Author: Iswariya Sreedharan

Writer, reader

പ്രിയപ്പെട്ട ആദം, നിന്റെ വാരിയെല്ല് നഷ്ടപ്പെട്ടത്തിൽ  നിനക്ക് പരാതിയില്ലെന്നറിയാം. പക്ഷേ ആ വാരിയെലിന്  ഇന്നേതോ ആധാർകാർഡിന്റെ അടയാളമായി ജീവിക്കേണ്ടി വരുന്നു. നിന്നിലേക്കുള്ള ദൂരമാണ് എന്റെ ജീവിതമെന്ന വെളിപാടുണ്ടാവുമ്പോഴേക്കും ഞാൻ ഭാര്യയും അമ്മയുമായി രൂപാന്തരപ്പെട്ടു കഴിഞ്ഞു. ആദം…… എന്റെ ജീവിതം എന്നെ അറിയുന്നതിനുമുമ്പ് തന്നെ നീ മനപാഠമാക്കി, നിന്റെ കഥകളിലൂടെ നീ വരച്ചിട്ടതത്രയും എന്റെ ജീവിതമായിരുന്നു. വായന ഹരമായിരുന്നില്ല, ഹരമായ വായനയായിരുന്നു. വായിച്ചതത്രയും നിന്നെ മാത്രമായിരുന്നു. എഴുത്തുകാരനോടുള്ള ആരാധന മെസ്സേജുകളിലൂടെ  പ്രകടിപ്പിച്ചപ്പോൾ അതിന്റെ  ആഴം  കൂടി. മെസ്സേജുകളിൽ നിന്നും ഫോൺ കോളുകളിലേക്ക് നീ എനിക്ക് പ്രൊമേഷൻ തന്നു. നിന്നോട് സംസാരിക്കുന്ന  നിമിഷങ്ങളത്രയും ഞാൻ കൂടുതൽ സന്തോഷ വതിയായി. ഈ ബന്ധത്തിനെ അവിഹിതമെന്ന് ഞാൻ വിളിച്ചു. രണ്ട് ഹിതങ്ങൾ ഒന്നു ചേർന്നതാണെന്ന്  നീ തിരുത്തി. ഈ ശരി ആദമിന്റേയും ഹവ്വയുടേയും മാത്രമാണെന്ന വാക്കുകൾ … ലോകം മുഴുവൻ കല്ലെറിയാൻ കാത്തിരിക്കുമ്പോൾ പ്രൊഫൈലിലെ നിന്റെ ചിത്രം വലുതാക്കി കാന്തശക്തിയുള്ള നിന്റെ കണ്ണുകളെ ഞാൻ ആസ്വദിച്ചു. ആദം,…

Read More