Author: Ummu Habeeba

ദിവസമോ തീയതിയോ അറിയില്ല. ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്… അകാരണമായി ഉമ്മ എന്തിനോ വഴക്ക് പറഞ്ഞു. എന്നത്തേയും പോലെയല്ല, എനിക്കന്ന് ഭയങ്കരമായി വിഷമം തോന്നി.  ഉമ്മറപ്പടിയുടെ അടുത്തുള്ള വരാന്തയുടെ മൂലക്കിരുന്ന് ഞാൻ സങ്കടം കടിച്ചമർത്തി. കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുള്ളികളെ തുടച്ചു തുടച്ചകറ്റി. ആദ്യത്തെ കോപം ശമിച്ച ഉമ്മ എന്നെ വിളിയോട് വിളി… “ബേബിമ്മാ… ” സ്നേഹം കൂടുമ്പോഴാണ് ആ വിളി വരുന്നത്. ഞാൻ കേൾക്കാത്ത മട്ടിലിരുന്നു. നെഞ്ചിന്റെയുള്ളിലെ പെടപ്പ് മാറിയിട്ടില്ല. മനസ്സിനാണോ ശരീരത്തിനാണോ അസ്വസ്ഥത എന്ന് മനസ്സിലാകുന്നില്ല. ഉമ്മയുടെ വിളി ഉച്ചത്തിലായി. ഇനിയും ഉമ്മയെ ദേഷ്യത്തിലാക്കേണ്ടാന്ന് കരുതി ഞാൻ പതിയെ എണീറ്റു. അടുക്കളയിൽ ചെന്നു. “അനക്ക് ചോറ് വേണ്ടേ ” “ഇൻക്ക് വേണ്ട” “അതെന്താ?” “വേണ്ട… അതെന്നെ!” സങ്കടം വന്നാലും ദേഷ്യം വന്നാലും എന്റെ മുഖം ഏതാണ്ട് കടന്നൽ കുത്തേറ്റ പോലിരിയ്ക്കും. കാണുന്നവർക്ക് എന്റെ മുഖത്ത് നിന്ന്, മനസ്സിലുള്ള വികാരങ്ങളെ വായിച്ചെടുക്കാൻ പറ്റില്ല. അത് കൊണ്ട് തന്നെ ധാർഷ്ഠ്യക്കാരി എന്ന മുഖമുദ്ര…

Read More