Author: Haritha Nandhini

പ്രിയപ്പെട്ട ജെയ്‌സാ…. കഴിഞ്ഞേതിന്റെ മുന്നത്തെ മാസമായിരുന്നു ഞങ്ങൾ മെഹ്‌റൗളിയിലേയ്ക്ക് താമസം മാറിയത്. വലിയ ആഢംബരമൊന്നുമുള്ള വീടല്ല. പുറംനാടുകളിൽ നിന്നെത്തുന്നവരെ ഉദ്ദേശിച്ച് മാത്രം പണിത ചെറിയ കുടുസു മുറികൾ. മൂന്നാമത്തെ നിലയിലെ ഞങ്ങളുടെ ബാൽക്കണിയിൽ നിന്ന് പുറത്തേയ്ക്ക് തലയിട്ടാൽ മെഹ്‌റൗളിയിലെ വായനാ ശീലമില്ലാത്ത പെണ്ണുങ്ങളെല്ലാം എന്നെ നോക്കുന്നതായി തോന്നും. അവറ്റകൾക്ക് പകരം ഇവിടെമാകെ കോളാമ്പി ചെടികളും നിത്യകല്യാണിയുമൊക്കെ പൂക്കുന്നൊരിടമായിരുന്നെങ്കിൽലെന്ന് ഞാൻ എപ്പോഴും ആഗ്രഹിക്കും. എനിക്കൊന്ന് കരയണം ജെയ്‌സാ.. അലറി കരയണം.. കരഞ്ഞുകൊണ്ട് എനിക്ക് ദൈവത്തെ ശപിക്കണം.. ഞാൻ വെറുമൊരു പെണ്ണായി പോകുന്നത് പോലെ, മുടിയിൽ വെള്ളപൊന്തിയിരിക്കുന്നു. സാരിത്തലപ്പിൽ മഞ്ഞളിന്റെയും വെളുത്തുള്ളിയുടെയും മണം കട്ടപിടിച്ച് കിടക്കുന്നു. ഇതിനായിരുന്നോ ദൈവം എന്നെ സ്വപ്‌നം കാണിച്ചത്. ഞാനൊന്ന് ചോദിക്കട്ടെ? നിന്റെ സ്വപ്‌നത്തിലും എന്റെ സാരിത്തലപ്പിന് വെളുത്തുള്ളിയുടെ മണമായിരുന്നോ? ചില വൈകുന്നേരങ്ങളിൽ ഞാൻ ബാൽക്കണിയിൽ നിന്ന് മെഹ്‌റൗളിയിലെ പെണ്ണുങ്ങളെ നോക്കിനിൽക്കും. വില്ലുപോലെ വളഞ്ഞ അവറ്റകളുടെ അരക്കെട്ട് കാണുമ്പോൾ എനിക്ക് അസൂയതോന്നും. നീ പോയതിന്റെ അന്ന് ഞാനും മരിച്ചുപോയി ജെയ്‌സാ.…

Read More