Author: Hussain Mk

മെസ്സഞ്ചറിൽ ഒരു കിളിനാദം കേട്ടാണ് ഇന്ന് ഞാൻ കിടക്കപ്പായയിൽ നിന്ന് എണീറ്റത്. പുതിയ ഒരു കിളിയാണല്ലൊ? വളരെ പെട്ടെന്ന് തന്നെ അവളുടെ പ്രൊഫൈലിൽകയറി പരിശോധന നടത്തി പെട്ടെന്ന് തന്നെ ഇറങ്ങിപ്പോന്നു. കാരണം ഫ്രണ്ടല്ല. ഫ്രണ്ടല്ലാത്ത, തീരെ പരിചയമില്ലാത്ത ഒരാൾ അതും ഒരു കിളി ഇൻബോക്സിൽ വരണമെങ്കിൽ ഫേക്ക് തന്നെയായിരിക്കും. അല്ലെങ്കിൽ യൂടൂബ് ചാനലിൻ്റെ ലിങ്ക് തരാൻ വേണ്ടിയായിരിക്കും. ഏതായാലും വന്നതല്ലെ, കയറിയിരിക്കാർ പറയാതിരിക്കുന്നത് മോശമല്ലെ?. രാവിലെ വരുന്ന വിരുന്നുകാർ രാവുന്നതിന് മുമ്പ് പോകും എന്നാണ് പഴമക്കാർ പറയാറ്. ആദ്യം തന്നെ ചിരിക്കുന്ന ഒരു ഇമോജി ഇട്ട് പ്രതികരണം അറിയിച്ചു. ” സുഖമല്ലെ “വന്നു കിളിനാദം. “ആരാ,,, മനസ്സിലായില്ല?”ഒരു വയസ്സൻ ശൈലിയിൽ ചോദ്യം ഇട്ടു കൊടുത്ത് ഞാനും ചർച്ചക്ക് തുടക്കമിട്ടു. ” വിവരങ്ങളെല്ലാം എൻ്റെ പ്രൊഫൈലിലുണ്ട്”. “അതെന്താ ഇജ്ജി പടച്ചോനാണോ എല്ലാ വിവരങ്ങളും പ്രൊഫൈലിൽ ഒതുക്കാൻ?” “അതല്ല, എൻ്റെ വിവരങ്ങളാ പ്രൊഫൈലിലുള്ളത്. പിന്നെ നിങ്ങളുടെ കമൻ്റ്സുകളൊക്കെ ഞാൻ വായിക്കാറുണ്ട്. ഞാൻ ആസ്വദിക്കാറുമുണ്ട് “…

Read More