്ട് ഞങ്ങൾക്കു മെയ്‌ മാസത്തിൽ തന്നെ ക്ലാസ്സ്‌ തുടങ്ങിയിരുന്നു. എന്നാലും ജൂൺ മാസത്തിലെ ആദ്യ ദിവസം എന്നും എനിക്ക് സ്പെഷ്യൽ ആയിരുന്നു. അതുകൊണ്ട് തന്നെ കോരിചൊരിയുന്ന മഴയിലും ശക്തമായ കാറ്റിലും കൈയിൽ മുറുകെ പിടിച്ച കുടയൊക്കെ ഒതുക്കി, ഗീവറുഗീസ് സഹദായുടെ കുരിശിൻ തൊട്ടിയിൽ പോക്കറ്റിൽ കരുതിയ 5 രൂപ നാണയം എടുത്തു നേർച്ചപ്പെട്ടിയിൽ ഇട്ടും, ഈ കൊല്ലം മിന്നിച്ചേക്കണേ എന്ന് ഉള്ളു തുറന്നു പ്രാർത്ഥിച്ചും കൊണ്ട്സ്കൂളിലേക്ക് ഒറ്റ നടത്തം. സ്കൂളിലേക്കുള്ള ആ കുന്നു കയറുമ്പോൾ മനസിലാകെ ഒരു ആധിയായിരുന്നു. പുതിയ…

Read More