Author: Bahiya VM

Writer Teacher Psychologyst

ശരിക്കും എപ്പോഴാണ് നമ്മൾ വേദനിക്കുന്നത്? എൻറെ കാഴ്ചപ്പാടിൽ നമ്മൾ വേദനിക്കാൻ നിന്നു കൊടുക്കുമ്പോളല്ലാതെ നമ്മളെ വേദനിപ്പിക്കാൻ സാധാരണഗതിയിൽ ഒരാൾക്ക് സാധിക്കില്ല. മനുഷ്യരുടെ കയ്യിൽ ഒതുങ്ങാത്ത ആക്സിഡന്റുകളോ മരണങ്ങളോ അസുഖങ്ങളോ അല്ല ഉദ്ദേശിച്ചത്. മറിച്ച് മാനസികമായ ബന്ധങ്ങളിലൂടെ സംഭവിക്കുന്ന വേദനകളാണ്. നമ്മൾ ഒട്ടും കംഫർട്ട് അല്ലാത്ത ചില ഇടങ്ങളിൽ, ചില വാക്കുകളിൽ, ചില അവഗണനകളിൽ നമുക്ക് തുടക്കത്തിലെ മനസ്സിലാക്കാൻ കഴിയുന്നതാണ് ഭാവിയിൽ സംഭവിച്ചേക്കാവുന്ന ഉപേക്ഷിക്കപ്പെടലിന്റെയും വേദനയുടെയും ആഴം. എന്നാൽ തുടക്കത്തിൽ തന്നെ പറിച്ചുകളഞ്ഞു ഇത്തിരി വെള്ളമൊഴിച്ച് കഴുകേണ്ടിയിരുന്ന ഒരു ചെറിയ മുള്ളിനെ, പറിച്ചു കളയാൻ കൂട്ടാക്കാതെ കൂടെകൂട്ടി, അതിനു പഴുക്കാനും അണുബാധയാകാനും സകല ഒത്താശകളും ചെയ്തുകൊടുത്ത്, ആ പഴുപ്പിനെ അങ്ങനെ വളർത്തിവളർത്തി അവയവം മുഴുവനായും മുറിച്ചുമാറ്റിയോ ജീവൻ നഷ്ടപ്പെടുത്തിയോ കളയുന്ന പ്രമേഹരോഗിയെ പോലെയാണ് നമ്മൾ പലപ്പോഴും പെരുമാറാറുള്ളത്. അങ്ങനെ നമ്മൾ കൊടുക്കുന്ന വെള്ളവും വളവും തന്നെയാണ് നമുക്ക് വേദന നൽകുന്ന എന്തുമായും രൂപാന്തരം പ്രാപിക്കുന്നത്. മറ്റു ചിലപ്പോൾ നമുക്ക് ഒട്ടും അർഹതപ്പെട്ടതല്ലെന്നും എന്നെങ്കിലും…

Read More

അടുത്ത കാലത്ത് കണ്ട സിനിമകളിൽ ഏറെ ആഴത്തിൽ സ്പർശിച്ച സിനിമയാണ് നീരജ. പലപ്പോഴും യാഥാർത്ഥ്യമായി നിലനിൽക്കുന്നതും എന്നാൽ നമ്മുടെ സമൂഹം വല്ലാതൊന്നും ചർച്ച ചെയ്യാതിരിക്കുന്നതുമായ ഒരു വിഷയം. ഭർത്താവിൻറെ മരണശേഷം ഭാര്യ ആ ഓർമ്മകളിൽ മുഴുകികഴിയുക എന്നത് നമ്മുടെ നാട്ടിൽ പുതുമയുള്ള കാര്യമില്ല, പ്രത്യേകിച്ച് കുട്ടികളുണ്ടെങ്കിൽ. ആ കുട്ടികൾക്കുവേണ്ടി അവളുടെ ജീവിതം പാടെ മാറ്റിവെക്കുക എന്നതാണ് സമൂഹം പോലും ഉത്തമമായി കരുതുന്നത്. വിവാഹമോചിതയായാലും അങ്ങനെ തന്നെ. എന്നാൽ ഭാര്യ മരിക്കുകയോ വിവാഹമോചനം നേടുകയോ ചെയ്ത പുരുഷന് ഇതൊന്നും ബാധകമല്ല; അവന് എത്രയും പെട്ടെന്ന് ഒരു വിവാഹം നടത്തി കൊടുക്കാനാണ് സമൂഹമൊന്നടങ്കം പരിശ്രമിക്കുക. ഭർത്താവിനോടുള്ള സ്നേഹത്തിൽ ജീവിക്കുമ്പോഴും, ശരീരത്തിന്റെ ബാധ്യതകൾ അലോസരപ്പെടുത്തുന്ന ഒരു സ്ത്രീയെ നീരജ തുറന്നുകാട്ടുന്നു. എല്ലാ സ്ത്രീകളും അങ്ങിനെയാവണമെന്നില്ല; എന്നാൽ അങ്ങനെയുള്ള വരും ഉണ്ട്. ഈ സിനിമയിൽ നീരജയോളം തന്നെ, അല്ലെങ്കിൽ അതിനേക്കാൾ ഏറെ, എന്നെ ആഴത്തിൽ തൊട്ടത് അരുണിന്റെ ഭാര്യയാണ്. നീരജക്ക് ഓർക്കാൻ, കൂടെ കൊണ്ടുനടക്കാൻ, പരിഗണനയുടെ…

Read More