Author: Reghunath Ayroor

പത്തനാതിട്ടക്കാരൻ കുവൈറ്റിൽ നിന്നും

ചെറിയൊരു  തലവേദന, ഒന്നുറങ്ങിയിട്ടു വിളിക്കാം അവൻ   തന്റെ  കാമുകിക്ക് വാട്സാപ്പിൽ മെസ്സേജ് ചെയ്തിട്ട് കിടന്നു. ഡാ ഒരു പാരസെറ്റമോൾ കഴിച്ചിട്ട് കിടക്കണേ, അവൾ  തിരിച്ചു മെസ്സേജ് ഇട്ടു. അഞ്ചു മിനിറ്റിനുശേഷം  അവൾ  പിന്നെയും വിളിച്ചു. “ഡാ തലവേദന  എങ്ങനെ ഉണ്ട്?” “ഡി ഗുളിക കഴിച്ചതെ  ഉള്ളു, ഉറങ്ങട്ടെ” “ശരി  ഡാ” അടുത്ത അഞ്ചുമിനിറ്റിനുശേഷം പിന്നെയും വിളിച്ചു, “ഡി ഞാൻ  ഉറങ്ങട്ടെ, നീ  ഇങ്ങനെ ശല്യപ്പെടുത്താതെ  പ്ലീസ്.”, അഞ്ചമത്തെ  കാൾ  അയാൾ എടുത്തു കൊണ്ട് അയാൾ പറഞ്ഞു “ഞാൻ ശല്യമായോ, തലവേദന  കുറവുണ്ടോ എന്ന് ചോദിക്കാൻ വിളിച്ചതല്ലേ, ഞാൻ ഇനി വിളിക്കില്ല പോരെ”, മൊബൈൽ ഓഫ്‌ ചെയ്തുകൊണ്ട് അവൾ പരിഭവം പറഞ്ഞു. “ഞാൻ ഒന്നുറങ്ങട്ടെ,  ഇത്  അതിനേക്കാൾ വലിയ  തലവേദന ആയല്ലോ  ദൈവമേ…”, സ്വയം പറഞ്ഞുകൊണ്ട് അവൻ മൊബൈൽ സ്വിച്ച് ഓഫ്‌ ചെയ്തു. അടുത്ത പത്തുമിനിറ്റിനുശേഷം, “ഡാ ശ്രീ കുട്ടാ, അനിയേട്ടന്റെ തലവേദന  എങ്ങനെ ഉണ്ട്?” “എനിക്കറിയില്ല ചേച്ചി, ഞാൻ  ഷോപ്പിലാണ്” “ഒന്നു വിളിച്ചു ചോദിക്കടാ, പ്ലീസ്.”…

Read More